ഹുവാൻ ഫെർണാണ്ടസ് ദ്വീപുകൾ

(Juan Fernández Islands എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണ ശാന്തസമുദ്രത്തിലെ ആൾത്താമസം കുറഞ്ഞ ഒരു ദ്വീപസമൂഹമാണ് ഹുവാൻ ഫെർണാണ്ടസ് ദ്വീപുകൾ (സ്പാനിഷ്: ആർച്ചിപെലാഗോ ഹുവാൻ ഫെർണാണ്ടസ്). വിനോദസഞ്ചാരവും മത്സ്യബന്ധനവുമാണ് ഇവിടുത്തെ പ്രധാന വരുമാനമാർഗ്ഗങ്ങൾ. ചിലിയുടെ തീരത്തുനിന്നും 672 കിലോമീറ്റർ ദൂരത്താണ് ഈ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്. പ്രധാനമായും മൂന്ന് അഗ്നിപർവ്വത ദ്വീപുകളാണ് ഇവിടെയുള്ളത്; റോബിൻസൺ ക്രൂസോ ദ്വീപ് (ഔദ്യോഗികമായി മാസ് എ ടിയെറ എന്നുവിളിക്കുന്നു), അലെജാൻഡ്രോ സെൽകിർക്ക് ദ്വീപ് (ഔദ്യോഗികമായി മാസ് എ അഫ്യൂഎറ എന്നുവിളിക്കുന്നു), സാന്റ ക്ലാര ദ്വീപ് എന്നിവ.

ഹുവാൻ ഫെർണാണ്ടസ് ദ്വീപുകൾ

ആർച്ചിപെലാഗോ ഹുവാൻ ഫെർണാൺഡെസ്
പ്രത്യേക ഭൂവിഭാഗവും കമ്യൂണും
സാൻ ഹുവാൻ ബൗട്ടിസ്റ്റ പട്ടണം. റോബിൻസൺ ക്രൂസോ ദ്വീപിലെ കംബർലാന്റ് ബേ
പതാക ഹുവാൻ ഫെർണാണ്ടസ് ദ്വീപുകൾ
Flag
മുദ്ര
Coat of arms
രാജ്യംചിലി
പ്രദേശംവാല്പരൈസോ
പ്രവിശ്യവാൽപരൈസോ
കണ്ടുപിടിക്കപ്പെ‌ട്ടു1574 നവംബർ 22
കോളനി പദവി1895
കമ്യൂൺ സൃഷ്ടിക്കപ്പെട്ടത്1979 സെപ്റ്റംബർ 21
പ്രത്യേക ഭൂവിഭാഗ പദവിstatus2007 ജൂലൈ 30
നാമഹേതുഹുവാൻ ഫെർണാണ്ടസ്
തലസ്ഥാനംസാൻ ഹുവാൻ ബൗട്ടിസ്റ്റ
ഭരണസമ്പ്രദായം
 • ഭരണസമിതിമുനിസിപ്പൽ കൗൺസിൽ
 • അൽകാൾഡ് (മേയർ)ഫിലിപ്പെ പെരെഡെസ് വെർഗാര
വിസ്തീർണ്ണം
 • ആകെ99.6 ച.കി.മീ.(38.5 ച മൈ)
ജനസംഖ്യ
 (2012 സെൻസസ്)[2]
 • ആകെ900
 • ജനസാന്ദ്രത9.0/ച.കി.മീ.(23/ച മൈ)
 • പട്ടണം
800
 • ഗ്രാമം
100
ലിംഗം
 • പുരുഷൻ536
 • സ്ത്രീ364
സമയമേഖലUTC-4 (CLT[3])
 • Summer (DST)UTC-3 (CLST[4])
ഏരിയ കോഡ്56
നാണയംപെസോ (CLP)
വെബ്സൈറ്റ്ഹുവാൻ ഫെർണാണ്ടസ് ദ്വീപുകൾ

അലക്സാണ്ടർ സെൽകിർക്ക് എന്ന നാവികൻ നാലുവർഷം ഇവിടെ പെട്ടുപോയി എന്നതാണ് ഈ ദ്വീപുകളുടെ പ്രധാന പ്രശസ്തി. ഒരുപക്ഷേ ഈ സംഭവമായിരുന്നിരിക്കാം റോബിൻസൺ ക്രൂസോ എന്ന നോവലിന് പ്രേരണയായത്. ദ്വീപുകളുടെ ആകെ വിസ്തീർണ്ണം 99.6 ചതുരശ്രകിലോമീറ്ററാണ്. ഇതിൽ 50.1 ചതുരശ്രകിലോമീറ്ററും റോബിൻസൺ ക്രൂസോ ദ്വീപും സാന്റ ക്ലാര ദ്വീപുമാണ്. അലക്സാണ്ടർ സെൽകിർക്ക് ദ്വീപിന്റെ വിസ്തീർണ്ണം 49.5 ചതുരശ്ര കിലോമീറ്ററാണ്.[5]

ദ്വീപസമൂഹത്തിലെ ജനസംഖ്യ 900 മാത്രമാണ് (ഇതിൽ 843 പേരും റോബിൻസൺ ക്രൂസോ ദ്വീപിലാണ് താമസിക്കുന്നത്). 800 പേർ തലസ്ഥാനമായ സാൻ ഹുവാൻ ബൗട്ടിസ്റ്റ എന്ന പട്ടണത്തിലാണ് താമസിക്കുന്നത് (2012 സെൻസസ്). ഭരണപരമായി ചിലിയിലെ വാല്പരാസിയോ പ്രദേശത്തിന്റെ (ഈസ്റ്റർ ദ്വീപും ഇക്കൂട്ടത്തിൽ വ‌രും) ഭാഗമാണിത്.

അവലംബം തിരുത്തുക

  1. (in Spanish) "Robinson Crusoe Island". Retrieved 8 August 2010.
  2. 2.0 2.1 2.2 "National Statistics Institute". Retrieved 1 May 2010.
  3. "Chile Time". WorldTimeZones.org. Archived from the original on 2007-09-11. Retrieved 2007-05-05.
  4. "Chile Summer Time". WorldTimeZones.org. Archived from the original on 2007-09-11. Retrieved 2007-05-05.
  5. Santibáñez, H.T., Cerda, M.T. (2004). Los parques nacionales de Chile: una guía para el visitante. Colección Fuera de serie. Editorial Universitaria. ISBN 9789561117013.{{cite book}}: CS1 maint: multiple names: authors list (link)

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക