എ.ഐ.സി.സി.

(All India Congress Committee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷ സമിതിയാണ് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി. ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റി എന്നതിന്റെ ചുരുക്കെഴുത്തായ എ.ഐ.സി.സി. എന്നാണ് ഈ സമിതി പൊതുവെ അറിയപ്പെടുന്നത്.

വിവിധ സംസ്ഥാനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ ഉൾപ്പെടുന്ന എ.ഐ.സി.സി.യിൽ ആയിരത്തോളം അംഗങ്ങളാണുള്ളത്. കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളെയും പാർട്ടി പ്രസിഡൻറിനെയും തെരഞ്ഞെടുക്കുന്നത് എ.ഐ.സി.സിയാണ്. കോൺഗ്രസ് പ്രസിഡൻറ് നിർണയിക്കുന്ന ജനറൽ സെക്രട്ടറിമാരും മറ്റ് ഭാരവാഹികളും പ്രവർത്തകസമിതി അംഗങ്ങളും ഉൾപ്പെടുന്നതാണ് എ.ഐ.സി.സി. നിർവഹാക സമിതി.

കോൺഗ്രസിന്റെയും എ.ഐ.സി.സി.യുടെയും നിലവിലുള്ള അദ്ധ്യക്ഷൻ സോണിയ ഗാന്ധി ആണ്.

"https://ml.wikipedia.org/w/index.php?title=എ.ഐ.സി.സി.&oldid=4078395" എന്ന താളിൽനിന്ന് ശേഖരിച്ചത്