ബൂർഷ്വാസി
സാമൂഹ്യ ശാസ്ത്രത്തിലും രാഷ്ടതന്ത്രത്തിലും ഒരു പ്രത്യേക സമൂഹ്യ - സാമ്പത്തിക വിഭാഗമെന്ന നിലയിൽ വിശേഷിപ്പിക്കപ്പെടുന്ന ആളുകളെയാണ് ബൂർഷ്വാസി എന്നു പറയുന്നത്.മുതലാളിത്തസമൂഹങ്ങളിലെ അധികാരം കൈയ്യാളുന്ന വിഭാഗത്തെയാണ് ഇക്കാലത്ത് ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്. പാശ്ചാത്യ നാടുകളിൽ ഒരു സാമൂഹ്യ വർഗ്ഗമായിട്ടാണ് ബൂർഷ്വാസിയെ കണക്കാക്കുന്നത്[അവലംബം ആവശ്യമാണ്]. മൂലധനത്തിന്റെ ഉടമകളായിരിക്കുകയും ഉല്പാദനോപാധികൾ കയ്യടക്കിവെയ്ക്കുകയും ചെയ്യുന്ന ആളുകളെ ബൂർഷ്വാസി എന്നു വിളിക്കുന്നു [1].
ഫ്രഞ്ച് ഭാഷയിൽ ആദ്യമുണ്ടായ ഈ വാക്ക് (bourgeois) ബൂർഗ് അല്ലെങ്കിൽ പട്ടണ വാസിയായ ഒരാളെ ഉദ്ദേശിച്ചിട്ടുള്ള ഒന്നായിരുന്നു. കാലക്രമേണ ഇത് സ്വകാര്യസ്വത്തുടമസ്ഥരെയും പിന്നീട് മദ്ധ്യവർഗ്ഗത്തിനെയും ഉദ്ദേശിക്കുന്ന ഒന്നായി മാറി[അവലംബം ആവശ്യമാണ്]. മർക്സിയൻ പ്രത്യയശസ്ത്രം വിഭാവനം ചെയ്യുന്ന വിപ്ലവാഭിമുഖ്യം പ്രകടമാക്കാത്ത യാഥാസ്ഥിതികരെ നിന്ദാപൂർവ്വം വ്യപദേശിക്കുന്ന ഒരു പദമായിട്ടാണ് മാർക്സിസ്റ്റുകാരും ബൊഹീമിയക്കാരും ഈ പദത്തിനെ ഉപയോഗിക്കുന്നത്. ബൂർഷ്വാ എന്നും ബൂർഷ്വാസി എന്നും ഉച്ചരിക്കാറുണ്ട് [2].
ബൂർഷ്വാ സമൂഹം
തിരുത്തുകജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലേയ്ക്കും ഉപഭോഗ വസ്തുവിന്റെ ക്രയ-വിക്രയം പടർന്നു പന്തലിച്ച ഒരു സമൂഹത്തെയാണു, ബൂർഷ്വാ സമൂഹമെന്നു വിശേഷിപ്പിയ്ക്കുന്നത്. മാർക്സിസ്റ്റു വിശകലന രീതിപ്രകാരം കുടുംബവും, ഭരണകൂടവും തുടർന്നും നിലനിൽക്കുന്ന ഈ സമൂഹത്തിൽ, വ്യക്തി, കുടുംബം തുടങ്ങി എല്ലാ 'നാമങളും (nouns)' ചരക്കുവൽക്കരിയ്ക്കപ്പെടുന്നതായി നിരീക്ഷിയ്ക്കുന്നു. കുടുംബം എന്ന വ്യവസ്ഥിതിയിൽ സ്വാഭാവികമായും കാണേണ്ടുന്ന പ്രേമം, സ്നേഹം, സാഹോദര്യം എന്നിവ വറ്റുകയും[അവലംബം ആവശ്യമാണ്], കേവലം ക്രയ-വിക്രയ സ്വഭാവമുള്ള ബന്ധങ്ങൾ തൽസ്ഥാനത്തു പ്രതിഷ്ടിക്കപ്പെടുന്നതായും, ഭരണകൂടം ബൂർഷ്വാസിയുടെ (അധീശ വർഗ്ഗത്തിന്റെ) താല്പര്യങ്ങൾ ഒളിമങ്ങാതെ നിലനിർത്താൻ മർദ്ദനോപാധികൾ പ്രയോഗിയ്ക്കുന്ന, അവരുടെ (ബൂർഷ്വാസിയുടെ) സാമ്പത്തിക താല്പര്യങ്ങൾ നേടാനായി ഉള്ള കേവലം ക്രയ-വിക്രയ സ്ഥാപനമായി അധഃപതിയ്ക്കുന്നതായും നിരീക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്. [1].
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 "Bourgeois Society (or "capitalism")". Marxist.org. Retrieved 2 February 2012.
- ↑ "BOURGEOIS". WSU. Retrieved 2 February 2012.