നമസ്കാരം Nihal Neerrad S !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 15:41, 13 മാർച്ച് 2019 (UTC)Reply

ലേഖനം വികസിപ്പിക്കാമോ?

തിരുത്തുക

@Nihal Neerrad S:, ബാസ്റ്റൈൽ കോട്ടയുടെ ആക്രമണം എന്ന ലേഖനം തുടങ്ങിയതിന് നന്ദി. ലേഖനം അവലംബങ്ങൾ കൂട്ടിച്ചേർത്ത് വികസിപ്പിക്കാമോ? സഹായം ആവശ്യമെങ്കിൽ ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾക്ക് ആശംസകൾ--Vijayan Rajapuram {വിജയൻ രാജപുരം} 14:04, 11 ഏപ്രിൽ 2021 (UTC)Reply

അഭിസംബോധന

തിരുത്തുക

പ്രിയ @Kannan S 2424:, ഇവിടെ അഭിസംബോധന ചെയ്തതുപോലെ, Sir / Madam വേണ്ടതില്ല. വിക്കിപീഡിയയിൽ എല്ലാവരും സമൻമാരാണ്. സുഹൃത്തേ എന്ന വിളി തന്നെ ധാരാളം.   --Vijayan Rajapuram {വിജയൻ രാജപുരം} 14:48, 25 ഒക്ടോബർ 2021 (UTC)Reply

OK , മുൻപ് ഞാനിട്ട സംവാദത്തിൽ ഇട്ട ഒരു താളിൻ്റെ പേര് മാത്രമേ ശരിയാക്കിയുള്ളൂ . മറ്റ് രണ്ട് താളുകൾ കൂടി ശരിയാക്കണേ ...... Kannan S 2424 (സംവാദം) 14:57, 25 ഒക്ടോബർ 2021 (UTC)Reply

അവലംബം ചേർക്കണം

തിരുത്തുക

പ്രിയ @Kannan S 2424:, താങ്കൾ വിക്കിപീഡിയയിലേക്ക് നൽകുന്ന സംഭാവനകളിൽ സന്തോഷം. ലേഖനങ്ങൾ ചേർക്കുമ്പോൾ, അവലംബങ്ങളോടെ വിവരങ്ങൾ ചേർക്കണമെന്നോർമ്മിപ്പിക്കുകയാണ്. കൂടാതെ, അടിസ്ഥാനവിവരങ്ങൾ പോലുമില്ലാത്ത ലേഖനങ്ങൾ ചേർക്കാതിരിക്കാനും ശ്രദ്ധിക്കുക. ഇംഗ്ലീഷിൽ നിന്നും മൊഴിമാറ്റം നടത്തിയും ലേഖനങ്ങൾ ചേർക്കാം. അവലംബങ്ങൾ ലഭിക്കാൻ ഇത് സഹായിക്കും. വിവർത്തന സഹായി‍ വേണമെങ്കിൽ ഉപയോഗിക്കാം.--Vijayan Rajapuram {വിജയൻ രാജപുരം} 07:06, 28 ഒക്ടോബർ 2021 (UTC)Reply

ok Kannan S 2424 (സംവാദം) 18:20, 1 നവംബർ 2021 (UTC)Reply

സംവാദം താളിലെ സന്ദേശങ്ങൾ മാനിക്കുന്നില്ല

തിരുത്തുക

പ്രിയ @Kannan S 2424:, ലേഖനങ്ങൾ ചേർക്കുമ്പോൾ അവയ്ക്ക് വിജ്ഞാനകോശസ്വഭാവമുണ്ടാവണമെന്നത് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു. അവലംബങ്ങളൊന്നുമില്ലാതെ ലേഖനങ്ങൾ ( രാജ കഴുകൻ, ഷാജഹാൻ്റെ വീഞ്ഞ് പാത്രം, അക്ബർ ഷാ (വജ്രം) ) ചേർത്തുകൊണ്ടിരിക്കുന്നത് താങ്കൾ തുടരുന്നു. സന്ദേശങ്ങൾക്ക് മറുപടി നൽകുക എന്നതും ഒരു വിക്കിമര്യാദയാണ് എന്നോർമ്മിപ്പിക്കട്ടെ? നല്ല തിരുത്തുകളുമായി തുടരാനാവട്ടെയെന്ന് ആശംസിക്കുന്നു.,--Vijayan Rajapuram {വിജയൻ രാജപുരം} 14:31, 1 നവംബർ 2021 (UTC)Reply

