നമസ്കാരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നമസ്കാരം (വിവക്ഷകൾ) എന്ന താൾ കാണുക. നമസ്കാരം (വിവക്ഷകൾ)

ബഹുമാനം, സ്വാഗതം, പ്രാർത്ഥന തുടങ്ങിയ കാര്യങ്ങൾക്ക് ഭാരതീയമായ പ്രത്യേക രീതിയാണ് നമസ്കാരം എന്നത്. രണ്ട് കൈകൾ കൂപ്പി ഉപചാരം അർപ്പിക്കുന്നതിനെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെക്കാലം തൊട്ടു മുതലേ ഭാരതത്തിൽ തുടരുന്ന ഒരു ആചാരമാണിത്. ഭാരതീയരുടെ മുഖമുദ്രയായും നമസ്കാരത്തെ പലരും ഗണിക്കുന്നു. കൈകൾ കൂപ്പിയുള്ള മുദ്രയോടൊപ്പം നമസ്കാരം, നമസ്തെ തുടങ്ങിയ ഉപചാരവാക്കും പ്രയോഗിക്കുന്നു. ഭാരതത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു അഭിവാദ്യമാണ് നമസ്തേ (ദേവനാഗരി: नमस्ते). രണ്ടുപേർ തമ്മിൽ കാണുമ്പോഴും ഒരാളെ ദിവസത്തിൽ ആദ്യമായി കാണുമ്പോഴും രണ്ടുപേർ തമ്മിൽ കുറച്ച് നാളുകൾക്കു ശേഷം കാണുമ്പോഴും ഒരു ജനസമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴും തമ്മിൽ പിരിയുമ്പോഴുമൊക്കെ കൈകൾകൂപ്പി, കൈകൾ നെഞ്ചോടു ചേർത്തുപിടിച്ച്, ശിരസ് അല്പം കുനിച്ച് "നമസ്തേ" പറഞ്ഞ് അഭിവാദ്യം ചെയ്യുന്നതാണ് ഭാരതീയ ഉപചാരരീതി. സുഹൃത്തിനെ സ്വീകരിക്കുമ്പോഴും ഗുരുക്കന്മാരെ സ്വീകരിക്കുമ്പോഴും അതിഥികളെ സ്വീകരിക്കുമ്പോഴുമൊക്കെ "നമസ്തേ" പറഞ്ഞ് കൈകൾ കൂപ്പുന്നു. അഭിവാദ്യം സ്വീകരിക്കുന്നവർ പ്രത്യഭിവാദനമായും "നമസ്തേ" പറയുന്നു. കൈകൾ പരസ്പരം കുലുക്കി അഭിവാദ്യമർപ്പിക്കുന്ന പാശ്ചാത്യരീതിക്ക് വിരുദ്ധമായി പരസ്പരം സ്പർശിക്കാതെയുള്ള ഒരു അഭിവാദനരീതിയാണിത്.

മോഹിനിയാട്ടത്തിൽ നമസ്കാര മുദ്ര കാണിക്കുന്ന നർത്തകി.

നിരുക്തം

തിരുത്തുക

നമസ്കാരം എന്ന മലയാള പദം സംസ്കൃതത്തിൽ ഇന്ന് ഉരുത്തിരിഞ്ഞതാണ്. നമസ്+കൃ എന്ന രണ്ട് പദങ്ങൾ ചേർന്നാണ് നമസ്കാരം ആയത് അർത്ഥം തലകുനിക്കൽ, ആദരവ് പ്രകടിപ്പിക്കൽ എന്നൊക്കയാണ്. ഇത് മാപ്പിള മലയാളത്തിൽ നിസ്കാരം ആയിത്തീർന്നിട്ടുണ്ട്.

ഇതു കൂടി കാണുക

തിരുത്തുക
  1. മുസ്ലിം നമസ്കാരം
  2. നമസ്കാരം (ഹൈന്ദവാചാരം)
"https://ml.wikipedia.org/w/index.php?title=നമസ്കാരം&oldid=3984045" എന്ന താളിൽനിന്ന് ശേഖരിച്ചത്