ആർപ്പൂക്കര ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ ബ്ളോക്ക് പരിധിയിലാണ് ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് . ആർപ്പൂക്കര, കൈപ്പുഴ പെരുമ്പായിക്കാട്, വെച്ചൂർ എന്നീ വില്ലേജുകൾ ഈ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു .
ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°38′14″N 76°27′50″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | പെരുമ്പടപ്പ്, പുലിക്കുട്ടിശ്ശേരി, കരിപ്പൂത്തട്ട്, ആര്യാട്ടൂഴം ചാലാകരി, മഞ്ചാടിക്കരി, മണിയാപറമ്പ്, ചൂരക്കാവ്, വില്ലൂന്നി, പിണഞ്ചിറക്കുഴി, തൊണ്ണംകുഴി, വാര്യമുട്ടം ചാരംകുളം, നേരേകടവ്, മെഡിക്കൽകോളേജ്, അങ്ങാടി, പനമ്പാലം, കരിപ്പ |
ജനസംഖ്യ | |
ജനസംഖ്യ | 21,584 (2001) |
പുരുഷന്മാർ | • 10,829 (2001) |
സ്ത്രീകൾ | • 10,755 (2001) |
സാക്ഷരത നിരക്ക് | 95 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221373 |
LSG | • G050304 |
SEC | • G05016 |
ഭൂപ്രകൃതി
തിരുത്തുക24.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണ് ആർപ്പൂക്കര ഗ്രാമപഞ്ചായത്തിനുള്ളത് .
അതിർത്തികൾ
തിരുത്തുക- വടക്ക് - വെച്ചൂർ, നീണ്ടൂർ പഞ്ചായത്തുകള്
- കിഴക്ക് - അതിരമ്പുഴ, കുമാരനല്ലൂർ പഞ്ചായത്തുകള്
- തെക്ക് - അയ്മനം പഞ്ചായത്ത്
- പടിഞ്ഞാറ് - ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം, മുഹമ്മ പഞ്ചായത്തുകൾ
ചരിത്രം
തിരുത്തുക1954- ലാണ് ആർപ്പൂക്കര പഞ്ചായത്ത് രൂപംകൊണ്ടത് .
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് Archived 2016-03-10 at the Wayback Machine.