കെ.എസ്. മനോജ്
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
കുരിശിങ്കൽ സെബാസ്റ്റ്യൻ മനോജ് അഥവാ ഡോ.കെ.എസ്. മനോജ് (ജനനം: 1965 ഏപ്രിൽ 19) കേരളത്തിൽ നിന്നുള്ള ഒരു പാർലമെൻറ് അംഗമായിരുന്നു. ഇദ്ദേഹം പതിനാലാം ലോകസഭയിൽ ആലപ്പുഴയെ പ്രതിനിധീകരിച്ചിട്ടുണ്ട്.[1]
ഡോ. കെ.എസ്. മനോജ് | |
---|---|
ലോക്സഭാംഗം | |
ഓഫീസിൽ 2004-2009 | |
മുൻഗാമി | വി.എം. സുധീരൻ |
പിൻഗാമി | കെ.സി. വേണുഗോപാൽ |
മണ്ഡലം | ആലപ്പുഴ ലോക്സഭാമണ്ഡലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ആലപ്പുഴ, കേരള | ഏപ്രിൽ 19, 1965
രാഷ്ട്രീയ കക്ഷി | കോൺഗ്രസ്, സി.പി.എം |
പങ്കാളി | സൂസൻ എബ്രഹാം |
കുട്ടികൾ | 1 |
വസതി | ആലപ്പുഴ |
As of മാർച്ച് 18, 2009 |
ജീവിതരേഖ
തിരുത്തുകആലപ്പുഴ ജില്ലയിലെ തുമ്പോളിയിൽ കെ.ജെ.സെബാസ്റ്റ്യൻ്റെയും ജൂലിയറ്റിൻ്റെയും മകനായി 1965 ഏപ്രിൽ 19 ന് ജനിച്ചു.
- M.B.B.S.എം.ബി.ബി.എസ്., എം.ഡി., ഡി.എ. (അനസ്തീഷ്യോളജിയിൽ ഡിപ്ലോമ)
- ടി.ഡി. മെഡിക്കൽ കോളേജ്, ആലപ്പുഴ, ഗവണ്മെന്റ് മെഡിക്കൽ കോളേജ്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഇദ്ദേഹം വിദ്യാഭ്യാസം നടത്തിയത്.
"ദി ഫിഷർമെൻ (വെൽഫെയർ) ബിൽ 2005" ,[2] "ദി പെട്രോൾ പമ്പ് വർക്കേഴ്സ് (വെൽഫെയർ) ബിൽ 2005", "ദി കയർ ഫാക്ടറി വർക്കേഴ്സ് (വെൽഫെയർ) ബിൽ 2006" എന്നിവ ഇദ്ദേഹം അവതരിപ്പിച്ച പ്രധാന ബില്ലുകളാണ്.[3]
2010 ജനുവരി 9-ന് ഇദ്ദേഹം സി.പി.ഐ.(എം) പാർട്ടിയിൽ നിന്ന് രാജിവയ്ക്കുകയുണ്ടായി. പാർട്ടി നിലപാട് തന്റെ മതവിശ്വാസത്തിനെതിരാണ് എന്ന കാരണത്താലാണ് രാജി എന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം.[4]
മറ്റു പദവികൾ
തിരുത്തുക- ഡിഫൻസ് കമ്മിറ്റി മെംബർ
- കൃഷി മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം
- ഡിഫൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം
- 1993–98 കാലത്ത് അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ
- 1998–2004 കാലത്ത് അനസ്തേഷ്യോളജി ലക്ചറർ
- ലൈഫ് മെംബർ, (i) ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ; (ii) ഇൻഡ്യൻ സൊസൈറ്റി ഓഫ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ; (iii) ഇൻഡ്യൻ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്റ്റ്സ്;
- മുൻ സെക്രട്ടറി, കേരള ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസ്സോസിയേഷൻ
- നാഷണൽ സർവീസ് സ്കീം അംഗം
- കേരള കത്തോലിക് യൂത്ത് മൂമെന്റിന്റെ മുൻ പ്രസിഡന്റ്
- കേരള സർവ്വകലാശാലയുടെ അക്കാദമിക് കൗൺസിൽ അംഗം
അവലംബം
തിരുത്തുക- ↑ "Detailed Profile - Dr. K.S. Manoj - Members of Parliament (Lok Sabha) - Who's Who - Government: National Portal of India". India.gov.in. Retrieved 2009-03-31.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-05-16. Retrieved 2013-03-10.
- ↑ "Lok Sabha". 164.100.24.209. Retrieved 2009-03-31. [പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-16. Retrieved 2013-03-10.