പോർട്ട് മോറെസ്ബി
(Port Moresby എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാപുവ ന്യൂ ഗിനിയയുടെ തലസ്ഥാന നഗരമാണ് പോർട്ട് മോറെസ്ബി. ഇവിടത്തെ ഏറ്റവും വലിയ നഗരവും ഇത് തന്നെ. പാപുവ ഉൾക്കടലിന് സമീപമാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ന്യൂ ഗിനിയ ദ്വീപിലെ പാപുവാ അർദ്ധ ദ്വീപിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ഉള്ള ഈ പ്രദേശം രണ്ടാം ലോകമഹായുദ്ധ സമയത്ത് ജപ്പാന്റെ അധീനതയിലായിരുന്നു.
പോർട്ട് മോറെസ്ബി പോട്ട് മോസ്ബി | ||
---|---|---|
പോർട്ട് മോറെസ്ബി ഡൗണ്ടൗൺ | ||
| ||
രാജ്യം | Papua New Guinea | |
ഡിവിഷൻ | ദേശീയ തലസ്ഥാന ജില്ല | |
സ്ഥാപിതം | 1873 | |
• ഗവർണർ | പൗസ് പാർകോപ് (2007-) | |
• ആകെ | 240 ച.കി.മീ.(90 ച മൈ) | |
ഉയരം | 35 മീ(115 അടി) | |
(2011 സെൻസസ്) | ||
• ആകെ | 3,64,125 | |
• ജനസാന്ദ്രത | 1,500/ച.കി.മീ.(3,900/ച മൈ) | |
• പ്രധാന ഭാഷകൾ | മോടു, ടൊക് പിസ്കിൻ, ഇംഗ്ലീഷ് | |
സമയമേഖല | UTC+10 (AEST) | |
പിൻകോഡ് | 111 | |
വെബ്സൈറ്റ് | www |
2011 ൽ ഇവിടത്തെ ജനസംഖ്യ 364,145 ആയിരുന്നു.[1] നൂറ്റാണ്ടുകളായി ഈ പ്രദേശത്ത് മൊട്വാൻ ഗോത്രവംശജരായിരുന്നു അധിവസിക്കുന്നത്. ഈ പ്രദേശത്ത് ആദ്യമായി എത്തിയ യൂറോപ്യൻ ജോൺ മോറെസ്ബി ആയിരുന്നു. 1873 ഇൽ ഇവിടെ എത്തിയ അദ്ദേഹം, അദ്ദേഹത്തിന്റെ പിതാവിന്റെ ( അഡ്മിറൽ സർ ഫെയർ ഫാക്സ് മോറെസ്ബി) ബഹുമാനാർഥം പോർട്ട് മോറെസ്ബി എന്ന് നാമകരണം ചെയ്തു.
ഇക്കണോമിസ്റ്റ് മാസിക നടത്തിയ കണക്കെടുപ്പ് പ്രകാരം ജനവാസത്തിനു ഏറ്റവും അനുകൂലമല്ലാത്ത നഗരങ്ങളിൽ ഒന്നാണിത്. [2]
അവലംബം
തിരുത്തുക- ↑ "citypopulation.de". citypopulation.de. Retrieved 2010-04-25.
- ↑ Dowling, Jason (15 August 2012). "Melbourne again most liveable city". The Age. Retrieved 15 August 2012.