മസ്ജിദുൽ അഖ്സ
ഫലസ്തീനിലെ ജെറുസലേം നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ മുസ്ലിം പള്ളിയാണ് മസ്ജിദുൽ അഖ്സ (Arabic:المسجد الاقصى al-Masjid al-Aqsa, IPA: [ʔælˈmæsʒɪd ælˈʔɑqsˤɑ] ( listen), "the Farthest Mosque"). മുസ്ലിംകൾക്ക് ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ പള്ളിയാണിത്. പ്രധാനപ്പെട്ട മറ്റു രണ്ടു പള്ളികൾ മക്കയിലെ മസ്ജിദുൽ ഹറം, മദീനയിലെ മസ്ജിദുൽ നബവി എന്നിവയാണ്. ഈ പള്ളി സ്ഥിതി ചെയ്യുന്നത് പുരാതന ജറുസലമിലെ ടെമ്പിൾ മൗണ്ടണിലാണ്. ഖലീഫ ഉമറിന്റെ പേരിലുള്ള ഡോം ഓഫ് ദ റോക്കും ഇവിടെ ത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്.ഈ പ്രദേശം ജൂതന്മാരുടെ ഏറ്റവും വലിയ പുണ്യ സ്ഥലമാണ്. ദൈവം ഈ സ്ഥലത്തെ മണ്ണ് കൊണ്ടാണ് ആദമിനെ സൃഷ്ടിച്ചെന്നാണ് ജൂതന്മാരുടെ വിശ്വസം. ഉടമസ്ഥാവകാശത്തെച്ചൊല്ലി ഈ രണ്ട് മതവിഭാഗങ്ങൾക്കിടയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.
മസ്ജിദുൽ അഖ്സ ബൈത്തുൽ മുഖദ്ദസ് | |
---|---|
Coordinates: 31°46′34″N 35°14′09″E / 31.77617°N 35.23583°ECoordinates: 31°46′34″N 35°14′09″E / 31.77617°N 35.23583°E | |
Location | Old City of Jerusalem |
Established | 705 CE |
Branch/tradition | Islam |
Administration | Waqf |
Leadership | Imam(s): Ekrima Sa'id Sabri |
Architectural information | |
Style | Early Islamic, Mamluk |
Capacity | 5,000+ |
Dome(s) | 2 large + tens of smaller ones |
Minaret(s) | 4 |
Minaret height | 37 മീറ്റർ (121 അടി) (tallest) |
Materials | Limestone (external walls, minaret, facade) stalactite (minaret), Gold, lead and stone (domes), white marble (interior columns) and mosaic[1] |
മസ്ജുദുൽ അഖ്സ മുസ്ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമാണ്. തിരുനബി(സ) ആകാശ ലോക യാത്ര നടത്തിയത് ഇവിടെ നിന്നാണ്. സുലൈമാൻ നബി(അ) പണിത പള്ളി ഇവിടെയാണ്. ഈ കോമ്പൗണ്ടിനുള്ളിലെ ഓരോ തരി മണ്ണും മഹത്തുക്കളുടെ പാദസ്പർശത്താൽ വിശുദ്ധമാണ്. പ്രപഞ്ചനാഥന്റെ സത്യം ലോകത്തോട് വിളിച്ചുപറയാൻ നിയുക്തരായ നിരവധി പേർ അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്. ഫലസ്തീനെ പകുത്ത്, അറബികൾക്ക് നടുവിൽ ജൂതരാഷ്ട്രം നട്ടപ്പോൾ ബുദ്ധിയുള്ള മുഴുവൻ പേരും ഉന്നയിച്ച ആശങ്ക ഈ വിശുദ്ധ ഭൂമിയെക്കുറിച്ചായിരുന്നു. അത്കൊണ്ടാണ് ജൂതരാഷ്ട്ര സംസ്ഥാപനത്തിന് അടിത്തറ പാകിയ ബാൽഫർ പ്രഖ്യാപനത്തിൽ ബ്രിട്ടീഷ് മേലാളൻമാർ വിശുദ്ധ ഗേഹങ്ങളുടെ കാര്യത്തിൽ സ്റ്റാറ്റസ്കോ പാലിക്കണമെന്ന് നിഷ്കർഷിച്ചത്. തികച്ചും ഫലസ്തീൻ വിരുദ്ധവും സയണിസ്ററ് അനുകൂലവുമായ ആ പ്രഖ്യാപനത്തിൽ പോലും ഇങ്ങനെയൊരു നിഷ്കർഷ വേണ്ടി വന്നത് അത്രമേൽ ശക്തിമത്താണ് ചരിത്രത്തിലെ വേരുകളെന്നത് കൊണ്ടാണ്. ഭൗമരാഷ്ട്രീയത്തിന്റെ കുതന്ത്രങ്ങളിലൂടെ അതിർത്തികൾ മാറ്റിവരച്ചാലും പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും പാശങ്ങൾ അറുത്തുമാറ്റാനാകില്ലെന്ന് ഈ പ്രഖ്യാപനം വ്യക്തമാക്കുന്നു. ഇനി 1948ൽ ഇസ്റാഈൽ പിറക്കുന്നതിന്റെ പശ്ചാത്തലത്തിൽ യു എൻ ഇറക്കിയ പ്രമേയം നോക്കൂ. 194ാം നമ്പർ പ്രമേയത്തിൽ ഇങ്ങനെ വായിക്കാം: ‘വിശുദ്ധ പ്രദേശങ്ങളും കെട്ടിടങ്ങളും അതേപടി സംരക്ഷിക്കേണ്ടിയിരിക്കുന്നു. അവിടേക്ക് മുസ്ലിംകൾക്ക് പ്രവേശിക്കാനും ആരാധനാ കർമങ്ങൾ നടത്താനും എല്ലാ സൗകര്യവും ഒരുക്കണം. നിലവിലുള്ളതും ചരിത്രപരമായി തുടർന്നു വരുന്നതുമായ ചട്ടങ്ങളിലും വിധിവിലക്കുകളിലും ഒരു മാറ്റവും പാടില്ല’.
ഈ ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ജൂത സംഘങ്ങൾ അൽ അഖ്സക്കു ചുറ്റും തമ്പടിക്കുന്നത്. മുസ്ലിംകളുടെ വാഹനങ്ങൾ തടയുക, റോഡുകൾ അടയ്ക്കുക, പ്രകോപനങ്ങൾ സൃഷ്ടിച്ച് സംഘർഷത്തിന് വഴി മരുന്നിടുക. ഇതാണ് തന്ത്രം. 12ഓളം ഗേറ്റുകളുള്ള അൽ അഖ്സ ചത്വരത്തിന്റെ അകത്ത് കടക്കാതെ തന്നെ പടിഞ്ഞാറൻ ചുമരിനടുത്ത് പ്രാർഥന നടത്താനാണ് ജൂതൻമാർക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇത് വർഷങ്ങളായി തുടരുന്ന ക്രമീകരണമാണ്. സെപ്തംബറിൽ ജൂത പുതുവത്സരത്തോടനുബന്ധിച്ചാണ് ഇത്തവണ പ്രശ്നങ്ങൾ തുടങ്ങിയത്. ഒരു സംഘം ജൂതയുവാക്കൾ ഇസ്റാഈലി പോലീസിന്റെ അകമ്പടിയോടെ ചത്വരത്തിന് പുറത്ത് എത്തുന്നു. മുസ്ലിംകളല്ലാത്തവർക്ക് പ്രവേശം നിരോധിച്ച ഗേറ്റിലൂടെ തന്നെ അകത്ത് കടക്കാൻ ശ്രമം. സാധാരണ നിലയിൽ ഇത് തടയേണ്ടത് ഇസ്റാഈൽ പോലീസാണ്. മുകളിൽ നിന്നുള്ള പരോക്ഷ പിന്തുണയും തങ്ങളുടെ ഉള്ളിലെ ജൂതവികാരവും ഒരുമിച്ചപ്പോൾ ചട്ടങ്ങളെല്ലാം മരവിച്ചു നിന്നു. അകത്ത് കടക്കാനുള്ള ശ്രമം മുസ്ലിംകൾ തടഞ്ഞതോടെ രംഗം സംഘർഷഭരിതമായി. അപ്പോഴും പോലീസ് ശ്രമിച്ചത് ചത്വരത്തിൽ പ്രവേശിക്കാനും പ്രാർഥന നടത്താനും നിയമപരമായി അനുമതിയുള്ള മുസ്ലിംകളെ അറസ്റ്റ് ചെയ്ത് നീക്കാനാണ്. പിന്നെ വരും ദിവസങ്ങളിലെല്ലാം ജൂത കുടിയേറ്റക്കാർ ഇവിടെ കൂട്ടം കൂട്ടമായി എത്തുന്നതും പ്രകോപനം സൃഷ്ടിക്കുന്നതും തുടരുന്നു. 45 വയസ്സിന് താഴെയുള്ള ഫലസ്തീനികൾ ഇവിടെ പ്രാർഥനക്കെത്തുന്നത് നിരോധിച്ചു. ഗേറ്റുകളിലെല്ലാം മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കി. ആയിരക്കണക്കിന് പോലീസുകാരെ പുതുതായി നിയോഗിച്ചു. ബൈത്തുൽ മുഖദ്ദസിന് ചുറ്റും സ്ഫോടനാത്മകമായ അന്തരീക്ഷം നിലനിൽക്കുന്നുവെന്ന് വരുത്തിത്തീർക്കുന്നതിൽ ഇസ്റാഈൽ വിജയിച്ചിരിക്കുന്നു.
ഹറം അൽ ശരീഫ് അടക്കമുള്ള അൽ അഖ്സ കോമ്പൗണ്ടിന്റെ സുരക്ഷാ ചുമതല ഇസ്റാഈൽ സൈന്യത്തിനും നടത്തിപ്പ് ചുമതല ഫലസ്തീൻ ഔഖാഫിനുമാണ്. ജോർദാൻ ഭരണകൂടത്തിന്റെ സഹായത്തോടെയാണ് ഔഖാഫ് പ്രവർത്തിക്കുന്നത്. ഔപചാരികമായി ജോർദാൻ രാജാവാണ് അൽ അഖ്സ സംബന്ധിച്ച അവസാന വാക്ക്. 1967ലെ ആറ് ദിന യുദ്ധത്തിൽ കിഴക്കൻ ജറൂസലമും വെസ്റ്റ്ബാങ്കും ഇസ്റാഈൽ പിടിച്ചടക്കിയതോടെയാണ് അൽ അഖ്സ മസ്ജിദിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കകൾ ശക്തമായത്.
ചരിത്രത്തിലെ ചോര
അൽ അഖ്സ പരിസരത്തും വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലമിലും നടന്നു കൊണ്ടിരിക്കുന്ന ജൂത കുടിയേറ്റവും അതിക്രമങ്ങളും പൊടുന്നനെ സംഭവിക്കുന്നതോ ഇസ്റാഈൽ അനുകൂല മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ ഫലസ്തീനിൽ നിന്നുള്ള പ്രകോപനത്തിൽ നിന്ന് ഉണ്ടാകുന്നതോ അല്ല. മറിച്ച് ദീർഘകാല ലക്ഷ്യത്തിന്റെ തന്ത്രപരമായ നടത്തിപ്പാണിത്. സയണിസ്റ്റ് സൈദ്ധാന്തികനും ഇസ്റാഈലിന്റെ പ്രഥമ പ്രധാനമന്ത്രിയുമായ ഡേവിഡ് ബെൻഗൂറിയൻ 1939ൽ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. സയണിസ്റ്റുകളുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു: ഭാഗികമായ ജൂത രാഷ്ട്രം ഒരവസാനമല്ല, മറിച്ച് തുടക്കമാണ്. അന്താരാഷ്ട്ര ശക്തികൾ നമുക്ക് അനുവദിച്ച് തന്നിട്ടുള്ള ഭൂവിഭാഗത്തിൽ നിന്ന് പുറത്തേക്ക് കുടിയേറിപ്പാർക്കുന്നതിൽ നിന്ന് ഒരു ശക്തിക്കും നമ്മെ തടയാനാകില്ല. സയണിസ്റ്റ് മോഹങ്ങളുടെ അതിരുകൾ ജൂത ജനതയുടെ ഉത്കണ്ഠയാണ്. യാതൊരു ബാഹ്യ.