അജയൻ വിൻസെന്റ്
ഒരു ചലച്ചിത്രഛായാഗ്രാഹകനാണ് അജയൻ വിൻസന്റ്. ഭ്രമരം എന്ന ബ്ലെസ്സിയുടെ ചിത്രത്തിലൂടെ ഇദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള കേരളാ സംസ്ഥാന ചലച്ചിത്രപുരസ്കാരം പുരസ്കാരം നേടി. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഹോളിവുഡ് ചിത്രമായ ഡാം 999-ന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഇദ്ദേഹമാണ്.[1] മലയാളചലച്ചിത്രസംവിധായകനും ഛായാഗ്രാഹകനുമായ എ. വിൻസെന്റിന്റെ മകനാണ് ഇദ്ദേഹം. ഛായാഗ്രാകനായ ജയാനൻ വിൻസെന്റ് സഹോദരനാണ്.
ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങൾ
തിരുത്തുക- ഡാം 999 - 2011 - (ഇംഗ്ലീഷ്)
- അർജുനൻ സാക്ഷി - 2011 - (മലയാളം)
- ബെസ്റ്റ് ആക്ടർ - 2010 - (മലയാളം)
- അപൂർവരാഗം - 2010 - (മലയാളം)
- ആഗതൻ - 2010 - (മലയാളം)
- എയ്ഞ്ചൽ ജോൺ - 2009 - (മലയാളം)
- ഭ്രമരം - 2009 - (മലയാളം)
- താങ്ക്സ് മാ - 2009 - (ഹിന്ദി)
- വിയ്യാളവരി കയ്യാള് - 2007 - (തെലുഗു)
- സെന്റിപേഡ് - 2004 - (ഇംഗ്ലീഷ്)
- ത്രീ വാൾസ് - 2003 - (ഇംഗ്ലീഷ്)
- ബീപ്പർ - 2002 - ഇംഗ്ലീഷ് (ഛായാഗ്രഹണ സംവിധാനം)
- മുകവരി - 2000 (തമിഴ്)
- രക്ഷകൻ - 1997 - (തമിഴ്)
- സാഹസ വീരൂട് സാഗര കന്യ - 1996 - (തെലുഗു)
- അഥർവ്വം - 1989 - (മലയാളം)
- തൂവാനത്തുമ്പികൾ - 1987 - (മലയാളം)
- തൃഷ്ണ - 1981 - (തമിഴ്) - സഹഛായാഗ്രഹണം
അവലംബം
തിരുത്തുക- ↑ "Cinematographer Ajayan Vincent". Archived from the original on 2022-01-26. Retrieved 2011-11-15.