ഫ്രെഡറിക് ഏംഗൽസ്
ഫ്രെഡറിക് ഏംഗൽസ് (നവംബർ 28, 1820 - ഓഗസ്റ്റ് 5, 1895) ഒരു ജർമ്മൻ സാമൂഹ്യ ശാസ്ത്രജ്ഞനും, തത്വ ചിന്തകനും കാൾ മാർക്സിനൊപ്പം കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയെടുത്ത വ്യക്തിയും, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ(1848) എഴുതിയ വ്യക്തികളിൽ ഒരാളുമാണ്.[1][2] മാർക്സിന്റെ മരണശേഷം ദാസ് ക്യാപ്പിറ്റലിന്റെ രണ്ടും മൂന്നും ലക്കങ്ങൾ ചിട്ടപ്പെടുത്തി പ്രസിദ്ധീകരിച്ചതും ഏംഗൽസ് ആയിരുന്നു.
ജനനം | 28 നവംബർ1820 ബർമ്മൻ, പ്രഷ്യ |
---|---|
മരണം | 5 ഓഗസ്റ്റ് 1895 ലണ്ടൻ, ഇംഗ്ലണ്ട് | (പ്രായം 74)
ദേശീയത | German |
കാലഘട്ടം | പത്തൊൻപതാം നൂറ്റാണ്ടിലെ തത്ത്വചിന്ത |
പ്രദേശം | പടിഞ്ഞാറൻ തത്ത്വചിന്ത |
ചിന്താധാര | Continental philosophy Marxism Dialectical materialism Historical materialism |
പ്രധാന താത്പര്യങ്ങൾ | Political philosophy, economics, class struggle, criticism of capitalism |
ശ്രദ്ധേയമായ ആശയങ്ങൾ | Alienation and exploitation of the worker, historical materialism |
സ്വാധീനിക്കപ്പെട്ടവർ | |
ഒപ്പ് |
ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഏംഗൽസിന്റെ മനസ്സ് എപ്പോഴും സമൂഹത്തിലെ കഷ്ടപ്പെടുന്ന, അവശതയനുഭവിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ കൂടെയായിരുന്നു. തൊഴിലാളി വർഗ്ഗത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തനത്തിനിടയിലാണ് പിന്നീട് സുഹൃത്തും സഹപ്രവർത്തകനുമായ കാൾ മാർക്സിനെ കണ്ടു മുട്ടുന്നത്. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലും മുതലാളിത്തത്തിനെതിരേ നടന്ന വിപ്ലവത്തിന്റെ പ്രചോദനങ്ങൾ ഇരുവരും ചേർന്ന് പല കാലഘട്ടങ്ങളിലായി എഴുതിയ പുസ്തകങ്ങളായിരുന്നു. 1895 ൽ തൊണ്ടയിലെ അർബുദരോഗം മൂലം അദ്ദേഹം മരണമടഞ്ഞു.[2]
ജീവിതരേഖ
തിരുത്തുകബാല്യകാല ജീവിതം
തിരുത്തുകഫ്രെഡറിക് ഏംഗൽസ് ജനിച്ചത് പ്രഷ്യയിലെ ബർമ്മൻ എന്ന സ്ഥലത്ത് (ഇപ്പോൾ ജർമ്മനിയുടെ ഭാഗം) ഒരു വസ്ത്ര നിർമ്മാണ വ്യവസായിയുടെ മകനായിട്ടാണ് ജനിച്ചത്. [3] ഏംഗൽസിന്റെ പിതാവ് ദൈവഭക്തനായ ഒരാളായിരുന്നു, അതുകൊണ്ടു തന്നെ ഏംഗൽസിനേയും ആ വഴിയിലൂടെ നയിക്കാൻ പിതാവ് താൽപര്യപ്പെട്ടു. ഏംഗൽസ് വളർന്നു വരുന്നതോടെ അദ്ദേഹത്തിന്റെ മനസ്സിൽ നിരീശ്വവിശ്വാസത്തിന്റെ വിത്തുകളാണ് വിതക്കപ്പെട്ടത്. ഇത് മാതാപിതാക്കളെ നിരാശരാക്കി. കുടുംബപരമായ പ്രശ്നങ്ങൾ മൂലം ഏംഗൽസിന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 1838-ൽ ബർമ്മനിലെ വ്യവസായ സംരഭത്തിൽ ശമ്പളമില്ലാതെ ഗുമസ്തനായി ജോലി ചെയ്തു. [4][5] പിതാവിന്റെ പാത പിന്തുടർന്ന് വാണിജ്യ രംഗത്തേക്ക് ഏംഗൽസ് ചെന്നെത്തുമെന്ന് മാതാപിതാക്കൾ വിചാരിച്ചിരുന്നുവെങ്കിലും, ഏംഗൽസിന്റെ മനസ്സിൽ വിപ്ലവത്തിന്റെ ആദ്യപാഠങ്ങൾ ഉറച്ചിരുന്നു. സമൂഹത്തിലെ ചേരിതിരിവുകളെക്കുറിച്ച് ബാലനായ ഏംഗൽസിനെ മനസ്സിലായിത്തുടങ്ങിയിരുന്നു. പണക്കാരായ ഒരു വിഭാഗവവും, അവർക്കുവേണ്ടി ജോലി ചെയ്യുന്ന ദരിദ്രരായ മറ്റൊരു വിഭാഗവും. തന്റെ കുടുംബം കൂടി ഉൾപ്പെടുന്ന വിഭാഗമാണ് ഈ തൊഴിലാളികളുടെ മോശം ജീവിതസാഹചര്യങ്ങൾ കാരണമെന്ന ചിന്ത ഏംഗൽസിനെ വളരെയധികം ചിന്തിപ്പിച്ചു.[6]
ഹെഗലിന്റെ ആശയങ്ങളാണ് ഏംഗൽസിനെ കൂടുതലായും ആകർഷിച്ചത്. ബ്രെമനിലായിരുന്നപ്പോൾ ഹെഗലിന്റെ പുസ്തകങ്ങൾ വായിക്കാനാണ് ഏംഗൽസ് ഇഷ്ടപ്പെട്ടത്. 1838 സെപ്തംബറിൽ ദ ബെദോവിൻ എന്ന പേരിൽ ഏംഗൽസിന്റെ ആദ്യ കവിത പ്രസിദ്ധീകരിച്ചു.[7] 1841 ൽ പ്രഷ്യൻ സേനയിൽ സൈനികനായി ജോലിക്കു ചേരുകയും, ഇതിന്റെ ഭാഗമായി ഏംഗൽസിന് ബെർലിനിലേക്ക് സൈനിക സേവനത്തിനായി പോകേണ്ടിയും വന്നു. ബെർലിനിൽ അദ്ദേഹം യങ്ഹെഗേലിയൻസ് എന്നറിയപ്പെട്ടുന്ന യുവസംഘടനയുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. ഹെഗലിന്റെ ആശയങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു കൂട്ടമായിരുന്നു യങ് ഹെഗേലിയൻസ്. ഫാക്ടറി തൊഴിലാളികളുടെ മോശം ജീവിതസാഹചര്യങ്ങളെക്കുറിച്ചും, അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചും ഏംഗത്സ് എഴുതാൻ തുടങ്ങി. എന്നാൽ ഒരു അഞ്ജാതനായ എഴുത്തുകാരനായി മാത്രമേ ഇത്തരം ലേഖനങ്ങൾക്കു പിന്നിൽ ഏംഗൽസ് പ്രവർത്തിച്ചിരുന്നുള്ളു. അദ്ദേഹത്തിന്റെ ലേഖനം ആദ്യമായി പ്രസിദ്ധീകരിച്ച് പത്രത്തിന്റെ എഡിറ്റർ പിന്നീട് സുഹൃത്തും, സഹപ്രവർത്തകനുമായിരുന്നു കാൾ മാർക്സായിരുന്നു. എന്നാൽ ആ സമയത്ത് ഇരുവരും നേരിട്ടു കണ്ടിട്ടുണ്ടായിരുന്നില്ല. തന്റെ ജീവിതകാലം മുഴുവൻ ജെർമ്മൻ തത്ത്വചിന്തകളിലാണ് ഏംഗൽസ് വിശ്വസിച്ചിരുന്നത്.[8]
ഇംഗ്ലണ്ടിൽ
തിരുത്തുക1842 - ൽ തുണിമിൽ വ്യവസായത്തിൽ പരിശീലനം നേടുന്നതിനായി ഏംഗൽസിന്റെ മാതാപിതാക്കൾ അദ്ദേഹത്തെ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്കയച്ചു.[9] ഏംഗൽസിന്റെ പിതാവിന് അവിടെ ഒരു പരുത്തി തുണി മിൽ ഉണ്ടായിരുന്നു.[10] പുതിയ സാഹചര്യങ്ങൾ മകന്റെ നിലവിലുള്ള ആശയങ്ങളിൽ മാറ്റം വരുത്തിയേക്കാം എന്നാണദ്ദേഹം ചിന്തിച്ചത്. മാഞ്ചസ്റ്ററിൽ നിന്നും തിരികെ ജർമ്മനിയിലേക്കു പോകുന്ന വഴി പാരീസിൽ വച്ചാണ് ഏംഗൽസ് മാർക്സിനെ നേരിട്ടു കാണുന്നത്. ആദ്യ കാഴ്ചയിൽ തന്നെ ഇരുവർക്കും പരസ്പരം മതിപ്പു തോന്നിയിരുന്നില്ല എന്ന് രേഖകൾ പറയുന്നു. മാർക്സ് ഉപേക്ഷിച്ചിരുന്ന യങ് ഹെഗേലിയൻ സംഘടനയുമായി ഏംഗൽസ് ഇപ്പോഴും ബന്ധം പുലർത്തുന്നു എന്നു തെറ്റിദ്ധരിച്ചതാവാം ഈ മാനസികമായ എതിർപ്പിനു കാരണം എന്നു ചരിത്രകാരന്മാർ പറയുന്നു.
