കോട്ടയം ചെറിയപള്ളി
മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പുരാതനമായ ഒരു ദേവാലയമാണ് കോട്ടയം ചെറിയപള്ളി എന്നറിയപ്പെടുന്ന കോട്ടയം സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി. കോട്ടയം-കുമരകം റോഡിൽ സ്ഥിതി ചെയ്യുന്ന ഈ ദേവാലയം 1579-ൽ സ്ഥാപിതമായതാണ്[1]. ഇലച്ചായങ്ങൾ ഉപയോഗിച്ച് വരച്ചിട്ടുള്ള ബൈബിൾ സംഭവങ്ങളുടെ ദൃശ്യങ്ങൾ മദ്ബഹയുടെ ഭിത്തിയിൽ കാണാവുന്നതാണ്. 1967-മുതൽ വിശുദ്ധ മറിയാമിന്റെ തിരുശേഷിപ്പ് ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

അവലംബം തിരുത്തുക
- ↑ "ചെറിയപള്ളിയുടെ ചരിത്രം, പള്ളിയുടെ വെബ്‌സൈറ്റ്". മൂലതാളിൽ നിന്നും 2011-07-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-15.
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
- പള്ളിയുടെ വെബ്‌സൈറ്റ്
- പള്ളിയുടെ പനോരമിക് ദൃശ്യം Archived 2011-06-15 at the Wayback Machine.