പാബ്ലോ പിക്കാസോ

(പിക്കാസോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്പെയിൻകാരനായ ഒരു ചിത്രകാരനും ശില്പിയും ആയിരുന്നു പാബ്ലോ പിക്കാസോ(Pablo Picasso) (ഒക്ടോബർ 25, 1881-ഏപ്രിൽ 8, 1973). ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ ചിത്രകാരന്മാരിൽ ഒരാളായി അദ്ദേഹം ഗണിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പൂർണ്ണ നാമം പാബ്ലോ ഡിയെഗോ ഹോസെ ഫ്രാൻസിസ്കോ ദ് പോള യുവാൻ നെപോമുസെനോ മരിയ ദെ ലോ റെമിദോ സിപ്രിയാനോ ദെ ലാ സാന്റിസിമ ട്രിനിടാഡ് ക്ലിറ്റോ റൂയി യ് പിക്കാസോ എന്നായിരുന്നു. ക്യൂബിസത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ പ്രശസ്തനായിരുന്നു പിക്കാസോ. വസ്തുക്കളെ വിഘടിപ്പിക്കുകയും പിന്നീട് അവയെ അമൂർത്തമായ രീതിയിൽ പുനർയോജിപ്പിക്കുകയും ചെയ്യുന്ന ചിത്രകലാശൈലിയാണ് ക്യൂബിസം. പിക്കാസോ 13,500 ചിത്രങ്ങളും 100,000 പ്രിന്റുകളും (ലോഹത്തിൽ കൊത്തിയുണ്ടാക്കുന്നവ - എൻ‌ഗ്രേവിംഗ്സ്), പുസ്തകങ്ങൾക്കായി ഉള്ള 34,000 ചിത്രങ്ങളും 300 ശില്പങ്ങളും രചിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. ഗർണിക പികാസോയുടെ ശ്രേഷ്ഠ സൃഷ്ടികളിൽ ഒന്നായി ഗണിക്കപ്പെടുന്നു.

പാബ്ലോ പിക്കാസോ

അഭിജിത്ത് കെ.എ(വരി വര) വരച്ച പാബ്ലോ പിക്കാസോയുടെ ചിത്രം
ജനനപ്പേര്Pablo Diego José Francisco de Paula Juan Nepomuceno María de los Remedios Cipriano de la Santísima Trinidad Ruiz y Picasso[1]
ജനനം (1881-10-25)25 ഒക്ടോബർ 1881
Málaga, Spain
മരണം 8 ഏപ്രിൽ 1973(1973-04-08) (പ്രായം 91)
Mougins, France
പൗരത്വം Spanish
രംഗം Painting, Drawing, Sculpture, Printmaking, Ceramics
പരിശീലനം Jose Ruíz (father), Academy of Arts, Madrid
പ്രസ്ഥാനം Cubism
Signatur Pablo Picasso
Signatur Pablo Picasso

നന്നേ ചെറുപ്പത്തിലേ തന്നെ പിക്കാസോ ചിത്രങ്ങൾ വരച്ചിരുന്നു. അദ്ദേഹം ഉച്ചരിച്ച ആദ്യത്തെ വാക്കുതന്നെ പെൻസിൽ എന്ന് അർത്ഥം വരുന്ന ലാപിസ് എന്ന സ്പാനിഷ് വാക്കായിരുന്നു[2][3].[അവലംബം ആവശ്യമാണ്]

പാരീസിലെ പ്രശസ്തമായ ലൂവ്ര് കാഴ്ചബംഗ്ലാവിൽ തന്റെ ചിത്ര പ്രദർശനം നടത്തുമ്പോൾ 90 വയസ്സായിരുന്നു പിക്കാസോയുടെ പ്രായം. ജീവിച്ചിരിക്കവേ ലൂവ്രിൽ ചിത്ര പ്രദർശനം നടത്തിയ ആദ്യത്തെ കലാകാരനായിരുന്നു പിക്കാസോ. പിക്കാസോയ്ക്ക് മൂന്നു സ്ത്രീകളിൽ നിന്നായി നാലു കുട്ടികൾ ഉണ്ടായിരുന്നു. ചിത്രകാരിയും കലാനിരൂപകയും പികാസോയുടെ പ്രണയിനിയും പ്രചോദനവുമായിരുന്ന ഫ്രാൻസ്വാ ഗിലൊ ലൈഫ് വിത്ത് പിക്കാസോ എന്ന ആത്മകഥ എഴുതിയിട്ടുണ്ട്[4].

ആദ്യകാലജീവിതം

തിരുത്തുക
 
സഹോദരിയായ ലോളയോടൊപ്പം പാബ്ലോ പിക്കാസോ, 1889

പാബ്ലോ ഡീഗോ ഹോസെ ഫ്രാൻസിസ്കോ ദ് പോള യുവാൻ നെപോമുസെനോ മരിയ ദെ ലോ റെമിദോ സിപ്രിയാനോ ദെ ലാ സാന്റിസിമ ട്രിനിടാഡ് ക്ലിറ്റോ റൂയി യ് പിക്കാസോ എന്ന നീണ്ട പേരിൽ കതോലികാ പുണ്യവാളന്മാരുടേയും ബന്ധുക്കളുടേയും പേരുകളുണ്ട്.[5] റുയിസ് വൈ പിക്കാസോ എന്നത് അച്ഛനമ്മമാരെ സൂചിപ്പിക്കുന്നു, ഇത് അന്നത്തെ സ്പാനിഷ് നിയമമനുസരിച്ചായിരുന്നു. സ്പെയിനിന്റെ ഭാഗമായ ആൻഡലൂഷ്യ യിലെ മലാഗ നഗരത്തിൽ ഡോൺ ജോസ് റുയീസ് വൈ ബ്ലാസ്കോ -യിന്റേയും, മരിയ പിക്കാസോ വൈ ലൂപ്സ്-ന്റേയും ഒന്നാമത്തെ പുത്രനായി ജനിച്ചു.[6]കത്തോലിക്കനായി മാമോദീസ ചെയ്തിട്ടുണ്ടെങ്കിലും, പിക്കാസോ പിന്നീട് ഒരു നിരീശ്വരവാദിയായി മാറി. [7]പിക്കാസോയുടേത് ഇടത്തരം കുടുംബസാഹചര്യമായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ, പക്ഷിമൃഗാദികളെ യഥാതഥമായി വരക്കുന്ന ഒരു ചിത്രകാരനായിരുന്നു. റുയിസ് എന്ന പിക്കാസോയുടെ അച്ഛൻ, തന്റെ ജീവിതത്തിൻറെ സിംഹഭാഗവും സ്ക്കൂൾ ഓഫ് ആർട്ട്- ൽ പ്രൊഫസറായും , മ്യൂസിയം പരിപാലകനായും സേവനമനുഷ്ഠിച്ചു. റുയീസിന്റെ പൂർവ്വികർ ചെറിയ പ്രഭുക്കന്മാരായിരുന്നു.

ചെറുപ്പം തൊട്ടേ പിക്കാസോ വരയിൽ മികവ് പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ അമ്മയുടെ വാക്കുകളനുസരിച്ച് പിക്കാസോ ആദ്യമായി ഉച്ഛരിച്ചത് പിസ് പിസ് എന്നാണത്രെ. സ്പാനിഷ് ഭാഷയിലെ ലാപിസ് (പെൻസിൽ) എന്ന പദത്തിന്റെ വികൃതരൂപമാണെന്നിത് പൊതുവെ ഊഹിക്കപ്പെടുന്നു [8] ഏഴാം വയസ്സ് തൊട്ടുതന്നെ ഡ്രോയിങ്ങിലും,ഓയിൽ പെയിന്റിങ്ങിലും പ്രാഥമിക പരിശീലനം അച്ഛനിൽ നിന്നു തന്നെ പിക്കാസോയ്ക്ക് ലഭിച്ചു. റൂയിസ് യാഥാസ്ഥിതികനായ അധ്യാപകനായിരുന്നു. മഹാരഥന്മാരെ അനുകരിക്കുക, പ്ലാസ്റ്റർ ഓഫ് പാരിസ് ശില്പങ്ങളേയും മനഷ്യരേയും മാതൃകയാക്കി വരക്കുക ഇതൊക്കെ ചിത്രമെഴുത്തു പരിശീലനത്തിന്റെ പ്രാഥമിക പാഠങ്ങളാണെന്ന് റൂയിസ് വിശ്വസിച്ചു. മകനായ പിക്കാസോ ചിത്രകലയിൽ മുഴുകി, സ്കൂൾ പഠിത്തത്തിൽ തീരെ അശ്രദ്ധനായി.

പ്രമാണം:Pablo Picasso, 1901, Old Woman (Woman with Gloves).jpg
പാബ്ലോ പിക്കാസോ, 1901, ഓൾഡ് വുമൺ (വുമൺ വിത്ത് ഗ്ലൗസ്), ഓയിൽ ഓൺ കാർഡ് ബോർഡ്, 67 x 52.1 cm, Philadelphia Museum of Art
പ്രമാണം:Femme au café (Absinthe Drinker).jpg
Pablo Picasso, 1901-02, Femme au café (Absinthe Drinker), oil on canvas, 73 x 54 cm, Hermitage Museum, Saint Petersburg, Russia

ആ കുടംബം പിന്നീട് 1891-ന് എ കൊറൂണ എന്ന സ്ഥലത്തേക്ക് താമസം മാറ്റി. ഇവിടെ പിക്കാസോയുടെ അച്ഛൻ സ്ക്കൂൾ ഓഫ് ഫൈൻ ആർട്ട്സിൽ കലാ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. അവരവിടെ നാല് വർഷത്തോളം പാർത്തു. അങ്ങനെ ഒരു സന്ദർഭത്തിലായിരുന്നു റൂയീസ്, താൻ വരച്ചു പകുതിയാക്കിയ മാടപ്രാവിന്റെ ചിത്രത്തെ പതിമൂന്നുകാരനായ മകൻ പിക്കാസോ പൂർത്തീകരിക്കുന്നതായി കണ്ടത്. മകൻ തന്നേക്കാൾ പ്രഗൽഭനാണെന്ന് അഭിനന്ദിക്കുകയും , ഇനി താൻ ചിത്രമെഴുതില്ലെന്നും അച്ഛൻ അഭിപ്രായപ്പെട്ടു .[9] എങ്കിലും പിന്നീടുള്ള വർഷങ്ങളിലും റുയീസ് വരക്കുകയുണ്ടായി.

1895-ൽ പിക്കാസോയുടെ സഹോദരി ഏഴുവയസുകാരി കൊഞ്ചിത ഡിഫ്തീരിയ ബാധിച്ച് മരിച്ചത് അദ്ദേഹത്തിന് വലിയൊരു ആഘാതമായി മാറി.[10] അവളുടെ മരണശേഷം ആ കുടുംബം ബാഴ്സലോണയിലേക്ക് താമസം മാറ്റി. ഇവിടെ റുയീസ് , സ്ക്കൂൾ ഓഫ് ഫൈൻ ആർട്ട്സിൽ ഉദ്യോഗം സമ്പാദിച്ചു. സ്വന്തം ദുഃഖങ്ങളും,ഓർമകളും മനസ്സിലടക്കി, നഗരവുമായി ഇഴുകിച്ചേരാൻ പികാസോ ശ്രമിച്ചു.[11] മകനെ ഉയർന്ന ക്ലാസിലേക്കുള്ള പ്രവേശനപ്പരീക്ഷക്കിരുത്താൻ റൂയിസ് അക്കാദമിയിലെ പ്രാധാന ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചു. സാധാരണ വിദ്യാർഥികൾ ഒരു മാസം കൊണ്ടു മുഴുമിക്കുമായിരുന്ന ഈ പ്രക്രിയ പികാസോ ഒരാഴ്ചകൊണ്ട് മുഴുവനാക്കി. ഇതിന്റെ ഫലമായി വിധികർത്താക്കളുടെ സമിതി പികാസോക്ക് പ്രവേശനം അനുവദിച്ചു. അപ്പോൾ പിക്കാസോയ്കക്ക് 13 വയസ്സേയുള്ളൂ. ഒരു വിദ്യാർഥിയെന്ന നിലക്ക് പാലിക്കേണ്ടിയിരുന്ന മിക്ക നിയമങ്ങളും പികാസോ ലംഘിച്ചു. അന്നു തുടങ്ങിവെച്ച ചില സൗഹൃദബന്ധങ്ങൾ പികാസോയുടെ പിൽക്കാല ജീവിതത്തെ ബാധിച്ചു. മകന് സ്വസ്ഥമായി ഒറ്റക്കിരുന്ന് പഠിക്കാൻ റൂയിസ് വീട്ടിനടുത്തുതന്നെ മറ്റൊരു ഒരു ചെറിയ മുറി വാടകയ്ക്കെടുത്തു. എന്നിരുന്നാലും തന്റെ തിരക്കുപിടിച്ച ജോലിക്കിടയിലും ദിവസവും പല തവണ അച്ഛൻ മകനെ സന്ദർശിക്കാനെത്തി. മകൻറെ ചിത്രങ്ങൾ നിരീക്ഷിക്കുകയും,തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇരുവരും തമ്മിൽ നിരന്തരം തർക്കിച്ചു.

മാഡ്രിഡിലെ പേരുകേട്ട കലാ സ്ക്കൂളായിരുന്ന റോയൽ അക്കാദമി ഓഫ് സാൻ ഫെർനാഡോ -യിലേക്ക് പിക്കാസോയെ അയക്കാൻ അദ്ദേഹത്തിന്റെ അച്ഛനും, അമ്മാവനും കൂടിയാലോചിച്ച് തീരുമാനമെടുത്തു.[11] തന്റെ 16-ാം വയസ്സിലാണ് അദ്ദേഹം ഒറ്റക്കൊരിടത്തേക്ക് പുറപ്പെടുന്നത്, പക്ഷെ അദ്ദേഹത്തിന് അകാദമിയിലെ പ്രാഥമിക കലാ വിദ്യാഭ്യാസത്തോട് വിരക്തി തോന്നി, ചില ദിവസങ്ങളിലെ ക്ലാസ്സുകളിൽ പോകാതിരിക്കുകയും ചെയ്തു. മാഡ്രിഡിൽ വേറേയും ആകർഷണകേന്ദ്രങ്ങൾ ഉണ്ടായിരുന്നു. പ്രാദോ മ്യൂസിയത്തിലെ ചിത്രപ്രദർശിനികൾ ഉദാഹരണം. ഡിയെഗോ വെലാസ്ക്വെസ് , ഫ്രാൻസിസ്കോ ഗോയ, ഫ്രാൻസിസ്കോ സർബറാൻ എന്നിവരുടെ സൃഷ്ടികൾ ഇവയിലുൾപ്പെട്ടിരുന്നു. ഇക്കൂട്ടത്തിൽ എൽ ഗ്രെക്കോയുടെ ചിത്രങ്ങളായിരുന്നു പിക്കാസോയ്ക്ക് ഏറെ ഇഷ്ടപ്പെട്ടത്; അദ്ദേഹത്തിന്റെ രചനാവിശേഷങ്ങളായ നീണ്ട അവയവങ്ങൾ, നിറപകിട്ട്, നിഗൂഢഭാവങ്ങൾ എന്നിവയുടെ സ്വാധീനം പികാസോയുടെ പിൽകാല ചിത്രങ്ങളിൽ പ്രതിഫലിക്കുന്നത് നമുക്ക് കാണാം.