മാഞ്ചസ്റ്ററിലെ ആദ്യ കാലഘട്ടത്തിൽതന്നെയാണ് ഏംഗൽസ് പിന്നീട് തന്റെ ജീവിത പങ്കാളിയായി മാറിയ മേരി ബേൺസ് എന്ന തീവ്രമായ ചിന്താധരണിയുള്ള തൊഴിലാളി സ്ത്രീയെ പരിചയപ്പെടുന്നത്. മേരി ബേൺസാണ് ഏംഗൽസിനെ ഇംഗ്ലണ്ടിലെ ഫാക്ടറി ജോലിക്കാരുടെ മോശം ജീവിത സാഹചര്യത്തെ പരിചയപ്പെടുത്തുന്നത്.[11][12] ഇവിടെ വെച്ചാണ് ഏംഗൽസ് ഔട്ട്ലൈൻ ഓഫ് എ ക്രിട്ടിക്ക് ഓഫ് പൊളിറ്റിക്കൽ ഇക്കണോമി എന്ന തന്റെ ആദ്യ കൃതി പ്രസിദ്ധപ്പെടുത്തുന്നത് [13] കാൾ മാർക്സ് എഡിറ്ററായിരുന്നു പത്രത്തിലാണ് ഈ കൃതി ആദ്യം പ്രസിദ്ധീകരിക്കുന്നത്. ഇംഗ്ലണ്ടിലെ ഫാക്ടറി തൊഴിലാളികളുടെ മോശം ജീവിതസാഹചര്യങ്ങൾ ഏംഗൽസിനെ ഇരുത്തി ചിന്തിപ്പിച്ചു. കൂടാതെ ഇംഗ്ലണ്ടിലെ ചേരികളിൽ കണ്ട ബാലവേല പോലുള്ള കൊടും ക്രൂരതകൾ അദ്ദേഹത്തെ വിഷമവൃത്തത്തിലാക്കി. ഇംഗ്ലണ്ടിൽ താൻ കണ്ട ജീവിതങ്ങളെക്കുറിച്ച് ഒരു പരമ്പരതന്നെ അദ്ദേഹം എഴുതി ഉണ്ടാക്കി മാർക്സിനയച്ചു കൊടുക്കുകയും അദ്ദേഹം അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇവയെല്ലാം കൂടി പിന്നീട് ദ കണ്ടീഷൻ ഓഫ് ദ വർക്കിംഗ് ക്ലാസ്സ് ഇൻ ഇംഗ്ലണ്ട് എന്ന ഒരു സമാഹാരമായി പുറത്തിറങ്ങി.[14] ഈ പുസ്തകരചനയോടൊപ്പം തന്നെ ഏംഗൽസ് രാഷ്ട്രീയത്തിലും ഇടപെട്ട് പ്രവർത്തിച്ചിരുന്നു, കൂടാതെ നോർത്തേൺ സ്റ്റാർ പോലെ ജനപ്രീതിയുള്ള മറ്റനേകം പത്രങ്ങളിലും, വാരികകളിലുമായി തുടർച്ചയായി ലേഖനങ്ങളുമെഴുതുമായിരുന്നു.[15]
പാരീസ്
തിരുത്തുക1844 ആഗസ്റ്റിൽ ഏംഗൽസ് മാഞ്ചസ്റ്റ് വിട്ട് തിരികെ ജർമ്മനിയിലേക്കു മടങ്ങാനൊരുങ്ങി. തന്റെ ജന്മസ്ഥലത്തേക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹം പാരീസിൽ പത്തു ദിവസത്തോളം താമസിക്കുകയുണ്ടായി.[16] അക്കാലത്ത് യൂറോപ്പിലെ വിപ്ലവപ്രസ്ഥാനങ്ങളുടെ സിരാകേന്ദ്രമായിരുന്നു പാരീസ്. ഏംഗൽസും കാൾ മാർക്സുമായുള്ള ദീർഘകാലത്തെ ബന്ധം തുടങ്ങുന്നതും പാരീസിൽവെച്ചാണ്. ഏംഗൽസിന് വാണിജ്യമേഖലയിൽ പരിചയമുണ്ടായിരുന്നു,കൂടാതെ വിവിധ മേഖലകളിലുള്ള ആളുകളുമായി ബന്ധങ്ങളുമുണ്ടായിരുന്നു. എന്നാൽ കാൾ മാർക്സാവട്ടെ, സാമ്പത്തിക സാമൂഹ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരം