ഫ്രാൻസിസ് ജോർജ്ജ്
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
(കെ. ഫ്രാൻസിസ് ജോർജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ പൊതുപ്രവർത്തകനും കേരള കോൺഗ്രസ് നേതാവുമാണ് കെ. ഫ്രാൻസിസ് ജോർജ്ജ്. കേരള കോൺഗ്രസ് (എം) ൽ നിന്ന് രാജി വെച്ച് ജനാധിപത്യ കേരള കോൺഗ്രസ്സ് ഉണ്ടാക്കിയെങ്കിലും പിന്നീട് കേരള കോൺഗ്രസിലേക്ക് തിരിച്ച് വന്നു.
കെ. ഫ്രാൻസിസ് ജോർജ്ജ് | |
---|---|
![]() | |
പാർലമെന്റംഗം | |
മണ്ഡലം | ഇടുക്കി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | എറണാകുളം, കേരളം | 29 മേയ് 1955
രാഷ്ട്രീയ കക്ഷി | ജനാധിപത്യ കേരള കോൺഗ്രസ്സ് |
പങ്കാളി(കൾ) | ഷൈനി ഫ്രാൻസിസ് ജോർജ്ജ് |
കുട്ടികൾ | 3 |
വസതി(കൾ) | മൂവാറ്റുപുഴ |
വെബ്‌വിലാസം | http://www.francisgeorge.in |
As of സെപ്റ്റംബർ 23, 2006 ഉറവിടം: [1] |
ഇദ്ദേഹം ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജിലും തിരുവനന്തപുരത്തെ ലോ അക്കാദമിയിലുമാണ് വിദ്യാഭ്യാസം നടത്തിയിട്ടുള്ളത്. ഇദ്ദേഹം ഒരു ബാങ്കറായിരുന്നു. രാഷ്ട്രീയനേതാവായിരുന്ന കെ.എം. ജോർജ്ജിന്റെ പുത്രനാണിദ്ദേഹം. വിദേശകാര്യം, പ്രതിരോധം, വ്യവസായം, വ്യാപാരം എന്നിവയുടെ പാർലമെന്ററി കമ്മിറ്റികളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹം ഒരു കർഷകനുമാണ്.
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2009 | ഇടുക്കി ലോകസഭാമണ്ഡലം | പി.ടി. തോമസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ഫ്രാൻസിസ് ജോർജ്ജ് | കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ് | ||
2004 | ഇടുക്കി ലോകസഭാമണ്ഡലം | കെ. ഫ്രാൻസിസ് ജോർജ് | കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്. | ബെന്നി ബെഹനാൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1999 | ഇടുക്കി ലോകസഭാമണ്ഡലം | കെ. ഫ്രാൻസിസ് ജോർജ് | കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്. | പി.ജെ. കുര്യൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1998 | ഇടുക്കി ലോകസഭാമണ്ഡലം | പി.സി. ചാക്കോ | കോൺഗ്രസ് (ഐ.) യു.ഡി.എഫ്. | കെ. ഫ്രാൻസിസ് ജോർജ് | കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്. | ||
1996 | ഇടുക്കി ലോകസഭാമണ്ഡലം | എ.സി. ജോസ് | കോൺഗ്രസ് (ഐ.) യു.ഡി.എഫ്. | കെ. ഫ്രാൻസിസ് ജോർജ് | കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്. |
പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക
- ഫ്രാൻസിസ് ജോർജ്ജിന്റെ വിർച്വൽ ഓഫീസ് Archived 2017-02-17 at the Wayback Machine.
Persondata | |
---|---|
NAME | George, Francis |
ALTERNATIVE NAMES | |
SHORT DESCRIPTION | |
DATE OF BIRTH | May 29, 1955 |
PLACE OF BIRTH | Ernakulam, Kerala |
DATE OF DEATH | |
PLACE OF DEATH |