തൽഹ
തൽഹ ഇബ്നു ഉബൈദുള്ളാഹ് (അറബിക്: طلحة بن عبيدالله) (മരണം:597 - 656) മുഹമ്മദ് നബിയുടെ അനുയായികളിൽ പ്രമുഖനായിരുന്നു. തന്റെ ജീവിതകാലത്ത് സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ട 10 സ്വഹാബികളിൽ ഒരാളായ തൽഹയുടെ ഉഹ്ദ് ജമൽ യുദ്ധങ്ങളിലെ സംഭാവനകൾ ശ്രദ്ധേയമാണ്. അതുപോലെ മൂന്നാമത്തെ ഖലീഫയെ തിരഞ്ഞെടുക്കാൻ ഖലീഫാ ഉമർ നിയോഗിച്ച ആറംഗ സമിതിയിലും അദ്ദേഹം അംഗമായിരുന്നു.
ആദ്യകാലജീവിതം
തിരുത്തുകതൽഹയുടേയും ഇസ്‌ലാമിലെ ഒന്നാം ഖലീഫ അബൂബക്കറിന്റെയും പ്രപിതാമഹൻ അംറ് ഇബ്നു കഅബ് ആണ്. ബനൂ തയിം വംശജനായ അദ്ദേഹം അതീവ സമ്പന്നനായിരുന്നു. ഇസ്‌ലാം മതം ആദ്യമായി സ്വീകരിച്ചവരിൽ ഉൾപ്പെട്ട തൽഹ ആ സമയം മക്കയിലെ അപൂർവ്വം സാക്ഷരരിൽ ഒരാളായിരുന്നു. തന്റെ 18-ാം വയസ്സിലാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുന്നത്.
മദീനയിൽ
തിരുത്തുകഉഹ്ദ് യുദ്ധത്തിൽ മുഹമ്മദിന്റെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന തൽഹ തനിക്ക് പറ്റിയ മുറിവുകൾ വകവെക്കാതെ ആ ചുമതല ഭംഗിയായി നിറവേറ്റി.യുദ്ധം അവസാനിക്കുമ്പോൾ അദ്ദേഹത്തിന്റെ ദേഹത്ത് 70-ലധികം മുറിവുകൾ ഉണ്ടായിരുന്നു. തൽഹയുടെ ധീരതയെ മുക്തകണ്ഠം പ്രശംസിച്ച മുഹമ്മദ് നബി അദ്ദേഹത്തെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹം രക്തസാക്ഷിയുടെ പദവി നേടി എന്നറിയിക്കുകയും ചെയ്തു. എന്നാൽ തൽഹക്ക് ബദർ യുദ്ധത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം അദ്ദേഹത്തെയും സഈദ് ഇബ്നു സൈദ് എന്ന സ്വഹാബിയേയും ഖുറൈഷ് സേനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനായി അയച്ചിരിക്കുകയായിരുന്നു. അവർ തിരിച്ചുവരുമ്പോഴേക്കും ബദർ യുദ്ധം അവസാനിക്കുകയും മുസ്‌ലിംകൾ യുദ്ധം വിജയിക്കുകയും ചെയ്തിരുന്നു. ജമൽ യുദ്ധത്തിൽ ഖലീഫ അലിക്കെതിരിൽ യുദ്ധം ചെയ്ത തൽഹ ആ യുദ്ധത്തിൽ കൊല്ലപ്പെട്ടു.
കുടുംബം
തിരുത്തുകസൈനബ് ബിൻത് ജഹ്ഷിന്റെ സഹോദരിയായ ഹമ്മാനയുമായുള്ള വിവാഹത്തിൽ തൽഹക്ക് മുഹമ്മദ് ഇബ്നു തൽഹ എന്നു പേരായ ഒരു മകൻ ഉണ്ടായിരുന്നു. ആ മകനും ജമൽ യുദ്ധത്തിൽ മരണപ്പെടുകയാണ് ഉണ്ടായത്.
ഖലീഫ അബൂബക്കറിന്റെ മകളായ ഉമ്മു കുൽതൂമുമായുള്ള വിവാഹത്തിൽ അദ്ദേഹത്തിന് മൂന്ന് കുട്ടികളാണുണ്ടായിരുന്നത്.
- സക്കറിയ
- യൂസുഫ്
- ആയിഷ
അവലംബം
തിരുത്തുക