ശാസ്ത്രീയമായി കണ്ടെത്തുന്നതിൽ വ്യാപൃതനായിരുന്ന ഒരാളുമായിരുന്നു. പാരീസിൽ വച്ച് ഇവർ തമ്മിലുള്ള ഒരു ഊഷ്മള ബന്ധം ഉടലെടുക്കുകയായിരുന്നു [17] വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന മാർക്സിന്റെ ആശയം, നിലവിലുള്ള സമൂഹത്തെ എങ്ങനെ ഉടച്ചു വാർക്കാം എന്ന ഏംഗൽസിന്റെ സ്വപ്നത്തിനു കൂടുതൽ വിശാലമായ മാനങ്ങൾ നൽകി.[18]. ഏംഗൽസ് പാരീസിൽ വീണ്ടും തങ്ങുകയും ഹോളി ഫാമിലി എന്ന പുസ്തകത്തിന്റെ രചനയിൽ മാർക്സിനെ സഹായിക്കുകയും ചെയ്തു. യങ് ഹെഗേലിയന്റെ ആശയങ്ങളോടുള്ള എതിർപ്പായിരുന്നു ഹോളി ഫാമിലിയിൽ മുഴുവൻ നിറഞ്ഞു നിന്നിരുന്നത്. അക്കാലത്ത് അക്കാദമിക് തലങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും, സ്വീകാര്യവുമായിരുന്നു യങ് ഹെഗേലിയൻ ആശയങ്ങൾ. അവയ്ക്കൊരു തിരുത്തിയെഴുത്തായിരുന്നു ഏംഗൽസും, മാർക്സും ചേർന്നെഴുതിയ ദ ഹോളി ഫാമിലി.
പാരീസിലായിരുന്ന കാലത്ത് ഏംഗൽസും, മാർക്സും ലീഗ് ഓഫ് ദ ജസ്റ്റ് എന്ന രഹസ്യ വിപ്ലവസംഘടയിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. നിലവിലുള്ള ഭരണസമ്പ്രദായത്തെ തുടച്ചുമാറ്റി സമൂഹത്തിലെ എല്ലാവർക്കും സമത്വം എന്നതായിരുന്നു അവരുടെ പ്രധാനലക്ഷ്യം. മാർക്സ് പ്രവർത്തിച്ചിരുന്ന പത്രം ഫ്രഞ്ച് സർക്കാരിന്റെ നോട്ടപ്പുള്ളിയായതിനാൽ ആ പത്രത്തിൽ പ്രവർത്തിക്കുന്നവരോടെല്ലാം 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.[19] മാർക്സ് തന്റെ ഭാര്യയേയും മകളേയും കൂട്ടി തന്റെ ജന്മദേശമായ ബ്രസ്സൽസ്സിലേക്കു പോയി, ഏംഗൽസ് തിരികെ ബർമനിലേക്കുപോയി ദ കണ്ടീഷൻ ഓഫ് ദ ഇംഗ്ലീഷ് വർക്കിംഗ് ക്ലാസ്സ് എന്ന പുസ്തകത്തിന്റെ രചനയിൽ മുഴുകി. 1845ഏപ്രിൽ അവസാന കാലത്ത് ഏംഗൽസ് ബ്രസ്സൽസിലേക്കു പോയി, അവിടെ ദ ജർമ്മൻ ഐഡിയോളജി എന്ന പുസ്തകത്തിന്റെ രചനയിൽ മാർക്സുമായി സഹകരിക്കാനായിരുന്നു ഇത്. [20][21] തിരികെ ബർമ്മനിൽ എത്തിയ ഏംഗൽസ് മാർക്സിന്റെ പുസ്തകപ്രസാധനത്തിനുള്ള പണം സംഘടിപ്പിക്കുവാനായി തുടങ്ങി. ഇത്തരം പ്രവർത്തനങ്ങളിലൂടെ ഏംഗൽസും മാർക്സും തമ്മിലുള്ള ബന്ധം തികച്ചും ഊഷ്മളമാവുകയായിരുന്നു.
