നമസ്കാരം Jasif !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- Rameshng:::Buzz me :) 04:51, 14 സെപ്റ്റംബർ 2009 (UTC)Reply

ഉപയോക്തൃനാമം

തിരുത്തുക

താങ്കളുടെ ഉപയോക്തൃനാമം ജാസിഫ് എന്നാക്കി മാറ്റണമെങ്കിൽ ഇവിടെ ഒരു കുറിപ്പിടുക. ആശംസകളോടെ -- റസിമാൻ ടി വി 19:58, 22 ജനുവരി 2010 (UTC)Reply

ലേഖനങ്ങൾക്ക് മലയാളത്തിൽ തലക്കെട്ട് കൊടുക്കാൻ ശ്രദ്ധിക്കുക. ലേഖനം സൃഷ്ടിക്കും മുമ്പ് അതേ വിഷയത്തെക്കുറിച്ച് വേറേ ലേഖനം നിലവിലുണ്ടോ എന്ന് തിരഞ്ഞുനോക്കുന്നത് നന്നായിരിക്കും. ആശംസകളോടെ -- റസിമാൻ ടി വി 20:28, 22 ജനുവരി 2010 (UTC)Reply

ഫലകം:ഭാരതത്തിലെ വേശ്യാവ്റ്ത്തി

തിരുത്തുക

ഫലകം:ഭാരതത്തിലെ വേശ്യാവ്റ്ത്തി എന്ന ലേഖനം യാതൊരു അർത്ഥവുമില്ലാത്തത് എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 19:54, 27 ജനുവരി 2010 (UTC)Reply

{{helpme}}

പറയൂ, എന്ത് സഹായമാണ്‌ വേണ്ടത്? -- റസിമാൻ ടി വി 15:10, 28 ജനുവരി 2010 (UTC)Reply

നിബന്ധനകൾ എന്ന് പറയാനൊന്നുമില്ല. ഒരു കൂട്ടത്തിൽ പെടുത്താവുന്ന വിഷയങ്ങളെക്കുറിച്ചായിരിക്കണം. പൂർണ്ണമായ ലിസ്റ്റല്ലെങ്കിൽ ചുവന്ന കണ്ണികൾ ഇല്ലാതിരിക്കുന്നതാണ്‌ നല്ലത്. ഉദാഹരണമായി ഫലകം:ConstellationList നോക്കൂ. സംശയമുണ്ടെങ്കിൽ ചോദിക്കുക -- റസിമാൻ ടി വി 16:07, 28 ജനുവരി 2010 (UTC)Reply

ദയവായി ശ്രദ്ധിക്കുക

തിരുത്തുക

താങ്കൾ തുടങ്ങിയ ഈ താൾ മായ്ക്കുന്നതിനായി നിർദ്ദേശിച്ചിരിക്കുകയാണ്‌. ഈ താളിൽ താങ്കൾ ചേർത്തിരിക്കുന്നത് പ്രണയം എന്നാണെങ്കിൽ ഒരു താൾ ഇവിടെ ഞെക്കിയാൽ കാണാം. താങ്കൾക്ക് ആദ്യമായി എതെങ്കിലും താളുകളിൽ അക്ഷരത്തെറ്റുകൾ തിരുത്തി വിക്കിപ്രവർത്തനത്തിൽ പങ്കുകൊണ്ടതിനുശേഷം പുതിയ ലേഖനങ്ങൾ എഴുതി തുടങ്ങാവുന്നതാണ്‌. ഇങ്ങനെ പല താളുകളും മായ്ക്കുകയും പിന്നീട് പുതിയവ ഉണ്ടാക്കുകയും ചെയ്യും. അതിനാൽ താളുകൾ മായ്ക്കുന്നതിൽ വിഷമിക്കേണ്ട. ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമാണെങ്കിൽ ആരുടേയെങ്കിലും സം‌വാദതാളിൽ ഒരു കുറിപ്പ് നൽകിയാൽ മതി. വലിയ തിരുത്തലുകൾ നടത്തി നല്ലൊരു വിക്കിപീഡിയനാകാൻ ആശംസകളോടെ സസ്നേഹം, --സുഗീഷ് 23:09, 14 ഫെബ്രുവരി 2010 (UTC)Reply

സ്വാഗതം

തിരുത്തുക

നമസ്കാരം, Jasif, ലേഖന സംരക്ഷണ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.

 
ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി!




താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...Rameshng:::Buzz me :) 06:15, 28 മാർച്ച് 2010 (UTC)Reply

2 ജി സ്പെക്ട്രം

തിരുത്തുക

എന്റെ പിഴ. എന്റെ വലിയ പിഴ :( തിരിച്ചു വിട്ട താൾ പൂർവ്വസ്ഥിതിയിലാക്കിയിട്ടുണ്ട്. ആ താളിൽ കൂടുതൽ വിവരങ്ങൾ ചേർത്ത് ലേഖനം വിപുലീകരിക്കാൻ താല്പര്യം. --Anoopan| അനൂപൻ 05:34, 15 ഫെബ്രുവരി 2011 (UTC)Reply

തിരിച്ചുവിടൽ

തിരുത്തുക

ലേഖനത്തിന്റെ തലക്കെട്ട്/പേര് ശരിയല്ലെന്നു കണ്ടാൽ അവ പുതിയ പേരിൽ പുനർനിർമ്മിക്കുന്നതിനു പകരം തൽക്കെട്ട് മാറ്റാനുള്ള സംവിധാനം വിക്കിപീഡിയയിലുണ്ട്. കൂടുതൽ വിവരങ്ങൾ സ:എഡിറ്റിങ് വഴികാട്ടി#ലേഖനങ്ങളുടെ പേര് മാറ്റൽ എന്ന താളിൽ കാണുക. --Vssun (സുനിൽ) 09:54, 16 ഫെബ്രുവരി 2011 (UTC)Reply

സമസ്തപദങ്ങൾ

തിരുത്തുക

ഇത് കാണുക

ഇങ്ങനെ സമസ്തപദങ്ങളെ വേർപിരിച്ചെഴുതുന്നതെന്തിനാണ്?--Vssun (സുനിൽ) 15:17, 18 ഫെബ്രുവരി 2011 (UTC)Reply

മത്സ്യ ബന്ധനം, അവിഭാജ്യ ഘടകം എന്നിങ്ങനെ പിരിച്ചെഴുതുന്നത് വ്യാകരണപരമായി തെറ്റാണ്. അതുകൊണ്ട് ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ. --Vssun (സുനിൽ) 15:17, 19 ഫെബ്രുവരി 2011 (UTC)Reply

കാണുക

തിരുത്തുക

കാണുക

വിക്കിപീഡിയയിൽ അൽപ്പം പരിചയമാകുമ്പോൾ നാമെല്ലാം എല്ലാ ഉപയോക്താക്കളോടും ഒരുപോലെ പെരുമാറാൻ തുടങ്ങും. പുതിയ ഒരു ഉപയോക്താവിന് നയങ്ങളെയും മാർഗ്ഗരേഖകളെയും അറിഞ്ഞുകൂടാ. സദുദ്ദേശ്യത്തോടെ അവർ ഒരു ലേഖനം എഴുതിയാൽ അതിൽ അപ്പോൾത്തന്നെ {{notability}}, {{oneliner}}, {{cleanup}}, {{unreferenced}} തുടങ്ങിയ ഫലകങ്ങൾ ചേർത്തതായോ മായ്ക്കാൻ നിർദ്ദേശിച്ചതായോ കണ്ടാൽ അവർ അസ്വസ്ഥരാകും. ഇതൊരു ബ്യൂറോക്രസിയാണെന്ന് തെറ്റിദ്ധരിച്ച് അവർ വിട്ടുപോകും. അവർ എല്ലാം കണ്ടും അനുകരിച്ചും പഠിക്കേണ്ടവരാണ്. അവർ ചേർത്ത ലേഖനത്തെ കഴിയുന്ന വിധം മാറ്റിയെഴുതി, അവരുടെ യത്നത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് 'മാറ്റം ശ്രദ്ധിക്കുമല്ലോ' എന്ന നിർദ്ദേശത്തോടെ ('കണ്ട് പഠി' എന്നല്ല.) ലേഖനത്തിലേക്ക് ക്ഷണിക്കാൻ കഴിയുമെങ്കിൽ ഉചിതം.--റോജി പാലാ 18:01, 24 ഫെബ്രുവരി 2011 (UTC)Reply

ഡോ.

തിരുത്തുക

ലേഖനത്തിന്റെ തലക്കെട്ടിൽ ഡോ. , ശ്രീ, ശ്രീമതി എന്നീ പ്രയോഗങ്ങൾ ഉപയോഗിക്കരുത്. വേണമെങ്കിൽ റീഡയരക്ട് താളുകളാവാം. കൂടുതൽ വിവരങ്ങൾക്ക് നിർബന്ധമായും ഒഴിവാക്കേണ്ട പ്രയോഗങ്ങൾ കാണുക--Anoopan| അനൂപൻ 16:57, 28 ഫെബ്രുവരി 2011 (UTC)Reply

