ആമ്പോൺ (മലുക്കു)

(Ambon, Maluku എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആമ്പോൺ (ഇന്തോനേഷ്യൻ: കോട്ട ആമ്പോൺ) ഇന്തോനേഷ്യൻ പ്രവിശ്യയായ മാലുക്കുവിന്റെ തലസ്ഥാനവും ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണ്. ഈ നഗരം "അംബൺ മാനെയ്സ്" എന്നും അറിയപ്പെടുന്നു. ഇതിനർത്ഥം "മനോഹരം" അല്ലെങ്കിൽ "സുന്ദരം" എന്നാണ്. ഈ നഗരത്തിന്റെ ഭൂതലവിസ്തീർണ്ണം ഏകദേശം 298.61 ചതുരശ്ര കിലോമീറ്ററാണ്. 2016 കണക്കുകളനുസരിച്ച് നഗരത്തിലെ ആകെ ജനസംഖ്യ 427,934 ആയിരുന്നു.[1] നുസാനിവെ, സിരിമൗ, തെലുക് അംബോൺ (അംബൊൺ ബേ), ബഗൗല, ലീറ്റിമർ സെലത്താൻ (തെക്കൻ ലീറ്റിമൂർ) എന്നിങ്ങനെ നഗരത്തെ അഞ്ച് ഭരണ ജില്ലകളായി തിരിച്ചിരിക്കുന്നു.

Ambon

Amboina
Montage of Ambon
Official seal of Ambon
Seal
Motto(s): 
Bersatu Manggurebe Maju
Location within Maluku
Location within Maluku
Ambon is located in Maluku
Ambon
Ambon
Location in Maluku and Indonesia
Ambon is located in Indonesia
Ambon
Ambon
Ambon (Indonesia)
Coordinates: 3°42′S 128°10′E / 3.700°S 128.167°E / -3.700; 128.167
Country Indonesia
Province Maluku
Incorporated7 September 1575
ഭരണസമ്പ്രദായം
 • MayorRichard Louhanapessy
 • Vice MayorM. Sam Latuconsina
വിസ്തീർണ്ണം
 • ആകെ298.61 ച.കി.മീ.(115.29 ച മൈ)
ഉയരം
3 മീ(10 അടി)
ജനസംഖ്യ
 (2014)
 • ആകെ3,68,987
 • ജനസാന്ദ്രത1,200/ച.കി.മീ.(3,200/ച മൈ)
Area code(+62) 911
വെബ്സൈറ്റ്www.ambon.go.id

അലിഫുറു തദ്ദേശീയ വർഗ്ഗം (യഥാർത്ഥ മൊലുക്കാസ്), ജാവനീസ്, ബാലിനീസ്, ബറ്റോണീസ്, ബുഗിസ്, മകാസാർ, പാപ്പുവൻ, മിനഹാസ, മിൻഗ്ഗ്, ഫ്ലോബമോറ (ഫ്ലോറസ്, സുംബ, അലോർ, തിമോർ വംശജർ), വിദേശ വംശപരമ്പരകൾ (ചൈനീസ്, അറേബ്യൻ-അംബൊണീസ്, സ്പാനിഷ്-അംബൊണീസ്, ജർമൻ-അംബൊണീസ്, പോർച്ചുഗീസ്-അംബൊണീസ്, ഡച്ച്-അംബൊണീസ്) എന്നിങ്ങനെ വിവിധ വംശീയ വിഭാഗങ്ങൾ ഇടകലർന്നതാണ് നഗരം. 1999 നും 2002 നും ഇടയ്ക്ക് വംശീയ അസഹിഷ്ണുതയാൽ ഉദ്ദീപിക്കപ്പെട്ട സാമൂഹിക അസ്വാസ്ഥ്യങ്ങൾ നഗരത്തിലങ്ങോളമിങ്ങോളമുണ്ടായിരുന്നു.

