വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പാരിജാതം
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: പരിഹരിച്ചു--Vijayan Rajapuram {വിജയൻ രാജപുരം} ✉ 08:02, 10 ഡിസംബർ 2021 (UTC)[മറുപടി]
- പാരിജാതം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
സസ്യത്തെക്കുറിച്ചാണോ പുരാണത്തെക്കുറിച്ചാണോ ലേഖനമെന്നുപോലും വ്യക്തമാവുന്നില്ല. ആധികാരികത നൽകാനാവശ്യമായ അവലംബങ്ങളുമില്ല. തികച്ചും തെറ്റിദ്ധാരണയുണ്ടാക്കുന്ന ഈ ലേഖനം മായ്ക്കണം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:18, 4 ഡിസംബർ 2021 (UTC)[മറുപടി]
- എട്ടുവർഷത്തോളമായി പാരിജാതം എന്ന പേരിൽ നിലനിന്ന താളിനെ ഒറ്റയടിക്ക് പേരുമാറ്റിയത് ന്യായീകരിക്കാനാവില്ല. എല്ലായിടത്തും ഇതിനെ പാരിജാതം എന്നുതന്നെയാണ് വിളിക്കുന്നത്. ഉദാഹരണം 1, 2. ഇതു വാണ്ടലിസമാണ്, തിരിച്ചാക്കുന്നു, അതിന് ചർച്ചയുടെ ആവശ്യമൊന്നുമില്ല.--Vinayaraj (സംവാദം) 14:37, 4 ഡിസംബർ 2021 (UTC)[മറുപടി]
ഒരു മരവും പാരിജാതം എന്ന തരത്തിൽ ശക്തമായി ഉറപ്പിക്കാൻ തക്ക തെളിവുകൾ ഉള്ളതായി തോന്നുന്നില്ല . കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ഗന്ധരാജനും പവിഴമല്ലിയും സിത്തറെക്സൈലം സ്പിനോസവും "Michelia" യും പാരിജാതമായാണ് കണക്കാക്കപ്പെടുന്നത് .[1],[2] അപ്പോൾ സിത്തറെക്സൈലം സ്പിനോസം എന്ന മരത്തിന് പാരിജാതം എന്ന് കൊടുക്കുന്നത് ശരിയാണോ സുഹൃത്തുക്കളേ ? ഞാൻ അതിനാലാണ് പാരിജാതം എന്ന് ഒരു പ്രേത്യേക താൾ ഉണ്ടാക്കിയത് . ആ താളിൽ പാരിജാതം എന്ന് കരുതപ്പെടുന്ന സസ്യങ്ങൾ എന്ന ഭാഗവും ചേർത്തത് . @Vijayan Rajapuram {വിജയൻ രാജപുരം} ✉ ഞാൻ ഉണ്ടാക്കിയ താളിൽ ഒരു തെറ്റിദ്ധാരണയും ഉണ്ടാകില്ല . അതിൽ ഞാൻ വ്യക്തമായി ആദ്യ ഭാഗത്ത് ഐതിഹ്യവും രണ്ടാം ഭാഗത്ത് പാരിജാതം എന്ന് കരുതപ്പെടുന്ന സസ്യങ്ങളും കൊടുത്തിരുന്നു . ഞാൻ വിക്കിപ്പീഡിയയിൽ ഒരു കാര്യം എഴുതുന്നതിന് മുമ്പ് ഒരുപാട് research ചെയ്താണ് എഴുതുന്നത് അല്ലാതെ ചുമ്മാതെയല്ല . താങ്കൾ വ്യക്തമായി ആ താൾ വിശകലനം ചെയ്യാത്തതിനാൽ സംഭവിച്ചതാണിത് എന്ന് ഞാൻ കരുതുന്നു . @Vinayaraj (സംവാദം) ഞാൻ വിക്കിപ്പീഡിയ നന്നാക്കാൻ നോക്കുന്ന ആളാണ് അല്ലാതെ വാണ്ടലിസം ചെയ്യുന്ന ആളല്ല . ചർച്ച വേണ്ടെന്ന് താങ്കൾ പറഞ്ഞത് തെറ്റായി . ചർച്ചകളിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് അല്ലാതെ ഒരാളുടെ തീരുമാനം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുകയല്ല വേണ്ടത് . താങ്കൾ ചർച്ചയ്ക്ക് ശേഷം തിരത്തലുകൾ മായ്ചിരുന്നെങ്കിൽ അത് നന്നായിരുന്നു . അല്ലാതെ താങ്കളുടെ സ്വന്തം അഭിപ്രായം ചെയ്തത് ശരിയായില്ല . ഇത് എന്നെപ്പോലെയുള്ള സാധാരണ വിക്കിപ്പീഡിയ എഡിറ്റർമാരെ നിരുത്സാഹപ്പെടുത്തലല്ലെ ....? വിക്കിപ്പീഡിയ ഒരു സ്വതന്ത്ര വിജ്ഞാനകോശമാണ് , അതിൽ എനിക്കും നിങ്ങൾക്കും ഒരേപോലെയുള്ള അവകാശങ്ങളാണുള്ളത് . അതിലെ തെറ്റുകൾ തിരുത്തി , ശരിയായ വിവരങ്ങൾ നൽകി മെച്ചപ്പെടുത്തുകയാണ് ഞാൻ ചെയ്തത് . പാരിജാതം എന്ന താൾ പഴയതുപോലെ ആക്കുമെന്ന് വിശ്വസിക്കുന്നു .
