നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രം

കേരളത്തിലെ കോട്ടയം ജില്ലയിലെ കോട്ടയം നഗര ഹൃദയത്തിൽ നാഗമ്പടത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ വെച്ചാണ് ശ്രീനാരായണ ഗുരു ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയത്. മലയാള വർഷം 1103-ലാണിത് സംഭവിച്ചത്.[1]

നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രം
നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രം is located in Kerala
നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രം
നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°35′54″N 76°31′52″E / 9.59833°N 76.53111°E / 9.59833; 76.53111
പേരുകൾ
മറ്റു പേരുകൾ:നാഗമ്പടം ക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:കോട്ടയം
പ്രദേശം:നാഗമ്പടം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:മഹാദേവൻ
പ്രധാന ഉത്സവങ്ങൾ:തിരുവാതിര, തിരുവുത്സവം, ശിവരാത്രി
ചരിത്രം
ക്ഷേത്രഭരണസമിതി:എസ് എൻ ഡി പി

ശിവഗിരി തീർത്ഥാടനം

തിരുത്തുക

ശ്രീ നാരായണ ഗുരുവിന്റെ അനുയായികളും ശിഷ്യന്മാരും എല്ലാ വർഷവും ജനുവരി ഒന്നാം തീയതി ശിവഗിരിയിലേയ്ക്ക് തീർത്ഥാടനം നടത്താറുണ്ട്. 1933 ജനുവരി 1ന് ആദ്യത്തെ തീർത്ഥാടനം നടന്നു. അന്ന് ആകെ അഞ്ചുപേരാണ് പങ്കെടുത്തത്.

തുടക്കം

തിരുത്തുക

1928 ജനുവരി 19ന് ശ്രീ നാരായണഗുരു വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യർ, ടി.കെ. കിട്ടൻ റൈട്ടർ എന്നീ വ്യക്തികൾക്ക് ശിവഗിരിയിലേക്ക് തീർത്ഥാടനം നടത്തുവാനുള്ള അനുമതി നൽകി.[2][3]


 
ശ്രീനാരായണഗുരുവിന്റെ സമാധിമന്ദിരം

പ്രധാന ദിവസങ്ങൾ

തിരുത്തുക

മഹാശിവരാത്രി, ധനുമാസ തിരുവാതിര എന്നിവ വിശേഷ ദിവസങ്ങൾ. ശിവ പ്രധാനമായ ഞായറാഴ്ച, ശിവപാർവതി പ്രധാനമായ തിങ്കളാഴ്ച, പ്രദോഷ ശനി തുടങ്ങിയവ പ്രധാന ദിവസം.

  1. "Nagampadam Siva Temple & Gurumandiram". Archived from the original on 2020-01-31. Retrieved 2021-02-11.
  2. ബാലകൃഷ്ണൻ, പീ കെ (2012). നാരായണഗുരു. ഡീ സി ബുക്സ്. ISBN 9788126411863. {{cite book}}: Unknown parameter |month= ignored (help)
  3. സാനു, എം കെ (2007). ശ്രീനാരായണഗുരുസ്വാമി (ജീവചരിത്രം). NBS (National Book Stall). ISBN 9789388163811. {{cite book}}: Unknown parameter |month= ignored (help)