ഓഷ്യാനിയ

ഓസ്ട്രേലിയ, ന്യൂസിലൻഡ്, ന്യൂ‍ഗിനിയ എന്നീ സ്ഥലങ്ങളെയും ശാന്തമഹാസമുദ്രത്തിലും സമീപത്തുമായി സ്ഥിതിചെയ്യുന്ന ദ്വീപുകളേയും ചേർത്താണു ഓഷ്യാനിയ അഥവാ ഓഷി‌യാനിയ എന്നു പൊതുവേ വിളിച്ചുവരുന്നത്‌. ഫ്രഞ്ച് പര്യവേക്ഷകനായ ഡൂമോൺഡ് ഡുർവ്വിൽ ( Dumont d'Urville ) ആണ്‌ 1831 ഓഷ്യാനിയ എന്ന പേരു നിർദ്ദേശിച്ചത്‌. ഓഷ്യാനിയയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളെ നാലായി തിരിക്കാം

  1. മൈക്രോനേഷ്യ
  2. മെലനേഷ്യ
  3. പോളിനേഷ്യ
  4. ഓസ്ട്രലേഷ്യ

ഓസ്ട്രലേഷ്യതിരുത്തുക

ഓസ്ട്രേലിയയും ന്യൂസിലാൻഡും ഇവയ്ക്കു തൊട്ടടുത്തായ ശാന്തമഹാസമുദ്രത്തിലെ ദ്വീപുകളും ഓസ്ട്രലേഷ്യയിൽ ഉൾപ്പെടുന്നു.

പോളിനേഷ്യതിരുത്തുക

 
പോളിനേഷ്യ

ഹവായി, ഈസ്റ്റ‌ർ ദ്വീപ്, ന്യൂസിലാൻഡ്‌ എന്നിവ വശങ്ങളായി വരുന്ന പോളിനേഷ്യൻ ത്രികോണത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപുകളാണ്‌ പോളിനേഷ്യയിൽ ഉൾപ്പെടുന്നത്‌.

മെലനേഷ്യതിരുത്തുക

 
മെലനേഷ്യ

ശാന്തമഹാസമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗം മുതൽ അറഫൂറ സമുദ്രം വരെ ഓസ്ട്രേലിയയുടെ വടക്ക്‌ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ദ്വീപുകൾ മെലനേഷ്യയിൽ ഉൾ‍പ്പെടുന്നു.

മൈക്രോനേഷ്യതിരുത്തുക

 
മൈക്രോനേഷ്യ

ഫിലിപ്പൈൻസിനു തെക്കു പടിഞ്ഞാറും മെലനേഷ്യ, ഇൻഡോനേഷ്യ, പാപുവ ന്യൂ ഗിനിയ എന്നിവയുടെ കിഴക്കും പോളിനേഷ്യയുടെ പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ചെറിയ ദ്വീപുകളുടെ സമൂഹമാണിത്‌.

രാജ്യങ്ങൾതിരുത്തുക

 
ഓഷ്യാനിയ രാഷ്ട്രീയഭൂപടം
രാജ്യം വിസ്തീർണ്ണം ജനസംഖ്യ
(ജുലൈ 1 2002 അനുസരിച്ചുള്ള കണക്ക്)
ജനസാന്ദ്രത
(/ച.കി,മീ)
തലസ്ഥാനം
ഓസ്ട്രേലഷ്യ:
ഓസ്ട്രേലിയ 7,686,850 19,546,792 2.5 കാൻബറ
ക്രിസ്മസ്‌ ദ്വീപ്‌(ആസ്റ്റ്രേലിയ) 135 474 3.5 ഫ്ലയിംഗ്‌ ഫിഷ്‌ കോവ്‌
കൊകോസ്‌ ദ്വീപ്‌ (ആസ്റ്റ്രേലിയ) 14 632 45.1 വെസ്റ്റ്‌ ഐലന്റ്‌
ന്യൂസിലൻഡ് 268,680 3,908,037 14.5 വെല്ലിംഗ്ടൺ
നോർഫോക്‌ ദ്വീപ്‌(ആസ്റ്റ്രേലിയ) 35 1,866 53.3 കിങ്ങ്സ്റ്റൻ
മെലനേഷ്യ :
ഫിജി 18,270 856,346 46.9 സുവ
ഇൻഡോനേഷ്യ 499,852 4,211,532 8.4 ജക്കാർത്ത
ന്യൂ കാലെദൊനിയ (ഫ്രാൻസ്) 19,060 207,858 10.9 നൗമിയ
പാപുവ ന്യൂ ഗിനിയ 462,840 5,172,033 11.2 പോർട്‌ മൊറെസ്ബി
സോളമൻ ദ്വീപുകൾ 28,450 494,786 17.4 ഹൊനിയര
വനുറ്റു 12,200 196,178 16.1 പോർട്‌ വില
മൈക്രോനേഷ്യ
ഫെഡറേറ്റഡ്‌ സ്റ്റേറ്റ്സ്‌ ഒഫ്‌ മൈക്രൊനേഷ്യ 702 135,869 193.5 പാലികിർ
ഗുവാം (യു.എസ്‌.എ) 549 160,796 292.9 ഹഗാറ്റ്‌ന
കിരിബാതി 811 96,335 118.8 സൗത്ത്‌ ടറാവ
മാർഷൽ ദ്വീപുകൾ 181 73,630 406.8 മജുരൊ
നൗറു 21 12,329 587.1 യാരെൻ
നോർത്തേൺ മറിാന ദ്വീപുകൾ (യു.എസ്‌.എ) 477 77,311 162.1 സൈപാൻ
പലാവു 458 19,409 42.4 മെലെക്യൊക്‌
പോളിനേഷ്യ
അമേരിക്കൻ സമോഅ (യു.എസ്‌.എ) 199 68,688 345.2 പഗൊ പഗൊ,ഫഗറ്റൊഗൊ
കുക്ക്‌ ദ്വീപുകൾ(ന്യൂസിലാൻഡ്‌) 240 20,811 86.7 അവരുഅ
ഫ്രെഞ്ച്‌ പോളിനേഷ്യ (ഫ്രാൻസ്‌) 4,167 257,847 61.9 പപീറ്റെ
നിയുവെ Niue (ന്യൂസിലാൻഡ്‌‌) 260 2,134 8.2 അലൊഫി
പിറ്റ്കൈർൻ ദ്വീപുകൾ (UK) 5 47 10 ആഡംസ്‌റ്റൗൺ
സമോവ 2,944 178,631 60.7 അപിയ
ടോക്‌ലവ് ദ്വീപുകൾ(ന്യൂസിലാൻഡ്‌) 10 1,431 143.1
ടോൻഗ 748 106,137 141.9 നുകു അലൊഫ
തുവാലു 26 11,146 428.7 വൈയകു
വാല്ലിസ്‌ , ഫുറ്റുന (ഫ്രാൻസ്‌) 274 15,585 56.9 മറ്റ ഉറ്റു
മൊത്തം 9,008,458 35,834,670 4.0

കുറിപ്പുകൾതിരുത്തുക

ഇൻഡോനേഷ്യയിൽ ഉൾപ്പെടുന്ന ന്യൂ ഗിനിയ, മലുകു ദ്വീപുകൾ എന്നീ പ്രദേശങളിലെ കണക്കുകൾ മാത്രമേ ഇവിടെ ഉൾപ്പെടുത്തിയിട്ടൂള്ളൂ.

അവലംബംതിരുത്തുക

http://dmoz.org/Regional/Oceania/

"https://ml.wikipedia.org/w/index.php?title=ഓഷ്യാനിയ&oldid=2716755" എന്ന താളിൽനിന്ന് ശേഖരിച്ചത്