പ്രാകൃത കമ്യൂണിസം

(പ്രാകൃത കമ്മ്യൂണിസം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യൻ കാർഷിക സംസ്കാരഘട്ടത്തിലെത്തും മുൻപേ നിലനിന്നതായി കാൾ മാക്സും ഏംഗൽസും വിവക്ഷിക്കുന്ന കമ്മ്യൂണിസ്റ്റ്‌ തുല്യമായ ഒരു സമൂഹത്തെ പ്രാകൃത കമ്മ്യൂണിസം എന്ന് വിളിക്കുന്നു.[1]

മാർക്സിസം
സാമൂഹിക-മാനവ ശാസ്ത്രങ്ങൾ
തൊഴിലാളി
ബൂർഷ്വാസി
വർഗ്ഗബോധം
വർഗ്ഗസമരം
പ്രാകൃത കമ്മ്യൂണിസം
അടിമത്തം
നാടുവാഴിത്തം
മുതലാളിത്തം
സോഷ്യലിസം
കമ്യൂണിസം
ധനതത്വശാസ്ത്രം
മാർക്സിയൻ ധനതത്വശാസ്ത്രം
വിഭവങ്ങൾ
ചൂഷണം
അദ്ധ്വാനം
മൂല്യ നിയമം
ഉല്പാദനോപാധികൾ
ഉല്പാദന രീതികൾ
അധ്വാനശക്തി
മിച്ച അദ്ധ്വാനം
മിച്ചമൂല്യം
വേതന ജോലി
ചരിത്രം
മുതലാളിത്ത ഉല്പാദനസമ്പ്രദായം
വർഗ്ഗ പ്രയത്നം
തൊഴിലാളിവർഗ സർവാധിപത്യം
Primitive accumulation of capital
തൊഴിലാളിവർഗ്ഗ വിപ്ലവം
തൊഴിലാളിവർഗ്ഗ സാർവ്വദേശീയത
ലോക വിപ്ലവം
Philosophy
മാർക്സിയൻ തത്ത്വശാസ്ത്രം
ചരിത്രപരമായ ഭൗതികവാദം
വൈരുദ്ധ്യാത്മക ഭൗതികവാദം
Analytical Marxism
അരജാകവാദവും മാർക്സിസവും
Marxist autonomism
Marxist feminism
മാർക്സിസ്റ്റ് മാനവികതാവാദം
Structural Marxism
പാശ്ചാത്യ മാർക്സിസം
പ്രധാന മാർക്സിസ്റ്റുകൾ
കാറൽ മാർക്സ്
ഫ്രെഡറിക് ഏംഗൽസ്
കാൾ കോട്സ്കി
ജോർജി പ്ലെഖാനോവ്
ലെനിൻ
ലിയോൺ ട്രോട്സ്കി
റോസ ലക്സംബർഗ്
മാവോ സെ-തൂങ്
ജോർജ് ലൂക്കാക്സ്
അന്റോണിയോ ഗ്രാംഷി
ഫിദൽ കാസ്ട്രോ
ചെ ഗുവേര
Karl Korsch
Frankfurt School
ലൂയി അൽത്തൂസർ
വിമർശനങ്ങൾ
മാർക്സിസത്തെക്കുറിച്ചുള്ള വിമർശനങ്ങൾ
Full list
കവാടം:കമ്മ്യൂണിസം
കാൾ മാർക്സ്
ഫ്രെഡറിക് ഏംഗൽസ്

സാധാരണയായി ഈ സംജ്ഞ മാർക്സിന്റെ നാമത്തോടൊപ്പം ആണ് കൂടുതൽ കാണാറുള്ളതെങ്കിലും ഫ്രെഡറിക് ഏംഗൽസ് ആണ് ഇത് കൂടുതൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നത്‌. അദ്ദേഹത്തിന്റെ The Origin of the Family എന്ന പുസ്തകത്തിൽ, അടിസ്ഥാനവിഭവങ്ങളുടെ മേലുള്ള കൂട്ടായ അവകാശം, സമത്വാധിഷ്ടിതമായ സാമൂഹ്യബന്ധങ്ങൾ, സ്വേച്ഛാധിപത്യസ്വഭാവമുള്ള ഭരണത്തിന്റെ അഭാവം, പിന്നീടു ചൂഷണത്തിലേക്ക് നയിച്ച അധികാര ശ്രേണി, തുടങ്ങിയവയെ കുറിച്ചു വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.

പ്രാകൃത കമ്മ്യൂണിസം എന്ന മാതൃക ചരിത്രാതീത മനുഷ്യ സമൂഹങ്ങൾക്ക് ആണ് ചേരുന്നത്.കാരണം വേട്ടയാടുക - ഇര തേടുക എന്ന സ്വഭാവം മാത്രം ഉള്ള അക്കാല സമൂഹങ്ങൾ മിച്ചം/അധികാര ശ്രേണി എന്ന സങ്കൽപ്പങ്ങൾ വച്ചു പുലർത്തിയിരുന്നില്ല. അതിലുപരിയായി കമ്മ്യുണിസത്തിന്റെ ലക്‌ഷ്യം ആയി വിലയിരുത്തപ്പെടുന്ന പലതും അക്കാലത്തെ സമൂഹത്തിൽ ഉൾകൊണ്ടിരുന്നതായി കരുതാം.[അവലംബം ആവശ്യമാണ്]

പ്രാകൃത കമ്മ്യൂണിസ്റ്റ്‌ സമൂഹത്തിൽ പ്രാപ്തിയുള്ള എല്ലാവരും ഭക്ഷണ സമ്പാദനത്തിൽ ഏർപ്പെട്ടു. അങ്ങനെ കിട്ടുന്ന ഭക്ഷണം സമൂഹത്തിലെ എല്ലാവരും ഒന്നിച്ചു പങ്കിട്ടു. അന്ന് വസ്ത്രം തുടങ്ങിയ അപൂർവ്വം വസ്തുക്കൾ ഒഴിവാക്കിയാൽ സ്വകാര്യ സ്വത്ത്‌ എന്ന സങ്കല്പം ഉണ്ടായിരുന്നില്ല കാരണം അന്നത്തെ സമൂഹം മിച്ചം ഉണ്ടാക്കിയിരുന്നില്ല. സമ്പാദിക്കുന്ന ഭക്ഷണം അപ്പപ്പോൾ ഉപയോഗിക്കപ്പെട്ടിരുന്നു. പാർപിടം, ആയുധങ്ങൾ തുടങ്ങിയ കൂടുതൽ കാലം ഉപയോഗിക്കപ്പെട്ടിരുന്നവ സാമൂഹികമായിരുന്നു.[2] "സ്റ്റേറ്റ്" എന്ന സങ്കൽപം ഉണ്ടായിരുന്നില്ല.

  1. Scott, John; Marshall, Gordon (2007). A Dictionary of Sociology. USA: Oxford University Press. ISBN 978-0-19-860987-2.
  2. The Neolithic Revolution and the Birth of Civilization Archived 2010-07-26 at the Wayback Machine., World Civilizations: The Global Experience, Peter N. Stearns, Michael B. Adas, Stuart B. Schwartz, Marc Jason Gilbert, ISBN 0321164253, ISBN 9780321164254, Pearson, 2004.
"https://ml.wikipedia.org/w/index.php?title=പ്രാകൃത_കമ്യൂണിസം&oldid=3638168" എന്ന താളിൽനിന്ന് ശേഖരിച്ചത്