ബ്രസ്സൽസ്സ്
തിരുത്തുകസർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, നിങ്ങൾക്ക് നഷ്ടപ്പെടുവാൻ കൈവിലങ്ങുകൾ മാത്രം
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ [22]
1845 മുതൽ 1848 വരെയുള്ള കാലഘട്ടത്തിൽ മാർക്സും ഏംഗൽസ്സും ബ്രസ്സൽസ്സിലാണ് താമസിച്ചിരുന്നത്. ജർമ്മൻ കമ്മ്യൂണിസ്റ്റ് ലീഗ് എന്ന സംഘടനയുടെ അണിയറപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുകയായിരുന്നു ഇരുവരും. പുറംലോകത്ത് ഇത്തരം ഒരു ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുക എന്നത് തികച്ചും അപകടകരമായ ഒരു സമയമായിരുന്നു അത്. നേരത്തേ തന്നെ പ്രവർത്തനം അവസാനിപ്പിച്ച ലീഗ് ഓഫ് ജസ്റ്റ് എന്ന സംഘടനയുടെ ഒരു പിന്തുടർച്ച എന്ന നിലയിലാണ് കമ്മ്യൂണിസ്റ്റ് ലീഗ് ഉദയം ചെയ്തത്.[23] എന്നാൽ ലീഗ് ഓഫ് ജസ്റ്റിനെക്കാളധികം ജനപിന്തുണ കമ്മ്യൂണിസ്റ്റ് ലീഗിനുണ്ടായിരുന്നെന്നു മാത്രമല്ല, വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ അതിന്റെ ശാഖകൾ രഹസ്യമായെങ്കിലും പ്രവർത്തിച്ചിരുന്നു. ഏംഗൽസിന്റേയും മാർക്സിന്റേയും ധാരാളം സുഹൃത്തുക്കൾ കമ്മ്യൂണിസ്റ്റ് ലീഗിൽ ഉടനെ തന്നെ അംഗങ്ങളായി ചേർന്നു.[24] ഈ സംഘടനാ പ്രവർത്തനത്തോടൊപ്പം തന്നെ ഇരുവരും കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങൾ അടങ്ങുന്ന ഒരു ലഘുലേഖ തയ്യാറാക്കാൻ തുടങ്ങി. ഇതാണ് പിൽക്കാലത്ത് നിരവധി തൊഴിലാളി പ്രസ്ഥാനങ്ങളേയും, രാഷ്ട്രങ്ങളേയും നയിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന ചരിത്രപ്രസിദ്ധമായ പുസ്തകം. 1848 ഫെബ്രുവരി 21 നാണ് ഇതിന്റെ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്, ഇത് ജർമ്മൻ ഭാഷയിലായിരുന്നു.
തിരികെ പ്രഷ്യയിലേക്ക്
തിരുത്തുക1848 ൽ ഫ്രാൻസിൽ തുടങ്ങിയ വിപ്ലവം പാശ്ചാത്യ രാജ്യങ്ങളിലേക്കു പടരാൻ തുടങ്ങിയപ്പോൾ മാർക്സും ഏംഗൽസും പാരീസിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചു. ഇരുവരും പ്രഷ്യയിലെ കൊളോൺ എന്ന സ്ഥലത്തേക്ക് താമസം മാറി. കൊളോണിൽ ഇരുവരും ഒരു പത്രത്തിൽ ജോലി ചെയ്യാൻ തുടങ്ങി. മാർക്സും ഏംഗൽസും കൂടാതെ അക്കാലത്ത് അറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ ചിന്തകരെല്ലാം ഈ പത്രത്തിൽ ലേഖനങ്ങൾ എഴുതുന്നുണ്ടായിരുന്നു. ഏംഗൽസ് എന്തോ രാജ്യദ്രോഹം ചെയ്യുന്നു എന്നാണ് അദ്ദേഹത്തിന്റെ അമ്മ വിചാരിച്ചിരുന്നത്. ഇക്കാലത്ത് ഏംഗൽസ് ബാദെൻ, പലാത്തിനേത്ത് എന്നീ സ്ഥലങ്ങളിൽ നടന്ന മുന്നേറ്റങ്ങളിൽ പ്രത്യക്ഷ പങ്കാളികളായി. ഈ വിവരങ്ങൾ അറിഞ്ഞ അമ്മ കൂടുതൽ പരിഭ്രാന്തയാവുകയും പിതാവിനെ വിവരം അറിയിക്കുകയും ചെയ്തു. മാതാപിതാക്കൾ ഏംഗൽസിനെ അമേരിക്കയിലേക്ക് പറഞ്ഞയക്കാൻ തീരുമാനിച്ചു. 1851 ജൂലൈയിൽ ഏംഗൽസിനെ സന്ദർശിച്ച പിതാവ്, അവരുടെ മാഞ്ചസ്റ്ററിലുള്ള വാണിജ്യസ്ഥാപനത്തിന്റെ ചുമതല ഏറ്റെടുക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 1849 ൽ നടന്ന വിപ്ലവ മുന്നേറ്റവുമായി ബന്ധപ്പെട്ട് മാർക്സിന് പ്രഷ്യൻ പൗരത്വം നഷ്ടപ്പെടുകയും, അദ്ദേഹത്തിന് രാജ്യം വിടേണ്ടിയും വന്നു. എന്നാൽ ഏംഗൽസ് പ്രഷ്യയിൽ തന്നെ തുടരുകയാണുണ്ടായത്. ജർമ്മനിയിൽ നടന്ന ഒരു സായുധ വിപ്ലവത്തിൽ ഏംഗൽസ് നേരിട്ടു പങ്കാളിയായി. ഈ മുന്നേറ്റത്തെ പോലീസ് അടിച്ചമർത്തി, അപകടകരമായ മാർഗ്ഗത്തിലൂടെയെങ്കിലും ഏംഗൽസിന് തന്റെ ജീവൻ രക്ഷിക്കാനായി. സ്വിറ്റ്സർലണ്ടിലൂടെ ഒരു അഭയാർത്ഥിയെപ്പോലെ സഞ്ചരിച്ച ഏംഗൽസ് ഒടുവിൽ ഇംഗ്ലണ്ടിൽ അഭയംപ്രാപിച്ചു. 1849 ജൂൺ 6 ന് പ്രഷ്യൻ സർക്കാർ ഏംഗൽസിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
വീണ്ടും ബ്രിട്ടനിൽ
തിരുത്തുകതിരികെ ലണ്ടനിലെത്തിയ ഏംഗൽസ് പിതാവിന്റെ കമ്പനിയിൽ ഉദ്യോഗം സ്വീകരിക്കാൻ തയ്യാറായി. മൂലധനം എന്ന കൃതിയുടെ പണിപ്പുരയിലായിരുന്ന മാർക്സിനെ സാമ്പത്തികമായി സഹായിക്കാനായിരുന്നു ഇത്. മൂലധനത്തിന്റെ അടിസ്ഥാനപരമായ ആശയങ്ങളിൽ ഏംഗൽസ് തൃപ്തനല്ലായിരുന്നെങ്കിലും മാർക്സിനെ സഹായിക്കേണ്ടത് തന്റെ കടമയായി അദ്ദേഹം കരുതി.[25] ലണ്ടനിലും ഏംഗൽസ് പോലീസിന്റെ ചാരക്കണ്ണുകൾക്കു കീഴെയാണ് ജീവിച്ചിരുന്നത്. ഉദ്യോഗസ്ഥരെ കബളിപ്പിക്കാനായി അദ്ദേഹം തുടർച്ചയായി താമസസ്ഥലങ്ങൾ മാറിക്കൊണ്ടിരുന്നു, കൂടാതെ വ്യാജപേരുകളും ഉപയോഗിച്ചിരുന്നു. മാർക്സിന്റെ മരണത്തിനുശേഷം ഏംഗൽസ് ഇരുവരും തമ്മിൽ നടന്ന കത്തിടപാടുകളിലെ ഏതാണ്ട് 1500 ഓളം താളുകൾ നശിപ്പിച്ചു എന്നു പറയപ്പെടുന്നു, രണ്ടുപേരുടേയും ജീവിതത്തിലെ രഹസ്യം സ്വഭാവം കാത്തു സൂക്ഷിക്കാനായിരുന്നത്രെ ഇത്. കമ്പനിയിലെ ജോലി അദ്ദേത്തിനു സമ്മാനിച്ചത് മടുപ്പാണ്, ഈ സമയത്ത് ഏംഗൽസ് വിവിധങ്ങളായ പുസ്തകങ്ങളുടെ രചനയിൽ മുഴുകി. ദ പെസന്റ് വാർ ഇൻ ജർമ്മനി, ദ കാംപെയിൻ ഫോർ ദ ജർമ്മൻ ഇംപീരിയൽ കോൺസ്റ്റിറ്റ്യൂഷൻ, തുടങ്ങിയ പ്രശസ്തങ്ങളായ ലഘുലേഖകളും, പുസ്തകങ്ങളും രചിക്കുന്നത് ഈ കാലഘട്ടത്തിലാണ്.[26] 1870 ൽ അദ്ദേഹം സ്ഥിരമായി ലണ്ടിനിലേക്കു മാറുകയും അവിടെ മാർക്സിനൊപ്പം ജീവിക്കുകയും ചെയ്തു. മാർക്സിന്റെ മരണം വരെ ഇവർ ഒരുമിച്ചായിരുന്നു.