എന്ന് വിശ്വസ്തതയോടെ Nihal Neerrad S (സംവാദം) 18:03, 4 ഡിസംബർ 2021 (UTC)[മറുപടി]
- പ്രിയ @Nihal Neerrad S:, ഒരു ശാസ്ത്രലേഖനമെഴുതുമ്പോൾ വേണ്ടുന്ന അത്യാവശ്യഘടകങ്ങൾ പോലും താങ്കളുടെ പാരിജാതലേഖനത്തിലുണ്ടായിരുന്നില്ല. അവലംബം വേണ്ടേ? Taxobox ചേർത്തിരുന്നോ? താങ്കളുടെ റിസർച്ച് പ്രകാരമായാലും യഥാർത്ഥ പാരിജാതത്തിന്റെ ചിത്രം ചേർത്തിരുന്നോ?
//ചർച്ച വേണ്ടെന്ന് താങ്കൾ പറഞ്ഞത് തെറ്റായി . ചർച്ചകളിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് അല്ലാതെ ഒരാളുടെ തീരുമാനം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുകയല്ല വേണ്ടത് . // എന്നെഴുതുന്ന താങ്കൾ, എട്ടുവർഷത്തോളമായി പാരിജാതം എന്ന പേരിൽ നിലനിന്ന ഒരു താളിനെ പേരുമാറ്റുന്നതിന് മുൻപ് സംവാദം താളിൽ ഒരു കുറിപ്പിടേണ്ടിയിരുന്നില്ലേ? ചർച്ചയ്ക്കായിത്തന്നെയാണ് മായ്ക്കൽ ടാഗ് നൽകിയത്. //ഞാൻ വിക്കിപ്പീഡിയയിൽ ഒരു കാര്യം എഴുതുന്നതിന് മുമ്പ് ഒരുപാട് research ചെയ്താണ് എഴുതുന്നത് അല്ലാതെ ചുമ്മാതെയല്ല // എന്നെഴുതിയ താങ്കൾ എന്തുകൊണ്ടാണ് ആ റിസർച്ചിന്റെ സാധുവായ കണ്ണികൾ ലേഖനത്തിൽ ചേർക്കാതിരുന്നത്? പുരാണകഥയും ശാസ്ത്രവും ചേർത്തെഴുതാൻ ഇതൊരു ബ്ലോഗോ FB യോ ആണോ? വിക്കിപീഡിയ എന്തൊക്കെയല്ല എന്നത് കാണണമെന്നഭ്യർത്ഥിക്കുന്നു.