ഘടകത്തിനും അവരെ യാതൊന്നിലേക്കും പരിമിതപ്പെടുത്താനാകില്ല’ ദേർ യാസീൻ കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ഇസ്റാഈൽ എൽദാദ് 1967ൽ പറഞ്ഞത് കൂടി ഇതിനോട് ചേർത്ത് വായിക്കണം: ‘വീണ്ടെടുപ്പിനെ പ്രതീകവത്കരിക്കുന്ന ഏറ്റവും ആഴത്തിലുള്ളതും മഹത്തുമായ പ്രത്യാശ ജൂതരുടെ ആരാധനാലയങ്ങൾ പുനർനിർമിക്കുന്നതിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു ദിവസം, ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ രണ്ട് മുസ്ലിം പള്ളികളും (അൽ ഹറമുശ്ശരീഫും അൽ അഖ്സയും) അപ്രത്യക്ഷമാകുമെന്ന് ഉറപ്പാണ്’ ഈ ആഹ്വാനം നടപ്പിൽ വരുത്താനായി നിരവധി തവണ ജൂത തീവ്രവാദികൾ അൽ അഖ്സ കോമ്പൗണ്ടിൽ സംഘർഷങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 1929ൽ തന്നെ ഫലസ്തീനികൾ ഇത് തിരിച്ചറിഞ്ഞതാണ്. അന്ന് ഇസ്റാഈൽ രാഷ്ട്രം ബ്രിട്ടന്റെ ആലയിൽ പരുവപ്പെടുന്നേയുണ്ടായിരുന്നുള്ളൂ. അന്ന് അൽ ബുറാഖ് ഗേറ്റിലൂടെ അഖ്സ സമുച്ചയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ജൂതൻമാരെ ഫലസ്തീനികൾ തടഞ്ഞു. ഈ പ്രതിരോധം വലിയ ഏറ്റുമുട്ടലിന് വഴി വെച്ചു. നിരവധി പേർ മരിച്ചു വീണു. ഈ സംഭവമാണ് പിന്നീട് അൽ ബുറാഖ് വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ടത്. ഫലസ്തീൻ മണ്ണ് സംരക്ഷിക്കാനായി നടന്ന ആദ്യ സംഘടിത ശ്രമമെന്ന നിലയിലാണ് ഈ സംഭവത്തെ ചരിത്രകാരൻമാർ വിലയിരുത്തുന്നത്. 1969ൽ ആസ്ത്രേലിയൻ ക്രിസ്ത്യാനി കോമ്പൗണ്ടിൽ ഇരച്ച് കയറി തീവെച്ചു. അന്ന് അത്യന്തം ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ കത്തി നശിച്ചു. 1990ൽ ഉണ്ടായ സംഘർഷത്തിനിടെ 20 ഫലസ്തീനികളാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്. 1996ൽ പടിഞ്ഞാറൻ കവാടത്തിലേക്ക് ജൂതൻമാർ തുരങ്കം പണിതപ്പോൾ അത് ചെറുക്കാൻ ഫലസ്തീനികൾ ഇറങ്ങി. 63 പേർ രക്തസാക്ഷികളായി. 2000ത്തിൽ ഇസ്റാഈൽ നേതാവ് ഏരിയൽ ഷാരോൺ ആയിരക്കണക്കിന് സൈനികരുടെ അകമ്പടിയോടെ അൽ അഖ്സ സന്ദർശിക്കാനെത്തി. അന്ന് ഫലസ്തീൻ ഗ്രൂപ്പുകൾ നടത്തിയ പ്രതിരോധമാണ് രണ്ടാം ഇൻതിഫാദക്ക് വഴിവെച്ചത്.
നെതന്യാഹുവിനെ വിശ്വസിക്കാമോ?
പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജോർദാൻ രാജാവിനെ സന്ദർശിച്ച ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ച് പ്രഖ്യാപിച്ചത് അൽ അഖ്സയിൽ നിലവിലുള്ള സ്ഥിതിയിൽ ഒരു മാറ്റവും വരുത്താൻ പോകുന്നില്ലെന്നാണ്. പക്ഷേ അത് വിശ്വാസത്തിലെടുക്കാൻ ഫലസ്തീനികൾക്ക് സാധ്യമല്ല. നെതന്യാഹുവിനെയെന്നല്ല, ഒരു ഇസ്റാഈൽ നേതാവിനെയും വിശ്വസിക്കരുതെന്നാണ് ചരിത്രം അവരെ പഠിപ്പിച്ചിട്ടുള്ളത്. വെസ്റ്റ്ബാങ്കിലെ ചരിത്ര പ്രസിദ്ധമായ ഇബ്റാഹിമി പളളി പിടിച്ചടക്കിയതുമായി ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് കൃത്യമായ സാമ്യമുണ്ട്. ഹീബ്രോൺ (അൽ ഖലീൽ) പട്ടണത്തിലെ പള്ളിയിൽ 1990കളിൽ ജൂതൻമാർ കൂട്ടമായി വരാൻ തുടങ്ങി. ആദ്യമൊക്കെ പള്ളി പരിസരത്തായിരുന്നു കർമങ്ങൾ. സാവധാനം പള്ളിക്കകത്തേക്ക് കയറാൻ തുടങ്ങി. ഇടക്കിടക്ക് ഫലസ്തീനികളുമായി ഉരസലുകളുണ്ടായി. 1994 ഫബ്രുവരി 25ന് ജൂത തീവ്രവാദി ബറൂച്ച് ഗോൾഡ്സ്റ്റിൻ പള്ളിയിൽ ഇരച്ച് കയറി തലങ്ങും വിലങ്ങും വെടിവെച്ചു. നിസ്കാരത്തിലായിരുന്ന 30 ഫലസ്തീനികളാണ് തത്ക്ഷണം മരിച്ചത്. ഇസ്റാഈലി സൈന്യം ഉടൻ പള്ളി വളഞ്ഞു. ക്രമസമാധാന പ്രശ്നം ഉന്നയിച്ച് പള്ളി അടച്ചിടുകയാണ് പിന്നെ ചെയ്തത്. ഇസ്റാഈൽ സർക്കാർ ദുഃഖം നടിച്ചു. പള്ളി മുസ്ലിംകൾക്ക് തന്നെ തുറന്ന് കൊടുക്കുമെന്ന് പ്രഖ്യാപിച്ചു. കൊടും ചതിയായിരുന്നു അത്. പള്ളി സമുച്ചയം വിഭജിക്കുകയാണ് സർക്കാർ ചെയ്തത്. ഒരു ഭാഗം ജൂതർക്ക് മറുഭാഗം മുസ്ലിംകൾക്ക്. ഇതേ തന്ത്രമാണ് അൽ അഖ്സയുടെ കാര്യത്തിലും സംഭവിക്കാൻ പോകുന്നതെന്ന് ജറൂസലം മുഫ്തി ശൈഖ് ഇക്രിമ സബ്രി പറയുന്നു. മൂന്ന് ലക്ഷ്യങ്ങളാണ് ഇസ്റാഈലിനുള്ളതെന്ന് അൽ അഖ്സ മാനുസ്ക്രിപ്റ്റ് വകുപ്പിന്റെ മേധാവി നജാ ബകീറാത്ത് വിലയിരുത്തുന്നുണ്ട്. ഒന്ന് സംഘർഷത്തിന്റെ പേരിൽ മേഖലയിൽ കൂടുതൽ ചെക് പോയിന്റുകൾ സ്ഥാപിക്കുക. അതുവഴി കൂടുതൽ മേഖലകളിലേക്ക് ജൂത അധിനിവേശം വ്യാപിപ്പിക്കുക. രണ്ട്, അൽ അഖ്സ പള്ളി സമുച്ചയം വിഭജിക്കുക. മൂന്ന്, ഇത് ദീർഘകാല ലക്ഷ്യമാണ്, അൽ അഖ്സ കോമ്പൗണ്ടിൽ ഒരു സിനഗോഗ് പണിയുക.
