9°34′00″N 76°40′00″E / 9.566667°N 76.66667°E / 9.566667; 76.66667 കോട്ടയം ജില്ലയിലെ ഒരു പ്രമുഖ നഗരമാണ് പാമ്പാടി . കോട്ടയത്തു നിന്നു ദേശീയപാത 183-ലൂടെ 16 കിലോമീറ്റർ കിഴക്കോട്ടു സഞ്ചരിച്ചാൽ പാമ്പാടിയിൽ എത്തിച്ചേരാം. പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിന്റെ തലസ്ഥാനവും പ്രധാന നഗരവുമാണ് പാമ്പാടി. റബ്ബർ മേഖലയുടെ പ്രവേശനകവാടമായിട്ടാണു പാമ്പാടി അറിയപ്പെടുന്നത്‍.

പാമ്പാടി
Map of India showing location of Kerala
Location of പാമ്പാടി
പാമ്പാടി
Location of പാമ്പാടി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോട്ടയം
ജനസംഖ്യ 1,71,271 (7km2) (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

81 m (266 ft)
കോഡുകൾ

പേരിനു പിന്നിൽ

തിരുത്തുക

പാമ്പാടി എന്ന പദത്തിനു അനന്തശയനനായ വിഷ്ണു എന്നാണു ശബ്ദതാരാവലി അർത്ഥം കല്പിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് വലിയ മഠം പോറ്റിമാർ സ്ഥാപിച്ച ഒരു ശ്രീകൃഷ്ണ ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. മഹാവിഷ്ണുവിന്റെ നാട് എന്നർത്ഥത്തിൽ ഈ സ്ഥലനാമം ഉരുത്തിരിഞ്ഞെന്നാണ് ഒരഭിപ്രായം.[1] അമ്പാടി എന്ന പദത്തിൽ നിന്നുമാണ് പാമ്പാടി ഉണ്ടായത്‍ എന്നും കരുതപ്പെടുന്നു. തൊട്ടടുത്ത പ്രദേശമായ കോത്തല ഉണ്ടായതു ഗോസ്ഥലം എന്ന വാക്കിൽ നിന്നാണ് എന്ന വിശ്വാസവും കൂടി കണക്കിലെടുക്കുമ്പോൾ ഈ അഭിപ്രായത്തിനും പ്രാബല്യമേറുന്നു.

എത്തിച്ചേരുവാനുള്ള വഴി

തിരുത്തുക

ദേശീയപാത 183-ൽ കോട്ടയത്തിനും പൊൻകുന്നത്തിനും മധ്യേയാണ് പാമ്പാടി. ചങ്ങനാശ്ശേരിയിൽ നിന്നും കറുകച്ചാൽ വഴിയും പാലായിൽ നിന്നും പള്ളിക്കത്തോട് വഴിയും ഇവിടെ എത്തിച്ചേരാം.ഏറ്റവും അടുത്തുള്ള തീവണ്ടി നിലയങ്ങൾ കോട്ടയം തീവണ്ടി നിലയവും (16km) ചങ്ങനാശ്ശേരി തീവണ്ടിനിലയവും (22km). ഏറ്റവും അടുത്തുള്ള വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (90km)

സമീപപ്രദേശങ്ങളിൽ നിന്നുമുള്ള ഏകദേശ ദൂരങ്ങൾ
പ്രധാന നഗരങ്ങളിലേക്കുള്ള ഏകദേശ ദൂരങ്ങൾ

ആരാധനാലയങ്ങൾ

തിരുത്തുക

പാമ്പാടിയിൽ ധാരാളം ഹൈന്ദവ, ക്രിസ്തീയ ആരാധനാലയങ്ങളും ഒരു മുസ്ലീം ആരാധനാലയവും ഉണ്ട് . ചെറുവള്ളിക്കാവ് ദേവീക്ഷേത്രം, പാമ്പാടി മഹാദേവ ക്ഷേത്രം, ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ആലാമ്പള്ളി,പാമ്പാടി, പാമ്പാടി ശ്രീവിരാഡ് വിശ്വബ്രഹ്മ ക്ഷേത്രം , സെന്റ് സൈമൺ യാക്കോബായ സുറിയാനി ചർച്ച് (കരിക്കാമാറ്റം പള്ളി )പാമ്പാടി വെള്ളൂർ ,സൗത്ത്പാമ്പാടി ഓർത്തഡോക്സ് വലിയ പള്ളി , പാമ്പാടി കത്തീഡ്രൽ ,പരിശുദ്ധ പാമ്പാടി തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പാമ്പാടി ദയറാ,പാമ്പാടി സിംഹാസന പള്ളി, പാമ്പാടി സെന്റ് ജോൺസ് ചെറിയപള്ളി എന്നിവ പ്രശസ്തങ്ങളാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

പാമ്പാടി പള്ളിവാതിക്കൽ സ്ക്കൂളാണ് ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം.[1] പിന്നീട് ആലാമ്പള്ളി സർക്കാർ സ്ക്കൂൾ, എം.ജി.എം ഹൈസ്ക്കൂൾ, P. T. Thomas Memorial Govt. High School, BMM, Crossroads, Vimalabika, sreebhadra തുടങ്ങി മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലവിൽ വന്നു. രാജീവ് ഗാന്ധി ഇൻസ്ററിററൂട്ട് ഓഫ് ടെക്നോളജി (ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്), കെ. ജി. കോളേജ് (കുര്യാക്കോസ് ഗ്രിഗോറിയോസ് കോളേജ്), ഡയറ്റ് (District Institute of Education and Training) . എന്നിവയാണ് ഇവിടുത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ

പ്രമുഖ വ്യക്തികൾ

തിരുത്തുക
  • സി.പി.ഐ(എം) നേതാവും കോട്ടയത്തു നിന്നുള്ള മുൻ നിയമസഭാംഗവും നിലവിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നിന്നും ജയിച്ച് സഹകരണവും രജിസ്ട്രഷനും വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ശ്രീ.വി.എൻ. വാസവൻ
  • മജീഷ്യൻ ജോവാൻ മധുമല ( വേൾഡ് റെക്കോഡ് ജേതാവ് )


പ്രമുഖ സ്ഥാപനങ്ങൾ

  • ദീപാ ആർട്ട്സ് & റിക്രിയേഷർ ക്ലബ്ബ് പൊത്തൻ പുറം
  • രാജീവ്ജി ബാലജനസഖ്യം കുറ്റിക്കൽ
  • 🅒︎🅛︎🅤︎🅑︎യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബ്‌ പൊത്തൻപുറം
  • പാമ്പാടിക്കാരൻ ന്യൂസ് https://www.pampadykkarannews.com
  1. 1.0 1.1 പാമ്പാടി ഗ്രാമപഞ്ചായത്ത് വെബ്‌സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പാമ്പാടി&oldid=4086734" എന്ന താളിൽനിന്ന് ശേഖരിച്ചത്