സൗദ
സൗദ ബിൻത് സമ[1] (Arabic: سودة بنت زمعة) മുഹമ്മദിന്റെ 12 ഭാര്യമാരിൽ ഒരാളും ആദ്യമായി ഇസ്‌ലാം സ്വീകരിച്ചവരിൽ ഒരാളും ആയിരുന്നു. പിതാവു വഴി ഖുറൈഷ് ഗോത്രത്തിൽപ്പെട്ടവരായിരുന്നു അവർ. മുഹമ്മദ് തന്റെ ആദ്യ ഭാര്യയായിരുന്ന ഖദീജയുടെ മരണത്തെത്തുടർന്ന് തന്റെ 53-ാം വയസ്സിലാണ് വിധവയായിരുന്ന സൗദയെ വിവാഹം കഴിക്കുന്നത്.[2] [3] മുഹമ്മദിന്റെ മരണശേഷം ഇസ്ലാമിക ഭരകൂടത്തിൽ നിന്നും സമ്മാനമായി ലഭിച്ച ധനം അവർ പാവങ്ങൾക്കുവേണ്ടി ചെലവഴിക്കുകയാണ് ഉണ്ടായത്. ഉമയ്യദ് രാജവംശത്തിലെ ആദ്യ ഖലീഫയായിരുന്ന മുആവിയ ഒന്നാമൻ സൗദക്ക് 180,000 ദിർഹം വിലയുള്ള ഒരു വീട് നൽകുകയുണ്ടായി. ഒക്ടോബർ 674-ൽ അവർ മരണപ്പെട്ടു.