അക്ബർ ഷാ (വജ്രം)
മുഗൾ സാമ്രാജ്യത്തിന്റെ സ്വത്തായിരുന്നു അക്ബർ ഷാ എന്ന വജ്രം. 119 കാരറ്റ് തൂക്കമുള്ളതായിരുന്നു ഈ ഇളംപച്ച വജ്രം. 1866 ൽ കണ്ണുനീർത്തുള്ളിയുടെ രൂപത്തിൽ ചെത്തിമിനുക്കി. ഷാ അക്ബർ എന്നും ഷാജഹാൻ ഇരുലോകങ്ങളുടെ ഭരണാധികാരിയായി എന്നും അക്ബർഷായിൽ കൊത്തിവച്ചിട്ടുണ്ടായിരുന്നുത് ഈ ചെത്തി മിനുക്കലിലൂടെ അലങ്കോലമായി. അതോടെ ഈ വജ്രത്തിന്റെ ചരിത്രപരമായ പ്രധാന്യത്തിനും മൂല്യത്തിനും കുറവുണ്ടായി. അക്ബർ ഷാ ഇന്ന് ബറോഡയിലെ ഗെയ്ക്ക് വാദ് രാജവംശത്തിന്റെ രത്ന ശേഖരത്തിലാണുള്ളത്.[1]