മോണാലിസ

ലിയനാഡോ ഡാ വിഞ്ചി രചിച്ച ചിത്രം

ലോകത്തെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമാണ് മോണാലിസ. 1503 നും 1506നും ഇടക്ക് ലിയനാഡോ ഡാവിഞ്ചിയാണ് ഇതു വരച്ചത്. ഫ്രാൻ‌സസ്‌കോ ദൽ ജിയോകോൺ‌ഡോ എന്ന ഫ്‌ളോറ്ൻ‌സുകാരന്റെ ഭാര്യയായിരുന്നു മോണാലിസ. അതിനാൽ ലാ ജിയോകോൺഡോ എന്നും പേരുണ്ട്. പാരീസിലെ ലൂവ്രേയിൽ ഈ ചിത്രം ഇന്നും കാണാം. ലോകത്തിലെഏറ്റവും പ്രശസ്തവും മറ്റെങ്ങും കിട്ടാനില്ലാത്തതുമായ ചിത്രകലകൾ സൂക്ഷിക്കുന്ന കാഴ്ചബംഗ്‌ളാവാണ് ലൂവ്ര്.ചിത്രം രചിച്ചതു ഇറ്റലിയിൽ വെച്ചാണെന്ന് കരുതപ്പെടുന്നു.

മോണാ ലിസ
ലാ ജിയോകോണ്ട
Mona Lisa, by Leonardo da Vinci, from C2RMF retouched.jpg
Artistലിയൊനാർഡോ ഡാവിഞ്ചി
Yearcirca 15031507
Typeഓയിൽ ചിത്രം
Locationലൂവ്ര് മ്യൂസിയം, പാരിസ്
"https://ml.wikipedia.org/w/index.php?title=മോണാലിസ&oldid=3623712" എന്ന താളിൽനിന്ന് ശേഖരിച്ചത്