Sorry , ചേർക്കാൻ മറന്നുപോയി . ചേർത്തിട്ടുണ്ട് . ഇനി അവലംബങ്ങൾ ചേർക്കാൻ ശ്രദ്ധിക്കാം . Kannan S 2424 (സംവാദം) 18:20, 1 നവംബർ 2021 (UTC)Reply

fair use

തിരുത്തുക

താങ്കൾ നിരവധി തവണ എന്റെ സംവാദതാളിൽ നിന്ന് വിവരങ്ങൾ നീക്കം ചെയ്തതായി കണ്ടു. മറ്റൊരു ഉപയോക്താവിന്റെ സംവാദതാളിലെഴുതുന്നവ പത്തായത്തിലേക്ക് മാറ്റുകയാണ് ചെയ്യന്നത്. അല്ലാതെ അത് നീക്കം ചെയ്തുകൂടാ. പുതിയ ഉപയോക്താവായതുകൊണ്ട് താങ്കൾക്ക് ഈ വിവരം അജ്ഞാതമായിരിക്കാം. നല്ലയൊരു വിക്കിയനുഭവം ആശംസിച്ചുകൊണ്ട്........--Meenakshi nandhini (സംവാദം) 13:51, 9 നവംബർ 2021 (UTC)Reply

ok Mam Nihal Neerrad S (സംവാദം) 19:00, 12 നവംബർ 2021 (UTC)Reply

റീജന്റ് വജ്രം

തിരുത്തുക

ഈ ലേഖനം Wikipedia Asian Month 2021 Malayalam ത്തിൽ സമർപ്പിക്കാൻ സാധിക്കില്ല. ഒരു ഏഷ്യൻ രാജ്യവുമായി (സ്വന്തം രാജ്യം ഒഴികെ) ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം) ബന്ധമുണ്ടായിരിക്കണം. മലയാളത്തിൽ ഇന്ത്യക്കുവെളിയിലുള്ള ഏഷ്യൻ രാജ്യവുമായി ലേഖനത്തിന് ഏതെങ്കിലും തരത്തിൽ ബന്ധം ഉണ്ടായിരിക്കണം. --Meenakshi nandhini (സംവാദം) 14:38, 12 നവംബർ 2021 (UTC)Reply

Ok Mam , റീജൻ്റ് വജ്രം ഇന്ത്യയിൽ ഉൽഭവിച്ചതാണെങ്കിലും അതിൻ്റെ മുഴുവൻ ചരിത്രവും ബ്രിട്ടനുമായി ബന്ധപ്പെട്ടിരിക്കുന്നു , അതാണ് ചേർത്തത് , Sorry . Nihal Neerrad S (സംവാദം) 18:59, 12 നവംബർ 2021 (UTC)Reply

പകർപ്പവകാശലംഘനം

തിരുത്തുക

പ്രിയ @Nihal Neerrad S:, താങ്കൾ സൃഷ്ടിച്ച താജ്-ഇ-മാഹ് (വജ്രം), സാൻസി വജ്രം, റീജന്റ് വജ്രം, ദരിയ–ഇ–നൂർ, ഓർലൊവ് വജ്രം, ഷാ വജ്രം, ഷാജഹാൻ്റെ വീഞ്ഞ് പാത്രം, അക്ബർ ഷാ (വജ്രം) എന്നീ ലേഖനങ്ങൾ ഈ പ്രസിദ്ധീകരണത്തിൽ നിന്നുള്ള പകർത്തലായിട്ടാണ് കാണുന്നത്. വരികൾ വള്ളിപുള്ളി വ്യത്യാസമില്ലാതെ കോപ്പി ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് പകർപ്പവകാശലംഘനമാണ് എന്ന് മനസ്സിലാക്കുമല്ലോ? അവലംബം അടിസ്ഥാനമാക്കി ലേഖനം തയ്യാറാക്കണം. അതേപടി പകർത്തരുത്.

