ഇന്തോനേഷ്യയുടെ തലസ്ഥാനമാണ് ജക്കാർത്ത (ഡികെഐ ജക്കാർത്ത എന്നും അറിയപ്പെടുന്നു). ഇന്തോനേഷ്യയിലെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. മുമ്പ് സുന്ദ കലപ(397-1527), ജയകാർത്ത (1527-1619), ബതവിയ (1619-1942), ഡ്ജക്കാർത്ത (1942-1972) എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ജാവ ദ്വീപിന്റെ വടക്ക് കിഴക്കൻ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 661.52 ചതുരശ്ര കിലോമീറ്ററാണ് നഗരത്തിന്റെ വിസ്തീർണം. 2000ത്തിലെ കണക്കുകളനുസരിച്ച് 8,389,443 പേർ ഈ നഗരത്തിൽ അധിവസിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പതിനൊന്നാമത്തെ നഗരമാണ് ജക്കാർത്ത. ജക്കാർത്ത നഗരം ഉൾക്കൊള്ളുന്ന 230 ലക്ഷം ജനസംഖ്യയുള്ള മെട്രോപൊളിറ്റൻ പ്രദേശമാണ് ജാബോഡെറ്റാബെക്ക്. ഇന്തോനേഷ്യ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത് ജക്കാർത്തയിലാണ്.

ജക്കാർത്ത

Ibu Kota Jakarta

ബടാവിയ
ജക്കാർത്ത പ്രത്യേക തലസ്ഥാന പ്രദേശം
(മുകളിൽനിന്ന്: ഇടത്തുനിന്ന് വലത്തേയ്ക്ക്): ജക്കാർത്ത പഴയ പട്ടണം, ഹോട്ടൽ ഇൻഡോനേഷ്യ റൗണ്ട്എബൗട്ട്, ജക്കാർത്ത സ്കൈലൈൻ, ഗെലോറ ബുങ് കർനോ സ്റ്റേഡിയം, റ്റമൻ മിനി ഇൻഡോനേഷ്യ ഇൻഡാ, മോണുമെൻ നാഷണൽ, മെർഡേക്ക കൊട്ടാരം, ഇസ്തിഖ്ലാൽ മോസ്ക്
പതാക ജക്കാർത്ത
Flag
ഔദ്യോഗിക ചിഹ്നം ജക്കാർത്ത
Coat of arms
Nickname(s): 
ദി ബിഗ് ഡുറിയൻ,[1][2] J-Town[3]
Motto(s): 
Jaya Raya (Indonesian)
(meaning: Victorious and great)
രാജ്യംഇന്തോനേഷ്യ
പ്രൊവിൻസ്ജക്കാർത്ത
Government
 • ആക്ടിങ് ഗവർണർബാസുകി തഹായ പുർണാമ[4]
വിസ്തീർണ്ണം
 • City7,641.51 കി.മീ.2(2,950.40 ച മൈ)
 • ഭൂമി664.01 കി.മീ.2(256.38 ച മൈ)
 • ജലം6,977.5 കി.മീ.2(2,694.0 ച മൈ)
ജനസംഖ്യ
 (2010)
 • City9,588,198
 • ജനസാന്ദ്രത14,464/കി.മീ.2(37,460/ച മൈ)
 • മെട്രോപ്രദേശം
28,019,545
 • മെട്രോ സാന്ദ്രത4,383.53/കി.മീ.2(11,353.3/ച മൈ)
Demonym(s)Jakartan, Indonesian: warga Jakarta
സമയമേഖലUTC+7 (WIB)
Area code(s)+62 21
ലൈസൻസ് പ്ലേറ്റ്B
വെബ്സൈറ്റ്www.jakarta.go.id (ഔദ്യോഗിക സൈറ്റ്)
ജക്കാർത്ത ഒരു പ്രൊവിൻസിന്റെയും ഭാഗമല്ല; പ്രത്യേക തലസ്ഥാന പ്രദേശം എന്ന പേരിൽ വേർതിരിച്ചിട്ടുള്ള ഇവിടെ കേന്ദ്രസർക്കാർ നേരിട്ടാണ് ഭരണം

അവലംബംതിരുത്തുക

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)


"https://ml.wikipedia.org/w/index.php?title=ജക്കാർത്ത&oldid=2517254" എന്ന താളിൽനിന്ന് ശേഖരിച്ചത്