ശ്രീകൃഷ്ണപ്പരുന്ത് (ചലച്ചിത്രം)
മലയാള ചലച്ചിത്രം
പി. വി. തമ്പിയുടെ കൃഷ്ണപ്പരുന്ത് എന്ന നോവലിനെ അടിസ്ഥാനമാക്കി എ.വിൻസന്റിന്റെ സംവിധാനത്തിൽ 1984-ൽ പുറത്തിറങ്ങിയ മലയാള ഭാഷാ ഹൊറർ ചലച്ചിത്രമാണ് ശ്രീകൃഷ്ണപ്പരുന്ത്. മോഹൻലാൽ, ബാലൻ കെ. നായർ, ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ശ്രീകൃഷ്ണപ്പരുന്ത് | |
---|---|
സംവിധാനം | എ. വിൻസന്റ് |
അഭിനേതാക്കൾ | മോഹൻലാൽ ജഗതി ഒടുവിൽ ഉണ്ണികൃഷ്ണൻ |
റിലീസിങ് തീയതി | 1984 |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ - കുമാരൻ തമ്പി / കുമാരേട്ടൻ
- ജഗതി ശ്രീകുമാർ - കുമാരന്റെ സുഹൃത്ത് ഗോപാലൻ
- ഒടുവിൽ ഉണ്ണികൃഷ്ണൻ - കുമാരന്റെ സുഹൃത്ത് മാരാർ
- ബാലൻ കെ. നായർ - കുഞ്ഞമ്പു
- അരുണ - നാണിക്കുട്ടി
- എം.ജി. സോമൻ - ശേഖരൻ തമ്പി
- ജഗന്നാഥ വർമ്മ - പപ്പു
- സുകുമാരി - കൊച്ചമ്മ
- മാള അരവിന്ദൻ - ശങ്കുശാർ
ഗാനങ്ങൾ
തിരുത്തുകപി. ഭാസ്കരൻ രചിച്ച മൂന്നു ഗാനങ്ങൾക്ക് കെ. രാഘവൻ സംഗീതം നൽകിയിരിക്കുന്നു.
നമ്പർ | ഗാനം | പാടിയത് |
---|---|---|
1 | നിലാവിന്റെ പൂങ്കാവിൽ... | ലതിക |
2 | മോതിരക്കൈ വിരലുകൾ... | എസ്. ജാനകി |
3 | താരകങ്ങൾ കേൾക്കുന്നു... | വാണി ജയറാം |