ജൂതരാഷ്ട്രമെന്ന ആശയം അവതരിപ്പിച്ച തിയോഡർ ഹെർസൽ വിഭാവനം ചെയ്തത് പോലുള്ള അതിർത്തി വ്യാപനം സാധ്യമായിട്ടില്ലെന്ന വിലയിരുത്തലാണ് ഇന്നത്തെ സയണിസ്റ്റ് നേതാക്കൾക്കുള്ളത്. അറബ്രഹിതമായ ഭൂവിഭാഗമാണ് അവരുടെ സ്വപ്നം. ജറൂസലമിൽ മുസ്ലിം ജനസംഖ്യ കുറച്ചു കൊണ്ടുവരികയും ജൂതസാന്നിധ്യം പതിൻമടങ്ങാക്കുകയുമാണ് തന്ത്രം. ആ സ്വപ്നത്തെ ഓരോ നിമിഷവും വെല്ലുവിളിക്കുന്ന വിശുദ്ധ സാന്നിധ്യമാണ് അൽ അഖ്സ. ഈ വിശുദ്ധഗേഹം ഫലസ്തീനികളെയും ലോകത്താകെയുള്ള മുസ്ലിംകളെയും അങ്ങോട്ട് ആകർഷിച്ചു കൊണ്ടേയിരിക്കുന്നു. സയണിസ്റ്റ്- പാശ്ചാത്യ കൂട്ടുകെട്ടിലൂടെ സാധ്യമാകുന്ന മത-രാഷ്ട്രീയ- സാമ്പത്തിക ശക്തി ഉപയാഗിച്ച് ഈ ചരിത്ര ശേഷിപ്പുകൾ തുടച്ചു നീക്കണമെന്ന് ഇസ്റാഈൽ തീരുമാനിക്കുന്നത് അത്കൊണ്ടാണ്.
മതപരമായ ലക്ഷ്യങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങളേക്കാൾ പ്രഹര ശേഷിയുള്ളവയാണെന്ന് സയണിസ്റ്റുകൾക്കറിയാം. തങ്ങളുടെ രാഷ്ട്രം ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായി വളർന്നു കഴിഞ്ഞിട്ടും സയണിസം ജൂത വിശ്വാസികളെ അരക്ഷിതരായി അവതരിപ്പിക്കുകയാണ്. ഇന്നും അവർ ഹോളോകോസ്റ്റിന്റെ ഭീതിയിലാണത്രേ. പുതിയ ഹോളോകോസ്റ്റ് മുസ്ലിംകളിൽ നിന്നാണത്രേ വരാൻ പോകുന്നത്. പാഞ്ഞടുക്കുന്ന യുദ്ധടാങ്കുകൾക്ക് നേരെ ചെറു കല്ലുകളെടുത്തെറിയാൻ വിധിക്കപ്പെട്ട നിരായുധരായ കുട്ടികളിലാണ് ഇവർ ഹിറ്റ്ലറെ ആരോപിക്കുന്നത്. ബൈത്തുൽ മുഖദ്ദസിന് ചുറ്റും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് ഇത്തരം നുണകൾ ലോകത്തിന് മേൽ അടിച്ചേൽപ്പിക്കാൻ വേണ്ടിയാണ്.