ചിത്രമെഴുത്ത്- കർമരംഗം

തിരുത്തുക

1900 -ത്തിന് മുമ്പ്

തിരുത്തുക
 
1904-ലെ പിക്കാസോ

1890-നു മുമ്പുതന്നെ അച്ഛന്റെ കീഴിൽ ചിത്രം വരയിൽ പരിശീലനം ആരംഭിച്ചിരുന്നു. ബാഴ്സലോണയിൽ സ്ഥിതിചെയ്യുന്ന പിക്കാസോ മ്യൂസിയത്തിലെ ശേഖരത്തിൽ അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങൾ കാണാം. ഒരു കലാകാരന്റെ ആദ്യകാല ചിത്രങ്ങളുടെ ഏറ്റവും സമഗ്രമായ സംഗ്രഹം ഇവിടെയാണ്.[12] 1893 -മുതൽക്കൊണ്ടുതന്നെ കൗമാരപ്രവണതകൾ ചിത്രങ്ങളിൽ നിന്ന് അപ്രത്യക്ഷമായിത്തുടങ്ങി. 1894-ഓടെ ചിത്രമെഴുത്ത് പികാസോയുടെ കർമരംഗമായി മാറി എന്ന് കണക്കാക്കാം. [13] അക്കാദമിക് റിയലിസം ഏറ്റവും സ്പഷ്ടമായി 1890 കളുടെ മദ്ധ്യേ വരച്ച ചിത്രങ്ങളിലാണ്. പ്രത്യേകിച്ച് 1896-ൽ വരച്ച ദി ഫസ്റ്റ് കമ്മ്യൂണ്യൻ - വലിയ എന്ന ചിത്രത്തിൽ. സ്വന്തം സഹോദരി ലോളയുടെ ചിത്രമായിരുന്നു ഇത്. ഇതേ വർഷത്തിൽ തന്നെ, പോർട്രയിറ്റ് ഓഫ് ആണ്ട് പെപ്പ യും പികാസോ വരച്ചത്. ഒരു സംശയവുമില്ലാതെ ഇതുതന്നെയാണ് എന്ന് വിശേഷിപ്പിക്കുന്ന കലാനിരൂപകനായ ജുവാൻ-എഡ്വാർഡോ സർലോട് ഈ ചിത്രത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ് - "സ്പാനിഷ് ചിത്ര കലാ ചരിത്രത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണിതെന്നത് നിസ്സംശയം " [14]

1897-ൽ പികാസോയുടെ ചിത്രമെഴുത്തിലെ യാഥാർഥ്യശൈലിയിൽ( റിയലിസം) മെല്ലെ,മെല്ലെ പ്രതീകാത്മകതയുടെ (സിമ്പോളിസം ) സ്വാധീനം പ്രകടമായിത്തുടങ്ങി. വയലറ്റിൻറേയും , പച്ചയുടേയും അസ്വാഭാവികമായ നിറഭേദങ്ങൾ കൊണ്ടു തീർത്ത പിക്കാസോയുടെ പ്രകൃതി ചിത്രങ്ങൾ ഈ പരിണാമം കാണിച്ചുതരുന്നു. ഇതിനു ശേഷമാണ് പിക്കാസോയുടെ ആധൂനിക കാലഘട്ടം(1899 - 1900) എന്ന് ചിലർ വിശേഷിപ്പിക്കുന്നു. , ദാന്തെ ഗബ്രിയൽ റോസെറ്റി , സ്റ്റെയിൻലെൻ, തൗലോസ് ലോട്രെക്,എഡ്വേർഡ് മങ്ക് എന്നിവരുടെ സൃഷ്ടികൾ കാണാൻ പികാസോക്ക് അവസരം ലഭിച്ചു. ഇവരുടെ സ്വാധീനവും എൽ ഗ്രെകോ പൊലുള്ള പഴയ മഹാരഥന്മാരോടുള്ള ആരാധനയും ആധുനികതയെ ( മോഡേർണിസം) സ്വന്തം ശൈലിയിൽ വ്യാഖ്യാനിക്കാൻ പികാസോക്ക് പ്രേരണ നല്കി.[15]

യുറോപ്പിലെ കലാ തലസ്ഥാനനഗരിയെന്നു വിശേഷിപ്പിക്കപ്പെടുന്ന പാരീസ് , പികാസോ ആദ്യമായി സന്ദർശിക്കുന്നത് 1900-ലാണ് . ഇവിടെ വച്ചാണ് അദ്ദേഹം പത്രപ്രവർത്തകനും, കവിയുമായിരുന്ന മാക്സ് ജേക്കബിനെ കാണുന്നതും പരിചയപ്പെടുന്നതും സുഹദ്ബന്ധം സ്ഥാപിക്കുന്നതും. മാക്സ് ആയിരുന്നു പികാസോക്ക് പാരിസിൽ ലഭിച്ച ആദ്യത്തെ സുഹൃത്ത്. പിക്കാസോയെ ഫ്രഞ്ചു ഭാഷയും, സാഹിത്യത്യവും പഠിക്കാൻ സഹായിച്ചത് മാക്സ് ആയിരുന്നു. പിന്നീട് അവർ ഒരു ചെറിയ മുറി വാടകക്കെടുത്ത് പങ്കുകാരായി താമസിക്കാൻ തുടങ്ങി. മാക്സ് രാത്രി ഉറങ്ങുമ്പോൾ, പിക്കാസോ കർമനിരതനായി. മാക്സ് രാവിലെ ഉണരുമ്പോൾ പിക്കാസോ ഉറങ്ങുകയും ചെയ്തു. കഠിനമായ ദാരിദ്ര്യവും, അതിശൈത്യവും , പരാധീനതയും നിറഞ്ഞ നാളുകളായിരുന്നു, അതൊക്കെ. കൊടും തണുപ്പിൽ നിന്നു രക്ഷനേടാനായി പലപ്പോഴും പിക്കാസോയുടെ ചിത്രങ്ങൾ കത്തിക്കേണ്ടിവന്നു. 1901-ലെ ആദ്യത്തെ അഞ്ച് മാസങ്ങൾ പിക്കാസോ മാഡ്രിഡിലാണ് താമസിച്ചിരുന്നത്. ഇവിടെവച്ചാണ് അരാജകത്വവാദിയായ ഫ്രാൻസിസ്കോ ഡി അസിസ് സോളർ എന്ന വ്യക്തിയെ പരിചയപ്പെടുന്നത്. ഇരുവരും ചേർന്ന് ആർട്ടെ ജുവെൻ(യങ്ങ് ആർട്ട്) എന്ന മാസിക പ്രസിദ്ധീകരിച്ചു. മാസികയുടെ അഞ്ച് ലക്കങ്ങൾ പുറത്തിറങ്ങി. സോളർ, ലേഖനങ്ങൾ തേടിപ്പിടിച്ചു. പിക്കാസോ ചിത്രങ്ങൾ വരച്ചു. ദരിദ്രരുടെ ദുരിതപുർണമായ ജീവിതവും അതിനോടുള്ള സഹതാപവും പ്രകടിപ്പിക്കുന്ന കാർട്ടൂണുകളായിരുന്നു പികാസോ വരച്ചത് . 1901 മാർച്ച് 31 -നാണ് മാസികയുടെ ആദ്യ ലക്കം ഇറക്കിയത്, ഇതിൽ വരച്ച ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി പിക്കാസോ എന്ന ഒപ്പിടുന്നത്. അതിനുമുമ്പ് പാബ്ലോ റുയീസ് വൈ പിക്കാസോ എന്നായിരുന്നു ഒപ്പിട്ടിരുന്നത്.[16]

നീല കാലഘട്ടം (1901 - 1904)

തിരുത്തുക

1901 മുതൽ 1904 വരെയുള്ള ഏതാണ്ട് നാലു വർഷങ്ങൾ നീലകാലഘട്ടം എന്നു വിശേഷിപ്പിക്കപ്പെടുന്നു. നീലയുടേയും , നീല കലർന്ന പച്ചയുടേയും നിറഭേദങ്ങളിൽ തീർത്ത പികാസോ ചിത്രങ്ങൾ ഈ കാലഘട്ടത്തിൻറെ പ്രത്യകതയാണ്. 1901- ന്റെ തുടക്കത്തിൽ സ്പെയിനിൽ നിന്നോ ,അല്ലെങ്കിൽ ആ വർഷത്തിന്റെ രണ്ടാം പകുതിയിൽ പാരീസിൽ നിന്നോ ആവാം ഈ ശൈലി തുടങ്ങിയതെന്ന് അനുമാനിക്കപ്പെടുന്നു.[17] ശോഷിച്ച അമ്മയും കുട്ടികളും ഇക്കാലത്തെ ചിത്രങ്ങളുടെ പ്രധാന വിഷയമാണ്. തന്റെ സമയം ബാഴ്സലോണയിലും,പാരീസിലുമായി ചിലവഴിച്ച കാലവുമായിരുന്നു ഇത്. പ്രസന്നമല്ലാത്ത നിറങ്ങളുപയോഗിച്ച് പരിതാപകരമായ വിഷയങ്ങളെ - ചിലപ്പോൾ ഭിക്ഷക്കാർ, വേശ്യകൾ- അതി തീവ്രമായി അവതരിപ്പിക്കാൻ പിക്കാസോയ്ക്ക് കഴിഞ്ഞു. സ്പെയിൻ യാത്രകളും കൂട്ടുകാരനായ കാർലോസ് കാസേജ്മാസിന്റെ ആത്മഹത്യയുമാവാം ഈ വിഷാദാവസ്ഥക്ക് കാരണമെന്ന് അനുമാനിക്കപ്പെടുന്നു. 1901-ലെ ശരത്‌കാലത്ത് പികാസോ കാസേജ്മാസിന്റെ മരണാനന്തര ഛായാചിത്രങ്ങൾ വരച്ചു. മങ്ങിയതും, അന്തരാർത്ഥവുമുള്ള ലാ വി ( ജീവിതം, 1903) എന്ന ചിത്രം വിഷാദാവസ്ഥയുടെ ഉച്ഛസ്ഥാനത്തിലെത്തുന്നു. ഇപ്പോഴീ ചിത്രം ക്ലീവലെന്റ് മ്യൂസിയം ഓഫ് ആർട്ട്സ്സിൽ ആണുള്ളത്.[18]

പ്രമാണം:Pablo Picasso, 1905, Au Lapin Agile (At the Lapin Agile).jpg
പാബ്ലോ പിക്കാസോ, 1905, ഓ ലാപിൻ അഗിലെ (ലാപിൻ അഗിലെയിൽ സ്ഥിതിചെയ്യുന്നു)ഓയിൽ ഓൺ ക്യാൻവാസ്, 99.1 x 100.3 cm, മെട്രോ പോളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്

ഇതേ മ്ലാനത തന്നെയാണ് വളരെ പ്രശസ്തമായ ദി ഫ്രൂഗൽ റിപ്പാസ്റ്റ്(1904) എന്ന ചിത്രത്തിലും പ്രകടമാവുന്നത്, ഈ ചിത്രത്തിൽ മെലിഞ്ഞു ക്ഷീണിച്ച അന്ധനും അയാളെത്തന്നെ ഉറ്റുനോക്കി ഒരുകാഴ്ചയുള്ള സ്ത്രീയും ശൂന്യമായ മേശക്കരുകിൽ ഇരിക്കുന്നതായി കാണപ്പെടുന്നു. അന്ധത ഈ കാലഘട്ടത്തിലെ പികാസോ ചിത്രങ്ങളിൽ പുനരാവർത്തിക്കപ്പെടുന്ന വിഷയമാണ്- ഉദാഹരണത്തിന് ദി ബ്ലൈന്റ്മാൻസ് മീൽ , (1903, ദി മെട്രോപോളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്), സെലസ്റ്റീന(1903) എന്നീ ചിത്രങ്ങൾ . ഇതേകാലത്തെ രചനകളാണ് പോർട്ട്രെയിന്റ് ഓഫ് സോളർ പോർട്ട്രെയിറ്റ് ഓഫ് സൂസന്ന ബ്ലോച്ച് എന്നിവയും.

1901 -ലെ ദി ബ്ലൂ റൂം എന്ന പെയിന്റിങ്ങ് സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കപ്പെട്ടിട്ടുണ്ട്. കാരണം ഇതിന് രണ്ടു അടരുകൾ ഉള്ളതായി കാണപ്പെട്ടു. ഉപരിതലത്തിൽ ഒരു സ്ത്രീയുടെ സ്നാനരംഗമാണ്, എന്നാൽ അതിനടിയിൽ മറ്റൊരു ചിത്രമുണ്ടെന്ന് എക്സ് റേ പഠനങ്ങൾ വെളിപ്പെടുത്തിതരുന്നു.[19]

റോസ് കാലഘട്ടം(1904-1906)

തിരുത്തുക

റോസ് കാലഘട്ടത്തിന്റെ സവിശേഷത തെളിവാർന്ന ഇളം നിറങ്ങളാണ്, പ്രത്യേകിച്ച് ഓറഞ്ചും, ഇളം ചുവപ്പും. [20] ഫ്രാൻസിലെ സാൾട്ടിംബാക്വെസ് എന്നറിയപ്പെടുന്ന സർക്കസ് ജനങ്ങൾ, കായികാഭ്യാസപ്രകടനങ്ങൾ നടത്തുന്നവർ, ഹാർലെക്വിൻസ്(കോമാളികൾ) എന്നിവയാണ് ചിത്രവിഷയങ്ങൾ. കള്ളി ഷർട്ടണിഞ്ഞ കോമാളി (ഹാർലെക്വിൻ) പികാസോയുടെ വ്യക്തിമുദ്രയായി മാറിയത് ഇതിൽ പുനിനീടാണ്. 1904-ൽ ബൊഹീമയൻ കലാകാരി ഫെർനാണ്ട് ഓലീവിയറിനെ പികാസോ കണ്ടുമുട്ടി, ഇരുവരും ബന്ധത്തിലേർപെട്ടു .[10] റോസ് കാലഘട്ടത്തിലെ മിക്ക ചിത്രങ്ങളിലും ഒലിവിയർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ സൃഷ്ടികൾക്കൊക്കെ പ്രചോദനം നല്കിയത് അവർ തമ്മിലുണ്ടായിരുന്ന ഊഷ്മള ബന്ധവും പികാസോക്ക് ഫ്രഞ്ച് കലയുമായി കൂടുതൽ പരിചയം പുലർത്താൻ കഴിഞ്ഞതും ആണെന്ന് അനുമാനിക്കപ്പെടുന്നു. ഈ കാലഘട്ടത്തിലെ ആഹ്ലാദഭരിതവും ,ശുഭാപ്തി വിശ്വാസം നിറഞ്ഞതുമായ ചിത്രങ്ങൾ 1899-1901 കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നവയാണ് ( അതായത് നീല കാലഘട്ടതിന് തൊട്ടു മുമ്പ്). 1904, നീല കാലഘട്ടത്തിൽ നിന്ന് റോസ് കാലഘട്ടത്തിലേക്കുള്ള പരിവർത്തന ദശയെന്നും അറിയപ്പെടുന്നു.

പ്രമാണം:Garçon à la pipe (1).jpg
ഗാർസോൺ ഓ ല പൈപ്

1905 ആയതോടെ അമേരിക്കൻ കലാകുതുകികളും സംഗ്രഹകരുമായ ഗാർത്രൂദ് സ്റ്റൈനും സഹോദരൻ ലിയോ സ്റ്റൈനും പിക്കാസോയുടെ സൃഷ്ടികളിൽ ഏറെ ആകൃഷ്ടരായി. അവരുടെ മുത്ത സഹോദരനായ മൈക്കലും , ഭാര്യ സാറയും പിക്കാസോയുടെ പെയിന്റിങ്ങുകൾ ശേഖരിക്കാൻ അതീവ തത്പരരായി. പിക്കാസോ ഗാർത്രൂദ് സ്റ്റെയിനിന്റേയും ഭാഗിനേയൻ ആലൻ സ്റ്റെയിൻനിൻറേയും ഛായാചിത്രങ്ങൾ വരച്ചു. ഗാർത്രൂദ്, പിന്നീട് പികാസോയുടെ പ്രോത്സാഹകയും പരിപോഷകയും ആയി മാറി. അദ്ദേഹത്തിന്റെ ഡ്രോയിങ്ങുകളും,പെയിന്റിങ്ങുകളും വാങ്ങിച്ച് തന്റെ പാരീസിലുള്ള വീട്ടിലെ സ്വീകരണമുറിയിൽ അനൗപചാരികമായി പ്രദർശിപ്പിക്കുകയും ചെയ്തു.[21] ഗാർത്രൂദിന്റെ ഇത്തരം ഒരു പരിപാടിക്കിടയിലാണ് പികാസോ ഹെൻ‌റി മറ്റീസിനെ കാണുന്നതും പരിചയപ്പെടുന്നതും സൗഹൃദം സ്ഥാപിക്കുന്നതും. ഇരുവരും ജീവിതാന്ത്യം വരെ നല്ല സുഹൃത്തുക്കളായിത്തുടർന്നു. സ്റ്റെയിൻ സഹോദരങ്ങൾ പികാസോയെ അമേരിക്കൻ കലാകുതുകികളായ ക്ലാരിബൽ ക്ലോണിനും,സഹോദരി എറ്റക്കും , പരിചയപ്പെടുത്തിക്കൊടുത്തു. ക്ലാരിബെലും എറ്റയും തങ്ങളുടെ സ്വകാര്യ ശേഖരത്തിലേക്കായി അവർ പിക്കാസോയുടേയും മറ്റിസിൻറേയും പെയിന്റിങ്ങുകൾ വാങ്ങിക്കുവാൻ ആരംഭിച്ചു. ലിയോ സ്റ്റെയിൻ പിന്നീട് ഇറ്റലിയിലേക്ക് താസ്സം മാറ്റി. മൈക്കലും,സാറയും മാറ്റിസിന്റെ പരിപോഷകരായി. ഗാർത്രൂദ് സ്റ്റെയിൻ പിക്കാസോയുടെ സൃഷ്ടികൾ ശേഖരിച്ച് കൊണ്ടിരുന്നു.[22]

ഡാനിയൽ ഹെന്റ്രി കാൻവെയ്ലർ ആരംഭിച്ച പാരീസിലെ ഒരു ആർട്ട് ഗാലറിയിൽ പിക്കാസോ 1907 -ൽ അംഗത്വമെടത്തു. ഡാനിയൽ ഹെന്റ്രി കാൻവെയ്ലർ (25 ജൂൺ 1884 - 11 ജനുവരി 1979) ഒരു ജെർമൻ കലാ ചരിത്രകാരനും, കലാവസ്തു സംഗ്രാഹകനും ,20-ാം നൂറ്റാണ്ടിലെ പ്രധാന ഫ്രഞ്ച് കലാ വിപണിയിലെ ഗണ്യമാന വ്യക്തിയുമായിരുന്നു. പാബ്ലോ പിക്കാസോയും , ജോർജെസ് ബ്രാക്ക്വയും ഒരുമിച്ച് വികസിപ്പിച്ചെടുത്ത ക്യൂബിസം എന്ന ചിത്രകലാശൈലിയുടെ പ്രധാന വക്താവ് കാൻവെയ്ലർ ആയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാരിസിലെ മോപാർണെയിലേക്ക് ഏതാണ്ട് ഒരേ സമയം എത്തിച്ചേർന്ന, ആൻഡ്രിയ ഡെറൈൻ , കീസ് വാൻ ഡൻഗെൺ , ഫെർനാർഡ് ലീഗർ , ജുവാൻ ഗ്രിസ് , മോറിസ് ഡി വ്ലാമിൻക്ക് തുടങ്ങി അറിയപ്പെട്ടുകൊണ്ടിരിക്കുന്ന കലാകാരന്മാരെ കാൻവെയ്ലർ പ്രോത്സാപ്പിച്ചുകൊണ്ടിരുന്നു.