അവസാന കാലഘട്ടം
തിരുത്തുകമാർക്സ് മരിക്കുന്ന സമയത്ത് അദ്ദേഹം, മൂലധനം എന്ന കൃതിയുടെ പണിപ്പുരയിലായിരുന്നു. മാർക്സിന്റെ മരണശേഷം ഏംഗൽസ് ആണ് ആവശ്യമായ തിരുത്തലുകളും, കൂട്ടിച്ചേർക്കലുകളും നടത്തി കൃതി പ്രസിദ്ധീകരിച്ചത്. ഭാവിയിൽ സ്ഥാപിക്കപ്പെടാൻ സാധ്യതയുള്ള കമ്മ്യൂണിസ്റ്റ് സമൂഹത്തിൽ വ്യക്തി, കുടുംബബന്ധങ്ങൾ എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചുള്ള സങ്കല്പങ്ങൾ ഏംഗൽസിന്റെ രചനകളിൽ പ്രകടമായിരുന്നു. സമൂഹം തീരുമാനമെടുക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് സംവിധാനമാണ് ഏംഗൽസ് സ്വപ്നം കണ്ടിരുന്നത്. തൊണ്ടയിൽ ബാധിച്ച് അർബുദരോഗം മൂലം ഏംഗൽസ് 1895 ൽ മൃതിയടഞ്ഞു.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
തിരുത്തുകഇംഗ്ലണ്ടിൽ എത്തിയ എംഗത്സ് തന്റെ പഠന-ഗവേഷണങ്ങളുടെ ഫലമായി 1845-ൽ "ഇംഗ്ലണ്ടിലെ തൊഴിലാളിവർഗ്ഗത്തിന്റെ അവസ്ഥ" എന്ന കൃതി രചിച്ചു. അദ്ദേഹം 1848 - ൽ മാർക്സിനോട് ചേർന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിച്ചു. മാർക്സിന്റെ പിൽക്കാല പ്രവർത്തനങ്ങളിൽ പങ്കാളിയായ എംഗത്സ് മൂലധനത്തിന്റെ ഒന്നാം വാള്യം പ്രസിദ്ധീകരിക്കുവാൻ അദ്ദേഹത്തെ സഹായിച്ചു. തുടർന്ന് മാർക്സിന്റെ മരണശേഷം മൂലധനത്തിന്റെ രണ്ടും മൂന്നും വാള്യങ്ങൾ എംഗത്സാണ് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത്. എംഗത്സ് സമാഹരിച്ച മിച്ചമൂല്യത്തെ സംബന്ധിച്ച മാർക്സിന്റെ കുറിപ്പുകളാണ് പിന്നീട് മൂലധനത്തിന്റെ നാലാം വാള്യമായി പ്രസിദ്ധീകരിച്ചത്.
അവലംബം
തിരുത്തുക- വില്ല്യം, ഹെൻഡേഴ്സൺ (1976). ലൈഫ് ഓഫ് ഫ്രെഡറിക് ഏംഗൽസ്. റൗട്ട്ലെഡ്ജ്. ISBN 978-0714613208.
- ↑ ലൈഫ് ഓഫ് ഏംഗൽസ്- ഹെൻഡേഴ്സൺ പുറം 2
- ↑ 2.0 2.1 "ഫ്രെഡറിക് ഏംഗൽസ്". ദ യൂറോപ്യൻ ഗ്രാഡ്വേറ്റ് സ്കൂൾ. Archived from the original on 2015-07-19. Retrieved 2013-04-13.
- ↑ "ഏംഗൽസിന്റെ ബാല്യകാലം". 17-മാർച്ച്-1845.
{{cite news}}
: Check date values in:|date=
(help) - ↑ വ്ലാഡിമിർ, ലെനിൻ. "ഏംഗൽസ് ബാല്യം, വിദ്യാഭ്യാസം".
- ↑ റോബർട്ട്.സി.ടക്കർ. ദ മാർക്സ്-ഏംഗൽസ് റീഡർ
- ↑ ലൈഫ് ഓഫ് ഏംഗൽസ്- ഹെൻഡേഴ്സൺ പുറം 4
- ↑ "വർക്സ് ഓഫ് ഫ്രെഡറിക് ഏംഗൽസ്". മാർക്സിസ്റ്റ്.ഓർഗ്.
സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ദ ബെദോവിൻ എന്ന കവിത പ്രസിദ്ധീകരിച്ചു
- ↑ വ്ലാഡിമിർ, ലെനിൻ (1895). "ഫ്രെഡറിക് ഏംഗൽസ്". ലെനിൻ ഇന്റർനെറ്റ് ആർക്കൈവ്.
- ↑ "ബയോഗ്രഫി ഓഫ് ഏംഗൽസ്". മാർക്സ് ഇന്റർനെറ്റ് ആർക്കൈവ്.
തുണി വ്യവസായത്തിൽ പ്രായോഗിക പരിശീലനത്തിനായി ഏംഗൽസ് ഇംഗ്ലണ്ടിലേക്ക്
- ↑ "ഏംഗൽസ് ഇൻ മാഞ്ചസ്റ്റർ". ബി.ബി.സി. ഫെബ്രുവരി-2004.
{{cite news}}
: Check date values in:|date=
(help) - ↑ ലൈഫ് ഓഫ് ഏംഗൽസ്- ഹെൻഡേഴ്സൺ പുറം 56
- ↑ "ഏംഗൽസ് ഇൻ മാഞ്ചസ്റ്റർ". ബി.ബി.സി.
മേരി ബേൺസിനെ പരിചയപ്പെടുന്നു
- ↑ ഫ്രെഡറിക്, ഏംഗൽസ് (നവംബർ-1843). ഔട്ട്ലൈൻ ഓഫ് എ ക്രിട്ടിക്ക് ഓഫ് പൊളിറ്റിക്കൽ ഇക്കണോമി.
