ഇന്ത്യൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ഒരു പിന്നണി ഗായികയാണ് കല്യാണി മേനോൻ . 1970 കളിൽ ഒരു ക്ലാസ്സിക്കൽ ഗായിഗ എന്ന നിലയിൽ തുടക്കം കുറിച്ചു കല്യാണി, ചലച്ചിത്രരംഗത്തെ ഒരു ഗായികയെന്ന നിലയിൽ കരിയർ ജീവിതം ആരംഭിചു. 1990 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും എ.ആർ. റഹ്മാന്റെ കൂടെ പ്രവർത്തിച്ചിരുന്നു.

കല്യാണി മേനോൻ
ജനനം (1951-06-23) 23 ജൂൺ 1951  (70 വയസ്സ്)
കേരളം, ഇന്ത്യ
സംഗീതശൈലിപിന്നണി ഗായിക
തൊഴിലു(കൾ)ഗായിക
സജീവമായ കാലയളവ്1977–present

കരിയർതിരുത്തുക

കല്യാണി മേനോൻ എം ആർ ശിവരാമൻനായരുടെ ശീക്ഷണത്തിൽ ശാസ്ത്രീയ സംഗീതം പഠിച്ചു. രാമു കാര്യാട്ടിന്റെ ദ്വീപ് (1977) എന്ന ചിത്രത്തിൽ എം.എസ്. ബാബുരാജ് സംഗീതം നൽകിയ "കണ്ണീരിൻ മഴയത്തും" എന്ന ഗാനത്തിനു പ്രശംസ നേടി . [1] കല്യാണി മേനോൻ 1977 ൽ മദ്രാസിൽ ജോലിചെയ്യാൻ തുടങ്ങി, വള്ളത്തോൾ സെന്റിറിന്റെ ആഘോഷങ്ങളുടെ ഭാഗമായി ധനഞ്ജയന്റെ മലയാള ഡാൻസ് നാടകം മഗ്ദലന മറിയത്തിൽ പ്രവർത്തിച്ചു. ധനഞ്ജയന്റെ ഇണത്തിൽ വള്ളത്തോൾ നാരായണ മേനോൻ ന്റെ വരികൾ കല്യാണി പാടി . ആദ്യ ഗാനം കെ ബാലാജിയുടെ നല്ലതൊരു കുടുംബം (1979) എന്ന തമിഴ് ചിത്രത്തിലെ ഇളയരാജ കമ്പോസ് ചെയ്ത "സെവ്വനമെ പൊൻമേഘമെ" ആണ്. 1980 കളുടെ തുടക്കത്തിൽ കല്യാണി ബാലാജിയുടെചില ചിത്രങ്ങളിൽ പാടി. സുജാതയിലെ (1980) "നീ വരുവൈയെന" , സവാൽ (1981) ലെ"തന്നിയ പൊട്ട സന്തോഷം പിറക്കും" , വഴ്വെയ് മായം ( 1982) "എയ് രാജാവെ ഉൻ രാസാത്തി", വിധി (1984) യിലെ "വിധി വരയൻപാധായി വാഴി". മൂക്കുതി മീൻഗൽ എന്ന റീലിസ് ചെയ്യാത്ത സിനിമയിലെ "തെറിൽ വന്താൽ ദേവദൈ" എന്ന ഗാനവും ശുഭ മൂഹുർത്തം (1983) സിനിമയിലെ "ഞാൻ ഇരവിൽ എഴുതും കവിതൈ മുഴുതും" എന്ന ഗാനവും കല്യാണി പാടിയിട്ടുണ്ട്. [1]