ആഫ്രിക്കൻ സ്വാധീനം (1907 - 1909)

തിരുത്തുക
ഇതും കാണുക: Picasso's African Period, Proto-Cubism

ആഫ്രിക്കൻ സ്വാധീനം പികാസോ സൃഷ്ടികളിൽ ആദ്യമായി കാണപ്പെടുന്നത് ലെദുമോയ്സെൽ ദാവിഞ്ഞ്യോൺ ( അവിഞ്ഞ്യോണിലെ വനിതകൾ) എന്ന ചിത്രത്തിലാണ്. ഐബീരിയൻ ശില്പത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പികാസോ ഇതു വരക്കാൻ ആരംഭിച്ചതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. പിന്നീട് 1907-ൽ ട്രോകാഡെറോ പാലസിലെ നരവംശശാസ്ത്ര മ്യൂസിയത്തിൽ വെച്ച് ആഫ്രിക്കൻ കലാവസ്തുക്കൾ കാണുകയുണ്ടായി. അതേത്തുടർന്ന് വലത്തെ അറ്റത്തുള്ള രണ്ടു മുഖങ്ങൾ മാറ്റി വരക്കുകയാണ് ഉണ്ടായതത്രെ. തൻറെ പണിശാലയിലെത്തിയ പരിചയക്കാരെ പികോസോ ഈ ചിത്രം കാണിച്ചപ്പോൾ, അവരൊന്നടങ്കം അറപ്പും വെറുപ്പും പ്രകടിപ്പിച്ചുവത്രെ. ഇതൊരു വെറും തട്ടിപ്പാണെന്ന് രോഷാകുലനായ മാറ്റിസ് ആക്ഷേപിച്ചുവത്രെ.[23] 1916 വരെ, പികാസോ ഈ ചിത്രം പൊതുപ്രദർശനത്തിന് വെച്ചതേയില്ല. ന്യൂഡ് വിത് റെയ്സ്ഡ് ആംസ് (1907 ) ത്രീ വിമെൻ (1908)എന്നിവയും ഈ കാലഘട്ടത്തിലെ സൃഷ്ടികളിൽ പെടുന്നു.

പിക്കാസോയും ,ജോർജെസ് ബ്രാക്കും കൂടി, തവിട്ടുനിറവും നിഷ്പക്ഷമായ മറ്റു നിറങ്ങളും (ന്യൂട്രൽ കളേഴ്സ്) ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത രചനാ രീതിയാണ് വിശ്ലേഷണ ക്യൂബിസം (അനാലിറ്റിക് ക്യൂബിസം)[24]. രണ്ട് കലാകാരന്മാരും, അവരുടെ വസ്തുക്കളെ വിഷയങ്ങളെ ഘടക രൂപങ്ങളായി വിശ്ലേഷണം ചെയ്ത് ചിത്രീകരിക്കാൻ ആരംഭിച്ചു. അതുകൊണ്ടുതന്നെ അക്കാലത്തെ പികാസോയുടേയും, ബ്രാക്ക്വയുടേയും ചിത്രങ്ങളിൽ ചെറിയ സാമ്യങ്ങൾ കാണാം.

സംശ്ലേഷണ ക്യൂബിസം (സിന്തെറ്റിക് ക്യബിസം) എന്നത് ഈ ശൈലിയുടെ മറ്റൊരു രൂപമാണ്.[25] വർണക്കടലാസുകൾ ചിത്രങ്ങൾ , പത്രങ്ങളിലെ പടങ്ങൾ വാർത്തകൾ എന്നിവ പലരീതിയിൽ മുറിച്ചെടുത്ത ശേഷം അവയെ ഒ നിശ്ചിത ആശയപ്രകാശനത്തിനായി സംയോജിപ്പിക്കുന്ന ശൈലിയാണ് ഇത്. കോളാഷുകളുടെ ആദ്യകാല രൂപമാണിതെന്ന് അനുമാനിക്കപ്പെടുന്നു.

പാരീസിലെ മോമാർട്ട്, മോപാർണെ പ്രാന്തങ്ങളിൽ പാർക്കവെ, പിക്കാസോ, പല വിശിഷ്ട വ്യക്തികളുടേയും സൗഹൃദം നേടിയെടുത്തു. ആന്റ്രി ബ്രെട്ടൺ, കവിയായ ഗ്വില്യും അപോല്ലിനെർ, എഴുത്തുകാരനായ ആൽഫ്രെഡ് ജാരി, ഗാർത്രൂദ് സ്റ്റെയിൻ എന്നിവർ ഇക്കൂട്ടത്തിൽ പെടുന്നു . ലൂവ്രിൽ നിന്ന് മോണാലിസ ചിത്രം മോഷ്ടിച്ചതിന്റെ പേരിൽ അപോല്ലിനെയർ 1901-ൽ, പിടിക്കപ്പെട്ടു. അപോലിനെർ പിക്കാസോയെ പഴിചാരി. പികാസോ അറസ്റ്റിലായി, ചോദ്യം ചെയ്യപ്പെട്ടു. പക്ഷെ പിന്നീടവർ കുറ്റവിമുക്തരായി.[26]

ക്രിസ്റ്റൽ കാലഘട്ടം (1915 - 1919)

തിരുത്തുക

ജാമിതീയ ആകൃതികൾ പ്രത്യേകിച്ച് , സമചതുരങ്ങൾ, ത്രികോണങ്ങൾ, ദീർഘചതുരങ്ങൾ, ഇവയുടെ ത്രിമാന രൂപങ്ങൾ എന്നിവ ഉപയോഗിച്ച് ആശയപ്രകാശനം നടത്താൻ ആരംഭിച്ചു. പൈപ്പ്, ഗിത്താർ ഗ്ലാസ്സുകൾ എന്നിവയെ ഇത്തരത്തിൽ ചിത്രീകരിക്കുന്ന വേളയിൽ കൊലാഷിന്റെ അംശവും കലർത്തപ്പെട്ടു. ചതുരാകൃതിയിൽ ചെത്തിമിനുക്കപ്പെട്ട ഈ വജ്രങ്ങൾക്ക് മേൽ-കീഴ് വ്യത്യാസങ്ങളില്ലെന്ന് ജോൺ റിചാർഡ്സൺ അഭിപ്രായപ്പെട്ടു. [27][28] പിക്കാസോ ഗാർത്രൂദ് സ്റ്റെയിനിനുള്ള കത്തിൽ പികാസോ ഇങ്ങനെ എഴുതുന്നു- " ഇവയെ വിശേഷിപ്പിക്കാൻ ഒരു പുതിയ പേര് വേണം" മോറൈസ് റയനാൽ ആണ് "ക്രിസ്റ്റൽ ക്യൂബിസം" എന്ന പേര് നിർദ്ദേശിച്ചത്.[27][29]. ഒന്നാം ആഗോളയുദ്ധത്തിന്റെ നിഴലിൽ അന്നു നിലവിലുരുന്ന രാഷ്ട്രീയ-സാമൂഹിക സ്ഥിതിഗതികൾ ചിത്രമെഴുത്തിന്റെ ശൈലിയെ സാരമായി ബാധിച്ചു. യുദ്ധാനന്തരം പരമ്പരാഗത ശൈലിയിലേക്കുള്ള "തിരിച്ചു വരവ്" ( റിട്ടേൺ ടു ഓർഡർ ) എന്നൊരു പ്രസ്ഥാനം തന്നെ രൂപം കൊണ്ടു[30]. പികാസോ അതിൽ നിന്നു വിട്ടുനിന്നുവെന്നു ആരോപണം ചാർത്തിയ നിരൂപകർക്കുള്ള മറുപടിയായി ഇവയെ വ്യാഖ്യാനിക്കുന്നവരും ഉണ്ട് .[27][31]ആഗോളയുദ്ധം, വിവാഹം, പ്രണയബന്ധങ്ങൾ (1914- 1919)

തിരുത്തുക
പ്രമാണം:Costume design by Pablo Picasso representing skyscrapers and boulevards, for Serge Diaghilev's Ballets Russes performance of Parade at Théâtre du Châtelet, Paris 18 May 1917.jpg
തിയേറ്റർ ഡു ചാറ്റെലെറ്റിൽ നടന്ന സെർജ് ഡയാഗിലേവ് നിർമ്മിച്ച ബാലെറ്റ്സ് റൂസ്സെസ് -ന്റെ പരേഡിനാവശ്യമായിവന്ന, അംബരച്ചുംബിയായ കെട്ടിടങ്ങളേയും,ചോലമരങ്ങളുള്ള നടപ്പാതയേയും പ്രതിനിധാനം ചെയ്യുന്ന പാബ്ലോ പിക്കാസോയുടെ ഒരു കോസ്റ്റ്യൂം ഡിസൈൻ, പാരീസ്,മെയ് 18 1917

പ്രശസ്തിയും, സമ്പത്തും ആർജിച്ചതിനുശേഷം പിക്കാസോ,ഈവ ഗൗൾ എന്ന് വിളിക്കുന്ന മാർകെല്ലെ ഹമ്പെർട്ടിനുവേണ്ടി ഒലീവ്യറിനെ ഉപേക്ഷിച്ചു. പിക്കാസോക്ക് ഈവയോടുള്ള പ്രണയത്തിന്റെ തീവ്രത അദ്ദേഹത്തിന്റെ ക്യൂബിസ്റ്റ് ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കാം. എന്നാൽ 1915-ൽ മുപ്പതാമത്തെ വയസ്സിൽ രോഗപീഡിതയായി അന്തരിച്ചു. അത് പിക്കാസോയ്ക്ക് വലിയ തിരിച്ചടിയായി മാറി.[32]

പ്രമാണം:Parade Picasso.jpg
പരേഡ്, 1917,ബാല്ലെറ്റ് പരേഡ് -നായി നിർമ്മിച്ച കർട്ടൻ . ഇതാണ് പിക്കാസോയുടെ ചിത്രങ്ങളിൽ ഏറ്റവും വലുത്. സെന്റർ പോമ്പൈഡു മെറ്റ്സ്, മെറ്റ്സ്, ഫ്രാൻസ്, മെയ് 2012.
 
ഓൾഗ ഖോഖ്ലോവ,റഷ്യയിലെ അജ്ഞാതനായ ഫോട്ടോഗ്രാഫർ എടുത്ത ഫോട്ടോ,1910 - 1916
പ്രമാണം:Stravinsky picasso.png
Portrait of Igor Stravinsky, c. 1920

1914-ൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭക്കാലത്ത് പികാസോ താമസിച്ചിരുന്നത് ഫ്രാൻസിൻറെ തെക്കൻ തീരത്ത് അവിഞ്യോണിലായിരുന്നു. ബ്രാക്വയും,ഡെറെയ്നും, സൈന്യശേഖരം ചെയ്യുകയും, അപ്പോലിനെയർ ഫ്രഞ്ച് പീരങ്കിപ്പട്ടാളത്തിൽ ചേരുകയും ചെയ്തു, സ്പെയിൻ വംശജനായ ജുവാൻ ഗ്രിസ് എന്ന കലാകാരൻ ആ ക്യൂബിസ്റ്റ് വൃത്തത്തിൽ തന്നെ തുടർന്നു. യുദ്ധകാലത്ത് പികാസോക്ക് നിർബാധം പെയിന്റ് ചെയ്യാൻ കഴിയുമായിരുന്നു, എന്നാൽ തൻറെ ഫ്രഞ്ച് കൂട്ടുകാർക്ക് അതിന് കഴിഞ്ഞിരുന്നില്ലെന്ന വസ്തുത അദ്ദേഹത്തിനെ ദുഃഖിതനാക്കി. ആ ദുഃഖം ചിത്രങ്ങളിൽ അക്കാലത്തെ ചിത്രങ്ങളിൽ പ്രതിഫലിക്കുകയും ചെയ്തു. പിക്കാസോയുടെ ജീവിതത്തിലും നാടകീയമായ മാറ്റങ്ങളുണ്ടായി. കാൻവീലിയർ ഫ്രാൻസിൽ നിന്ന് നാടുകടത്തപ്പെട്ടതോടെ അദ്ദേഹവുമായി പികാസോ നടത്തിയിരുന്ന കരാർ റദ്ദായിപ്പോയി. പികാസോയുടെ സൃഷ്ടികൾ വിൽകാനുള്ള ചുമതല ലിയോൻസ് റോസൻബെർഗ് എന്ന ചിത്ര വിൽപ്പനക്കാരൻ ഏറ്റെടുത്തു. ഈവ ഗൗളിന്റെ മരണാനന്തരം പിക്കാസോയ്ക്ക് ഗാബി ലെസ്പ്പിനെസ്സിൽ താത്പര്യം തോന്നി. 1916-ന്റെ ആ വസന്തകാലത്ത് പരിക്കേറ്റ അപ്പോലിനെയർ , യുദ്ധമുന്നണിയിൽ നിന്ന് തിരിച്ചെത്തി. ഇുവരും ചങ്ങാത്തം വീണ്ടും തുടർന്നു, പക്ഷെ അതിനകം പിക്കാസോയുടെ ശ്രദ്ധ പുതിയ സാമൂഹ്യ വൃത്തങ്ങളിലേക്ക് തിരിഞ്ഞിരുന്നു.[33]

ഓൾഗാ ഖോഖ്ലോവ

തിരുത്തുക

ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടനുബന്ധിച്ച്,പിക്കാസോ സെർജ് ഡയാഗിലേവിന്റെ ബാലെ റസ്സെസ് എന്ന ബാലെ നൃത്തവേദിയുമായി സമ്പർക്കം പുലർത്തി. ഇക്കാലത്തെ അദ്ദേഹത്തിന്റെ കൂട്ടുകാർ ജീൻ കോക്തു , ജീൻ ഹ്യൂഗോ , ജുവാൻ ഗ്രിസ് എന്നിവരായിരുന്നു. 1918-ലെ വേനൽക്കാലത്ത്,പിക്കാസോ സെർജ് ഡയാഗിലേവിന്റെ ബാലെ സംഘത്തിലെ നർത്തകി ഓൾഗ ഖോഖ്ലോവയെ വിവാഹം കഴിച്ചു. ഒൽഗയെ പിക്കാസോ കണ്ടുമുട്ടിയത് റോമിൽ വച്ച് എറിക്ക് സാറ്റിയുടെ ''പരേഡ്'' എന്ന ബാലെ ആവിഷ്കരിക്കുന്നതിനിടയിലാണ്. വിവാഹാനന്തരം അവർ മധുവിധു ആഘോഷിച്ചത് തെക്കു പടിഞ്ഞാറൻ ഫ്രാൻസിൽ ബയാറ്റിറ്റ്സിലെ ഒരു ആഡംബര ബംഗ്ലാവിലാണ്. ആ ബംഗ്ലാവിൻറെ ഉടമസ്ഥൻ ചിലിക്കാരനും കലാസ്നേഹിയുമായ ഇയുജീനിയ ഇറാസ്സുരിസിന്റെതായിരുന്നു.

മധുവിധു കഴിഞ്ഞ് തിരിച്ചെത്തിയശേഷം പണത്തിന്റെ ആവശ്യം വന്നതിനാൽ, പിക്കാസോ ഫ്രഞ്ച്-ജ്യൂതനും ചിത്ര വിൽപ്പനക്കാരനുമായ പോൾ റോസെൻബെർഗുമായി കുത്തക കരാറിലേർപെട്ടു. അതിന്റെ ഭാഗമായി റോസൻബെർഗ് പികാസോയ്ക്കും,ഒൽഗയ്ക്കും,സ്വന്തം ചിലവിൽ പാരീസിൽ ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്തു കൊടുത്തു, ഇത് റോസെൻബെർഗിൻറെ സ്വന്തം വീടിന് അരികിലായിരുന്നു. രണ്ട് വ്യത്യസ്ത സ്വഭാവമുള്ള വ്യക്തികൾ തമ്മിൽ സഹോദരങ്ങളെന്ന നിലക്കുള്ള സൗഹൃദബന്ധത്തിന്റെ ആദ്യത്തെ പടിയായിരുന്നു ഇത്, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം വരേയും അവർക്ക് തുടർന്നുകൊണ്ടുപോകുവാൻ സാധിച്ചു.

ഖോഖ്ലോവ പിക്കാസോയ്ക്ക് വരിഷ്ഠ സമൂഹത്തെ പരിചയപ്പെടുത്തികൊടുത്തു. ഔപചാരികമായ അത്താഴ വിരുന്നുകളിലേക്ക് ക്ഷണം ലഭിച്ചു. പാരീസിലെ സമ്പന്നരേയും , അവരുടെ ജീവിതരീതികളേയും കണ്ടറിയാൻ അവസരങ്ങളൊരുക്കി. വിവാഹബന്ധത്തിൽ പിറന്ന മകനാണ് പൗളോ പികാസോ. പൗളോ വളർന്നപ്പോൾ ഒരു മോട്ടോർസൈക്കിൾ റെയിസറായും ,അച്ഛന്റെ കാർ ഡ്രൈവർ ആയും പണിയെടുക്കുകയുണ്ടായി. [34] ഉന്നതസമൂഹത്തിലെ ആചാരമര്യാദകൾ പാലിക്കേണ്ടതുണ്ടെന്ന കോക്ക്ലോവയുടെ ശാഠ്യം പിക്കാസോയുടെ ബോഹീമിയൻ മനോഭാവവുമായി ഏറ്റുമുട്ടി.അവർ തമ്മിൽ നിരന്തരം കലഹങ്ങൾക്ക് ഇത് വഴിവെച്ചു. ഈ കാലത്തു തന്നേയാണ് പികാസോ ഡയാഗിലേവിന്റെ സംഘത്തോടൊപ്പം പ്രവർത്തിക്കുന്നത്. പിക്കാസോയും ഇഗോർ സ്ട്രാവിൻസ്കി യും ചേർന്ന് 1920 -ൽ പുൽക്കിനെല്ല എന്ന ബാലെ നൃത്തത്തിന് രൂപം കൊടുത്തു. ഈയവസരം മുതലെടുത്ത് പികാസോ സംഗീതശില്പിയുടെ നിരവധി ചിത്രങ്ങൾ വരച്ചു.

മരിയാ തെരേസാ വാൾട്ടർ

തിരുത്തുക

1927 -ൽ പിക്കാസോ 17 വയസ്സുകാരിയായ മരിയ തെരേസ വാൾട്ടറിനെ പരിചയപ്പെടുകയും, ഇരുവരും തമ്മിൽ രഹസ്യവേഴ്ച ആരംഭിക്കുകയും ചെയ്തു. ഒൾഗാ ഖൊഖ്ലോവയുമായുള്ള ബന്ധം നിയമപരമായി വിച്ഛേദിക്കപ്പെട്ടില്ലെങ്കിലും ഇരുവരും പിരിഞ്ഞു. ഫ്രഞ്ച് നിയമമനുസരിച്ച് വിവാഹവിച്ഛേദം നടത്തിയാൽ ഭാര്യാഭർത്താക്കന്മാർക്ക് സ്വത്തിൽ തുല്യാവകാശമുണ്ടായിരുന്നു. പക്ഷെ സ്വത്തിൽ പാതി പങ്കു വെക്കാൻ പികാസോക്ക് സമ്മതമില്ലായിരുന്നു. 1955-ൽ കോക്ക്ലോവയുടെ മരണം വരെ ആ വിവാഹം നിയമപരമായി നിലനിന്നു. ഓൾഗയുടെ മരണശേഷം ആ ബന്ധം സ്വാഭാവികമായും അവസാനിച്ചു. മരിയായുമായുള്ള പികാസോയുടെ ബന്ധം നീണ്ടകാലം നിലനിന്നു. ആ ബന്ധത്തിൽ ജനിച്ച മകളാണ് മായ. പിക്കാസോ എന്നെങ്കിലും ഒരുനാൾ തന്നെ കല്ല്യാണം കഴിക്കുമെന്ന വ്യർത്ഥമായ ആഗ്രഹം മരിയാ തെരേസ അനേകകാലം മനസ്സിൽ വച്ച്പുലർത്തി. ഒടുവിൽ പിക്കാസോയുടെ മരണശേഷം നാല് വർഷം കഴിഞ്ഞ് അവൾ സ്വയം തൂങ്ങിമരിക്കുകയാണ് ചെയ്തത്.

നിയോ ക്ലാസിസവും സറിയലിസവും (1919-1929)

തിരുത്തുക
പ്രമാണം:Pablo Picasso, 1918, Pierrot, oil on canvas, 92.7 x 73 cm, Museum of Modern Art.jpg
പാബ്ലോ പിക്കാസോ, 1918, പിയറോട്ട്, ഓയിൽ ഓൺ ക്യാൻവാസ്, 92.7 x 73 cm, മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, ന്യൂ യോർക്ക്
പ്രമാണം:Pablo Picasso, 1919, Sleeping Peasants, gouache, watercolor and pencil on paper, 31.1 x 48.9 cm, Museum of Modern Art, New York.jpg
പാബ്ലോ പിക്കാസോ, 1919, സ്ലീപ്പിങ്ങഅ പെസന്റ്‍സ്, ഗൗച്ച്, വാട്ടർക്കളർ ആന്റ് പെൻസിൽ ഓൺ പേപ്പർ, 31.1 x 48.9 cm, മ്യൂസിയം ഓഫ് മോഡേൺ ആർട്ട്

1917 -ലാണ് പിക്കാസോ ഇറ്റലിയിലേക്കുള്ള തന്റെ ആദ്യത്തെ യാത്ര നടത്തിയത്.[35] ഒന്നാം ലോകയുദ്ധത്തിനു ശേഷമുള്ള പ്രക്ഷുബ്ധമായ കാലഘട്ടത്തിൽ അദ്ദേഹം നിയോക്ലാസിസിസം ശൈലിയിൽ ചിത്രങ്ങൾ വരക്കുവാൻ തുടങ്ങി. സാമ്പ്രദായിക ശൈലിയിലേക്കുള്ള ഈ തിരിച്ചുപോക്ക് കലാചരിത്ര പുസ്തകങ്ങൾ റിട്ടേൺ ടു ഓർഡർ എന്നപേരിൽ അറിയപ്പെടുന്നു. ആൻഡ്രിയ ഡെറൈയൻ,ഡോർജിയോ ഡി ചിരികോ,ഗിനോ സെവിരിനി,ജീൻ മെറ്റ്സിങ്കർ എന്നിവരുൾപെടെ 1920 കളിലെ മിക്ക യുറോപ്പ്യൻ, കലാകാരന്മാരും ഈ ശൈലി സ്വീകരിച്ചു. ന്യൂ ഒബ്ജക്റ്റിവിറ്റി (നവ വസ്തുനിഷ്ഠത), നൊവേക്കാന്റോ ‍ഇറ്റാലിയാനോ ( ഇറ്റാലിയൻ 1900 ) എന്നീ പ്രസ്ഥാനങ്ങളുടേയും വക്താക്കളായിരുന്നു ഇവരൊക്കെ. . പിക്കാസോയുടെ ഈ കാലഘട്ടത്തിലെ രചനകളിൽ റാഫേലിന്റേയും, ഇൻഗ്രസ്സിന്റേയും, സ്വാധീനം പ്രകടമാണ്.

1925-ൽ റെവല്ല്യൂഷൻ സർറിയലിസ്റ്റെ എന്ന മാഗസിനിൽ, അയഥാർത്ഥവാദ എഴുത്തുകാരനും,കവിയുമായ ആൻഡ്രിയ ബ്രെട്ടെൻ സർറിയലിസവും ചിത്രമെഴുത്തും എന്ന പേരിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതിൽ "പിക്കാസോ തങ്ങളുടെ കൂട്ടത്തിലൊരാളാണ് " എന്ന് പ്രസ്താവിച്ചു. അതേ ലക്കത്തിൽ ലെദു മോസെൽ ദാവിഞ്ഞ്യോൺ എന്ന ചിത്രത്തിൻറെ പകർപ്പ് ആദ്യമായി പ്രകാശം കണ്ടു. എന്നിരുന്നാലും സർറിയലിസം കൂട്ടായ്മയുടെ 1925-ലെ പ്രദർശിനിയിൽ പിക്കാസോ ക്യൂബിസ്റ്റ് പെയിന്റിങ്ങുകൾ മാത്രമേ പ്രദർശിപ്പിച്ചിരുന്നുള്ളൂ. സറിയലിസം മാനിഫെസ്റ്റോയിലെ "അബോധമനസ്സിന്റെ മായം ചേർക്കാത്ത ആത്മപ്രകാശനമാണ് സറിയലിസം " എന്ന അടിസ്ഥാന സിദ്ധാന്തവുമായി പികാസോക്ക് പൂർണമായി പൊരുത്തപ്പെടാനായില്ല. അന്തർവികാരങ്ങളെ യഥാതഥം പ്രകാശിപ്പിക്കാനായി തൻറേതായ പ്രതീകങ്ങളും രൂപ വിന്യാസങ്ങളും രൂപകല്പന ചെയ്യുന്നതിൽ മുഴുകി. "ഹിംസയുടെ വിളയാട്ടം, അബോധമനസ്സിലെ കൊടും ഭീതികൾ, ശൃംഗാരലഹരി ഇതൊക്കെ 1909 മുതൽ വൻതോതിൽ അടിച്ചമർത്തപ്പെടുകയോ, ശുദ്ധീകരിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്" എന്നാണ് കലാ ചരിത്രകാരനായ മെലിസ്സ മക്ക്ക്വില്ലാൻ എഴുതിയത്.[36] പിക്കാസോയുടെ ശൈലിയിൽ വന്ന ഈ മാറ്റത്തിനു പിന്നിൽ , ക്യൂബിസത്തിലെ വസ്തുവിന്യാസങ്ങളുടെ സ്വാധീനവും ഉണ്ടെങ്കിലും " അനുഷ്ഠാനങ്ങളുടെ ചട്ടക്കൂട്ടിൽ പ്രതീകങ്ങളുടെ സ്വേച്ഛാവിഹാരം, (ഉദാഹരണത്തിന് ലെദുമോസെൽ ദാവിഞ്യോൺ എന്ന ചിത്രത്തിൽ), ആദിമവും പ്രാകൃതവുമായ എന്തോ ഒന്നിനെ ഓർമപ്പെടുത്തുന്നു" എന്നും "പികാസോയുടെ പ്രതീകാത്മകമായ പെയിന്റിങ്ങുകൾ ദുർഗ്രാഹ്യമായ അന്തരാളത്തിൻറെ പ്രതിധ്വനിയാണ്" എന്നുമാണ് എന്നാണ് മക്ക്ക്വില്ലാൻ എഴുതിയത്.[36] "പ്രാഗ് രൂപകങ്ങളോടും(പ്രിമിറ്റിവിസം) "," ലൈംഗികതയോടും (എറോട്ടിസം)" പികാസോക്ക് തോന്നിയിരുന്ന ആകർഷണത്തെ സറിയലിസം പുനരുജ്ജീവിപ്പിച്ചു.[36]

പ്രമാണം:PicassoGuernica.jpg
ഗ്വെർണ്ണിക്ക, 1937, മുസിയോ റൈന സോഫിയ

ആഗോളവേദിയിലേക്ക് (1930-1939)

തിരുത്തുക

1930 കാലഘട്ടത്തിൽ, ഹാർലിക്വിനിനു പകരം മിനോടോർ പികാസോ ചിത്രങ്ങളിലെ പുനരാവർത്തിക്കപ്പെടുന്ന മുദ്രയായി മാറി. സറിയലിസ്റ്റുകൾക്കിടയിൽ ഏറെ പ്രചാരമുണ്ടായിരുന്ന പ്രതീകമായിരുന്നു മിനോടോർ. പികാസോയുടെ വിശ്വപ്രശസ്ത ചിത്രമായ ഗെർണികയിൽ ഈ രൂപം കാണാം. അംബ്രോയ്സ് വോളാർഡ് എന്ന കലാകുതുകിയുടെ ആവശ്യപ്രകാരം വോളാർഡ് പരമ്പര എന്ന പേരിലറിയപ്പെടുന്ന നൂറോളം എച്ചിങ്ങുകൾ പികാസോ സൃഷ്ടിച്ചു. കാമുകി മരിയ-തെരേസ വാൾട്ടറും, മിനോടോറുമാണ് വോളാർഡ് പരമ്പരയിലെ മുഖ്യ വിഷയങ്ങൾ .[37]

സ്പാനിഷ് സിവിൽ യുദ്ധവുമായി ബന്ധപ്പെട്ട് നടന്ന ജർമൻ ബോംബാക്രമണത്തിൽ ഗെർണിക തകർന്നടിഞ്ഞതിനെ അടിസ്ഥാനമാക്കി വരച്ചതാണ് പിക്കാസോയുടെ പ്രശസ്ത ചിത്രമായ ഗെർണിക. അതി വിസ്തൃതമായ കാൻവാസിൽ വരക്കപ്പെട്ട ഈ ചിത്രം യുദ്ധത്തിൻറെ വിവിധവശങ്ങളെ, അതായത് മനുഷ്യത്വമില്ലായ്മ, മൃഗീയത, നിരർഥകത, എന്നിവയേയൊക്കെ ചിത്രീകരിക്കുന്നു. ഇതിലെ പ്രതീകങ്ങൾക്ക് വ്യാഖ്യാനം ആവശ്യപ്പെട്ടവരോട് പിക്കാസോയുടെ മറുപടി ഇങ്ങനെയായിരുന്നു, "പ്രതീകങ്ങളെ നിർവചിക്കുക ചിത്രകാരൻറെ ചുമതലയല്ല. അങ്ങനെയായിരുന്നെങ്കിൽ അയാൾക്കത് വാക്കകളിൽ എഴുതി വെളിപ്പെടുത്താമായിരുന്നല്ലോ. കാണികളോരോരുത്തരും ഈ ചിത്രത്തിലേക്ക് നോക്കി, സ്വന്തം രീതിയിൽ വ്യാഖ്യാനിച്ച് മനസ്സിലാക്കണം".[38][39]

1937-ൽ പാരിസിൽ നടന്ന അന്താരാഷ്ട്രീയ പ്രദർശിനിയിൽ, സ്പാനിഷ് പവിലിയണിൽ ഗെർണിക പ്രദർശിപ്പിക്കപ്പെട്ടു. പിന്നീട് പികാസോ, മാറ്റിസ്, ബ്രാക്, ലോറൻസ് എന്നീ ചിത്രകാരന്മാരുടെ മൊത്തം 118 ചിത്രങ്ങളടങ്ങിയ പ്രദർശിനി യൂറോപിൽ മറ്റു പലയിടങ്ങളിലും പ്രദർശിപ്പിക്കപ്പെട്ടപ്പോൾ അതിലെല്ലാം നടുനായകമായിരുന്നത് ഗർണികയായിരുന്നു. 1939-ൽ സ്പെയിനിൻറെ ഭരണം പട്ടാളമേധാവിയും സ്വേച്ഛാധിപതിയുമായിരുന്ന ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ കൈകളിലായി. പികാസോയുടെ വ്യക്തമായ നിർദ്ദേശമനുസരിച്ച് ഗർണിക ന്യൂയോർകിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിന് കൈമാറപ്പെട്ടു. സ്പെയിൻ ജനാധിപത്യരാഷ്ട്രമായശേഷം 1981-ൽ,ചിത്രം സ്പെയിനിലേക്ക് തിരിച്ചെത്തുകയും കാസോൺ ഡെൽ ബ്യീവെൻ റെട്ടിറോ എന്ന മ്യൂസിയത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. 1992-ൽ ഈ ചിത്രം മാഡ്രിഡിലെ റെയിന സോഫിയ മ്യൂസിയത്തിൽ ഉദ്ഘാടന ദിവസം തന്നെ പ്രദർശനത്തിനായി വയ്ക്കപ്പെട്ടു.

1939-40കളിൽ ന്യൂയോർക്ക് സിറ്റിയിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിന്റെ ( മോമ എന്നു ചുരുക്കപ്പേര്) ഡയറക്ടർ ആൽഫ്രെഡ് ബാർ പികാസോയുടെ കടുത്ത ആരാധകനായിരുന്നു. അദ്ദേഹം പികാസോയുടെ അന്നു വരെയുള്ള രചനകളുടെ ഒരു മഹാ പ്രദർശിനി സംഘടിപ്പിച്ചു. പികാസോ എന്ന കലാകാരനെ അമേരിക്കൻ ജനതക്ക് പരിചയപ്പെടുത്തിക്കൊടുക്കാൻ ഇത് സഹായകമായി. സമാകാലീനരായ കലാകാരന്മാരും കലാനിരൂപകരും , പികാസോയുടെ പെയിന്റിങ്ങുകളെ അതിഗഹനമായി പഠിക്കുകയും പുനർവ്യാഖ്യാനിക്കുകയും ചെയ്തു. ഇത് പികാസോക്ക് ഏറെ ജനപ്രീതി നേടിക്കൊടുത്തു.[40]

രണ്ടാം ലോക മഹായുദ്ധവും അതിനുശേഷവും (1939- 1949)

തിരുത്തുക

രണ്ടാം ലോകയുദ്ധകാലത്ത് പികാസോ പാരീസിൽ തന്നെ താമസിച്ചു, പാരീസ് നാത്സി അധീനതയിലായിരുന്നു. കലയെ സംബന്ധിച്ചുള്ള പിക്കാസോയുടെ ആശയങ്ങളും വീക്ഷണങ്ങളും നാസിചിന്താഗതിയുമായി പൊരുത്തമുള്ളവയായിരുന്നില്ല. അതുകൊണ്ടുതന്നെ തന്റെ ചിത്രങ്ങൾ അദ്ദേഹം ആ സമയത്ത് പ്രദർശിപ്പിച്ചില്ല. മാത്രമല്ല ജർമൻ ചാരവ്യൂഹമായ ഗസ്റ്റപ്പോ വഴി ക്ലേശങ്ങൾ അനുഭവിക്കേണ്ടിയും വന്നു. ഒരിക്കൽ പികാസോയുടെ ഒരു അപ്പാർട്ട്മെന്റിന്റെ പരിശോധനക്കെത്തിയ ഒരു ജർമൻ ഗെസ്റ്റപോ ഓഫീസർ ഗെർണിക എന്ന പെയിന്റിങ്ങിന്റെ ഫോട്ടോ കണ്ട് ഇങ്ങനെ ചോദിച്ചു,"ഇത് ചെയ്തത് നീയണോ " പിക്കാസോയുടെ മറുപടി ഇങ്ങനെയായിരുന്നു, "അല്ല, അത് ചെയ്തത് നീയാണ്"[41]

പിന്നീടദ്ദേഹം തന്റെ സ്റ്റുഡിയോയിലേക്ക് ഉൾവലിഞ്ഞ് , വീണ്ടും പെയിന്റ് ചെയ്യാൻ ആരംഭിച്ചു. സ്റ്റിൽ ലൈഫ് വിത്ത് ഗിത്താർ(1942) ദി ചാർനെൽ ഹൗസ്(1944 - 48) പോലുള്ള ചിത്രങ്ങൾ വരക്കുന്നത് ഈ സമയത്താണ്.[42] ജെർമൻകാർ വെങ്കല വാർപ് നിരോധിച്ചിരുന്നു, എന്നിട്ടും ഫ്രെഞ്ച് പ്രതിരോധസംഘം ഒളിപ്പിച്ചു കടത്തിക്കൊണ്ടുവന്ന വെങ്കലം അദ്ദേഹം ഉപയോഗിച്ച് ശില്പങ്ങൾ നിർമിച്ചു. പാരിസിലെ ജർമൻ അധികാരികൾ സംശയാലുക്കളായി, പികാസോ അവരുടെ നോട്ടപ്പുള്ളിയായിത്തുടർന്നു [43]

 
കണ്ടെബ്രറി ഫ്രെഞ്ച് പെയിന്റേഴ്സ് ആന്റ് പാബ്ലോ പിക്കാസോ സെറാമിക്ക്സ്സ് എന്ന പേരിലുള്ള ഒരു എക്സിബിഷൻ നാഷ്ണൽ മ്യൂസിയം ഇൻ വാർസൗ -വിൽ വച്ച് നടക്കുമ്പോൾ സ്റ്റാനിസ്ലോ ലോറെന്റ്സ് പിക്കാസോയെ ആ മ്യൂസിയത്തിലൂടെ നയിച്ചു.പിക്കാസോ ആ വാർസൗ മ്യൂസിയത്തിനുവേണ്ടി തന്റെ ഒരു ഡസനോളം സെറാമിക്കുകളും, ഡ്രോയിങ്ങുകളും,നിറ പ്രിന്റുകളും നൽകിയിരുന്നു,.[44]

സാഹിത്യരചനകൾ

തിരുത്തുക

ഈ കാലഘട്ടത്തിൽ എഴുത്ത് മറ്റൊരു ആത്മപ്രകാശന മാർഗ്ഗമായി പികാസോ പരീക്ഷിച്ചു. 1935 -നും 1959 -നും ഇടയ്ക്കായി അദ്ദേഹം 300 -ഓളം കവിതകൾ രചിച്ചു. അവയിൽ പലതിനും പേരില്ലായിരുന്നില്ലെങ്കിലും ,കൃത്യമായി തിയ്യതിയും ചെലപ്പോൾ സ്ഥലവും രേഖപ്പെടുത്തിയിരുന്നു. (ഉദാഹരണത്തിന് "പാരിസ് 16 മെയ് 1936"). രചനകളിലെ അരോചകതയും ലൈംഗികാസക്തിയും പലപ്പോഴും അശ്ലീലപരമായിരുന്നു (സ്കാറ്റോളജി) . ഡിസൈയർ കോട്ട് ബൈ ദി ടെയിൽ (1941) , ദി ഫോർ ലിറ്റിൽ ഗേൾസ്(1949) എന്നീ ദുർഗ്രാഹ്യ നാടകങ്ങൾ അസംബന്ധനാടകങ്ങളായാണ് നിരൂപകർ വീക്ഷിച്ചത്. [45][46]

ഫ്രാൻസ്വാ ഗീലോ

തിരുത്തുക

1944 -ൽ അറുപത്തിമൂന്നുകാരനായ പികാസോക്ക് ഇരുപത്തിമൂന്നുകാരിയും കലാ വിദ്യാർത്ഥിനിയുമായിരുന്ന ഫ്രാൻസ്വാ ഗിലോയിൽ താത്പര്യം ജനിച്ചു. അക്കാലത്തെ പെൺസുഹൃത്തായിരുന്ന ഡോറാ മാറുമായുള്ള ബന്ധം പികാസോക്ക് മടുത്തു തുടങ്ങിയിരുന്നു. പികാസോയും ഗിലോയും ഒരുമിച്ചുജീവിക്കാൻ തുടങ്ങി. 1947 -ൽ ക്ലൗഡ് എന്ന മകനും , 1949- ൽ പലോമ എന്ന മകളും ഈ ബന്ധത്തിൽ ജനിച്ചു. ഗിലോയുടെ 1964- ൽ ഗിലോ എഴുതി പ്രസിദ്ധീകരിച്ച ലൈഫ് വിത്ത് പിക്കാസോ എന്ന പുസ്തകത്തിൽ പികാസോ തന്നെ പീഡിപ്പിച്ചതും അദ്ദേഹത്തിന് ഒരേ സമയം നിരവധി സ്ത്രീകളുമായുണ്ടായിരുന്ന വേഴ്ചകളെപ്പറ്റിയും ഗിലോ വിവരിക്കുന്നു. അതിന്റെ ഫലമായാണ് തന്റെ മക്കളേയും കൂട്ടി പികാസോയിൽ നിന്ന് അകലാൻ താൻ നിർബന്ധിതയായതെന്നും എഴുതുന്നുണ്ട്. ഇത് പിക്കാസോയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.[47]

അവസാനത്തെ രണ്ടര പതിറ്റാണ്ട് ( 1949-1973)

തിരുത്തുക

ഇതിനകം പികാസോ പ്രശസ്തിയും സമ്പത്തും നേടിയെടുത്തിരുന്നു. പാരിസിൽ ഗോഥിക് മാതൃകയിൽ വലിയൊരു മാളിക പണി കഴിപ്പിച്ചിരുന്നു. തെക്കൻ ഫ്രാൻസിലെ സുഖവാസ കേന്ദ്രങ്ങളായ പല നഗരങ്ങളിലും സ്വന്തമായ ബംഗ്ലാവുകളും വിലക്കു വാങ്ങി. കലയോളം തന്നെ ആഡംബരപൂർണമായ സ്വകാര്യജീവിതവും പികാസോക്ക് പ്രിയപ്പെട്ടതായിരുന്നു.

കലാപരമായ നേട്ടങ്ങൾക്കുപുറമെ, പിക്കാസോ ചില സിനിമകളിലും സ്വയം താനായിത്തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, ജീൻ കോക്തു -വിന്റെ ടേസ്റ്റ്മെന്റ് ഓഫ് ഓർഫിയസ് എന്ന സിനിമയിൽ ഒരു ചെറുതും, പ്രധാനപ്പെട്ടതുമായ കഥാപാത്രമായും അഭിനയിച്ചിട്ടുണ്ട്.1955-ൽ അദ്ദേഹം ഹെൻറി ജോർജസ് ക്ലൈസോട്ട് സംവിധാനം ചെയ്ത ലി മിസ്റ്റ്രെ പിക്കാസോ (ദി മിസ്റ്ററി ഓഫ് പിക്കാസോ) എന്ന സിനിമ നിർമ്മിക്കാനായി സഹായിച്ചു.

 
അമേരിക്കയിലെ ഷിക്കാഗോയിൽ ഉള്ള പിക്കാസോയുടെ ശില്പം

1949-ന്റെ മദ്ധ്യേയായി ഫിലദെൽഫിയ മ്യൂസിയം ഓഫ് ഓഫ് ആർട്ട് -ൽ വച്ച് നടന്ന തേർഡ് സ്കൾപ്പ്ച്ചർ ഇന്റെർനാഷ്ണൽ പ്രദർശിപ്പിച്ച 250 ശിൽപ്പികളിൽ ഒരാളായിരുന്നു പിക്കാസോ.1950 കളിൽ, പിക്കാസോയുടെ രചനാ ശൈലി വീണ്ടും മാറി, അത് മൺമറഞ്ഞ ചിത്രകാരന്മാരുടെ സൃഷ്ടികളെ പുനരാവിഷ്കരിക്കുന്നതിലായി അദ്ദേഹത്തിന്റെ ശ്രദ്ധ. ഇതിന്റെ ഭാഗമായാണ് ബേലാസ്കെസിന്റെ ലാസ് മെനിനാസിനെ ആധാരമാക്കി ഒരു നിര ചിത്രങ്ങൾ രചിച്ചത് . കൂടാതെ ഫ്രാൻസിസ്കോ ഗോയ,നിക്കോളാസ് പൗസിൻ,എദ്വാർ മാനെ, ഗുസ്താവ് കൂർബെ, യൂജിൻ ഡെലാക്രൂ എന്നിവരുടെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയും അദ്ദേഹം ചിത്രങ്ങൾ വരച്ചു.

ജനവീവ് ലാപോർ

തിരുത്തുക

തന്നക്കാൾ ഏറെ ചെറുപ്പമായ നിരവധി സ്ത്രീകളുമായി പിക്കാസോ ഹ്രസ്വമെങ്കിലും തീവ്രമായ ബന്ധത്തിലേർപെട്ടു. ഗിലോയുമായുള്ള ബന്ധം നിലനിൽക്കെയാണ് ജെനീവിവ് ലാപ്പോറുമായി ആറ് ആഴ്ച നീണ്ടുനിന്ന വേഴ്ച. ജനവീവ് ഗിലോയേക്കാൾ നാല് വയസ്സ് ചെറുപ്പമായിരുന്നു. 70-ാം വയസ്സിൽ പികാസോ രൂപം നല്കിയ പല പെയിന്റിങ്ങുകളിലും, ഇങ്ക് ഡ്രോയിങ്ങുകളിലും , പ്രിന്റുകളിലുമെല്ലാം ആവർത്തിക്കപ്പെടുന്ന ഒരു പ്രമേയമുണ്ട്- അതിസുന്ദരിയും ചെറുപ്പക്കാരിയുമായ സ്ത്രീയിൽ പ്രണയവിവശനായ വയസ്സനും, കുള്ളനും , വിരൂപനും, അപഹാസ്യനുമായ ഒരു പുരുഷൻ.

ജാക്വിലിൻ റോക്വെ

തിരുത്തുക

ഫ്രെഞ്ച് റിവേറിയയിലെ വല്ലാവുറിസ്സിലെ മഡോറ കളിമൺശാലയിൽ (മഡോറ പോട്ടറി) ശില്പങ്ങൾ നിർമ്മിക്കവേയാണ് പികാസോ അവിടെ ജോലി ചെയ്തിരുന്ന ജാക്ക്വെലീൻ റോക്കുവെയുമായി (1927 - 1986) പരിചയത്തിലായത്. ജാക്വിലിൻ പിക്കാസോയുടെ കാമുകിയായി പിന്നീട് 1961-ൽ രണ്ടാമത്തെ ഭാര്യയാകുകയും ചെയ്തു. ഈ വിവാഹബന്ധം പിക്കാസോയുടെ അന്ത്യം വരേയും നിലനിന്നു.

ഇവരിരുവരും തമ്മിലുള്ള വിവാഹം ഗിലോക്കെതിരേയുള്ള പ്രതികാരത്തിന്റേതുകൂടിയായിരുന്നുവെന്ന് അഭിപ്രായമുണ്ട്. പിക്കാസോയുടെ പ്രോത്സാഹനത്തിൽ ഗിലോ തന്റെ ആദ്യ ഭർത്താവ് ലുക് സൈമണിൽ നിന്ന് 1962- വിവാഹവിച്ഛേദം നേടി, പികാസോയെ നിയമപരമായി വിവാഹം കഴിക്കാൻ തയ്യാറായി. പികാസോയിൽ തനിക്കുണ്ടായ മക്കൾക്ക് , നിയമസാധുത നേടുകയും അവരെ പികാസോയുടെ സ്വത്തിന് അനന്തരാവകാശികളാക്കുകയും ചെയ്യാനുള്ള ഒരു ഉദ്ദേശ്യത്തോടെയാണ് ഗിലോ ഇങ്ങനെ തീരുമാനിച്ചത്. എന്നാൽ ഗിലോ വിവാഹമോചനത്തിന് അപേക്ഷിക്കുന്നതിനുമുമ്പുതന്നെ പികാസോ റോക്വേ യെ രഹസ്യമായി വിവാഹം കഴിച്ചുകഴിഞ്ഞിരുന്നു. ഈ ചതി പികാസോയും ഗീലോയുമായുള്ള ബന്ധത്തെ വഷളാക്കി. തന്റെ സന്താനങ്ങളായ ക്ലൗഡുമായും, പലോമയുയമായും പികാസോവിന് സുഖകരമായ ബന്ധം ഒരിക്കലും ഉണ്ടായില്ല. ഇതിനു ശേഷമാണ് ഫ്രാൻസ്വാ ഗീലോ പികോസയുമായുള്ള ജീവിതം എന്ന തന്റെ പുസ്തകം എഴുതി പ്രസിദ്ധീകരിച്ചത്. പികാസോ ഇതൊട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. ഫ്രാൻസ്വാ ഗീലോ പിന്നീട് നോബൽ ജേതാവും പോളിയോ വാക്സിൻറെ ഉപജ്ഞാതാവുമായ യോനാസ് സാൾകിനെ 1970-ൽ വിവാഹം കഴിച്ചു[47].

