ഇന്തോനേഷ്യൻ ഭാഷ

(Indonesian language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്തോനേഷ്യയിലെ ഔദ്യോഗികഭാഷയാണ് ഇന്തോനേഷ്യൻ ഭാഷ (ബഹസ ഇന്തോനേഷ്യ [baˈhasa.indoneˈsia]). ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിൽ പൊതുഭാഷയായി നൂറ്റാണ്ടുകളായി ഇത് ഉപയോഗിക്കപ്പെട്ടുവരുന്നു. ഒരു ഓസ്ട്രണേഷ്യൻ ഭാഷയാണിത്. മിക്ക ഇന്തോനേഷ്യക്കാരും ഇവിടെയുള്ള മറ്റ് 700 ഭാഷകളിലൊരെണ്ണമെങ്കിലും സംസാരിക്കുന്നവരാണ്.[3][4]

Indonesian
ബഹസ ഇന്തോനേഷ്യ
ഉത്ഭവിച്ച ദേശംഇന്തോനേഷ്യ
കിഴക്കൻ ടിമോർ
മാതൃഭാഷയായി സംസാരിക്കുന്നവർ
23 ദശലക്ഷം (2000)[1]
14 കോടിയിലധികം പേർ ഉപയോഗിക്കുന്നു
ലാറ്റിൻ (ഇന്തോനേഷ്യൻ ലിപി)
ഇന്തോനേഷ്യൻ ബ്രെയിൽ
സിസ്റ്റം ഇസ്യാറത് ബഹസ ഇന്തോനേഷ്യ
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
ഇന്തോനേഷ്യ
Regulated byബഡൻ പെൻഗെംബാൻഗൻ ഡാൻ പെംബിനാൻ ബഹസ
ഭാഷാ കോഡുകൾ
ISO 639-1id
ISO 639-2ind
ISO 639-3ind
ഗ്ലോട്ടോലോഗ്indo1316[2]
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
ഇന്തോനേഷ്യൻ ഭാഷ സംസാരിക്കുന്നയിടങ്ങളുടെ ഭൂപടം. കടും നീല: മുഖ്യഭാഷയായി സംസാരിക്കുന്നു. ഇളം നീല: ന്യൂനപക്ഷഭാഷയായി സംസാരിക്കുന്നു.

ലോകജനസംഖ്യയിൽ നാലാം സ്ഥാനമാണ് ഇന്തോനേഷ്യയ്ക്കുള്ളത്. ജനസംഖ്യയിൽ ഭൂരിഭാഗം പേരും ഇന്തോനേഷ്യൻ ഭാഷ സംസാരിക്കുന്നവരാണ്. ലോകത്തിൽ ഏറ്റവും കൂടുതലാൾക്കാർ സംസാരിക്കുന്ന ഭാഷകളിലൊന്നാണിത്.[5]

ജാവനീസ്, സുൺഡനീസ്, മഡുരീസ് എന്നിവ ഇന്തോനേഷ്യയിലെ മറ്റു പ്രമുഖ ഭാഷകളിൽ ചിലതാണ്. മിക്ക ഇന്തോനേഷ്യക്കാരും ഇന്തോനേഷ്യൻ ഭാഷയ്ക്കു പുറമേ ഇതിലൊന്നുകൂടി സംസാരിക്കാനറിയാവുന്നവരാണ്. ഔപചാരിക വിദ്യാഭ്യാസവും ദേശീയമാദ്ധ്യമങ്ങളും മറ്റ് ആശയവിനിമയമാർഗ്ഗങ്ങളും ഇന്തോനേഷ്യൻ ഭാഷയാണ് പൊതുവിൽ ഉപയോഗിക്കുന്നത്. 1975 മുതൽ 1999 വരെ ഇന്തോനേഷ്യയുടെ ഭാഗമായിരുന്ന കിഴക്കൻ ടിമോറിൽ ഔദ്യോഗികഭാഷകളായ ടേറ്റം, പോർച്ചുഗീസ് എന്നിവ കൂടാതെ ഇംഗ്ലീഷും ഇന്തോനേഷ്യൻ ഭാഷയും പ്രവർത്തനഭാഷകളായി അംഗീകരിച്ചിട്ടുണ്ട്.

  1. Indonesian reference at Ethnologue (17th ed., 2013)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Indonesian". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. Setiono Sugiharto (October 28, 2013). "Indigenous language policy as a national cultural strategy". The Jakarta Post. Retrieved 9 January 2014.
  4. Hammam Riza (2008). "Resources Report on Languages of Indonesia" (PDF). Retrieved 9 January 2014.
  5. James Neil Sneddon. The Indonesian Language: Its History and Role in Modern Society. UNSW Press, 2004. Page 14."

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഇന്തോനേഷ്യൻ ഭാഷ പതിപ്പ്
 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Indonesian എന്ന താളിൽ ലഭ്യമാണ്

  വിക്കിവൊയേജിൽ നിന്നുള്ള ഇന്തോനേഷ്യൻ ഭാഷ യാത്രാ സഹായി


ഇംഗ്ലീഷിൽ നിന്ന് ബഹസ ഇന്തോനേഷ്യയിലേയ്ക്ക് തർജ്ജമ ചെയ്യുവാൻ
നിഘണ്ടു സോഫ്റ്റ്‌വെയർ
"https://ml.wikipedia.org/w/index.php?title=ഇന്തോനേഷ്യൻ_ഭാഷ&oldid=3801590" എന്ന താളിൽനിന്ന് ശേഖരിച്ചത്