ഒരു കലാ ചരിത്രകാരനും, കലാവസ്തുക്കൾ ശേഖരിക്കുന്നയാളും, പ്രസാധകനും, 20ആം നൂറ്റാണ്ടിലെ ഫ്രെഞ്ച് ചിത്രവിൽപ്പനക്കാരിൽ ആവേശമുണർത്തിയതിലെ പ്രധാന വ്യക്തിയും ആയിരുന്നു ലിയോൻസ് റോസൻബെർഗ് (1879 സെപ്റ്റംബർ 12 പാരീസ് - 1947 ജൂലൈ 31 ന്യൂല്ലി-സർ സൈൻ). പോൾ റോസെൻബർഗിന്റെ മകനായ അദ്ദേഹത്തിന് സ്വന്തമായ ഒരു ഗാലറിയുണ്ടായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന്റെ അന്ത്യമാകുമ്പോൾ തന്നെ ആ ഗാലറി ലോക പ്രശസ്തി നേടികഴിഞ്ഞിരുന്നു. കൂടാതെ ആധൂനിക കലയുടെ പ്രധാന വിൽപ്പനക്കാരിലൊരാളാകുകയും അദ്ദേഹം ചെയ്തു.

ജീൻ മെറ്റ്സിങ്കെർ, ഡി ലിയോൻസ് റോസെൻബെർഗിന്റെ ഛായാചിത്രം, പെൻസിൽ ഓൺ പേപ്പർ, 50 x 36.5 cm, മുസീ നാഷ്ണൽ ഡി ആർട്ട് മോഡേൺ, സെന്റർ ഗോർജെസ് പോമ്പൈഡു, പാരീസ്
"https://ml.wikipedia.org/w/index.php?title=ലിയോൻസ്_റോസൻബെർഗ്&oldid=2247954" എന്ന താളിൽനിന്ന് ശേഖരിച്ചത്