ഷികാഗോ പികാസോ ശില്പം

തിരുത്തുക

ഷികാഗോയിൽ പൊതുസ്ഥലത്ത് പ്രതിഷ്ഠിക്കാനായി 50 അടി (15 മീ) ഉയരമുള്ള ഒരു ശിലപ്ം നിർമ്മിക്കാൻ അധികാരികൾ പികാസോയെ ചുമതലപ്പെടുത്തി. ഈ ശില്പം ഷികാഗോ പികാസോ എന്ന പേരിൽ അറിയപ്പെടുന്നു. . ഏറെ ഉത്സാഹത്തോടെയാണ് പികാസോ ഈ ചുമതല ഏറ്റെടുത്തത്. അവ്യക്തവും,അമൂർത്തവുമായ ശില്പം വിവാദങ്ങൾക്കു വഴിവെച്ചു. ശില്പം പ്രതിനിധാനം ചെയ്യുന്ന രൂപം എന്തെന്ന് വ്യക്തമല്ല. അത് ഒരു പക്ഷിയോ,ഒരു കുതിരയോ, സ്ത്രീയോ അതുമല്ലെങ്കിൽ അമൂർത്തമായ മറ്റെന്തോ. 1967-ൽ ലോകസമക്ഷം അനാവരണം ചെയ്യപ്പെട്ട ഈ ശില്പം ഷികാഗോ നഗരമധ്യത്തിലെ ഏറ്റവും അറിയപ്പെടുന്ന അടയാളമാണ്. ശില്പത്തിനായി $100,000 അധികൃതർ നൽകാൻ തയ്യാറായെങ്കിലും അതു സ്വീകരിക്കാതെ ഷികാഗോ നഗരത്തിലെ ജനങ്ങൾക്ക് സമ്മാനമായി നൽകുകയാണുണ്ടായത്.

പിക്കാസോയുടെ അവസാനത്തെ ചിത്രങ്ങൾ വിവിധ രീതികളുടെ ഒരു സമ്മിശ്രമായിരുന്നു. ജീവിതാവസാനം സർഗശൈലിയിൽ പരിവർത്തനങ്ങൾ ഉണ്ടായിക്കൊണ്ടേ ഇരുന്നു. . തന്റെ മുഴുവൻ ഊർജ്ജവും ശ്രദ്ധയും കലയിൽ മാത്രം കേന്ദ്രീകരിച്ച പികാസോ നിർഭയനും നിർലജ്ജനുമായതായി നിരൂപകർ വിമർശിച്ചു. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ വർണോജ്വലതയും വികാരതീവ്രതയും നിറഞ്ഞു നിന്നു. 1968 - 1971 കാലഘട്ടത്തിൽ പെയിന്റിങ്ങുകളുടേയും എച്ചിങ്ങുകളുടേയും അനർഗള പ്രവാഹം തന്നെ ഉണ്ടായി. ഒരു പടുകിഴവൻറെ ലൈംഗികവികൃതികൾ എന്നും, ഭാവനാശക്തി വറ്റിവരണ്ട കലാകാരൻറെ കോമാളിത്തമെന്നും വിമർശകർ ആക്ഷേപിച്ചു. പക്ഷെ പിക്കാസോയുടെ മരണത്തിന് ശേഷം , കലാരംഗം അബ്സ്റ്റാക്റ്റ് ശൈലിയിൽ നിന്ന് വീണ്ടും മുന്നോട്ടു പോയപ്പോൾ നിയോ എക്സപ്രഷനിസം എന്ന പുത്തൻപുതു ശൈലിയുടെ നാന്ദികളാണ് ഇവയൊക്കെ എന്നു വിലയിരുത്തപ്പെട്ടു.

പികാസോയും ഭാര്യ ജാക്ക്വെലിനും ചേർന്ന് സുഹൃത്തുക്കളെ വിരുന്നിനു വിളിച്ചിരിക്കെയാണ് പൊടുന്നനെ ഹൃദയാഘാതം മൂലം പികാസോ നിര്യാതനായത്. സംഭവം നടന്നത് 1973 ഏപ്രിൽ 8ന് മൂഷായിൽ വച്ചായിരുന്നു[48]. ഐക്സാ പോവാക്കടുത്ത് വോവ്നാഗ് എന്നറിയപ്പെടുന്ന അതിവിശാലമായ മാളികവീട്ടിലെ പുരയിടത്തിലാണ് പികാസോയെ അടക്കിയത്. 1958 ലാണ് പികാസോ ഇതു വിലക്കു വാങ്ങിയത്. പിന്നീട് 1959 മുതൽ 1962 വരെ ജാക്വിലിനുമൊത്ത് പികാസോ ഇവിടെ പാർക്കുകയുണ്ടായി. പികാസോക്ക് ഫ്രാൻസ്വാ ഗീലോയിൽ ജനിച്ച ക്ലൗഡിനേയും, പലോമയേയും മരണാനന്തര ചടങ്ങുകളിൽ പങ്കെടക്കാൻ ജാക്വിലിൻ അനുവദിച്ചില്ല.[49] പികാസോയുടെ മരണത്തിൽ മനംനൊന്ത് ഏകാന്തജീവിതം നയിച്ച ജാക്വിലിൻ പതിമൂന്നു വർഷങ്ങൾക്കു ശേഷം, 1986 ൽ 59 വയസ്സുള്ളപ്പോൾ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. [50]

സ്വകാര്യ ജീവിതം

തിരുത്തുക

പിക്കാസോ രണ്ട് പ്രാവശ്യം വിവാഹിതനായി, മറ്റു പലരുമായും വേഴ്ചകളും ഉണ്ടായിരുന്നു[51]. മൂന്ന് സ്ത്രീകളിൽ നിന്ന് നാല് മക്കൾ ഉണ്ടാകുകയും ചെയ്തു:

 • പത്നി ഓൾഗ ഖോഖ്ലോവ പുത്രൻ. പൗളോ (പോൾ ജോസഫ് പിക്കാസോ ഫെബ്രുവരി 4 1921 – ജൂൺ 5 1975)
 • പ്രണയിനി മരിയ തെരേസ്സ വാൾട്ടർ പുത്രി മായ (മരിയ ഡി ല കോൺസെപ്ഷിയാൻ പിക്കാസോ സെപ്തമ്പർ 5 1935 – )
 • പ്രണയിനി ഫ്രാൻസ്വാ ഗിലോ പുത്രൻ ക്ലൗഡ് ( ക്ലൗഡ് പിയറെ പാബ്ലോ പിക്കാസോ 15 1947 ), പുത്രി പലോമ (അന്ന പലോമ പിക്കാസോ ഏപ്രിൽ 19 1949 – )
 • പത്നി ജാക്വിലിൻ റോക്വേ

ഫോട്ടോഗ്രാഫറും,പെയിന്ററുമായിരുന്ന ദോറ മാർ പിക്കാസോയുടെ ദീർഘകാല സ്നേഹിതയും,പങ്കാളിയുമായിരുന്നു. അവരുടെ ബന്ധം 1936 മുതൽ 1946 വരെ നീണ്ടു നിന്നു. അവസാനഘട്ടത്തിൽ ബന്ധം ശിഥിലമായിത്തുടങ്ങിയെങ്കിലും[52].

രാഷ്ട്രീയ ചിന്തകൾ

തിരുത്തുക

കാറ്റലോണിയൻ സ്വാതന്ത്യസമരത്തോട് യുവാവായിരുന്ന പികാസോ അനുഭാവം പുലർത്തിയെങ്കിലും അതിൽ പങ്കെടുത്തില്ല. ഒന്നാംലോക മഹായുദ്ധത്തിലും സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലും രണ്ടാം ലോക മഹായുദ്ധത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തില്ല. 1937-ൽ സ്പാനിഷ് ആഭ്യന്തരയുദ്ധക്കാലത്ത് പികാസോ അമ്പത്തിനാലുകാരനായിരുന്നു. ഫ്രാൻസിൽ ജീവിക്കുന്ന ഒരു സ്പാനിഷുകാരൻ എന്ന നിലയ്ക്ക്, പിക്കാസോയ്ക്ക് രണ്ടു ലോകമഹായുദ്ധങ്ങളിലും ജർമനിക്കെതിരെ യുദ്ധം ചെയ്യണമെന്നുള്ള ഒരു നിർബന്ധ പ്രേരണയുമുണ്ടായിരുന്നില്ല. 1940-ൽ പികാസോ ഫ്രഞ്ച് പൗരത്വത്തിന് അപേക്ഷ കൊടുത്തെങ്കിലും അത് നിരസിക്കപ്പെടുകയാണുണ്ടായത്. തീവ്ര കമ്യൂണിസത്തോട് പികാസോക്കുള്ള അമിതമായ ചായ്വാണ് കാരണമായി അധികാരികൾ ചൂണ്ടിക്കാട്ടിയത്.

സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ സ്വേച്ഛയാ ഏത് ചേരിയിൽ വേണമെങ്കിലും ചേരാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. റിപബ്ലികൻ പാർട്ടി പികാസോയെ പ്രാദോ മ്യൂസിയത്തിൻറെ ഡയറക്റ്ററായി നിയമിച്ചു. പിക്കാസോ ഫാസിസ്റ്റ് ഫ്രാൻസിസ്കോ ഫ്രാങ്കോയെ നിന്ദിക്കുകയും,അപലപിക്കുകയും ചെയ്തു. ഫാസിസത്തിനെതിരെയുള്ള വിയോജിപ്പ് തന്റെ ചിത്രങ്ങളിലൂടെ പ്രകടിപ്പിച്ചു. പിക്കാസോയുടെ ആദ്യത്തെ രാഷ്ടിയ ചിത്രം ,ദി ഡ്രീം ആന്റ് ലൈ ഓഫ് ഫ്രാങ്കോ എന്ന ചിത്രം ഫ്രാങ്കോക്കെതിരായ പ്രചാരണത്തിനും റിപബ്ലികൻ പാർട്ടിയുടെ ധനസമാഹാരണത്തിനും വേണ്ടിയായിരുന്നു.[53] വാക്കുകളുടേയും, ചിത്രങ്ങളുടേയും അയഥാർത്ഥ സംയോജനമായിരുന്ന ആചിത്രം പോസ്റ്റ് കാർഡ് രൂപത്തിൽ വിൽക്കപ്പെട്ടു. വിറ്റു കിട്ടിയ പണം സ്പാനിഷ് റിപ്പബ്ലിക്കൻ പാർട്ടി പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു.[53][54]

1944- ൽ പിക്കാസോ ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പോളണ്ടിൽ വച്ച് നടന്ന ഇന്റർനാഷ്ണൽ പീസ് കോൺഫെറൻസിൽ പങ്കെടുത്തു. 1950 കളിൽ സോവിയറ്റ് സർക്കാർ പിക്കാസോയെ സ്റ്റാലിൻ പീസ് പ്രൈസ് നൽകി ആദരിച്ചു.[55] പക്ഷെ പികാസോ വരച്ച സ്റ്റാലിന്റെ ഛായാചിത്രം യഥാതഥമായില്ലെന്ന് പാർട്ടി കുറ്റപ്പെടുത്തിയത് പികാസോയുടെ സോവിയറ്റ് രാഷ്ട്രീയത്തിന്മേലുള്ള താത്പര്യത്തെ തണുപ്പിച്ചു, എന്നാലും അദ്ദേഹം മരണംവരേയും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെ തുടർന്നു.1945 -ൽ ജെറോം സെക്ക്ലറുമായുള്ള അഭിമുഖത്തിൽ, പിക്കാസോ ഒരു കാര്യം സമർത്ഥിച്ചു. അതിതാണ്: "ഞാനൊരു കമ്മ്യൂണിസ്റ്റാണ്, എന്റെ പെയിന്റിങ്ങുകളും കമ്മ്യൂണിസ്റ്റ് തന്നെയാണ്.... പക്ഷെ ഞാനൊരു ചെരുപ്പുകുത്തിയാണെന്നിരിക്കട്ടെ എന്റെ രാഷ്ട്രീയം , രാജപക്ഷമോ, കമ്മ്യൂണിസമോ മറ്റെന്തെങ്കിലുമോ ആയ്ക്കോട്ടെ, എന്നാലും എന്റെ രാഷ്ട്രീയ കാഴ്ചപ്പാട് പ്രദർശിപ്പിക്കാൻ ഞാൻ എന്റെ ചെരുപ്പുകൾ അടിച്ചുപരത്തുകയില്ല."[56] കമ്യൂണിസത്തോടുള്ള ചായ്വ് അക്കാലത്ത് ലോകമെമ്പാടുമുള്ള ബുദ്ധിജീവികളുടെ പൊതുമുദ്രയായിരുന്നു. ( കമ്യൂണിസം ഫ്രാൻകോയുടെ സ്പെയിനിൽ നിരോധിക്കപ്പെട്ടിരുന്നു). കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് പികാസോക്കുള്ള പ്രതിബദ്ധത പലരും സംശയത്തോടേയാണ് വീക്ഷിച്ചത്, ഇത് പല വിവാദങ്ങൾക്കും വഴിവെയ്ക്കുകയും ചെയ്തു. സാൽവദോർ ദാലി യുടെ വ്യംഗ്യോക്തി ഇത്തരത്തിലുള്ളതാണ്. (സാൽവദോർ ദാലിയും, പികാസോയും തമ്മിലുള്ള ബന്ധം പിരിമുറുക്കമേറിയതായിരുന്നു.):

Picasso es pintor, yo también; [...] Picasso es español, yo también; Picasso es comunista, yo tampoco.
(പിക്കാസോ പെയിന്ററാണ്, ഞാനുമതെ; [...] പിക്കാസോ സ്പാനിഷുകാരനാണ്, ഞാനുമതെ; പിക്കാസോ കമ്മ്യൂണിസ്റ്റാണ്, ഞാനുമല്ല.)[57][58][59]

1940 കളുടെ അവസാനത്തിൽ ട്രോട്സ്കി പക്ഷക്കാരനും, സ്റ്റാലിൻ വിരുദ്ധനും സറിയലിസ്റ്റ് കവിയും സുഹൃത്തുമായിരുന്ന , ആൻഡ്രെ ബ്രെട്ടൺ സ്വന്തം അനിഷ്ടം വ്യക്തമായി വെളിപ്പെടുത്തി; പിക്കാസോക്ക് കൈകൊടുക്കാൻ പോലും ബ്രെട്ടൺ തയ്യാറായില്ല. ബ്രെട്ടൺ പറഞ്ഞു: "നിങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നതിനോടോ,വിമോചനത്തിന് ശേഷം ബുദ്ധിജീവികളെ നിർമാർജ്ജനം ചെയ്ത് ശുദ്ധികലശം നടത്താൻ തീരുമാനിച്ചതിനോടോ എനിക്ക് യോജിപ്പില്ല."[60] കൊറിയൻ യുദ്ധത്തിൽ അമേരിക്കയും , ഐക്യരാഷ്ടസഭയും നടത്തുന്ന ഇടപെടുന്നതിനോട് പിക്കാസോക്ക് എതിർപുണ്ടായിരുന്നു.[61] കൊറിയൻ യുദ്ധത്തെ കൊറിയയിലെ കൂട്ടക്കൊല ( മാസ്സാക്കർ ഇൻ കൊറിയ) എന്ന പേരിൽ പികാസോ ചിത്രീകരിച്ചു. അമേരിക്കൻ വിരുദ്ധ പ്രചാരണത്തിൻറെ ഫലമാണിതെന്നും, ഇത് പികാസോയുടെ കമ്യൂണിസ്റ്റ് ചിത്രങ്ങളിലൊന്നാണെന്നും കലാനിരുപകൻ ക്രിസ്റ്റെൻ ഹോവെൻ കീൻ അഭിപ്രായപ്പെടുന്നു[62].

