കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ മീനച്ചിലാറിന്റെ തെക്കേക്കരയിൽ സ്ഥിതിചെയ്യുന്ന അതിപുരാതനമായ ഒരു ക്ഷേത്രമാണ് കിടങ്ങൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. ബാലബ്രഹ്മചാരിസങ്കല്പത്തിലുള്ള സുബ്രഹ്മണ്യസ്വാമിയാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. കൂടാതെ തൊട്ടടുത്ത് തുല്യപ്രാധാന്യത്തോടെ മഹാവിഷ്ണുവും ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ഭുവനേശ്വരി, ശ്രീകൃഷ്ണൻ, യക്ഷിയമ്മ എന്നിവരും കുടികൊള്ളുന്നുണ്ട്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സുബ്രഹ്മണ്യസ്വാമിക്ഷേത്രങ്ങളിലൊന്നായ ഇവിടെ പത്തുവയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശനമില്ല എന്നത് ശ്രദ്ധേയമാണ്. ബ്രഹ്മചാരീഭാവത്തിലുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ഇങ്ങനെ എന്നത് ശ്രദ്ധേയമാണ്. ഈ ക്ഷേത്രത്തിലെ കൂത്തമ്പലവും അതിപ്രസിദ്ധമാണ്. ഈ കൂത്തമ്പലം പണിതത് ഉളിയന്നൂർ പെരുംതച്ചനാണെന്ന് വിശ്വസിച്ചുവരുന്നു. തെക്കോട്ട് ദർശനം നൽകുന്ന ഈ കൂത്തമ്പലത്തിലാണ് ഭുവനേശ്വരി-യക്ഷിപ്രതിഷ്ഠകളുള്ളത്. ഇവിടെയുള്ള ഒരു തൂൺ നിർമ്മിച്ചത് കുറുന്തോട്ടിമരം കൊണ്ടാണ് എന്നത് ശ്രദ്ധേയമാണ്. ഒരു ഔഷധച്ചെടിയായ കുറുന്തോട്ടി ഒരു മരമായി മാറുന്നത് അത്യദ്ഭുതകരമായ ഒരു പ്രത്യേകതയാണ്. കുംഭമാസത്തിൽ കാർത്തിക നാളിൽ കൊടികയറി പത്താം ദിവസം മീനച്ചിലാറ്റിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. കൂടാതെ മകരമാസത്തിൽ തൈപ്പൂയം, തുലാമാസത്തിൽ സ്കന്ദഷഷ്ഠി എന്നിവയും വിശേഷദിവസങ്ങളാണ്. കേരള ഊരാണ്മ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.[1][2]
Kidangoor Subramanya Swami Temple | |
---|---|
കിടങ്ങൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Kidangoor |
നിർദ്ദേശാങ്കം | 9°41′04″N 76°33′59″E / 9.68444°N 76.56639°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Kartikeya as Thrikkidangoorappan |
ആഘോഷങ്ങൾ | Thaipooyam |
ജില്ല | Kottayam |
സംസ്ഥാനം | Kerala |
രാജ്യം | India |
Governing body | Kidangoor Ooranma Devaswom |
വാസ്തുവിദ്യാ തരം | Traditional Kerala style |
ഐതിഹ്യം
തിരുത്തുകഈ ക്ഷേത്രത്തിലെ സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹം ഗൗണ മഹർഷി പൂജിച്ചിരുന്നതാണെന്ന് പറയപ്പെടുന്നു. ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിന് വടക്കുഭാഗത്തുകൂടെ ഒഴുകുന്ന മീനച്ചിലാറിന്റെ ഉദ്ഭവസ്ഥാനത്ത് തപസ്സിരുന്ന ഗൗണമഹർഷി തന്റെ കമണ്ഡലുവിൽ സപ്തപുണ്യനദികളിൽ നിന്നും തീർത്ഥജലം ശേഖരിച്ചുവച്ചിരുന്നു. ഈ കമണ്ഡലുവിലാണ് അദ്ദേഹം യാത്രയ്ക്കിടയിൽ സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹം സൂക്ഷിച്ചുവച്ചിരുന്നതും. ഒരിയ്ക്കൽ അദ്ദേഹം ഇന്ന് കുടയുരുട്ടിമല എന്നറിയപ്പെടുന്ന സ്ഥലത്ത് തപസ്സിന് വരികയും കഠിനതപസ്സ് ആരംഭിയ്ക്കുകയും ചെയ്തു. ശ്രീരാമഭക്തനായിരുന്ന മഹർഷി, ശ്രീരാമചന്ദ്രന്റെ വരവും കാത്ത് മലയിൽ കഠിനതപസ്സ് അനുഷ്ഠിച്ചു വരികയായിരുന്നു.
ചരിത്രം
തിരുത്തുകക്ഷേത്രനിർമ്മിതി
തിരുത്തുകക്ഷേത്രപരിസരവും മതിലകവും
തിരുത്തുകശ്രീകോവിൽ
തിരുത്തുകനാലമ്പലം
തിരുത്തുകപ്രധാനപ്രതിഷ്ഠകൾ
തിരുത്തുകതൃക്കിടങ്ങൂരപ്പൻ (സുബ്രഹ്മണ്യൻ)
തിരുത്തുകവടക്കുംതേവർ (മഹാവിഷ്ണു)
തിരുത്തുകഉപപ്രതിഷ്ഠകൾ
തിരുത്തുകഗണപതി
തിരുത്തുകഅയ്യപ്പൻ
തിരുത്തുകഭുവനേശ്വരി
തിരുത്തുകശ്രീകൃഷ്ണൻ
തിരുത്തുകയക്ഷിയമ്മ
തിരുത്തുകനിത്യപൂജകളും തന്ത്രവും
തിരുത്തുകവിശേഷദിവസങ്ങൾ
തിരുത്തുകതിരുവുത്സവം
തിരുത്തുകതൈപ്പൂയം
തിരുത്തുകസ്കന്ദഷഷ്ഠി
തിരുത്തുകക്ഷേത്രസ്ഥാനം
തിരുത്തുകചിത്രശാല
തിരുത്തുക-
കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
-
കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രംആനപ്പന്തൽ
-
കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം- ചുറ്റമ്പലത്തിലെ ശിൽപവേലകൾ
-
കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം- ബലിക്കല്ല്
-
കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം- കൊടിമരം
-
കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം കൂത്തമ്പലം
-
കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം- കുറുന്തോട്ടിത്തൂണ്
-
കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
അവലംബം
തിരുത്തുക- ↑ "✍pedia - Kidangoor Subramanya Swamy Temple - Kidangoor". ✍pedia (in അമേരിക്കൻ ഇംഗ്ലീഷ്). 2011-12-01. Retrieved 2016-12-13.
- ↑ "Kidangoor Subrahmanya Temple Kottayam, Kerala". www.vaikhari.org. Retrieved 2016-12-12.