അതൊരു തിരിച്ചുവിടൽ (Redirect) താൾ മാത്രമല്ലേ. താളിന്റെ തലക്കെട്ട് എസ്. ശിവദാസ് എന്നു തന്നെയല്ലേ. അതു പോലെ ഇപ്പോൾ ഡോ. ബി. ഇക്ബാൽ എന്നു തിരഞ്ഞാലും താളിലെത്തും. അതാണ് ഞാൻ പറഞ്ഞത് റീഡയരക്ട് താളുകൾ നിർമ്മിക്കാം. എന്നാൽ താളുകളുടെ തലക്കെട്ടിൽ ഇതു പോലുള്ള സംബോധനകൾ അരുത് എന്ന്. --Anoopan| അനൂപൻ 17:59, 28 ഫെബ്രുവരി 2011 (UTC)Reply
ഇതേക്കുറിച്ച് ശൈലീ പുസ്തകത്തിന്റെ സംവാദം താളിലും മറ്റു പലയിടങ്ങളിലുമായി നിരവധി തവണ ചർച്ചകൾ നടന്നിട്ടുള്ളതാണ്. താങ്കളുടെ അഭിപ്രായം ഒരു പുതിയ തലക്കെട്ടിനു കീഴിൽ രേഖപ്പെടുത്തൂ. നമുക്ക് ചർച്ച ചെയ്ത് ഒരു തീരുമാനത്തിലെത്താം. ഇതൊന്നും ബാലിശമായ വാദങ്ങൾ ആണെന്ന് ഞാൻ കരുതുന്നില്ല. തികച്ചും ന്യായമായ വാദങ്ങൾ തന്നെ. --Anoopan| അനൂപൻ 05:16, 1 മാർച്ച് 2011 (UTC)Reply

Need help

തിരുത്തുക

Sir,

Why should you create an English wiki account and continue your works about Kerala there. If you have already any, more concentrate on http://en.wikipedia.org., as simultaneously improving the knowledge about Kerala. (Rameez pp 19:00, 24 ജൂൺ 2011 (UTC))Reply

കൊല്ലം ടെക്നോപാർക്ക്

തിരുത്തുക

കൊല്ലം ടെക്നോപാർക്കിന്റെ ഫലകങ്ങൾ നീക്കിയിട്ടുണ്ട്. ഒന്നു ശ്രദ്ധിച്ചോളു--റോജി പാലാ 15:49, 7 ഓഗസ്റ്റ് 2011 (UTC)Reply

ഒറ്റവരി

തിരുത്തുക

പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട ഐ.സി.ഐ.സി.ഐ. ബാങ്ക് എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- സുഗീഷ് 22:02, 21 ഒക്ടോബർ 2011 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Jasif,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:54, 29 മാർച്ച് 2012 (UTC)Reply

ഒഴിഞ്ഞ തലക്കെട്ടുകൾ

തിരുത്തുക

കാട്ടാക്കട താലൂക്ക് പോലുള്ള ലേഖനങ്ങളിൽ ഒഴിഞ്ഞ തലക്കെട്ടുകളിൽ താങ്കൾ ഇപ്പോൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നില്ലെങ്കിൽ അത്തരം തലക്കെട്ടുകൾ സൃഷ്ടിച്ചിടേണ്ടതില്ല. അഭ്യർഥിച്ചെന്നു മാത്രം.--റോജി പാലാ (സംവാദം) 20:48, 12 ഏപ്രിൽ 2013 (UTC)Reply

പുതിയ താലൂക്കുകൾ രൂപീകരിച്ചകാര്യം പത്രങ്ങളിലൂടെ അറിഞ്ഞിട്ടുണ്ട്, എല്ലാവരും. പക്ഷേ അതിൽ കാട്ടാക്കട ഉണ്ടോ എന്ന് എങ്ങനെയാണ് ഉറപ്പുവരുത്തുക ? ദയവായി ഇംഗ്ലീഷിലോ മലയാളത്തിലോ ഇന്റർനെറ്റിൽ ഇതിനെക്കുറിച്ച് പരതി, ഏതെങ്കിലും ഒരു ലിങ്കെങ്കിലും കണ്ടുപിടിച്ച് താങ്കൾ സൃഷ്ടിക്കുന്ന ലേഖനത്തിൽ അവലംബമായി ചേർക്കുമല്ലോ. ഇങ്ങനെ അവലംബമില്ലാതെ ലേഖനങ്ങൾ എഴുതിക്കഴിഞ്ഞാൽ ഏതെങ്കിലും വിരുതന്മാർ യാതൊരു അവലംബവും ചേർക്കാതെ "കിഴക്കേക്കോട്ട താലൂക്ക്" എന്നൊരു താൾ തുടങ്ങിയാലോ :) കൂടുതൽ സജീവമായി കാണുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് --Adv.tksujith (സംവാദം) 03:06, 13 ഏപ്രിൽ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Jasif

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 08:26, 16 നവംബർ 2013 (UTC)Reply

കിളിമാനൂർ

തിരുത്തുക

കിളിമാനൂർ എന്ന താളിൽ താങ്കൾ http://easajim.blogspot.com/2012/11/kilimanoor-history-pazhayakunnummel_5.html ഈ ബ്ലോഗിൽ നിന്നും പകർത്തി ഒട്ടിച്ചതാണെന്നു കാണുന്നു. ബ്ലോഗുകളുടെ ഉള്ളടക്കം സ്വതന്ത്രമല്ല. ദയവായി ബ്ലോഗുകളെ അവലംബമാക്കാതിരിക്കാനും ശ്രദ്ധിക്കുക. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:39, 11 ഫെബ്രുവരി 2015 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply