കലാ‍കാരൻ വസ്തുക്കളെ വിഘടിപ്പിക്കുകയും പിന്നീട് അവയെ അമൂർത്തമായ രീതിയിൽ പുനർയോജിപ്പിക്കുകയും ചെയ്യുന്ന കലാശൈലിയാണ് ക്യൂബിസം. യൂറോപ്യൻ ചിത്രകല, ശിൽപ്പകല, എന്നിവയെയും സംഗീതം, സാഹിത്യം എന്നിവയിലെ അനുബന്ധ കലാമുന്നേറ്റങ്ങളെയും വിപ്ലവകരമായ രീതിയിൽ മാറ്റിയ 20-ആം നൂറ്റാണ്ടിലെ കലാ പ്രസ്ഥാനമാണിത്. 1907 മുതൽ 1914 വരെ ഫ്രാൻസിൽ ചെറുതെങ്കിലും വളരെ പ്രധാനപ്പെട്ട ഒരു കലാ പ്രസ്ഥാനമായി ആണ് ക്യൂബിസം ഉടലെടുത്തത്. ചിത്രകലയിൽ ക്യൂബിസത്തിന്റെ സാധ്യതയെ അപാരമായി ഉപയോഗപ്പെടുത്തിയ ഒരാളാണ് പിക്കാസോ.

ചിത്രങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ക്യൂബിസം&oldid=3552378" എന്ന താളിൽനിന്ന് ശേഖരിച്ചത്