താജ്-ഇ-മാഹ് (വജ്രം)
ഗൊൽക്കൊണ്ടാ വജ്ര ഖനിയിൽ നിന്നു ലഭിച്ചതാണ് ഈ വജ്രം . 150 കാരറ്റ് ഭാരമാണ് താജ് ഇ–മാഹ് വജ്രത്തിനുളളത് . റോസാപുഷ്പത്തിന്റെ ആകൃതിയിലാണു ഈ വജ്രം ചെത്തിമിനുക്കിയിരിക്കുന്നത്.ചന്ദ്രന്റെ കിരീടമെന്നാണ് താജ്-ഇ-മാഹ് എന്ന പദത്തിൻ്റെ അർഥം. ഈ വജ്രത്തിന് പ്രത്യേക നിറമില്ല .
ചരിത്രം
തിരുത്തുകഗൊൽക്കൊണ്ടാ വജ്ര ഖനിയിൽ നിന്നു ലഭിച്ച ഈ വജ്രം മുഗൾ രാജാക്കന്മാരുടെ കൈയിലായിരുന്നു . 1739 ൽ നാദിർഷാ ഡൽഹിയിൽ നിന്ന് ഈ രത്നം കൊള്ളയടിച്ചു. ഇപ്പോൾ ഈ രത്നം ഇറാനിയൻ രാജകീയ രത്നശേഖരത്തിലാണിന്നുള്ളത്[1]