സാന്ദർഭികമായി ഒരു കാര്യം കൂടി: ഇംഗ്ലീഷിലെ, ധാരാളം വിവരമുള്ള ലേഖനങ്ങളുടെ ആമുഖഭാഗം മാത്രം വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചശേഷം ഉപേക്ഷിച്ചുപോകുന്നത് ശരിയല്ല. ഇത്തരം കുഞ്ഞുസൃഷ്ടികളെ വികസിപ്പിച്ചുകൊണ്ടെയിരിക്കാൻ മാത്രമുള്ള ആൾബലം ഇപ്പോൾ മലയാളം വിക്കിയിലില്ല. നാവികസേനാദിനം (ഇന്ത്യ) ഇനിയെങ്കിലും Navy Day (India) അടിസ്ഥാനമാക്കി വികസിപ്പിക്കുമെന്ന് കരുതുന്നു. ഇതെല്ലാമെഴുതുന്നത് താങ്കൾ പറയുന്നതുപോലെ (//സാധാരണ വിക്കിപ്പീഡിയ എഡിറ്റർമാരെ നിരുത്സാഹപ്പെടുത്തലല്ലെ ....? വിക്കിപ്പീഡിയ ഒരു സ്വതന്ത്ര വിജ്ഞാനകോശമാണ് , അതിൽ എനിക്കും നിങ്ങൾക്കും ഒരേപോലെയുള്ള അവകാശങ്ങളാണുള്ളത് . //) നിരുൽസാഹപ്പെടുത്താനല്ല. മറിച്ച് മെച്ചപ്പെടുത്താനാണ്. ലേഖനം വികസിപ്പിക്കാമോ?, അവലംബം ചേർക്കണം , സംവാദം താളിലെ സന്ദേശങ്ങൾ മാനിക്കുന്നില്ല , പകർപ്പവകാശലംഘനം , അവലംബം എന്നിവയെല്ലാമെഴുതിയത് എന്തിനായിരിക്കാം?! ലേഖനം പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽപ്പിന്നെ നമുക്കതിൽ പ്രത്യേകാവകാശമില്ല. പക്ഷേ, തെറ്റിദ്ധാരണയുണ്ടാക്കുന്നവ അവിടെ നിലനിർത്താനാവില്ല. അതിനാലാണ് കാര്യനിർവ്വാഹകർ ഇടപെടുന്നത്. ഇത്തരം മാർഗ്ഗനിർദ്ദേശങ്ങളുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കി കൂടുതൽ മെച്ചപ്പടുത്തി കരുത്തോടെ ഇവിടെ തുടരാനാവട്ടെയെന്ന് ആശംസിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:21, 5 ഡിസംബർ 2021 (UTC)[മറുപടി]
Sir ,
ഞാൻ ഒരു പുതിയ വിക്കിപ്പീഡിയ എഡിറ്ററാണ് . ഞാൻ വിക്കിപ്പീഡിയയിലെ കാര്യങ്ങൾ പഠിച്ച് വരുന്നതേ ഉള്ളൂ . താങ്കൾ ലേഖനം വികസിപ്പിക്കാൻ എനിക്ക് കുറച്ച് സമയം തരൂ . പിന്നെ അവലംബങ്ങൾ ചേർക്കാഞ്ഞത് എൻ്റെ തെറ്റാണ് . എന്നെ പോലെയുള്ള തുടക്കക്കാർക്ക് താങ്കളെ പോലെയുള്ളവരുടെ പ്രചോദനം എന്നും ഒരു കരുത്താണ് , നിർദ്ദേശങ്ങൾ അംഗീകരിക്കുന്നു . സർ ,കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പാരിജാതം എന്ന് അറിയപ്പെടുന്നത് വ്യത്യസ്ത ചെടികളാണ് . ചിലയിടത്ത് പവിഴമല്ലി , ചിലയിടത്ത് ഗന്ധരാജൻ , ചിലയിടത്ത് സിത്തറെക്സൈലം സ്പിനോസം എന്ന വൃക്ഷത്തിൻ്റെ പൂവ് , Michelia എന്ന പൂവ് ഒക്കെ പാരിജാതമെന്ന് വിളിക്കപ്പെടാറുണ്ട് . അപ്പോൾ സിത്തറെക്സൈലം സ്പിനോസം എന്ന പൂവിനെ മാത്രം" പാരിജാതം എന്ന് പറയാൻ പറ്റുമോ ? ഈ കാര്യമാണ് ഞാൻ ചൂണ്ടിക്കാട്ടിയത് . Nihal Neerrad S (സംവാദം) 06:29, 5 ഡിസംബർ 2021 (UTC)[മറുപടി]
- പാരിജാതം എന്നു പേരുള്ള എല്ലാ കാര്യത്തിനും പാരിജാതം എന്ന തലക്കെട്ടു നൽകാൻ ആവില്ലല്ലോ, അപ്പോൾ കൂടുതലായി ഉപയോഗിച്ചുവരുന്ന പേരുകൾ തലക്കെട്ടായി കൊടുക്കും. അല്ലാത്ത വിവക്ഷാകാര്യങ്ങൾ ലേഖനത്തിൽ ചേർക്കാം. ഏറ്റവും നല്ലത് ലാറ്റിൻ നാമം ഇംഗ്ലീഷിൽ അങ്ങനെതന്നെ കൊടുക്കലാണ്, എന്നാൽ അത് നയത്തിന് എതിരാണ്. നിരവധിവർഷങ്ങൾ ആയി നിലനിന്നുപോരുന്ന ഒരു ലേഖനം ഒറ്റയടിക്ക് പേരുമാറ്റി മറ്റെന്തോ ഒരു കാര്യം ചേർക്കുന്നതിനുമുൻപ് ചർച്ചയാവാമായിരുന്നു.--Vinayaraj (സംവാദം) 07:28, 5 ഡിസംബർ 2021 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.