1962- ൽ പിക്കാസോ ലെനിൻ പീസ് പ്രൈസ് സ്വീകരിച്ചു.[63] ജീവചരിത്രകാരനും, കലാനിരൂപകനുമായ ജോൺ ബെർഗെർ പറഞ്ഞത് അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റായി തന്റെ കഴിവുകളെല്ലാം പാഴാക്കുകയാണ് എന്നാണ്.[64]

ജീൻ കോക്തുവിൻറെ ഡയറിക്കുറിപ്പുകളിൽ, പിക്കാസോ കമ്യൂണിസ്റ്റുകളെക്കുറിച്ച് ഇങ്ങനെ പറഞ്ഞതായി കാണുന്നു: "ഞാനിപ്പോൾ ഒരു കുടുംബത്തിൽ അംഗമാണ്, എല്ലാ കുടുംബങ്ങളെപോലേയും, ഈ കുടുംബവും ഒരുപാട് അസംബന്ധങ്ങൾ നിറഞ്ഞതാണ്." [65]"


രീതിയും, രീതിശാസ്ത്രവും

തിരുത്തുക

ജീവിതകാലത്തിലുടനീളം പികാസോ നിരന്തരം നിർലോഭം ഉത്തമകലാസൃഷ്ടികൾക്ക് രൂപം നല്കി. വിശ്വസനീയമായ കണക്കുകളനുസരിച്ച് ഏകദേശം 50,000-ൽ പരം. , അതിൽ 1,885 പെയിന്റിങ്ങുകളും, 1228 ശിൽപ്പങ്ങളും; 2880 സെറാമിക്കുകളും, 12,000 ഡ്രോയിങ്ങുകളും, പതിനായിരരകണക്കിന് പ്രിന്റുകളും, കൂടാതെ അസംഖ്യം ചിത്രത്തിരശ്ശീലകളും, ചവിട്ടു മെത്തകളും ഉൾപ്പെടുന്നു.[66]

പക്ഷെ അദ്ദേഹം നൽകിയ സംഭാവനകളിൽ ഏറ്റവും മുന്തിയത് അദ്ദേഹത്തിന്റെ പെയിന്റിങ്ങുകൾ തന്നെയാണ്.[67] പെയിന്റിങ്ങുകളിൽ പികാസോ നിറത്തെ ആശയപ്രകാശനത്തിനുള്ള ഉപാധിയായി ഉപയോഗിച്ചെങ്കിലും രൂപവും(ഫോം) ഇടവും (സ്പേസ്) ആവിഷ്കരിച്ചത് വരകളിലൂടേയാണ്, നിറങ്ങളുടെ സൂക്ഷ്മവിവേചനത്തിലൂടെയല്ല.[67] നിറത്തിൻറെ സ്വഭാവത്തിൽ മാറ്റം വരുത്താനായി പിക്കാസോ പലപ്പോഴും പെയിൻറിൽ മണൽ കലർത്തുമായിരുന്നു. പിക്കാസോയുടെ ദി റെഡ് ആംചെയർ എന്ന ചിത്രത്തിൽ സാധാരണ വീട്ടു പെയിന്റുകളാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് ആർഗോൺ നാഷ്ണല് ലബോറട്ടോറിയിലെ ഊർജ്ജതന്ത്ര ശാസ്ത്ര്ജ്ഞന്മാർ 2012-ൽ സ്ഥിരീകരിച്ചു. അദ്ദേഹം മിക്ക പെയിന്റിങ്ങുകളും പൂർത്തിയായത് രാത്രിയിൽ കൃത്രിമ പ്രകാശത്തിലായിരുന്നു.

പികാസോയുടെ ആദ്യകാല ശിൽപ്പങ്ങളെല്ലാം മരത്തിൽ നിന്ന് ചെത്തിയെടുത്തതോ, മണ്ണോ,മെഴുകോ കൊണ്ടു തീർത്തവയോ ആയിരുന്നു. പക്ഷെ 1909 മുതൽ 1928 വരെയുള്ള കാലത്ത് പികാസോ ഈ പതിവു മാറ്റി, മറ്റു പല മാധ്യമങ്ങളും ഉപയോഗിച്ച് ശിൽപ്പങ്ങൾ നിർമ്മിക്കാൻ തുടങ്ങി.[67] ഉദാഹരണത്തിന് ഗിത്താർ(1912) എന്ന സൃഷ്ടി. ലോഹത്തകിടും, വയറും കൊണ്ട് നിർമ്മിതമായ ഈ ത്രിമാനരചന "ക്യൂബിസ്റ്റ് പെയിന്റിങ്ങുകളുടെ ത്രിമാന പ്രതിരൂപമാണെന്നും ശിൽപ്പനിർമ്മാണത്തിലും, ചെത്തിയെടുക്കലിലും അക്കാലത്ത് നിലവിലിരുന്ന സാമ്പ്രദായിക ശൈലികളിൽ നിന്ന് വ്യത്യസ്തവും വിപ്ലവകരമായ രീതിയിൽ വേറിട്ടു നില്ക്കുന്നു " എന്ന് ജെയിൻ ഫ്ലൂഗെൽ അഭിപ്രായപ്പെടുന്നു. [68]

കലാജീവിതത്തിൻറെ ആരംഭനാളുകളിൽ പികാസോ എല്ലാ വിഷയങ്ങളിലും താത്പര്യം കാണിച്ചിരുന്നു. [69] അനിതരസാധാരണമായ സർഗഭാവനയുടെ ഉടമയായ പികാസോ ഒരേസമയം ഒന്നിലധികം രീതികളിൽ, ശൈലികളിൽ പ്രകടമാക്കാൻ കഴിവുള്ള ബഹുമുഖപ്രതിഭ കൂടിയായിരുന്നു.1917 കളിലെ വുമൺ വിത്ത് എ മാൻഡെല, പോയിൻറിലിസം ശൈലിയിലും ഫിഗർ ഇൻ ആൻ ആംചെയർ, ക്യൂബിസ്റ്റ് ശൈലിയിലും ഹാർലെക്ക്വിൻ നായ്വറിലിസ്റ്റിക് ശൈലിയിലും രചിക്കപ്പെട്ടവയാണ്. ഈ ചിത്രങ്ങളെല്ലാം ബാർസലോണയിലെ മുസ്യു പിക്കാസോയിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. 1919 -ൽ അദ്ദേഹം ചിത്രപോസ്റ്റ്കാർഡുകളും , ഫോട്ടോകളും മാതൃകയാക്കി വരക്കാൻ തുടങ്ങി. ഇത് പികാസോക്ക് നിശ്ചല ചിത്രങ്ങളിലുള്ള താത്പര്യം പ്രകടമാക്കുന്നു. 1921-ൽ നിരവധി വലിയ നിയോക്ലാസ്സിക്കൽ പെയിന്റിങ്ങുകളും , ത്രീ മ്യുസീഷൻസ്,(മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, ന്യൂയോർക്ക്, ഫിൽഡാൽഫിയ മ്യൂസിയം ഓഫ് ആർട്ട്) എന്ന ചിത്രത്തിന്റെ ക്യൂബിസ്റ്റ് സമ്മിശ്രമുള്ള രണ്ട് പതിപ്പുകളും രചിച്ചു. [70] 1923 -ൽ പുറത്തിറങ്ങിയ ഒരു അഭിമുഖത്തിൽ പികാസോ ഇങ്ങനെ പറഞ്ഞു, "ഞാനെന്റ ചിത്രങ്ങളിൽ കൈക്കൊണ്ട രീതികളെ ഒരു പരിണാമം എന്നോ, അജ്ഞാതവും ആദർശപരവുമായ രചനാശൈലിയിലേക്കുള്ള ചുവടുവെയ്പുകളാണെന്നോ കണക്കാക്കാനാവില്ല. .... ഒരു ആശയത്തെ, വിഷയത്തെ, പ്രകാശിപ്പിക്കാൻ വ്യത്യസ്ത രീതികളോ ശൈലികളോ ആവശ്യമായിവന്നാൽ അങ്ങനെ ചെയ്യാൻ ഞാനൊരിക്കലും മടിച്ചിട്ടില്ല." [35]

ക്യൂബിസം ശൈലിയിലുള്ള പികാസോ രചനകൾ അമൂർത്തമായിരുന്നെങ്കിലും ( അബ്സറ്റ്രാക്റ്റ്) യഥാർത്ഥ ലോകത്തിലെ ബിംബങ്ങളെ അദ്ദേഹം തീരെ ഉപേക്ഷിച്ചില്ല. പികാസോയുടെ ക്യൂബിസ്റ്റ് പെയിന്റിങ്ങുകളിൽ പ്രധാനപ്പെട്ടവ പെട്ടെന്നുതന്നെ തിരിച്ചറിയാൻ കഴിയുന്ന ആകാരങ്ങളായിരുന്നു- ഗിത്താറുകൾ, വയലിനുകൾ, കുപ്പികൾ എന്നിവ അതിനുദാരണമാണ്.[71] സങ്കീർണവും വിവരണാത്മകവുമായ ദൃശ്യങ്ങളെ ചിത്രീകരിക്കുന്നതിന് വരകൾ ഉപയോഗിച്ചു. നഅത്തരം ചിത്രങ്ങളിലൊന്നാണ് ഗ്വേർണിക്ക.[70]

ഓർമ്മയിൽ നിന്നോ, ഭാവനയിൽ നിന്നോ ഉരുത്തിരിഞ്ഞ ദൃശ്യങ്ങളാണ് പികാസോ കാൻവാസിലേക്കു പകർത്തിയത്. വില്ല്യം റൂബിന്റെ വാക്കുകൾക്കനുസരിച്ച്, "തനിക്ക് അനുഭവിച്ചറിയാനായ വിഷയങ്ങളെ ആധാരമാക്കിയെ പികാസോക്ക് ശ്രേഷ്ഠമായ കല നിർമ്മിക്കുവാൻ കഴിഞ്ഞിരുന്നുള്ളൂ... മാറ്റിസിൽ നിന്നു തികച്ചും വ്യത്യസ്തമായി , പികാസോ ആരംഭനാളുകളില്ലാതെ പിന്നീട് ഒരിക്കലും മോഡലുകളെ ഉപയോഗിച്ചില്ല. തന്നെ ആകർഷിച്ച, തന്നെ സ്വാധീനിച്ച വ്യക്തികളെ, സംഭവങ്ങളെയാണ് അദ്ദേഹം ചിത്രീകരിച്ചത്."[72] കലാ നിരൂപകനായ ആർതർ ദാന്തോ പറയുന്നതിങ്ങനെ- " പികാസോ തന്റെ ചിത്രങ്ങളിലൂടെ ആത്മകഥ പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഓരോ തവണ പുതിയൊരു സ്ത്രീയിൽ അനുരക്തനാവുമ്പോഴും പികാസോ പുതിയ പെയിന്റിങ്ങ് രീതികൾ കണ്ടെത്തി" എന്ന പൊതു അഭിപ്രായത്തെ അദ്ദേഹത്തിൻറെ പെയിൻറിംഗുകൾ സാധൂകരിക്കുന്നു.[72] പികാസോ തൻറെ ചിത്രങ്ങളിൽ തിയതി രേഖപ്പെടുത്തിയിരുന്നുവെന്നത് അവയുടെ ആത്മകഥാ സ്വഭാവം ബലപ്പെടുത്തുന്നു. ഈ വഴക്കത്തെ അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെയാണ്, " ഭാവി തലമുറക്കായി എല്ലാവിധത്തിലും സമ്പൂർണമായൊരു ഒരു പ്രമാണം തയ്യാറാക്കണമെന്നുണ്ട്. അതുകൊണ്ടാണ് ഞാനെന്റെ എല്ലാ ചിത്രങ്ങളിലും തിയതി കുറിക്കുന്നത്." [72]

കലാപരമായ പാരമ്പര്യം

തിരുത്തുക

പികാസോയുടെ പ്രഭാവവും സ്വാധീനവും ആരാധകരെന്നപോലെ വിമർശകരും ഒരുപോലെ ശരിവെയ്ക്കുന്നു. 1939-ൽ മോമ (മ്യൂസിയം ഓഫ് മോഡേൺ ആർട്, ന്യൂയോർക്) പികാസോ ചിത്രങ്ങളുടെ അവലോകനം സംഘടിപ്പിച്ച അവസരത്തിൽ ലൈഫ് മാസിക ഇങ്ങനെ എഴുതി: "കഴിഞ്ഞ ഇരുപത്തഞ്ചു വർഷങ്ങളായി ആധുനിക യൂറോപ്യൻ കലാവേദിയെ പികാസോ ആകമാനം അടക്കിവാഴുന്നു. വിമർശകർ പറയുന്നത് ഇത് ദുഷ്പ്രഭാവമാണന്നാണ്. എന്നാൽ ആരാധകർ സമർഥിക്കുന്നതോ ജീവിച്ചിരിപ്പുള്ള കലാകാരന്മാരിൽ ഏറ്റവും ശ്രേഷ്ഠൻ പികാസോ ആണെന്നും."

മരണസമയത്ത് നിരവധി ചിത്രങ്ങൾ പികാസോയുടെ സ്വകാര്യ സംഗ്രഹത്തിൽ ഉണ്ടായിരുന്നു. കാരണം എല്ലാ ചിത്രങ്ങളും വില്പനക്കു വെക്കേണ്ട സാമ്പത്തിക ആവശ്യം ഇല്ലായിരുന്നതു തന്നെ. കൂടാതെ മറ്റു കലാകാരന്മാരുടെ പ്രശസ്ത പെയിന്റിങ്ങുകളും പികാസോയുടെ സംഗ്രഹത്തിൽ ഉണ്ടായിരുന്നു. ഇവയിൽ ചിലത് ഹെൻറി മറ്റീസിനെപോലുള്ള സമകാലീനരുമായി കൈമാറ്റക്കച്ചവടം ചെയ്തവയായിരുന്നു. പികാസോ വില്പത്രമെഴുതി വെച്ചിരുന്നില്ല. അതിനാൽ അദ്ദേഹത്തിന്റെ മരണാന്തര ചടങ്ങുകൾക്കും നികുതി കുടിശ്ശികക്കുമായി ഫ്രഞ്ച് സർക്കാർ സ്വീകരിച്ചത് റൊക്കം പണമല്ല, മറിച്ച് ഏതാനും പികാസോ ചിത്രങ്ങളായിരുന്നു. ഈ ചിത്രങ്ങളെല്ലാം പാരീസിലെ മുസീ പിക്കാസോയിൽ കാണാം.[73]

2003-ൽ പികാസോയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിൻറെ ബന്ധുക്കൾ അദ്ദേഹത്തിൻറെ ജന്മസ്ഥലമായ സ്പെയിനിലെ മലാഗയിൽ മുസിയു പിക്കാസോ മലാഗ എന്ന പേരിൽ ഒരു മ്യൂസിയം തുറന്നു.[74]

ബാഴ്‍സലോണയിലെ മുസീ പിക്കാസോ അദ്ദേഹത്തിന്റെ നിരവധി ആദ്യകാല സൃഷ്ടികൾ പ്രദർശനത്തിനു വെച്ചിട്ടുണ്ട്. അദ്ദേഹം സ്പെയിനിലുണ്ടായിരുന്നപ്പോൾ വരച്ചവയും, അദ്ദേഹത്തിന്റെ ക്ലാസ്സിക്കൽ രചനാ വൈഭവം പ്രതിഫലിക്കുന്നതുമായ ഏതാനും ചിത്രങ്ങളും അതിലുൾപ്പെടുന്നു. കൂടാതെ കൗമാരപ്രായത്തിൽ അച്ഛന്റെ ശിക്ഷണത്തിൻ കീഴിൽ ചെയ്ത വിശദവും കൃത്യവുമായ രൂപപഠനങ്ങളും ഇക്കൂട്ടത്തിൽ കാണാം. പിക്കാസോയുടെ അടുത്ത കൂട്ടുകാരനും പേഴ്സണൽ സെക്ക്രട്ടറിയുമായിരുന്ന ജെയിം സബാർട്ടെസിന്റെ സംഗ്രഹത്തിലുണ്ടായിരുന്നവയും പ്രദർശനത്തിലുണ്ട്.[75]

പികാസോ ചിത്രങ്ങൾ കലാവിപണിയിൽ

തിരുത്തുക

പിക്കാസോയുടെ മിക്ക ചിത്രങ്ങളും ലോകത്തിലെ വിലമതിക്കാനാവാത്ത ചിത്രങ്ങളാണ്. ഗാർസോൺ എ ലാ പൈപ്പ് (ബാലനും പൈപ്പും) എന്ന ചിത്രം 2004 മെയ് 4-ന് സോത്ത്ബേ സംഘടിപ്പിച്ച ലേലത്തിൽ യു.എസ് ഡോളർ 104 മില്ല്യണിനാണ് വിറ്റുപോയത്. ഇത് വിലയിലെ ഒരു പുതിയ റെക്കോർഡായിരുന്നു. സൊത്ത്ബേയിൽ വച്ച് തന്നെ ദോറാ മാർ ഓ ചാറ്റ് എന്ന ചിത്രം 2006 മെയ് -ന് യു.എസ് ഡോളർ 95.2 മില്ല്യണിന് വിറ്റുപോയി.[76] 2010 മെയ് 4-നാണ് നൂഡ് , ഗ്രീൻ ലീവ്സ് ആന്റ് ബസ്റ്റ് എന്ന ചിത്രം ക്രിസ്റ്റീസിൽ വച്ച് 106.5 മില്ല്യൺ ഡോളറിന് വിറ്റുപോയത്. പിക്കാസോയുടെ ദീർഘകാല കൂട്ടുകാരിയായിരുന്ന മരിയ തെരേസ വാൾട്ടർ ഉൾപ്പെടുന്ന ഈ ചിത്രം ലോസ് ആഞ്ചലെസ്സിലെ ലാസ്ക്കർ ബ്രോഡി എന്ന ഫ്രഞ്ചുകാരനും പരോപകാരതത്പരനുമായ സ്വകാര്യവ്യക്തിയുടെ കൈവശത്തിലായിരുന്നു.2009-ൽ ബ്രോഡി നിര്യാതനായശേഷമാണ് ചിത്രം വിപണിയിലെത്തിയത്. [77] 2015 മെയ് 11-ന് വുമൺ ഓഫ് ആൽജിയേർസ് എന്ന ചിത്രം ന്യൂയോർക്കിലെ ക്രിസ്റ്റീയിൽ വച്ച് യു.എസ് ഡോളർ 179.3 മില്ല്യണിന് വിൽക്കപ്പെട്ടു, ലോകത്തെ ഏറ്റവും കൂടുതൽ വിലയ്ക്ക് വിറ്റുപോയ ചിത്രമെന്ന പുതിയ റെക്കോർഡ് സൃഷ്ടിക്കപ്പെട്ടു.[78]

