അബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂം
പ്രവാചകൻ മുഹമ്മദിന്റെ സഹചാരിയാണ് അബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂം (അറബി: عبد الله بن أم مكتوم) (മരണം 636).
മക്കയിലെ ഖുറൈശി ഗോത്രത്തിൽ ഫഖീസുബ്നു സാഇദിന്റെ മകനായി ജനിച്ചു. ജന്മനാ അന്ധനായിരുന്നു. മാതാവ്: അബ്ദുല്ലയുടെ പുത്രി ആതിക. മുഹമ്മദ് നബിയുടെ ഭാര്യ ഖദീജയുടെ അമ്മാവന്റെ മകനായിരുന്നു, ഉമ്മി മക്തൂം. നബിയോടുള്ള ആഭിമുഖ്യവും ഖുർ-ആൻ മനഃപാഠമാക്കാനുള്ള അതിരറ്റ ആഗ്രഹവും കാരണം കിട്ടുന്ന ഒരവസരവും അദ്ദേഹം പാഴാക്കിയിരുന്നില്ല.
ഇദ്ദേഹത്തെക്കുറിച്ച് ഖുർ-ആനിൽ ഒരദ്ധ്യായം തന്നെയുണ്ട്. ഖുറൈശി പ്രമുഖരായ ശൈബത്, അബൂജഹൽ എന്നപേരിൽ കുപ്രസിദ്ധനായ അമ്ര് ബിനു ഹിശാം, ഉമയ്യത് ബിൻ ഖലഫ്, ഖാലിദിന്റെ പിതാവ് വലീദുബ്നു മുഗീറ എന്നിവരുമായി ഒരു ചർച്ച നടന്നു കൊണ്ടിരിക്കുമ്പോൾ കയറിച്ചെന്ന കുരുടനായ ഉമ്മിമക്തൂമിനെ നബി അവഗണിച്ചു. ആ സന്ദർഭത്തിലാണു പ്രസ്തുത ഖുർ-ആൻ അവതരിച്ചത്[1]എന്ന് വിശ്വസിക്കപ്പെടുന്നു .
ഇതു കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ സ്വഹാബികൾ./ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്