വി.കെ. രാജൻ
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള സി.പി.ഐ. നേതാവും മുൻമന്ത്രിമായിരുന്നു വി.കെ. രാജൻ. [1]
വി.കെ. രാജൻ | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സെപ്റ്റംബർ 6, 1940 |
മരണം | മെയ് 29, 1997 |
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | കെ.കെ. സതി |
കുട്ടികൾ | രണ്ടാണും ഒരു പെണ്ണൂം |
ജീവിതരേഖ
തിരുത്തുകതൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിനടുത്ത് പുല്ലൂറ്റ് ഗ്രാമത്തിൽ വി.പി. കുമാരന്റെ മകനായി 1940 സെപ്റ്റംബർ 6ന് ജനിച്ചു. 1997 മെയ് 29ന് മന്ത്രിയായി സേവനം അനുഷ്ടിക്കുമ്പോൾ 57ആം വയസ്സിൽ അന്തരിച്ചു.. വിദ്യഭ്യാസകാലം മുതൽ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന വി.കെ. രാജൻ 1956 ൽ സി.പി.ഐ.യിൽ പ്രവർത്തിച്ചുതുടങ്ങി. അതിനുശേഷം തൊഴിലാളി യൂണിയൻ പ്രവർത്തനത്തിൽ സജീവമാകുകയും നിരവധി തവണ ജയിൽ വാസം അനുഭവിക്കുകയും ചെയ്തു.
അധികാരസ്ഥാനങ്ങൾ
തിരുത്തുക- 20.5.1996 മുതൽ 29.5.1997 വരെ സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
- സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം
- സി.പി.ഐ. പാർലമെന്ററി പാർട്ടി അംഗം
- സി.പി.ഐ. തൃശ്ശൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി
- എ.ഐ.ടി.യു.സി. യിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള നിരവധി തൊഴിലാളി യൂണിയനുകൾ പ്രസിഡന്റായിട്ടുണ്ട്.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1996 | മാള നിയമസഭാമണ്ഡലം | വി.കെ. രാജൻ | സി.പി.ഐ., എൽ.ഡി.എഫ്. | മേഴ്സി രവി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1991 | മാള നിയമസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | വി.കെ. രാജൻ | സി.പി.ഐ., എൽ.ഡി.എഫ്. |
1987 | കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം | വി.കെ. രാജൻ | സി.പി.ഐ., എൽ.ഡി.എഫ് | കെ.പി. ധനപാലൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1982 | കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം | വി.കെ. രാജൻ | സി.പി.ഐ., എൽ.ഡി.എഫ്. | കൊള്ളിക്കത്തറ രവി | സ്വതന്ത്ര സ്ഥാനാർത്ഥി |
1980 | കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം | വി.കെ. രാജൻ | സി.പി.ഐ. | കൊള്ളിക്കത്തറ രവി | സ്വതന്ത്ര സ്ഥാനാർത്ഥി |
1977 | കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം | വി.കെ. രാജൻ | സി.പി.ഐ. | പി.വി. അബ്ദുൾ ഖാദർ | സ്വതന്ത്ര സ്ഥാനാർത്ഥി |
കുടുംബം
തിരുത്തുകകെ.കെ. സതിയാണ് ഭാര്യ. കുട്ടികൾ - നിലവിൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലം എം.എൽ.എ അഡ്വ. വി.ആർ. സുനിൽ കുമാർ അടക്കം മൂന്നു മക്കൾ. ഏക മകൾ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "http://www.stateofkerala.in/niyamasabha/v%20k%20rajan.php". Archived from the original on 2013-10-28. Retrieved 2014-03-31.
{{cite web}}
: External link in
(help)|title=
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-17.
- ↑ http://www.keralaassembly.org/