ചരിത്രം തിരുത്തുക

അമ്പോൺ പോർച്ചുഗീസുകാർ 1598-ൽ കോളനീകരിക്കുകയും, പോർച്ചുഗീസ്-മോളുക്കൻ ഗവർണർ സാഞ്ചോ ഡി വാസ്കോൺസിലോസ് യഥാർത്ഥത്തിൽ ഇതിനെ നോസ്സ സെൻഹോറ ഡി അനുൻസ്യാഡ എന്ന പേരിൽ സ്ഥാപിക്കുകയും ചെയ്തിരുന്നു. 1609 ൽ പോർട്ടുഗീസുകാരെ തുരത്തിയ ഡച്ചുകാരുടെ സ്വാധീനത്തിലായി ഇത്. കുറഞ്ഞ കാലത്തെ ബ്രിട്ടീഷ് ഭരണം ഒഴികെ, 1945 ൽ ഇന്തോനേഷ്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതുവരെയുള്ള കാലം ഈ ദ്വീപ് ഡച്ച് നിയന്ത്രണത്തിലായിരുന്നു.

ഡച്ചുകാരുടെ കാലഘട്ടത്തിൽ ഡച്ചുകാരനായിരുന്ന മലൂക് ദ്വീപിലെ പട്ടാള കമാണ്ടറുടെ ആസ്ഥാനമായിരുന്നു ആമ്പോൺ. നഗരം ഫോർട്ട് വിക്ടോറിയ എന്നറിയപ്പെട്ടിരുന്ന കോട്ടയാൽ സംരക്ഷിക്കപ്പെട്ടിരുന്നു. 1911-ലെ ഒരു എൻസൈക്ലോപീഡിയ "വിശാലമായ വീഥികളുള്ള വൃത്തിയുള്ള ഒരു കൊച്ചുനഗരം, നല്ലരീതിയിലുള്ള ഘടന" എന്നാണ് ഈ നഗരത്തെ വിശേഷിപ്പിച്ചത്. ഇവിടുത്തെ ജനസംഖ്യയെ രണ്ട് വിഭാഗങ്ങളായി തിരിക്കാവുന്നതാണ്, ഓറങ്ങ് ബർഗർ (പൗരന്മാർ), ഒറാങ്ങ് നെഗ്രി (ഗ്രാമീണർ). ആദ്യത്തേതു തദ്ദേശീയമായി ഉത്ഭവിച്ച വിഭാഗവും പഴയ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി അവരുടെ പൂർവ്വികർക്കു നൽകിയിരുന്ന ചില പ്രത്യേക ആനുകൂല്യങ്ങൾ ആസ്വദിക്കുന്നവരുമാണ്. ഡച്ചുകാർ, ഏതാനും അറബി വംശജർ, ചൈനക്കാർ, കുറച്ചു പോർച്ചുഗീസ് കുടിയേറ്റക്കാർ എന്നിവരും ഈ നഗരത്തിലെ അധിവാസികളാണ്. 1902 ഡിസംബർ 22-നു ഡച്ച് ന്യൂ ഗിനിയുടെ മതോപദേഷ്ടാവിന്റെ ഉപാദ്ധ്യക്ഷസ്ഥാനം നഗരത്തിൽ സ്ഥാപിക്കപ്പെടുകയും പിന്നീട് ആമ്പോണിയ രൂപതയായി ഉയർത്തപ്പെടുകയും ചെയ്തു.

ഡച്ച് നാവികസേനയുടെ പ്രധാന ആസ്ഥാനമായിരുന്ന ആമ്പോൺ ദ്വീപ് 1942 ൽ ജപ്പാൻസേന പിടിച്ചെടുത്തു. ആമ്പോൺ നഗരം ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു. ആമ്പോണിലും ചുറ്റുമുള്ള ദ്വീപുകളിലും ഇൻഡോനേഷ്യയിലെ മറ്റു ഭാഗങ്ങളിലേക്കാൾ ക്രിസ്ത്യാനികളും മുസ്ലിം വിഭാഗക്കാരുമാണ് പ്രബല വിഭാഗങ്ങൾ.

സ്വാതന്ത്ര്യംമുതലുള്ള സംഘർഷങ്ങൾ തിരുത്തുക

1950 ൽ തെക്കൻ മൊലുക്കാസ് റിപ്പബ്ലിക്കിലെ വിപ്ലവത്തിന്റെ സ്വാധീനഫലമായി, ഇന്തോനേഷ്യൻ ഭരണത്തിനെതിരായ ഒരു കലാപത്തിന്റെ കേന്ദ്രമായിരുന്നു ആമ്പോൺ. ഇന്തോനേഷ്യൻ സൈന്യം നഗരത്തെ ആക്രമിക്കുകയും ഏതാനും മാസങ്ങൾക്കുള്ളിൽ നഗരത്തിന്റെ നിയന്ത്രണം പുനസ്ഥാപിക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ വിക്ടോറിയ ഫോർട്ട് (APRMS പ്രധാന അടിത്തറ) പോലുള്ള പല പ്രധാന കെട്ടിടങ്ങൾക്കും ഭീമമായ കേടുപാടുകളുണ്ടായി.

വടക്കൻ സുലവേസിയിലെ പെർമെസ്റ്റ കലാപവേളയിൽ 1958 ഏപ്രിൽ, മെയ് മാസങ്ങളിൽ അമേരിക്കൻ ഐക്യനാടുകൾ കലാപകാരികളെ പിന്തുണക്കുകയും അവശ്യ വസ്തുക്കൾ വിതരണം നടത്തുകയും ചെയ്തു. തായ്വാൻ ആസ്ഥാനമായുള്ള CIA ഫ്രണ്ട് ഓർഗനൈസേഷന്റെ സിവിൽ എയർ ട്രാൻസ്പോർട്ടിൽ നിന്നു പറന്നുയർന്ന CIA ബി-26 ആക്രമണ വിമാനത്തിലെ പൈലറ്റുമാർ ആമ്പോണിനും ചുറ്റുപാടുമുള്ള ലക്ഷ്യങ്ങളിലേയ്ക്കും തുടർച്ചയായ ബോംബിംഗും യന്ത്രത്തോക്കുകൊണ്ടുള്ള പ്രഹരവുമേൽപ്പിച്ചിരുന്നു. ഏപ്രിൽ 27-ന് CIA അവരുടെ മിന്നലാക്രമണത്തിലൂടെ ഒരു സൈനിക കമാന്റ് പോസ്റ്റ്, ഇന്ധന സംഭരണകേന്ദ്രം, ഒരു റോയൽ ഡച്ച് ഷെൽ കോംപ്ലക്സ് എന്നിവ തീവെച്ചു നശിപ്പിച്ചു. ഷെല്ലിന് നേരെയുണ്ടായ ആക്രമണം കരുതിക്കൂട്ടിയുള്ളതായിരുന്നു: ഇൻഡോനേഷ്യയിൽനിന്നും വിദേശ വ്യാപാരത്തെ അകറ്റി നിർത്തുന്നതിനും അതിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുന്നതിനുമായി, അവിടെയുള്ള വിദേശ വാണിജ്യ താൽപര്യങ്ങൾ തകർക്കാൻ സിഐഎ ഉത്തരവിട്ടിരുന്നു.[2] അടുത്ത ദിവസം ഇതേ CIA പൈലറ്റുമാർ ബോർണിയോയിലെ കിഴക്കൻ കാലിമന്താനിലെ ബലിക്പപ്പാനിലെ ഷെൽ താൽപര്യങ്ങൾക്കുമേൽ ശക്തമായ ബോംബാക്രമണം നടത്തിയത് അവിടെ നിന്ന് ടാങ്കർ സേവനം അവസാനിപ്പിക്കാൻ ഷെല്ലിനെ പ്രേരിപ്പിച്ചു.[3] ഏപ്രിൽ 28-ന് നടന്ന ഒരു CIA വ്യോമാക്രമണം ഒരു വ്യാപാര സ്ഥലത്തിനു തൊട്ടുത്തുള്ള ഇന്തോനേഷ്യൻ ആർമി ബാരക്കുകളെ തകർത്തു.[4] ഏപ്രിൽ 30 ന് എയർ സ്ട്രിപ്പിനുമേൽ ഒരു CIA വ്യോമാക്രമണം നടന്നു.[5] മെയ് 7 ന് ആമ്പോൺ എയർ സ്ട്രിപ്പിനുമേൽ ഒരു CIA വ്യോമാക്രമണം ഉണ്ടാവുകയും ഡഗ്ലസ് സി -47 സ്കൈട്രെയിൻ, ഇന്തോനേഷ്യൻ വ്യോമസേനയുടെ നോർത്ത് അമേരിക്കൻ പി -51 മുസ്താങ് എന്നീ യുദ്ധവിമാനങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും നിരവധി ഇന്ധന വീപ്പകൾക്കു തീപിടിക്കുകയും ചെയ്തു.[6] മെയ് 8 ന് ആമ്പോൺ തുറമുഖത്തു നങ്കൂരമിട്ടിരുന്ന ഒരു ഇന്തോനേഷ്യൻ പടക്കപ്പലിനു ബോംബിടാൻ CIA B-26 ബോംബറുകൾ ശ്രമിച്ചു..[7] ബോംബ് ലക്ഷ്യം മാറിപ്പോയെങ്കിലും കപ്പലിനു നേർ‌ക്ക് യന്ത്രത്തോക്കുകൊണ്ടുണ്ടായ വെടിവയ്പ്പിൽ രണ്ട് ജോലിക്കാർക്ക് പരിക്കേറ്റു.[7] ഇന്തോനേഷ്യൻ ദേശീയ സായുധ സേന ആമ്പോൺ നഗരത്തിലെ വ്യോമാക്രമണ പ്രതിരോധം നിരവധി 12.7 മില്ലീമീറ്റർ (0.5 ഇഞ്ച്) മെഷീൻ ഗണ്ണുകളോടെ ശക്തിപ്പെടുത്തുകയുണ്ടായി.[7] മെയ് 9 ന് CIA ബി -26 വീണ്ടും നഗരത്തെ ആക്രമിച്ചു.[7] യന്ത്രത്തോക്കു വിഭാഗം തിരിച്ചടിക്കുകയും ഒരു ഇന്തോനേഷ്യൻ വ്യോമസേനാ വിമാനമായ പി -51 മുസ്താങ് ബി -26 പിന്തുടർന്നുവെങ്കിലും അത് രക്ഷപ്പെടുകയാണുണ്ടായത്.[7] മെയ് 15-നു അംബയോൺ ഉൾക്കടലിൽ നയ്ക്കോ എന്ന ചെറുകപ്പലിനെ CIA ബി -26 ബോംബർ ആക്രമിച്ചു.[8] നയ്ക്കോ യഥാർത്ഥത്തിൽ ഇന്തോനേഷ്യൻ സർക്കാരിന്റെ നിർബന്ധിത സൈനികസേവനത്തിൽ ഏർപ്പെട്ടിരുന്ന ഒരു വ്യാപാരക്കപ്പലായിരുന്നു. കിഴക്കൻ ജാവയിൽ നിന്നുള്ള ഒരു കമ്പനി ആമ്പോൺ പട്ടാളക്കാരെയു വഹിച്ചു വരുകയായിരുന്നു അവൾ..[9] ഒരു CIA ബോംബ് നയ്ക്കോയുടെ എൻജിൻ മുറിയിൽ പതിക്കുകയും ഒരു കപ്പൽ ജീവനക്കാരുനും 16 സൈനികരും കൊല്ലപ്പെടുകയുn[9] കപ്പലിൽ അഗ്നി പടരുകയും ചെയ്തു.[8] ബി -26 പിന്നെ പട്ടാള ബാരക്കുകളെ ലക്ഷ്യമാക്കി അമ്പോൺ നഗരം ആക്രമിച്ചു. ഇതിന്റെ ആദ്യബോംബ് ലക്ഷ്യ തെറ്റി ഒരു വിപണന മേഖലയുടെ തൊട്ടടുത്തു പതിച്ചു പൊട്ടിത്തെറിച്ചു.[8] അടുത്ത ബോംബ് ബാരക്കിന്റെ വളപ്പിനുള്ളിൽ പതിച്ചുവെങ്കിലും തെറിച്ചുപോയി  ഒരു ഐസ് ഫാക്ടറിക്ക് സമീപം പൊട്ടിത്തെറിച്ചു.[8] B-26 ബോംബറിന്റെ മെയ്മാസത്തെ ആക്രമണങ്ങളിൽ ബോംബർ പറത്തിയിരുന്നത് CAT പൈലറ്റായിരുന്ന അല്ലെൻ പോപ് ആയിരുന്നു.[9] മേയ് 18 ന് പോപ് ആമ്പോൺ നഗരത്തെ വീണ്ടും ആക്രമിച്ചു. ആദ്യ ആക്രമണം എയർസ്ട്രിപ്പിനു നേരേയായിരുന്നു, 7 ആം തീയതിയിലെ ആക്രമണത്തിൽ കേടുപാടുകൾ നേരിട്ടുരുന്ന C-47, P-51 B-26 യുദ്ധവിമാനങ്ങളെ പൂർണ്ണമായി നശിപ്പിച്ചു.[10] പിന്നീടു നഗരത്തിനു പടിഞ്ഞാറൻ ഭാഗത്തേയ്ക്കു പറക്കുകയും ഇന്തോനേഷ്യൻ നേവിക്ക് അകമ്പടി സേവിച്ചിരുന്ന ഒരു ജോഡി പടക്കപ്പലുകളിലൊന്നിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.[11] ഇന്തോനേഷ്യൻ സൈന്യം B-26 വെടിവച്ചിട്ടെങ്കിലും പോപ്പും അദ്ദേഹത്തിന്റെ ഇന്തോനേഷ്യൻ റേഡിയോ ഓപ്പറേഷനും ജീവനോടെ രക്ഷപെടുകയും ഇന്തോനേഷ്യൻ സേനയുടെ പിടിയിലകപ്പെടുകയും ചെയ്തു.[12] പോപ്പിനെ പിടികൂടിയത് പെർമെസ്റ്റ കലാപത്തിലെ CIA യുടെ പിന്തുണ എത്രമാത്രമായിരുന്നുവെന്നു ഉടനടി തുറന്നുകാട്ടുന്നതായിരുന്നു. സംഭ്രമചിത്തനായ ഐസൻഹോവർ ഭരണകൂടം പെർമെസ്റ്റായ്ക്കു CIA നൽകിയിരുന്ന പിന്തുണ അതിവേഗം അവസാനിപ്പിക്കുകയും അതിന്റെ ഏജന്റുമാരെ പിൻവലിച്ചതോടൊപ്പം അവശേഷിച്ചിരുന്ന യുദ്ധവിമാനങ്ങളെ യുദ്ധമുഖത്തുനിന്നു പിൻവലിക്കുകയും ചെയ്തു.[13]

1980-ൽ ട്രാൻസ്-മൈഗ്രേഷൻ പരിപാടിയുടെ ഭാഗമായി സുഹാർത്തോ സർക്കാർ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു അനേകം കുടിയേറ്റക്കാരെ, ജനസാന്ദ്രമായ ജാവയിൽനിന്നു മാറ്റിപ്പാർപ്പിച്ചിരുന്നു. 1999-നും 2002-നും ഇടയിൽ, മാലുക്കു ദ്വീപുകളിലുടനീളമുണ്ടായ വിഭാഗീയ പോരാട്ടങ്ങളുടെ കേന്ദ്രം ആമ്പോൺ ആയിരുന്നു.  2011 ൽ കൂടുതൽ മതസംഘർഷങ്ങളുണ്ടായി.[14]

അവലംബം തിരുത്തുക

  1. Indonesian Statistics
  2. Conboy & Morrison 1999, പുറം. 116.
  3. David Ormsby-Gore, Minister of State for Foreign Affairs (1958-06-11). "Commons Sitting: Oral Answers to Questions – Indonesia (British Vessels)". Parliamentary Debates (Hansard). United Kingdom: Commons. col. 202–203. Archived from the original on 2017-02-02. Retrieved 2011-11-21. {{cite book}}: Cite has empty unknown parameters: |deadurl=, |laydate=, |separator=, |laysource=, and |layurl= (help)CS1 maint: numeric names: authors list (link) CS1 maint: postscript (link)
  4. Conboy & Morrison 1999, പുറം. 117.
  5. Conboy & Morrison 1999, പുറം. 118.
  6. Conboy & Morrison 1999, പുറം. 121.
  7. 7.0 7.1 7.2 7.3 7.4 Conboy & Morrison 1999, പുറം. 122.
  8. 8.0 8.1 8.2 8.3 Conboy & Morrison 1999, പുറം. 129.
  9. 9.0 9.1 9.2 Conboy & Morrison 1999, പുറം. 128.
  10. Conboy & Morrison 1999, പുറം. 136.
  11. Conboy & Morrison 1999, പുറങ്ങൾ. 136–137.
  12. Conboy & Morrison 1999, പുറങ്ങൾ. 139, 141.
  13. Conboy & Morrison 1999, പുറം. 143.
  14. Rayda, Nivell (2011-10-02). "Religious Strife a Daily Reality in Ambon". Jakarta Globe. Archived from the original on 2016-09-24.
"https://ml.wikipedia.org/w/index.php?title=ആമ്പോൺ_(മലുക്കു)&oldid=3979763" എന്ന താളിൽനിന്ന് ശേഖരിച്ചത്