ഫ്രഞ്ച് ഭാഷ

ലോകമെമ്പാടുമായി 13 കോടിയോളം ആളുകൾ മാതൃഭാഷയായും 60 കോടിയോളം ആളുകൾ രണ്ടാംഭാഷയോ മൂന്നാംഭാഷയോ ആയി സ
(French language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകമെമ്പാടുമായി 13 കോടിയോളം ആളുകൾ മാതൃഭാഷയായും 60 കോടിയോളം ആളുകൾ രണ്ടാംഭാഷയോ മൂന്നാംഭാഷയോ ആയി സംസാരിക്കുന്ന ഇന്തോ-യൂറോപ്യൻ ഗോത്രത്തിൽപ്പെട്ട ഭാഷയാണ്‌ ഫ്രഞ്ച് (français, pronounced [fʁɑ̃sɛ]) [5]. ഈ ഭാഷ ഉത്ഭവിച്ച ഫ്രാൻസ് കൂടാതെ, കാനഡ, ബെൽജിയം ,സ്വിറ്റ്സർലാന്റ് എന്നിവിടങ്ങളിൽ മാതൃഭാഷയായി സംസാരിക്കപ്പെടുന്നു. ഇന്ത്യയിൽ നേരത്തെ ഫ്രഞ്ച് കോളനിയായിരുന്ന പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിൽ ഇന്നും ഔദ്യോഗികഭാഷകളിൽ ഒന്നായി ഉപയോഗിക്കപ്പെടുന്നുണ്ടു്.

ഫ്രഞ്ച് ഭാഷ
Français
Pronunciation/fʁɑ̃sɛ/
Native toListed in the article
Regionആഫ്രിക്ക, യൂറോപ്പ്, അമേരിക്ക, ശാന്തസമുദ്രപ്രദേശങ്ങൾ, ഏഷ്യയിലെ ചില പ്രദേശങ്ങൾ.
Native speakers
മാതൃഭാഷയായി: 16 കോടി[1] [2] [3] [4]
Official status
Official language in
30 countries
Numerous international organizations
Regulated byAcadémie française (France) Office québécois de la langue française (Quebec, Canada) Conseil pour le développement du français en Louisiane (Louisiana)
Language codes
ISO 639-1fr
ISO 639-2fre (B)
fra (T)
ISO 639-3fra

Map of the Francophone world
Dark blue: French-speaking; blue: official language/widely used; Light blue: language of culture; green: minority

ചരിത്രം

തിരുത്തുക

ഫ്രഞ്ച് ഒരു റോമാൻസ് ഭാഷയാണ് (പ്രാഥമികമായി വൾഗാർ ലാറ്റിൻ ഭാഷയിൽ നിന്നാണ് ഫ്രഞ്ച് ഉരുത്തിരിഞ്ഞുണ്ടായ‌തെന്നാണ് ഇതിന്റെ അർത്ഥം). വടക്കൻ ഫ്രാൻസിൽ സംസാരിച്ചിരുന്ന ഗാല്ലോ-റോമാൻസ് ഭാഷാഭേദങ്ങളിൽ നിന്നാണ് ഫ്രഞ്ച് ഉരുത്തിരിഞ്ഞുണ്ടായത്.

പതിനേഴാം നൂറ്റാണ്ടുമുതൽ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ നയതന്ത്ര ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന പ്രധാന ഭാഷ ഫ്രഞ്ചായിരുന്നു. പിന്നീട് (രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം) അമേരിക്ക ആഗോള ശക്തിയായതോടെ ഇംഗ്ലീഷ് ഈ ധർമ്മം ഏറ്റെടുത്തു.[6][7] ലോസ് ഏഞ്ചൽസ് ടൈംസിന്റെ സ്റ്റാൻലി മില്ലറുടെ അഭിപ്രായത്തിൽ വെഴ്സൈൽ കരാർ ഫ്രഞ്ചിനുപുറമേ ഇംഗ്ലീഷിൽ കൂടി തയ്യാറാക്കപ്പെട്ടതായിരുന്നു ഫ്രഞ്ച് ഭാഷയ്ക്കേറ്റ ആദ്യ നയതന്ത്ര പ്രഹരം.[8]

