അനുരാധ ശ്രീറാം
ഇന്ത്യൻ ചലച്ചിത്രപിന്നണിഗായികയാണ് അനുരാധ ശ്രീറാം.എ.ആർ. റഹ്മാൻ ആണ് 'ബോംബെ'എന്ന ചലച്ചിത്രത്തിൽ ഇവർക്ക് ആദ്യമായി അവസരം നൽകിയത്.
അനുരാധ ശ്രീറാം | |
---|---|
![]() Anuradha giving a special talk in Big FM in 2014 | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | അനുരാധ |
ജനനം | Chennai, India ![]() | ജൂലൈ 9, 1970
വിഭാഗങ്ങൾ | Playback singing, Carnatic and Hindustani MusicTV host Dubbing Artist |
തൊഴിൽ(കൾ) | ഗായിക |
വർഷങ്ങളായി സജീവം | 1995–present |
ജീവിതരേഖതിരുത്തുക
പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയായിരുന്ന രേണുകയുടെയും മീനാക്ഷീസുന്ദരം മോഹന്റെയും മകളായി 1970 ജൂലൈ 9-ന് ചെന്നൈയിൽ ജനിച്ച അനുരാധ ആദ്യം കോയമ്പത്തൂരിലെ സെന്റ് ഫ്രാൻസിസ് മെട്രിക്കുലേഷൻ സ്കൂളിലും, പിന്നീട് ചെന്നൈയിലുള്ള പദ്മാ ശേഷാദ്രി ബാലഭവനിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനുശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ പഠനത്തിന് ചേർന്നു. സംഗീതമായിരുന്നു ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും ഐച്ഛിക വിഷയം. ഗവണ്മെന്റ് സ്‌കോളർഷിപ്പോടെ യു.എസിലെ വെസ്ലിയൻ യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനം പൂർത്തിയാക്കി.[1]
പ്രസിദ്ധ കർണാടകസംഗീതജ്ഞനായ ശ്രീറാം പരശുറാമാണ് അനുരാധയുടെ ഭർത്താവ്. ഇവരൊരുമിച്ചുള്ള ജുഗൽബന്ദികൾ ശ്രദ്ധേയമാണ്. ഇവർക്ക് ജയന്ത്, ലോകേഷ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
സംഗീത അഭ്യസനംതിരുത്തുക
കർണാടക സംഗീതത്തിൽ എസ്. കല്യാണ രാമന്റെയും ഹിന്ദുസ്ഥാനിയിൽ മണിക് ബുവ താക്കൂർദാസിന്റെയും ശിഷ്യയായിരുന്നു അനുരാധ ശ്രീറാം.
ഗാനങ്ങൾതിരുത്തുക
- ഇഷ്‌ക് ബിനാ ക്യാ ജീനാ... - താൽ
- ഓ പോട്...- ജെമിനി
- കറുപ്പുതാൻ എനക്ക് പുടിച്ച കളറ്...
- വെറ്റിക്കൊടി കട്ട്
- വാളെടുത്താൽ അങ്കക്കലി...
- മീശമാധവൻ
- അപ്പടി പോട്... - ഗില്ലി
- ആയിയേ...ആജായിയേ...- ലജ്ജ
- അച്ചം അച്ചം ഇല്ലൈ...- ഇന്ദിര
- അൻപെന്റ മഴയിലെ...
- മിൻസാരക്കനവ്
- റോജാ പൂന്തോട്ടം...
-കണ്ണുക്കുൾ നിലവ്
- ഒരു നാൾ ഒരു കനവ്...
- കണ്ണുക്കുൾ നിലവ്
- ഒരു പൊണ്ണു ഒണ്ണ്...- ഖുഷി
- പുലരിപ്പൊൻ പ്രാവേ...- ഫ്‌ളാഷ്
- വൺസ് അപോൺ എ ടൈം ഇൻ
ഇന്ത്യ... - ലഗാൻ
- ഒരേ കിനാ മലരോടം-സെവെൻസ്
- മേലേ മേലേ...- മകരമഞ്ഞ്[2]
അവലംബംതിരുത്തുക
പുറം കണ്ണികൾതിരുത്തുക
- Fans of Anuradha Sriram on Yahoo Music
- Interview of Anuradha Sriram
- Not quite a jugalbandhi! Archived 2012-09-12 at Archive.is