1990 നും 2000 കളുടെ ഇടയിലും എ.ആർ. റഹ്മാന്റെ നിരവധി ആൽബങ്ങളിൽ കല്യാണി മേനോൻ കൂടെ പ്രവർത്തിച്ചിട്ടുണ്ട് . 1995 ൽ പുതിയ മന്നർഗൾ എന്ന ചിത്രത്തിൽ വാടി സാത്തുകുടി എന്ന ഗാനം ആലപിച്ചു. 1995 ൽ രജനികാന്ത് അഭിനയിച്ച മുത്തു എന്ന ചിത്രത്തിലെ കുളുവാളിലെ എന്ന ഗാനത്തിൽ ഉള്ള ഓമന തീങ്കൾ എന്ന ഭാഗം കല്യാണി പാടിയതാണ്. [1] പിന്നീട് അലെയ്പായുതെയുടെ ടൈറ്റിൽ ട്രാക്ക്, പാർതാലെ പരവസം (2001) സിനിമയിലെ "അധിസയാ തിരുമണം" എന്ന ഗാനവും, ഗൗതം മേനോന്റെ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ പതിപ്പുകൾക്ക് വേണ്ടിയും കല്യാണി പാടിയിട്ടുണ്ട്. കല്യാണി റഹ്മാന്റെ വന്ദേമാതാരത്തിന്റെ ആൽബത്തിലും പാടിയുണ്ട് . കൂടാതെ ശ്രീനിവാസിന്റെ ഉസ്സെലെ എന്ന ആൽബത്തിലെ ഗോപാലകൃഷ്ണ ഭാരതിയുടെ "എപ്പോ വരുവരോ" എന്ന ഗാനത്തിന്റെ പുതിയ പതിപ്പ് ഉണ്ണികൃഷ്ണനോടോപ്പം കല്യാണി ആലപിച്ചിട്ടുണ്ട്. [1]

സ്വകാര്യ ജീവിതംതിരുത്തുക

രാജീവ് മേനോന്റെ അമ്മയാണ് കല്യാണി മേനോൻ. ഛായാഗ്രാഹകനും സംവിധായകനുമാണ് അദ്ദേഹം. [2] [3] [4] കല്യാണി മേനോനുമായി സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ പരിചയഫലമായിട്ടാണ് രാജീവിന്റെ ചില വാണിജ്യ, ചലച്ചിത്ര പ്രോജക്ടുകളിൽ അദ്ദേഹത്തോടൊപ്പം റഹ്മാൻ പ്രവർത്തിച്ചു. [5] അവരോടുള്ള ആദരസൂചകമായി രാജീവ് മേനോന്റെ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിന്റെ ഓഡിയോ കാസറ്റ് പ്രകാശനചടങ്ങിൽ കമലഹാസനിൽ നിന്നും ആദ്യ കാസറ്റ് സ്വീകരിക്കാൻ ക്ഷണിച്ചത് കല്യാണി മേനോനെയാണ്. ഐശ്വര്യ റായുടെ സംഗീത ട്യൂട്ടറായി കല്യാണി ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്. [1]

ശ്രദ്ധേയമായ ഗാനങ്ങൾതിരുത്തുക

വർഷം പാട്ടിന്റെ പേര് ഫിലിം സംഗീത സംവിധായകൻ കുറിപ്പുകൾ
1979 "സേവ്വനമേ പൊൻമേഘമേ" നല്ലതോരു കുടുംബം ഇളയരാജ
1980 "നീ വരുവൈന" സുജാത എം എസ് വിശ്വനാഥൻ
1993 "വാടി സാതുക്കുടി" പുതിയ മന്നർഗൾ എ ആർ റഹ്മാൻ
1994 "ഇന്ദിരയോ ഇവൾ സുന്ദരിയോ" കാതലൻ എ ആർ റഹ്മാൻ
1995 "കുളുവാളിലെ" മുത്തു എ ആർ റഹ്മാൻ
2000 "അലൈപായുതെയ്" അലൈപായുതെയ് എ ആർ റഹ്മാൻ
2001 "ആദിസായ തിരുമണം" പർതാലെ പരവസം എ ആർ റഹ്മാൻ
2008 "ജലാശയയിൽ" ലാപ് ടോപ്പ് ശ്രീവാൽസൻ ജെ മേനോൻ
2010 "ഓമാന പെണ്ണെ" വിണ്ണൈതണ്ടി വരുവായ എ ആർ റഹ്മാൻ സഹ-എഴുത്തുകാരി
2010 "കുന്ദനപ്പു ബൊമ്മ" മായാ ചെസ്സാവേ എ ആർ റഹ്മാൻ സഹ-എഴുത്തുകാരി
2012 "ഫൂലൻ ജെയ്സി ലഡ്കി" എക്ക് ദീവാന ത എ ആർ റഹ്മാൻ സഹ-എഴുത്തുകാരി
2018 "കാതലെ കാതലെ" 96 ഗോവിന്ദ് വസന്ത

Referencesതിരുത്തുക

"https://ml.wikipedia.org/w/index.php?title=കല്യാണി_മേനോൻ&oldid=3552739" എന്ന താളിൽനിന്ന് ശേഖരിച്ചത്