തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം
കോട്ടയം ജില്ലയിൽ കോട്ടയം നഗരമധ്യത്തിൽ തിരുനക്കര ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പ്രസിദ്ധമായ തിരുനക്കര മഹാദേവക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ, വിശ്വരൂപദർശനഭാവത്തിലുള്ള ശ്രീകൃഷ്ണഭഗവാനാണ്. കൂടാതെ ഉപദേവതകളായി ഗണപതി, അയ്യപ്പൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഏറെക്കാലം ജീർണ്ണാവസ്ഥയിലായിരുന്ന ഈ ക്ഷേത്രം, വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് പുനരുദ്ധരിച്ചത്. ഇപ്പോഴും വി.എച്ച്.പി. തന്നെയാണ് ക്ഷേത്രഭരണം കയ്യാളുന്നത്.