ആർട്ട് മാർക്കെറ്റ് ട്രെൻഡ്സ് റിപ്പോർട്ടുകൾ അനുസരിച്ച്, 2004 ൽ പിക്കാസോയാണ് ഏറ്റവും അമൂല്യനായ കലാകാരനായി മാറുന്നത് (ചിത്രങ്ങൾ ഉയർന്ന വിലയ്ക്ക് വിറ്റുപോയതിന്റെ അടിസ്ഥാനത്തിലാണത്).[79] കൂടാതെ മറ്റുപല കലാകാരന്മാരിൽ നിന്ന് അപേക്ഷിച്ച് പിക്കാസോയുടെ ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ മോഷണത്തിന് വിധേയമായവ;[80] ആർട്ട് ലോസ് റജിസ്റ്റർ പിക്കാസോയുടെ 1147 ചിത്രങ്ങൾ കാണിക്കുന്നു.[81],[82]

പിക്കാസോയുടെ സ്വകാര്യസ്വത്തുക്കളുടെ നടത്തിപ്പ് ചുമതല പികാസോ അഡ്മിനിസ്റ്റ്രഷൻ എന്ന സംഘടനക്കാണ്. യു.എസ്സിൽ പകർപ്പവകാശ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് ആർട്ടിസ്റ്റ് റൈറ്റ്സ് സൊസൈറ്റിയാണ്.[83]

സർവൈവിങ്ങ് പിക്കാസോ എന്ന 1986 -ലെ സിനിമയിൽ ആന്റണി ഹോപ്കിൻസ് ആണ് പിക്കാസോ ആയി അഭിനയിക്കുന്നത്.[84]പിക്കാസോ അറ്റ് ദി ലപാ അജിൽ എന്ന സ്റ്റീവ് മാർട്ടിന്റെ 1993 -ലെ നാടകത്തിൽ പികാസോ ഒരു കഥാപാത്രമാണ്.

മ്യൂസിയങ്ങൾ, പ്രദർശനങ്ങൾ

തിരുത്തുക

ലോകത്തിലെ മിക്ക പ്രധാനനഗരങ്ങലിലും പികാസോ മ്യൂസിയങ്ങൾ ഉണ്ട്. പാരിസിലെ മ്യൂസി പിക്കാസോയിൽ നിത്യപ്രദർശനത്തിനായി പികാസോയുടെ അയ്യായിരത്തിൽപരം സൃഷ്ടികൾ വെച്ചിരിക്കുന്നു.[85] പികാസോയുടെ പെയിന്റിങ്ങുകളും, ശിൽപ്പങ്ങളും, ഡ്രോയിങ്ങുകളും, പ്രിന്റുകളും, ഫോട്ടോകളും, അടങ്ങുന്ന എക്സിബിഷൻ ലോകത്തിൻറെ പല ഭാഗങ്ങളിലും സംഘടിപ്പിക്കപ്പെട്ടു. ഉദാഹരണത്തിന് താഴെയുള്ളവ-

 • 2010 ഒക്ടോബർ 8 - 2011 ജനുവരി 17, സെറ്റിൽ ആർട്ട് മ്യൂസിയം, സെറ്റിൽ, വാഷിങ്ടൺ , യു.എസ്
 • 2011 ഫെബ്രുവരി 19 - 2011 മെയ് 15, വിർജീനിയ മ്യൂസിയം ഓഫ് ഫൈൻ ആർട്ട്സ്, റിച്മണ്ട്, വിർജീനിയ,യു.എസ്
 • 2011 ജൂൺ 11 - 2011 ഒക്ടോബർ 15, എം.എച്ച്. ഡി യങ്ങ് മെമ്മോറിയൽ മ്യൂസിയം, സാൻ ഫ്രാൻസിസ്ക്കോ, കാലിഫോർണിയ, യു.എസ്[86]
 • 2011 നവമ്പർ 12 - 2012 മാർച്ച് 25, ആർട്ട് ഗാലെറി ഓഫ് ന്യൂ സൗത്ത് വെയിൽസ്, സിഡ്നി.[87]
 • 2012 ഏപ്രിൽ 28 - 2012 ആഗസ്റ്റ് 26, ആർട്ട് ഗാലെറി ഓഫ് ഒന്റാറിയോ, ടൊറോന്റോ, ഒന്റാറിയോ, കാനഡ.

ഇതും കാണുക

തിരുത്തുക
 1. "On-line Picasso Project". Archived from the original on 2009-06-25. Retrieved 2009-07-08.
 2. പിക്കാസോ ആദ്യമായി ഉച്ചരിച്ചു എന്നു പറയപ്പെടുന്ന വാക്ക് പാബ്ലോപിക്കാസോ.ഓർഗ് - പിക്കാസോസ് ഫസ്റ്റ് വേഡ് എന്ന ഭാഗം
 3. പാബ്ലോ, പിക്കാസ്സോ. പാബ്ലോ പിക്കാസ്സോ. p. 8. {{cite book}}: Unknown parameter |coauthor= ignored (|author= suggested) (help)
 4. Gilot, Francoise (1989). Life with Picasso. Anchor. ISBN 978-0385261869.
 5. The name on his baptismal certificate differs slightly from the name on his birth record. On line Picasso Project
 6. Hamilton, George H. (1976). "Picasso, Pablo Ruiz Y". In William D. Halsey (ed.). Collier's Encyclopedia. Vol. 19. New York: Macmillan Educational Corporation. pp. 25–26.
 7. Neil Cox (2010). The Picasso Book. Tate Publishing. p. 124. ISBN 9781854378439. Retrieved 1 May 2013. Unlike Matisse's chapel, the ruined Vallauris building had long since ceased to fulfill a religious function, so the atheist Picasso no doubt delighted in reinventing its use for the secular Communist cause of 'Peace'.
 8. Wertenbaker 1967, 9.
 9. Wertenbaker 1967, 11.
 10. 10.0 10.1 "Picasso: Creator and Destroyer – 88.06". Theatlantic.com. Retrieved 21 December 2009.
 11. 11.0 11.1 Wertenbaker 1967, 13.
 12. Cirlot 1972, p.6.
 13. Cirlot 1972, p. 14.
 14. Cirlot 1972, p.37.
 15. Cirlot 1972, pp. 87–108.
 16. Cirlot 1972, p. 125.
 17. Cirlot 1972, p.127.
 18. Wattenmaker, Distel, et al. 1993, p. 304.
 19. "BBC News - Hidden painting found under Picasso's The Blue Room". Bbc.com. 2014-06-17. Retrieved 2014-07-17.
 20. Wattenmaker, Distel, et al. 1993, p. 194.
 21. "Special Exhibit Examines Dynamic Relationship Between the Art of Pablo Picasso and Writing" (PDF). Yale University Art Gallery. Archived from the original (PDF) on 2012-03-04. Retrieved 26 August 2010.
 22. James R. Mellow. Charmed Circle. Gertrude Stein and Company.
 23. "Culture Shock: Flashpoints:Visual Arts: Picasso's Les Demoiselles d'Avignon". pubs.org. Retrieved 2019-05-30.
 24. "Analytical cubism". tate.org.uk. Retrieved 2019-06-14.
 25. "Synthetic cubism-Art Term\Tate". tate.org.uk. Retrieved 2019-06-14.
 26. Richard Lacayo (7 April 2009). "Art's Great Whodunit: The Mona Lisa Theft of 1911". TIME. Time Inc. Archived from the original on 2013-06-23. Retrieved 28 June 2013.
 27. 27.0 27.1 27.2 John Richardson, A Life of Picasso: The Triumphant Years, 1917-1932, Knopf Doubleday Publishing Group, Dec 24, 2008, pp. 77-78, ISBN 030749649X
 28. Letter from Juan Gris to Maurice Raynal, 23 May 1917, Kahnweiler-Gris 1956, 18
 29. Paul Morand, 1996, 19 May 1917, p. 143-4
 30. "Return to order-Art Term|Tate". tate.org.uk. Retrieved 2019-06-14.
 31. Christopher Green, Cubism and its Enemies, Modern Movements and Reaction in French Art, 1916–1928, Yale University Press, New Haven and London, 1987, pp. 13-47
 32. Harrison, Charles; Frascina, Francis; Perry, Gillian (1993). Primitivism, Cubism, Abstraction. Google Books. Retrieved 26 August 2010.
 33. "Melissa McQuillan, ''Primitivism and Cubism, 1906–15, War Years'', From Grove Art Online, MoMA". Moma.org. 1915-12-14. Retrieved 2014-07-17.
 34. "Paul (Paolo) Picasso is born". Xtimeline.com. Archived from the original on 2012-04-02. Retrieved 3 February 2012.
 35. 35.0 35.1 Cowling & Mundy 1990, p. 201.
 36. 36.0 36.1 36.2 "Melissa McQuillan, ''Pablo Picasso, Interactions with Surrealism, 1925–35'', from Grove Art Online, 2009 Oxford University Press, MoMA". Moma.org. 1931-01-12. Retrieved 2014-07-17.
 37. Richard Dorment (8 May 2012). "Picasso, The Vollard Suite, British Museum, review". The Daily Telegraph. Retrieved 19 May 2012.
 38. "Guernica Introduction". Pbs.org. Retrieved 21 December 2009.
 39. The Spanish Wars of Goya and Picasso, Costa Tropical News. Retrieved 4 June 2010.
 40. The MoMA retrospective of 1939–40 — see Michael C. FitzGerald, Making Modernism: Picasso and the Creation of the Market for Twentieth-Century Art (New York: Farrar, Straus and Giroux, 1995; Berkeley: University of California Press, 1996), pp. 243–262.
 41. Reagan, Geoffrey (1992). Military Anecdotes. Guinness Publishing. p. 25. ISBN 0-85112-519-0
 42. Kendall, L. R., Pablo Picasso (1881–1973): The Charnel House in Pieces... Occasional and Various April 2010
 43. Artnet, Fred Stern, Picasso and the War Year Retrieved 30 March 2011
 44. Lorentz, Stanisław (2002). Sarah Wilson (ed.). Paris: capital of the arts, 1900–1968. Royal Academy of Arts. p. 429. ISBN 09-00946-98-9. {{cite book}}: Cite has empty unknown parameter: |chapterurl= (help)
 45. Rothenberg, Jerome. Pablo Picasso, The Burial of the Count of Orgaz & other poems. Exact Exchange Books, Cambridge, MA, 2004, vii–xviii
 46. Picasso the Playwright, Picasso's Little Recognised Contribution to the Performing Arts - with Images Retrieved April 2015
 47. 47.0 47.1 "Picasso: The Women Behind the Artist". The Fine Arts Museum of San Francisco. Archived from the original on 2018-08-08. Retrieved 2019-06-13.
 48. "Picasso is Dead in France at 91". archive.nytimes.com. 1973-04-09. Retrieved 2019-06-13.
 49. Zabel, William D (1996).The Rich Die Richer and You Can too. John Wiley and Sons, p.11. ISBN 0-471-15532-2
 50. Kimmelman, Michael (28 April 1996). "Picasso's Family Album,". New York Times. Retrieved 26 August 2010.
 51. Madeline, Laurence; Catherine, Soussloff M; Picasso, Diana Windmaier; Biseigel, Katherina; Godefroy, Cecil; Tasseau, Verane (2016). Picasso: The Artist and His Muses. Black Dog Publishing. ISBN 978-1910433843.
 52. Baldassari, Anne (2006). Picasso: Life with Dora Maar : Love and War 1935-45. Flammarion. ISBN 978-2080305213.
 53. 53.0 53.1 "Picasso's commitment to the cause". PBS.[പ്രവർത്തിക്കാത്ത കണ്ണി]
 54. National Gallery of Victoria (2006). "An Introduction to Guernica". Retrieved 2 April 2013.
 55. Picasso’s Party Line, ARTnews Archived 2011-07-25 at the Wayback Machine. Retrieved 31 May 2007.
 56. Ashton, Dore and Pablo Picasso (1988). Picasso on Art: A Selection of Views. Da Capo Press. p. 140. ISBN 0-306-80330-5.
 57. "Study on Salvador Dalí". Monografias.com. 7 May 2007. Retrieved 26 August 2010.
 58. "Article on Dalí in ',El Mundo',". Elmundo.es. Retrieved 26 August 2010.
 59. Dannatt, Adrian (7 June 2010), Picasso: Peace and Freedom. Tate Liverpool, 21 May – 30 August 2010, Studio International, archived from the original on 2012-08-06, retrieved 10 February 2013
 60. Huffington, Arianna S. (1988). Picasso: Creator and Destroyer. Simon and Schuster. p. 390. ISBN 978-0-7861-0642-4.
 61. Picasso A Retrospective, Museum of Modern Art, edited by William Rubin, copyright MoMA 1980, p.383
 62. Keen, Kristen Hovin (July 1980). "Picasso's Communist interlude: The Murals of War and Peace". Burlington Magazine. 122(928): 464.
 63. "Pablo Ruiz Picasso (1881–1973) | Picasso gets Stalin Peace Prize | Event view". Xtimeline.com. Retrieved 3 February 2012.
 64. Berger, John (1965). The Success and Failure of Picasso. Penguin Books, Ltd. p. 175. ISBN 978-0-679-73725-4.
 65. Charlotte Higgins (28 May 2010). "Picasso nearly risked his reputation for Franco exhibition". The Guardian. UK: Guardian News and Media.
 66. On-line Picasso Project, citing Selfridge, John, 1994.
 67. 67.0 67.1 67.2 McQuillan, Melissa. "Picasso, Pablo." Grove Art Online. Oxford Art Online. Oxford University Press, accessed February 1, 2014
 68. Rubin 1980, pp. 150–151.
 69. Cirlot 1972, p. 164.
 70. 70.0 70.1 Cowling & Mundy 1990, p. 208.
 71. Cirlot 1972, pp. 158–159.
 72. 72.0 72.1 72.2 Danto, Arthur (August 26/September 2, 1996). "Picasso and the Portrait". The Nation 263 (6): 31–35.
 73. "Musee national Picasso-Paris". Retrieved 2019-06-13.
 74. "Museo Picasso Malaga". Archived from the original on 2019-03-31. Retrieved 2019-06-13.
 75. "Picasso Museum Barcelona". Retrieved 2019-06-13.
 76. "Picasso portrait sells for $95.2 million". Archived from the original on 2009-06-14. Retrieved 4 May 2006.
 77. Vogel, Carol (9 March 2010). "Christie's Wins Bid to Auction $150 Million Brody Collection". Nytimes.com. Retrieved 3 February 2012.
 78. Picasso painting smashes art auction record in $179.4m sale, International Business Times, May 12, 2015
 79. "2004 Art Market Trends report" (PDF). Archived from the original (PDF) on 2010-11-16. Retrieved 26 August 2010.
 80. S. Goodenough, 1500 Fascinating Facts, Treasure Press, London, 1987, p 241.
 81. Revealed: The extraordinary security blunders behind Paris art gallery heist The Daily Mail
 82. "Picasso work stolen by Nazis sells for $45 million at auction". The Jerusalem Post. 2017-05-17. Retrieved 2019-06-11.
 83. "Most frequently requested artists list of the Artists Rights Society". Arsny.com. Archived from the original on 2015-02-06. Retrieved 2014-07-17.
 84. [1]IMDB
 85. "De 'hotel Sale au musée Picasso". Archived from the original on 2013-06-22. Retrieved 2019-06-11.{{cite web}}: CS1 maint: bot: original URL status unknown (link)
 86. "Picasso: Masterpieces from the Musée National Picasso, Paris". deYoung Museum. Archived from the original on 2011-06-28. Retrieved 24 July 2011.
 87. "Art Gallery of New South Wales". Artgallery.nsw.gov.au. Retrieved 2014-07-17.

റെഫറെൻസുകൾ

തിരുത്തുക

അധിക ലിങ്കുകൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ Pablo Picasso എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

ഉപന്യാസങ്ങൾ

തിരുത്തുക

മ്യൂസിയങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പാബ്ലോ_പിക്കാസോ&oldid=4015982" എന്ന താളിൽനിന്ന് ശേഖരിച്ചത്