ചരിത്രംതിരുത്തുക
ഈ ലേഖന വിഭാഗം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മക്കയിലെ മസ്ജിദുൽ ഹറം നിർമിച്ച് 40 വർഷത്തിന് ശേഷം പണിത അൽ അഖ്സയാണ് ഭൂമിയിലെ രണ്ടാമത്തെ മസ്ജിദ്. നിരവധി പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ മസ്ജിദുൽ അഖ്സ പള്ളി ആദ്യം പണിതത് ആദ്യത്തെ മനുഷ്യനും ആദ്യത്തെ പ്രവാചകനുമായ ആദം ആണ്. പിന്നീട് പ്രവാചകന്മാരായ ഇബ്രാഹിമും (അബ്രഹാം) ദാവൂദും (ദാവീദ്) ഇത് പുതുക്കിപ്പണിതു. സുലൈമാൻ നബി (സോളമൻ) ആണ് മസ്ജിദുൽ അഖ്സ പുനർനിർമ്മാണം പൂർത്തിയാക്കിയത്. പിന്നീട് ബി സി 587ൽ ബാബിലോണിയൻ രാജാവ് നെബുക്കദ്നെസാറിന്റെ ആക്രമണത്തിൽ അഖ്സ പള്ളി തകർന്നു. സുലൈമാൻ നബി തങ്ങളുടെ ആരാധനാലയമാണ് പണിതതെന്ന് വിശ്വസിക്കുന്ന ജൂതമതക്കാർ ബി സി 167ൽ അതേസ്ഥാനത്ത് പുതിയ രൂപത്തിൽ മസ്ജിദുൽ അഖ്സ പണിതുയർത്തി.
ഖിബ്ലതിരുത്തുക
ലോക മുസ്ലിംകൾ ആദ്യകാലത്ത് ഈ പള്ളിയുടെ നേരേ തിരിഞ്ഞായിരുന്നു നിസ്കാരം നിർവഹിച്ചിരുന്നത്. മുസ്ലിംകളുടെ ആദ്യത്തെ ഖിബ്ല യാണ് മസ്ജിദുൽ അഖ്സ. പിന്നീട് മക്കയിലുള്ള മസ്ജിദുൽ ഹറമിലേക്ക് തിരിഞ്ഞ് നിസ്കരിക്കുവാൻ ദൈവത്തിൻറെ ആജ്ഞയുണ്ടായതിൻറെ അടിസ്ഥാനത്തിൽ ഇന്നും ലോക മുസ്ലിംകൾ മക്കയിലേ കഅബയിലേക്ക് തിരിഞ്ഞാണ് നിസ്ക്കാരം നിർവഹിക്കുന്നത്.മാത്രമല്ല മദീനയിലെത്തിയ പ്രവാചകന് (സ) ഖിബ്ലയാക്കിതും മസ്ജിദുൽ അഖ്സ തന്നെ.
മസ്ജിദുൽ ക്വിബ്ലാതൈനി യിൽ നിന്നും മുഹമ്മദ് നബി(സ) യും അനുയായികളും നമസ്കരിക്കുന്ന സമയമാണ് കിബില മാറ്റാനുള്ള കല്പന ദൈവത്തിൽ നിന്നും ഉണ്ടായത് അപ്പൊൾന നേരെ തിരിഞ്ഞ് നിന്ന് (കഅ്ബക്ക് നേരെ തിരിഞ്ഞ്) നമസ്കരിക്കുവാൻ ആവശ്യപ്പെട്ടു
ഒരു GPS സംവിധാനവും ലഭ്യമല്ലാത്ത കാലത്താണ് (1400 വർഷങ്ങൾക്ക് മുന്പ്) യാതൊരു ഒരു സങ്കോചവും കൂടാതെ ദിശ നിശ്ചയിച്ചത് എന്നത് ഇന്നും അത്ഭുതമുളവാക്കുന്നതാണ്
ഗാലറിതിരുത്തുക
അവലംബംതിരുത്തുക
സ്വഹീഹുല് മുസ്ലിം
- ↑ Al-Ratrout, H. A., The Architectural Development of Al-Aqsa Mosque in the Early Islamic Period, ALMI Press, London, 2004.
പുറം കണ്ണികൾതിരുത്തുക
- Noble Sanctuary: Al-Aqsa Mosque
- MuslimWiki Al-Aqsa Mosque
- Report of the 1969 conflict
- Al-Aqsa Mosque Architectural Review
- മസ്ജിദുൽ അഖ്സയുടെ ഉൾവശം.ഒരു ഫ്ലാഷ് കാഴ്ച By Visualdhikr
- Image Gallery of Masjid Al-Aqsa
- Jerusalem Photos Archive: മസ്ജിദുൽ അഖ്സ
- History of Al-Aqsa: hWeb
- Al-Aqsa Mosque മസ്ജിദുൽ അഖ്സ പള്ളിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ]
- Site surrounding the controversy over the excavations made by the Waqf