വേൾഡ്കാറ്റ് (വിശ്വഗ്രന്ഥസൂചി)

ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്ററിൽ (ഒ.സി.എൽ.സി.) അംഗത്വമെടുത്തിട്ടുള്ള 72,000 ലൈബ്രറികളുടെ (170 രാജ്യങ്ങളിൽ നിന്നുള്ള) ഏകീകൃത ഗ്രന്ഥസൂചിക (യൂണിയൻ കാറ്റലോഗ്) യാണ് വേൾഡ്കാറ്റ് (WorldCat) (വിശ്വഗ്രന്ഥസൂചി).[1] വേൾഡ്കാറ്റ് രൂപീകരിച്ചതും നിയന്ത്രിക്കുന്നതും ഒ.സി.എൽ.സി. ആണ്. ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥസൂചി ഡാറ്റാബേസ്. ഒ.സി.എൽ.സി. യുടെ പ്രധാന സേവനമാണ് വേൾഡ്കാറ്റ് (വിശ്വഗ്രന്ഥസൂചി).

വേൾഡ്കാറ്റ് (വിശ്വഗ്രന്ഥസൂചി)
WorldCat Logo.png
വിഭാഗം
ഗ്രന്ഥസൂചി
ആസ്ഥാനംഹോങ്കോങ്
യുആർഎൽwww.worldcat.org
അംഗത്വംസൗജന്യമാണ്

ചരിത്രംതിരുത്തുക

പ്രമാണം:Kilgour Portrait.jpg
ഫ്രഡ് കിൽഗർ (ഒ.സി.എൽ.സി. യുടെ ആദ്യ അദ്ധ്യക്ഷൻ)

1967 ലാണ് ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്ററർ (ഒ.സി.എൽ.സി.) രൂപീകൃതമായത്.[2] അതേ വർഷം തന്നെ അമേരിക്കൻ ലൈബ്രേറിയനായ ഫ്രഡ് കിൽഗർ വേൾഡ്കാറ്റ് രൂപീകരിച്ചു.[3] എങ്കിലും 1971 ൽ ആണ് ആദ്യമായി വേൾഡ്കാറ്റിൽ ഗ്രന്ഥസൂചികകൾ രേഖപ്പെടുത്തി തുടങ്ങിയത്.[4] വേൾഡ്കാറ്റിൽ 2014 നവംബറിലെ കണക്കുകളനുസരിച്ച് 330 മില്യണോളം ഗ്രന്ഥസൂചികകൾ രേഖപ്പെടുത്തിയിട്ടുണ്ട്. [5] ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥസൂചി ഡാറ്റാബേസ്.

ഇവിടേക്കും നോക്കുകതിരുത്തുക

അവലംബംതിരുത്തുക

  1. "What is WorldCat?". worldcat.org. ശേഖരിച്ചത് 13 February 2015. CS1 maint: discouraged parameter (link)
  2. "Our Story". oclc.org. 2014. ശേഖരിച്ചത് November 11, 2014. CS1 maint: discouraged parameter (link)
  3. Margalit Fox (August 2, 2006). "Frederick G. Kilgour, Innovative Librarian, Dies at 92". The New York Times. ശേഖരിച്ചത് 2009-12-22. Frederick G. Kilgour, a distinguished librarian who nearly 40 years ago transformed a consortium of Ohio libraries into what is now the largest library cooperative in the world, making the catalogs of thousands of libraries around the globe instantly accessible to far-flung patrons, died on Monday in Chapel Hill, N.C. He was 92. CS1 maint: discouraged parameter (link)
  4. "A brief history of WorldCat". oclc.org. February 10, 2015. ശേഖരിച്ചത് February 13, 2014. CS1 maint: discouraged parameter (link)
  5. "A global library resource". Online Computer Library Center. ശേഖരിച്ചത് January 24, 2014. CS1 maint: discouraged parameter (link)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക