ചാലക്കുടി ലോക്സഭാമണ്ഡലം

(ചാലക്കുടി (ലോകസഭാ മണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ആസ്ഥാനമായി 2008-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ പുതിയ മണ്ഡലം രൂപീകൃതമായി. തൃശ്ശൂർ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നി മൂന്ന് നിയമസഭാമണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി,പെരുമ്പാവൂർ, കുന്നത്തുനാട് എന്നീ നാല് നിയമസഭാമണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ചാലക്കുടി (ലോക്സഭാ മണ്ഡലം). 2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ മണ്ഡലത്തിന് രൂപംനൽകിയത്. 2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. [1] [2] ആ വർഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ കെ.പി. ധനപാലൻ വിജയിച്ചു.[3] 2014-ൽ സുപ്രസിദ്ധ മലയാള ചലച്ചിത്രനടനും ഇടതുസ്വതന്ത്രനുമായിരുന്ന ഇന്നസെന്റായിരുന്നു വിജയി.[4][5]

ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [6] [7] [8]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2024 ബെന്നി ബെഹനാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 3,94,171 സി. രവീന്ദ്രനാഥ് സി.പി.എം., എൽ.ഡി.എഫ്. 3,30,417 കെ. എം. ഉണ്ണികൃഷ്ണൻ ഭാരത് ധർമ്മ ജന സേന, എൻ.ഡി.എ. 1,06,400
2019 ബെന്നി ബെഹനാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 4,73,444 ഇന്നസെന്റ് സി.പി.എം., എൽ.ഡി.എഫ്. 3,41,170 എ.എൻ. രാധാകൃഷ്ണൻ ബി.ജെ.പി., എൻ.ഡി.എ. 1,54,159
2014 ഇന്നസെന്റ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 3,58,440 പി.സി. ചാക്കോ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 3,44,556 ബി. ഗോപാലകൃഷ്ണൻ ബി.ജെ.പി., എൻ.ഡി.എ. 92,848
2009 കെ.പി. ധനപാലൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 3,99,035 യു.പി. ജോസഫ് സി.പി.എം., എൽ.ഡി.എഫ്. 3,27,356 കെ.വി. സാബു ബി.ജെ.പി., എൻ.ഡി.എ. 45,367

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-02-27.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-20. Retrieved 2009-05-16.
  3. "Election News".
  4. "Chalakkudy Election News".
  5. "Kerala Election Results".
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-24.
  7. http://www.keralaassembly.org
  8. https://timesofindia.indiatimes.com/elections/lok-sabha-constituencies/kerala/chalakudy