{{cite book}}
: Check date values in:|date=
(help); Unknown parameter|source=
ignored (help) - ↑ ഡൊലൈറ്റ്, വാർനർ (18-ഓഗസ്റ്റ്-2009). "ഫോക്സ് ഹണ്ടർ, പാർട്ടി ആനിമൽ, ലെഫ്ടിസ്റ്റ് വാര്യർ". ന്യൂയോർക്ക് ടൈംസ്.
{{cite news}}
: Check date values in:|date=
(help) - ↑ ലൈഫ് ഓഫ് ഏംഗൽസ്- ഹെൻഡേഴ്സൺ പുറം 22
- ↑ ലൈഫ് ഓഫ് ഏംഗൽസ്- ഹെൻഡേഴ്സൺ പുറം 26-27
- ↑ ലൈഫ് ഓഫ് ഏംഗൽസ്- ഹെൻഡേഴ്സൺ പുറം 27
- ↑ അഗസ്റ്റേ, കോണു. കാൾമാർക്സ് ആന്റ് ഫ്രെഡറിക് ഏംഗൽസ്(വോള്യം-രണ്ട്). p. 270-271.
{{cite book}}
: Cite has empty unknown parameter:|1=
(help) - ↑ കാൾ മാർക്സ് ആന്റ് ഫ്രെഡറിക് ഏംഗൽസ്, "ലെറ്റർ ഫ്രം മാർക്സ് ടു റൂജ്" (15 ജനുവരി 1845) കളക്ടട് വർക്സ്: വോള്യം 38,ത്തിൽ നിന്നും ശേഖരിച്ചത് - പുറം. 15.
- ↑ ലൈഫ് ഓഫ് ഏംഗൽസ്- ഹെൻഡേഴ്സൺ പുറം 84
- ↑ കാൾ മാർക്സ്. "ദ ജർമ്മൻ ഐഡിയോളജി". ലിറ്റററി തിയറി: ആൻ ആന്തോളജി. രണ്ടാം പതിപ്പ്. ഓക്സ്ഫഡ്: ബ്ലാക്ക്വെൽ പബ്ലിക്കേഷൻസ്, 1998. 653-658.
- ↑ കാൾ, മാർക്സ് (1848.). കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.
{{cite book}}
: Check date values in:|year=
(help); Unknown parameter|coauthor=
ignored (|author=
suggested) (help)CS1 maint: year (link) - ↑ ഹാൾ ഡ്രേപ്പർ, ദ മാർക്സ് ഏംഗൽസ് ക്രോണിക്കിൾ: എ ഡേ-ടു-ഡേ ക്രോണോളജി ഓഫ് മാർക്സ് ആന്റ് ഏംഗൽസ്' ലൈഫ് ആന്റ് ആക്ടിവിടി: മാർക്സ്-ഏംഗൽസ് സൈക്ലോപീഡിയ - വോള്യം - ഒന്ന്. ഷോക്കേൻ ബുക്സ്, ന്യൂയോർക്ക്, 1985; പുറം. 22.
- ↑ "കമ്മ്യൂണിസ്റ്റ് ലീഗിന്റെ ചരിത്രം". മാർക്സിസ്റ്റ്.ഓർഗ്. 12-നവംബർ-1885.
{{cite news}}
: Check date values in:|date=
(help) - ↑ "ഏംഗൽസ് ഇൻ മാഞ്ചസ്റ്റർ". ബി.ബി.സി. Retrieved 20-ഏപ്രിൽ-2013.
{{cite news}}
: Check date values in:|accessdate=
(help) - ↑ ഫ്രെഡറിക്, ഏംഗൽസ് (1850). "ദ പെസന്റ് വാർ ഇൻ ജർമ്മനി". ന്യൂ റിനിഷ് സീതങ്(ജർമ്മൻ).
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മാർക്സ് ഏംഗൽസ് ബയോഗ്രഫിക്കൽ ആർക്കൈവ്
- ദ ലെജൻഡ് ഓഫ് മാർക്സ്, “ഏംഗൽസ് ദ ഫൗണ്ടർ” Archived 2013-06-06 at the Wayback Machine. - മാക്സമില്ലൻ റൂബൽ
- റീസൺ ഇൻ റിവോൾട്ട്: മാർക്സിസം ആന്റ് മോഡേൺ സയൻസ്
- ഏംഗൽസ്: ദ ചെഗുവേര ഓഫ് ഹിസ് ഡേ
- ദ ബ്രേവ് ന്യൂ വേൾഡ്: Archived 2010-01-04 at the Wayback Machine.
- ഏംഗൽസ് - ദ ജർമ്മൻ ബയോഗ്രഫി[പ്രവർത്തിക്കാത്ത കണ്ണി]