ഇസ്‌ലാമിന്റെ പ്രവാചകനായ മുഹമ്മദിന്റെ പത്നിയും മക്കയിലെ വ്യാപാരപ്രമുഖയുമായിരുന്നു ഖദീജ ബിൻത് ഖുവൈലിദ്.

മുഹമ്മദ് നബിക്ക് മുമ്പ്

തിരുത്തുക

ഖുറൈഷ് ഗോത്രത്തിലെ അസദ് കുടുംബത്തിൽ ഖുവൈലിദിന്റെ മകളാണ്‌ ഖദീജ. മുഹമ്മദിനെ വിവാഹം ചെയ്യുന്നതിന്‌ മുമ്പ്, രണ്ട് പ്രാവശ്യം വിവാഹം ചെയ്യപ്പെട്ടു.രണ്ടു ഭർത്താവിന്റെയും മരണ ശേഷമാണ് വിധവയായ ഖദീജ ബീവിയെ, അവരുടെ ആവശ്യപ്രകാരം മുഹമ്മദ് നബി വിവാഹം കഴിക്കുന്നത്.

മുഹമ്മദ് നബിയുമായുള്ള വിവാഹം

തിരുത്തുക

ഖദീജയുടെ കച്ചവടത്തിന്റെ ചുമതല ഏറ്റെടുത്ത മുഹമ്മദിന്റെ, വ്യക്തിത്വത്തിൽ അവർ ആകൃഷ്ടരാവുകയും അങ്ങനെ വിവാഹം നടക്കുകയുമാണ്‌ ചെയ്തത്. വിവാഹം നടക്കുമ്പോൾ മുഹമ്മദിന് 25 വയസ്സും, ഖദീജക്ക് 40 വയസ്സുമായിരുന്നു. മുഹമ്മദ്-ഖദീജ ദമ്പതികൾക്ക് 6 കുട്ടികൾ ജനിച്ചു.ഖാസിം,അബ്ദുല്ല എന്ന രണ്ടുപുത്രന്മാർ ചെറുപ്പത്തിലേ മരണപ്പെട്ടു. സൈനബ്, റുഖ്‌യ, ഉമ്മുകുൽസൂം, ഫാത്വിമ എന്നിവരാണ്‌ പെൺ‍കുട്ടികൾ.

മുഹമ്മദിന്റെ പ്രവാചകത്വം

തിരുത്തുക

മുഹമ്മദിന്റെ പ്രവാചകത്വം ആദ്യമായി അംഗീകരിക്കുന്നത് ഖദീജയാണ്‌. പിന്നീട് എല്ലാ പ്രതിസന്ധികളിലും അവർ അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നു. അതുകൊണ്ട് അവരുടെ മരണം നടന്ന വർഷം ദുഖ:വർഷം എന്ന പേരിൽ ഇസ്‌ലാമിക ചരിത്രത്തിൽ അറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ഖദീജ&oldid=3927189" എന്ന താളിൽനിന്ന് ശേഖരിച്ചത്