മേൽപ്പറഞ്ഞ ലേഖനങ്ങളും താങ്കൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മറ്റു ലേഖനങ്ങളും ഇംഗ്ലീഷ് വിക്കിപീഡിയയിൽ ലഭ്യമാണ്. അവ അടിസ്ഥാനമാക്കി മാറ്റി എഴുതുന്നതായിരിക്കും ഉചിതമെന്നു കരുതുന്നു. നിലവിലുള്ള അവസ്ഥയിൽ ഈ ലേഖനങ്ങളിൽ മായ്ക്കൽ ഫലകം ചേർക്കേണ്ടിവരും എന്നതിനാൽ എത്രയും പെട്ടെന്ന് തന്നെ താങ്കൾ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

മറുപടി പ്രതീക്ഷിക്കുന്നു.--Vijayan Rajapuram {വിജയൻ രാജപുരം} 14:45, 12 നവംബർ 2021 (UTC)Reply

അറിയില്ലായിരുന്നു . എൻ്റെ ഭാഗത്തു നിന്നുണ്ടായ തെറ്റിന് ക്ഷമ ചോദിക്കുന്നു . ഇനി എന്ത് ചെയ്യണം സുഹൃത്തേ Nihal Neerrad S (സംവാദം) 18:52, 12 നവംബർ 2021 (UTC)Reply

മേൽപ്പറഞ്ഞ ലേഖനങ്ങളും താങ്കൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മറ്റു ലേഖനങ്ങളും ഇംഗ്ലീഷ് വിക്കിപീഡിയയിൽ ലഭ്യമാണ്. അവ അടിസ്ഥാനമാക്കി മാറ്റി എഴുതുന്നതായിരിക്കും ഉചിതമെന്നു കരുതുന്നു. Vijayan Rajapuram {വിജയൻ രാജപുരം} 05:26, 13 നവംബർ 2021 (UTC)Reply

ok Nihal Neerrad S (സംവാദം) 13:08, 13 നവംബർ 2021 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2021

തിരുത്തുക

ഒരു ഏഷ്യൻ രാജ്യവുമായി (സ്വന്തം രാജ്യം ഒഴികെ) ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം) ബന്ധമുണ്ടായിരിക്കണം. മലയാളത്തിൽ ഇന്ത്യക്കുവെളിയിലുള്ള ഏഷ്യൻ രാജ്യവുമായി ലേഖനത്തിന് ഏതെങ്കിലും തരത്തിൽ ബന്ധം ഉണ്ടായിരിക്കണം എങ്കിൽ മാത്രമേ വിക്കിപീഡിയ:ഏഷ്യൻ മാസം ലേഖനങ്ങൾ ചേർക്കാൻ കഴിയൂ ശ്രദ്ധിക്കുമല്ലോ. --Meenakshi nandhini (സംവാദം) 07:04, 16 നവംബർ 2021 (UTC)Reply

അവലംബം

തിരുത്തുക

@Nihal Neerrad S: ഇവിടേയും ഇവിടേയും ചെയ്തതുപോലെ, ഇംഗ്ലീഷ് വിക്കി താളുകളെ അവലംബമാക്കി നൽകരുത്. ഇതുപോലെ പുറംകണ്ണികളാണ് അവലംബമാക്കേണ്ടത്. ഈ അഭിപ്രായം ഒരിക്കൽക്കൂടി ശ്രദ്ധിക്കാമോ?--Vijayan Rajapuram {വിജയൻ രാജപുരം} 07:24, 16 നവംബർ 2021 (UTC)Reply

താരകം

തിരുത്തുക
 
ഏഷ്യൻ മാസം താരകം 2021

2021 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2021 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
----രൺജിത്ത് സിജി {Ranjithsiji} 17:24, 1 ഡിസംബർ 2021 (UTC)Reply

രൺജിത്ത് സിജി {Ranjithsiji} 17:24, 1 ഡിസംബർ 2021 (UTC)Reply

പാരിജാതം എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം

തിരുത്തുക
 

പാരിജാതം എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പാരിജാതം എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Vijayan Rajapuram {വിജയൻ രാജപുരം} 09:18, 4 ഡിസംബർ 2021 (UTC)Reply

എട്ടുവർഷത്തോളമായി പാരിജാതം എന്ന പേരിൽ നിലനിന്ന താളിനെ ഒറ്റയടിക്ക് പേരുമാറ്റിയത് ന്യായീകരിക്കാനാവില്ല. എല്ലായിടത്തും ഇതിനെ പാരിജാതം എന്നുതന്നെയാണ് വിളിക്കുന്നത്. ഉദാഹരണം 1, 2. ഇതു വാണ്ടലിസമാണ്, തിരിച്ചാക്കുന്നു.--Vinayaraj (സംവാദം) 14:04, 4 ഡിസംബർ 2021 (UTC)Reply

ഒരു മരവും പാരിജാതം എന്ന തരത്തിൽ ശക്തമായി ഉറപ്പിക്കാൻ തക്ക തെളിവുകൾ ഉള്ളതായി തോന്നുന്നില്ല . കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ഗന്ധരാജനും പവിഴമല്ലിയും സിത്തറെക്സൈലം സ്പിനോസവും "Michelia" യും പാരിജാതമായാണ് കണക്കാക്കപ്പെടുന്നത് .[1],[2] അപ്പോൾ സിത്തറെക്സൈലം സ്പിനോസം എന്ന മരത്തിന് പാരിജാതം എന്ന് കൊടുക്കുന്നത് ശരിയാണോ സുഹൃത്തുക്കളേ ? ഞാൻ അതിനാലാണ് പാരിജാതം എന്ന് ഒരു പ്രേത്യേക താൾ ഉണ്ടാക്കിയത് . ആ താളിൽ പാരിജാതം എന്ന് കരുതപ്പെടുന്ന സസ്യങ്ങൾ എന്ന ഭാഗവും ചേർത്തത് . @Vijayan Rajapuram {വിജയൻ രാജപുരം} ഞാൻ ഉണ്ടാക്കിയ താളിൽ ഒരു തെറ്റിദ്ധാരണയും ഉണ്ടാകില്ല . അതിൽ ഞാൻ വ്യക്തമായി ആദ്യ ഭാഗത്ത് ഐതിഹ്യവും രണ്ടാം ഭാഗത്ത് പാരിജാതം എന്ന് കരുതപ്പെടുന്ന സസ്യങ്ങളും കൊടുത്തിരുന്നു . ഞാൻ വിക്കിപ്പീഡിയയിൽ ഒരു കാര്യം എഴുതുന്നതിന് മുമ്പ് ഒരുപാട് research ചെയ്താണ് എഴുതുന്നത് അല്ലാതെ ചുമ്മാതെയല്ല . താങ്കൾ വ്യക്തമായി ആ താൾ വിശകലനം ചെയ്യാത്തതിനാൽ സംഭവിച്ചതാണിത് എന്ന് ഞാൻ കരുതുന്നു . @Vinayaraj (സംവാദം) ഞാൻ വിക്കിപ്പീഡിയ നന്നാക്കാൻ നോക്കുന്ന ആളാണ് അല്ലാതെ വാണ്ടലിസം ചെയ്യുന്ന ആളല്ല . ചർച്ച വേണ്ടെന്ന് താങ്കൾ പറഞ്ഞത് തെറ്റായി . ചർച്ചകളിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് അല്ലാതെ ഒരാളുടെ തീരുമാനം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുകയല്ല വേണ്ടത് . താങ്കൾ ചർച്ചയ്ക്ക് ശേഷം തിരത്തലുകൾ മായ്ചിരുന്നെങ്കിൽ അത് നന്നായിരുന്നു . അല്ലാതെ താങ്കളുടെ സ്വന്തം അഭിപ്രായം ചെയ്തത് ശരിയായില്ല . ഇത് എന്നെപ്പോലെയുള്ള സാധാരണ വിക്കിപ്പീഡിയ എഡിറ്റർമാരെ നിരുത്സാഹപ്പെടുത്തലല്ലെ ....? വിക്കിപ്പീഡിയ ഒരു സ്വതന്ത്ര വിജ്ഞാനകോശമാണ് , അതിൽ എനിക്കും നിങ്ങൾക്കും ഒരേപോലെയുള്ള അവകാശങ്ങളാണുള്ളത് . അതിലെ തെറ്റുകൾ തിരുത്തി , ശരിയായ വിവരങ്ങൾ നൽകി മെച്ചപ്പെടുത്തുകയാണ് ഞാൻ ചെയ്തത് . പാരിജാതം എന്ന താൾ പഴയതുപോലെ ആക്കുമെന്ന് വിശ്വസിക്കുന്നു .

എന്ന് വിശ്വസ്തതയോടെ Nihal Neerrad S (സംവാദം) 18:03, 4 ഡിസംബർ 2021 (UTC)Reply

ഇവിടെ നൽകിയിട്ടുള്ള മറുപടി കാണുമല്ലോ?--Vijayan Rajapuram {വിജയൻ രാജപുരം} 05:24, 5 ഡിസംബർ 2021 (UTC)Reply

Sir ,

ഞാൻ ഒരു പുതിയ വിക്കിപ്പീഡിയ എഡിറ്ററാണ് . ഞാൻ വിക്കിപ്പീഡിയയിലെ കാര്യങ്ങൾ പഠിച്ച് വരുന്നതേ ഉള്ളൂ . താങ്കൾ ലേഖനം വികസിപ്പിക്കാൻ എനിക്ക് കുറച്ച് സമയം തരൂ . പിന്നെ അവലംബങ്ങൾ ചേർക്കാഞ്ഞത് എൻ്റെ തെറ്റാണ് . എന്നെ പോലെയുള്ള തുടക്കക്കാർക്ക് താങ്കളെ പോലെയുള്ളവരുടെ പ്രചോദനം എന്നും ഒരു കരുത്താണ് , നിർദ്ദേശങ്ങൾ അംഗീകരിക്കുന്നു . സർ ,കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പാരിജാതം എന്ന് അറിയപ്പെടുന്നത് വ്യത്യസ്ത ചെടികളാണ് . ചിലയിടത്ത് പവിഴമല്ലി , ചിലയിടത്ത് ഗന്ധരാജൻ , ചിലയിടത്ത് സിത്തറെക്സൈലം സ്പിനോസം എന്ന വൃക്ഷത്തിൻ്റെ പൂവ് , Michelia എന്ന പൂവ് ഒക്കെ പാരിജാതമെന്ന് വിളിക്കപ്പെടാറുണ്ട് . അപ്പോൾ സിത്തറെക്സൈലം സ്പിനോസം എന്ന പൂവിനെ മാത്രം" പാരിജാതം എന്ന് പറയാൻ പറ്റുമോ ? ഈ കാര്യമാണ് ഞാൻ ചൂണ്ടിക്കാട്ടിയത് . Nihal Neerrad S (സംവാദം) 06:29, 5 ഡിസംബർ 2021 (UTC)Reply

@Nihal Neerrad S, ലേഖനങ്ങളിൽ തിരുത്തൽ വരുത്താൻ നമുക്കവകാശമുണ്ട്. പക്ഷേ, അത്തരം തിരുത്തലുകൾ വസ്തുനിഷ്ഠമാവണം. അവലംബം നിർബന്ധമായും ഉണ്ടാവണം. വർഷങ്ങളായി നിലവിലുള്ള ലേഖനങ്ങളുടെ തലക്കെട്ടുമാറ്റം പോലുള്ളവ ചെയ്യുന്നതിനുമുൻപ് സംവാദം താളിൽ ചർച്ചയാവാം. അതല്ലാതെ, സ്വന്തം കണ്ടെത്തലുകൾ അവിടെ ചേർക്കരുത്.

WikiConference India 2023: Program submissions and Scholarships form are now open

തിരുത്തുക

Dear Wikimedian,

We are really glad to inform you that WikiConference India 2023 has been successfully funded and it will take place from 3 to 5 March 2023. The theme of the conference will be Strengthening the Bonds.

We also have exciting updates about the Program and Scholarships.

The applications for scholarships and program submissions are already open! You can find the form for scholarship here and for program you can go here.

For more information and regular updates please visit the Conference Meta page. If you have something in mind you can write on talk page.

‘‘‘Note’’’: Scholarship form and the Program submissions will be open from 11 November 2022, 00:00 IST and the last date to submit is 27 November 2022, 23:59 IST.

Regards

MediaWiki message delivery (സംവാദം) 11:25, 16 നവംബർ 2022 (UTC)Reply

(on behalf of the WCI Organizing Committee)

WikiConference India 2023: Open Community Call and Extension of program and scholarship submissions deadline

തിരുത്തുക

Dear Wikimedian,

Thank you for supporting Wiki Conference India 2023. We are humbled by the number of applications we have received and hope to learn more about the work that you all have been doing to take the movement forward. In order to offer flexibility, we have recently extended our deadline for the Program and Scholarships submission- you can find all the details on our Meta Page.

COT is working hard to ensure we bring together a conference that is truly meaningful and impactful for our movement and one that brings us all together. With an intent to be inclusive and transparent in our process, we are committed to organizing community sessions at regular intervals for sharing updates and to offer an opportunity to the community for engagement and review. Following the same, we are hosting the first Open Community Call on the 3rd of December, 2022. We wish to use this space to discuss the progress and answer any questions, concerns or clarifications, about the conference and the Program/Scholarships.

Please add the following to your respective calendars and we look forward to seeing you on the call

Furthermore, we are pleased to share the email id of the conference contact@wikiconferenceindia.org which is where you could share any thoughts, inputs, suggestions, or questions and someone from the COT will reach out to you. Alternatively, leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 16:21, 2 ഡിസംബർ 2022 (UTC)Reply

On Behalf of, WCI 2023 Core organizing team.

ഓറ്റ് ക്വിസിൻ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം

തിരുത്തുക
 

ഓറ്റ് ക്വിസിൻ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഓറ്റ് ക്വിസിൻ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Vijayan Rajapuram {വിജയൻ രാജപുരം} 07:00, 14 സെപ്റ്റംബർ 2023 (UTC)Reply

വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം

തിരുത്തുക

പ്രിയ Nihal Neerrad S,

വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.

 


വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിക്കികോൺഫറൻസ് കേരള 2023-ന്റെ ഔദ്യോഗിക താൾ കാണുക. വിക്കികോൺഫറൻസ് കേരള 2023-ന് പങ്കെടുക്കാൻ താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.

ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 17:55, 21 ഡിസംബർ 2023 (UTC)Reply

പഴയ താളുകൾ പുതിയതിലേക്ക് തിരിച്ചുവിടരുത്

തിരുത്തുക

പഴയ താളുകൾ പുതിയതിലേക്ക് തിരിച്ചുവിടുന്നത് വിക്കിനയങ്ങൾ പ്രകാരം ശരിയല്ല. തലക്കെട്ട് ആണ് പ്രശ്നമെങ്കിൽ തലക്കെട്ട് മാറ്റി നാൾവഴി ലയിപ്പിക്കുകയാണ് വേണ്ടത്. ഇതിനായി ലേഖനത്തിൻ്റെ സംവാദം താളിൽ കാരണം വിശദീകരിച്ച് കുറിപ്പിടുന്നതാണ് ഉചിതം. Ajeeshkumar4u (സംവാദം) 11:11, 18 ജൂലൈ 2024 (UTC)Reply

ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്സ് ഉപയോക്തൃ ഗ്രൂപ്പ്സാ - ങ്കേതിക കൂടിയാലോചനകൾ 2024

തിരുത്തുക

സുഹൃത്തുക്കളേ,

വിക്കിമീഡിയ പദ്ധതികളിൽ സംഭാവന നൽകുമ്പോൾ വിവിധ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനായി ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്‌സ് യൂസർ ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റി സാങ്കേതിക കൂടിയാലോചന നടത്തുന്നു. വിക്കിസമൂഹങ്ങളിലുടനീളമുള്ള വെല്ലുവിളികൾ നന്നായി മനസിലാക്കുക, പൊതുവായ പ്രശ്നങ്ങൾ മനസിലാക്കുക, ഭാവി സാങ്കേതിക വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

താങ്കളുടെ പൊതുവായ പ്രശ്നങ്ങൾ, ആശയങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട ഒരു സർവേയാണ്. ദയവായി (താങ്കളുടെ ഇഷ്ടമുള്ള ഭാഷയിൽ) സർവേ പൂരിപ്പിക്കുക. https://docs.google.com/forms/d/e/1FAIpQLSfvVFtXWzSEL4YlUlxwIQm2s42Tcu1A9a_4uXWi2Q5jUpFZzw/viewform?usp=sf_link

അവസാന തീയതി 2024 സെപ്റ്റംബർ 21 ആണ്.

പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ, ദയവായി സന്ദർശിക്കുക: https://w.wiki/AV78

മുകളിലെ ലിങ്കിൽ സർവേ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്.

ഒന്നിലധികം പ്രശ്നങ്ങളോ ആശയങ്ങളോ റിപ്പോർട്ട് ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒന്നിലധികം തവണ താങ്കൾക്ക് സർവേ പൂരിപ്പിക്കാൻ കഴിയും.

താങ്കളുടെ സംഭാവനകൾക്ക് നന്ദി!

സസ്നേഹം, MediaWiki message delivery (സംവാദം) 13:38, 9 സെപ്റ്റംബർ 2024 (UTC) ഇൻഡിക് മീഡിയവിക്കി ഡെവലപ്പർമാരുടെ പേരിൽReply