ദേവാനന്ദ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ദേവാനന്ദ് (വിവക്ഷകൾ) എന്ന താൾ കാണുക. ദേവാനന്ദ് (വിവക്ഷകൾ)

മലയാള സിനിമാ പിന്നണി ഗായകനാണ് ദേവാനന്ദ്‌.

വൈക്കം സ്വദേശി. യഥാർഥ പേര്‌ പ്രതാപചന്ദ്രൻ. 2006 -ൽ പേര്‌ ദേവാനന്ദ്‌ എന്നു മാറ്റി. കർണാടക സംഗീതജ്ഞനായ വൈക്കം ജി.വാസുദേവൻ നമ്പൂതിരിയുടെയും ലീലാവതിയുടെയും മകൻ. പ്രശസ്ത കർണാടക സംഗീതജ്ഞനായ വൈക്കം ജയചന്ദ്രൻ ജ്യേഷ്ഠനാണ്. രണ്ടാം ക്ലാസ്‌ മുതൽ മൽസരങ്ങളിൽ പങ്കെടുത്തു. സ്കൂളിലും കോളജിലും ലളിത സംഗീതത്തിനും ശാസ്ത്രീയ സംഗീതത്തിനും തുടർച്ചയായി സമ്മാനങ്ങൾ നേടി. ഭാര്യ: കീർത്തി. മകൻ: ശ്രീശേഷ്‌

ആദ്യ ഗാനങ്ങൾതിരുത്തുക

കോളജിൽ പഠിക്കുമ്പോൾ വി.ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ 'ശിവം' എന്ന കാസറ്റിൽ പത്തു പാട്ടുകൾ പാടി. പിന്നീട്‌ എ.ബി.സി.എല്ലിന്റെ 'ഓണം പൊന്നോണം' കാസറ്റിൽ രണ്ടു പാട്ട്‌ പാടി. പ്രണയ വർണങ്ങൾ എന്ന സിനിമയിൽ ആലേലോ പുല്ലേലോ എന്ന സംഘ ഗാനത്തിൽ പാടി. രണ്ടാം ഭാവം എന്ന സിനിമയിലെ 'അമ്മ നക്ഷത്രമേ' എന്ന പാട്ടാണ് സിനിമയിലെ ആദ്യ പ്രധാന പാട്ട്‌. പിന്നീട്‌ മീശ മാധവൻ എന്ന സിനിമയിലെ 'കരിമിഴിക്കുരുവിയെ കണ്ടില്ല' എന്ന പാട്ട്‌ ഹിറ്റായതോടെ ശ്രദ്ധിക്കപ്പെട്ടു.

തമിഴിലും തെലുങ്കിലും പാടിയിട്ടുണ്ട്‌

പ്രധാന ഗാനങ്ങൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ദേവാനന്ദ്_(ഗായകൻ)&oldid=3437866" എന്ന താളിൽനിന്ന് ശേഖരിച്ചത്