ജോസ് റുയീസ് വൈ ബ്ലാസ്കോ(മലാഗ 1838-1913ബാഴ്സലോണ) ഒരു സ്പാനിഷ് പെയിന്ററും, പാബ്ലോ പിക്കാസോ യുടെ കലാദ്ധ്യാപകനും,അച്ഛനുമായിരുന്നു. [1]

അദ്ദേഹം, മലാഗയിലെ എസ്കുല പ്രോവിൻഷ്യൽ ഡി ബെല്ലാസ് ആർട്ടെസ് -ലെ ഗ്രോയിങ്ങ് അദ്ധ്യാപകനായിരുന്നു. റുയീസ് ഏറ്റവും കൂടുതൽ വരച്ചത് പ്രാവുകളെകുറിച്ചും,മാടപ്രാവുകളെക്കുറിച്ചുമാണ്.1888-ൽ അദ്ദേഹം തന്റെ മകന് കലയിലെ പ്രാഥമിക പാഠങ്ങൾ പഠിപ്പിച്ചുതുടങ്ങി.പിന്നീട് റുയീസ് തന്റെ കുടുംബത്തേയും കൂട്ടി എ കൊറൂണ എന്ന സ്ഥലത്തേക്ക് മാറുകയും,അവിടത്തെ എസ്കുല ഡി ബെല്ലാ ആർട്ടെസ് -ൽ ഓർണമെന്റൽ ഡ്രോയിങ്ങിന്റെ ക്ലാസ്സുകൾ എടുക്കുകയും ചെയ്തു,ഈ ക്ലാസ്സുകളിൽ അദ്ദേഹത്തിന്റെ മകനുമുണ്ടായിരുന്നു.അദ്ദേഹം തന്റെ 75-ാം വയസ്സിൽ 1913 -ന് മരിച്ചു.

അവലംബം തിരുത്തുക

  1. McQuillan, Melissa. "Picasso, Pablo". Grove Art Online. Retrieved 2011 ഓഗസ്റ്റ് 3. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ജോസ്_റുയീസ്_വൈ_ബ്ലാസ്കോ&oldid=2253745" എന്ന താളിൽനിന്ന് ശേഖരിച്ചത്