ഇപ്പോഴും ലോകത്തെ പ്രധാന നയതന്ത്ര ഭാഷകളിലൊന്നാണ് ഫ്രഞ്ച്.[9] നേറ്റോ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, ഐക്യരാഷ്ട്രസഭാ സെക്രട്ടറിയേറ്റ്, കൗൺസിൽ ഓഫ് യൂറോപ്പ്, അന്താരാഷ്ട്ര നീതിന്യായ കോടതി, ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്പ്മെന്റ്, ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ്, യൂറോപ്യൻ കമ്മീഷൻ, യൂറോവിഷൻ സംഗീതമത്സരം, യൂറോപ്യൻ സ്പേസ് ഏജൻസി, ലോക വ്യാപാര സംഘടന, നാഫ്ത എന്നിവിടങ്ങളിലൊക്കെ ഫ്രഞ്ച് ഒരു ഔദ്യോഗിക ഭാഷയാണ്. റെഡ് ക്രോസ്സ്, ആംനസ്റ്റി ഇന്റർനാഷണൽ, മെഡിസിൻസ് സാൻസ് ഫ്രണ്ടിയേഴ്സ്, മെഡിസിൻസ് ഡ്യൂ മോണ്ടെ മുതലായ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളുടെയും പ്രവർത്തനഭാഷകളിലൊന്ന് ഫ്രഞ്ചാണ്.[10]

ഫോണോളജി

തിരുത്തുക

എഴുതുന്ന രീതി

തിരുത്തുക

അക്ഷരങ്ങൾ

തിരുത്തുക

ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങൾക്കൊപ്പം ചില സ്വരരേണുക്കല് കൂടി ഉല്ലതാണ് ഫ്രഞ്ച് അക്ഷരമാലാ ഇവയെ accents എന്ന് വിളിക്കുന്നു കൂടാതെ ഫ്രഞ്ച് ഭാഷയിൽ അക്ഷരങ്ങളെക്കാല് പ്രാധാന്യം ശബ്ദങ്ങൾക്കാണ്

ഓർത്തോഗ്രാഫി

തിരുത്തുക

വ്യാകരണം

തിരുത്തുക

അക്കങ്ങൾ

തിരുത്തുക

ഫ്രഞ്ച് ഭാഷയിൽ ഉപയോഗിക്കുന്ന അക്കങ്ങൾ ഇവയാണ് 1 un 2 deux 3 trois 4 quatre 5 cinq 6 six 7 Sept 8 huit 9 Neuf 10 dix

വാക്കുകൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക


കുറിപ്പുകളും അവലംബങ്ങളും

തിരുത്തുക
  1. SIL Ethnologue
  2. "Rapport sur l'état de la Francophonie dans le monde. Données 1997/98 et six études inédites", Haut Conseil de la Francophonie, Paris, la Documentation française, 1999 [1]
  3. [2] [വിശ്വസനീയമല്ലാത്ത അവലംബം?]
  4. http://www.tlfq.ulaval.ca/axl/francophonie/francophonie.htm Archived 2011-06-23 at the Wayback Machine. [വിശ്വസനീയമല്ലാത്ത അവലംബം?]
  5. (in French) "Les francophones dans le monde" (Francophones worldwide") — Provides details from a report, (Rapport 1997–1998 du Haut Conseil de la Francophonie, "Etat de la francophonie dans le monde", La Documentation française, 1999, pp.612) which provides the following numbers: 112,666,000 with French as a first, second, or "adopted" language; 60,612,000 "occasional Francophones" for whom usage and mastery of French are limited only by circumstances or by expressive capability; 100–110 million "francizers", who have learned French for several years and have maintained limited mastery, or who have simply been required to learn enough to perform their job.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; andaman.org എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. The French language today: a linguistic introductionGoogle Books Retrieved 27 June 2011
  8. Meisler, Stanley. "Seduction Still Works : French--a Language in Decline." Los Angeles Times. March 1, 1986. p. 2. Retrieved on May 18, 2013.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; CEFAN എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. French, an international languageFrench Ministry of Foreign Affairs

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഫ്രഞ്ച് ഭാഷ പതിപ്പ്

സംഘടനകൾ

തിരുത്തുക

പഠനത്തിനുള്ള കോഴ്സുകളും ട്യൂട്ടോറിയലുകളും

തിരുത്തുക

ഓൺലൈൻ ഡിക്ഷണറികൾ

തിരുത്തുക

പദസഞ്ചയം

തിരുത്തുക

അക്കങ്ങൾ

തിരുത്തുക
  • Smith, Paul. "French, Numbers". Numberphile. Brady Haran. Archived from the original on 2017-03-02. Retrieved 2013-08-13.
"https://ml.wikipedia.org/w/index.php?title=ഫ്രഞ്ച്_ഭാഷ&oldid=3788031" എന്ന താളിൽനിന്ന് ശേഖരിച്ചത്