ഇന്തോനേഷ്യ
ഇന്തോനേഷ്യ (ഔദ്യോഗിക നാമം: റിപബ്ലിക് ഓഫ് ഇന്തോനേഷ്യ) (/ˌɪndəˈniːʒə/ ⓘ) ഏഷ്യൻ വൻകരയിലെ ഒരു രാജ്യമാണ്. ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണിത്. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ രാജ്യമാണ് ഇന്തോനേഷ്യ. പസഫിക് മഹാസമുദ്രത്തിലെ ദ്വീപുകളുടെയും ഉപദ്വീപുകളുടെയും കൂട്ടമാണ് ഈ രാജ്യം. ഇന്തോനേഷ്യയിലെ പകുതിയോളം പേർ അധിവസിക്കുന്നത് ജാവാദ്വീപിലാണ്. സുമാത്ര, ബോർണിയോ, പപുവ, സുലവേസി, ബാലി എന്നിവയാണ് മറ്റു പ്രധാന ദ്വീപുകൾ. മലേഷ്യ, ഈസ്റ്റ് ടിമോർ, പപ്പുവ ന്യൂഗിനിയ എന്നിവയാണ് അയൽ രാജ്യങ്ങൾ. ജക്കാർത്തയാണ് തലസ്ഥാനം, ഏറ്റവും വലിയ നഗരവും ഇതുതന്നെ.
റിപബ്ലിക്ക് ഓഫ് ഇന്തോനേഷ്യ Republik Indonesia | |
---|---|
ദേശീയ മുദ്രാവാക്യം: "ഭിന്നേക തുങ്കൽ ഇക" (Old Javanese) "Unity in Diversity" National ideology: പഞ്ചശീല [1][2] | |
ദേശീയ ഗാനം: ഇൻഡോനേഷ്യ രായാ | |
തലസ്ഥാനം and largest city | ജക്കാർത്ത |
ഔദ്യോഗിക ഭാഷകൾ | ഭാഷാ ഇന്തോനേഷ്യ |
വംശീയ വിഭാഗങ്ങൾ (2000) | |
നിവാസികളുടെ പേര് | Indonesian |
ഭരണസമ്പ്രദായം | Unitary presidential ജനാധിപത്യ റിപബ്ലിക്ക് |
ജോക്കോ വിടോടോ | |
ജൂസുഫ് കല്ല | |
നിയമനിർമ്മാണസഭ | People's Consultative Assembly |
• ഉപരിസഭ | Regional Representative Council |
• അധോസഭ | People's Representative Council |
Independence from the Netherlands | |
• Land | 1,904,569 കി.m2 (735,358 ച മൈ) (15th) |
4.85 | |
• 2011 census | 237,424,363[3] (4th) |
• ജനസാന്ദ്രത | 124.66/കിമീ2 (322.9/ച മൈ) (84th) |
ജി.ഡി.പി. (PPP) | 2013 estimate |
• ആകെ | $1.314 trillion[3] (15th) |
• പ്രതിശീർഷം | $5,302[3] (117th) |
ജി.ഡി.പി. (നോമിനൽ) | 2013 estimate |
• ആകെ | $946.391 billion[3] (16th) |
• Per capita | $3,816[3] (105th) |
ജിനി (2010) | 35.6[4] medium |
എച്ച്.ഡി.ഐ. (2012) | 0.629[5] medium · 121st |
നാണയവ്യവസ്ഥ | Rupiah (Rp) (IDR) |
സമയമേഖല | UTC+7 to +9 (various) |
ഡ്രൈവിങ് രീതി | ഇടത് |
കോളിംഗ് കോഡ് | +62 |
ഇൻ്റർനെറ്റ് ഡൊമൈൻ | .id |
മലേഷ്യ, പാപ്പുവാ ന്യു ഗിനിയ, ഈസ്റ്റ് തിമൂർ എന്നീ രാജ്യങ്ങളുമായി ഇന്തൊനേഷ്യ അതിർത്തി പങ്കിടുന്നു. ഓസ്ട്രേലിയ , സിംഗപ്പൂർ , ഫിലിപ്പീൻസ്, ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയാണ് സമീപ പ്രദേശങ്ങൾ.
ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ ഏഴാം നൂറ്റാണ്ടിലെ ശ്രീവിജയ സാമ്രാജ്യത്തിന്റെ കാലം മുതൽക്കെ ഒരു പ്രധാന കച്ചവട കേന്ദ്രമായി അറിയപ്പെട്ടിരുന്നു. ഇന്ത്യ , ചൈന എന്നീ രാജ്യങ്ങളുമായിട്ടായിരുന്നു പ്രധാന കച്ചവടം. ഇതിന്റെ ഫലമായി തദ്ദേശീയർ ഹിന്ദു , ബുദ്ധ സംസ്കാരങ്ങളെ സ്വാംശീകരിക്കുകയും ഇവിടെ ഹിന്ദു , ബുദ്ധ നാട്ടു രാജ്യങ്ങളുണ്ടാവുകയും ചെയ്തു. ഇപ്പോഴും ഹിന്ദു സംസ്ക്കാരം നിലനിൽക്കുന്ന ഇൻഡോനേഷ്യയയിലെ ഒരു ദ്വീപ് ആണ് ബാലിദ്വീപ് . ബാലിദ്വീപ് ഇൻഡോനേഷ്യയയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.ജോക്കോ വിഡൊഡൊ ആണ് ഇൻഡോനേഷ്യയുടെ പ്രസിഡന്റ്.
ചിത്രശാല
തിരുത്തുക-
National Museum of Indonesia in Central Jakarta
-
Wisma 46, Indonesia's tallest office building, located in the middle of Jakarta skyscraper.
-
Jalan Thamrin, the main avenue in Central Jakarta
-
A train at Gambir station in Central Jakarta
-
The Bung Karno Stadium is capable of hosting 100,000 spectators
-
Map of Indonesia
-
Provinces of Indonesia
-
Malioboro, the most famous street in Yogyakarta city
-
Trans Jogja Bus. A bus rapid transit system in Yogyakarta city
-
A selection of Indonesian food, including Soto Ayam (chicken soup), sate kerang (shellfish kebabs), telor pindang (preserved eggs), perkedel (fritter), and es teh manis (sweet iced tea)
-
An Indonesian Army infantryman participating in the U.N.'s Global Peacekeeping Operation Initiative
-
Pindad Panser "Anoa" shown during Indo Defense and Aerospace Expo 2008
-
B-25 Mitchell bombers of the AURI in the 1950s
-
GE U20C in Indonesia, #CC201-05
-
GE U20C "Full-Width Cabin" in Indonesia, #CC203-22
-
GE U20C full computer control locomotive in Indonesia, #CC204-06
അവലംബം
തിരുത്തുക- ↑ "Indonesia" (Country Studies ed.). US Library of Congress.
{{cite journal}}
: Cite journal requires|journal=
(help) - ↑ Vickers (2005), p. 117
- ↑ 3.0 3.1 3.2 3.3 3.4 "Indonesia". International Monetary Fund. Retrieved 17 Jan 2013.
- ↑ "Gini Index". World Bank. Retrieved 2 March 2011.
- ↑ "Indonesia Country Profile: Human Development Indicators". 2012. Archived from the original on 2011-11-05. Retrieved 27 April 2013.
തെക്കുകിഴക്കേ ഏഷ്യ |
---|
ബ്രൂണൈ • കംബോഡിയ • ഈസ്റ്റ് ടിമോർ • ഇന്തോനേഷ്യ • ലാവോസ് • മലേഷ്യ • മ്യാൻമാർ • ഫിലിപ്പീൻസ് • സിംഗപ്പൂർ • തായ്ലാന്റ് • വിയറ്റ്നാം |