റംല
ഇസ്‌ലാമിക പ്രവാചകനായിരുന്ന മുഹമ്മദിന്റെ ഭാര്യമാരിൽ ഒരാളും അബൂ സുഫ്‌യാന്റെ മകളും ആയ റംല ബിൻത് അബി സുഫ്‌യാന്റെ (അറബിക്: رملة بنت أبي سفيان ; English:Ramlah bint Abi Sufyan) ജനനം 589-ലും മരണം 666-ലും ആയിരുന്നു. ഖുറൈഷുകളുടെ നേതാവായിരുന്ന അബൂ സുഫ്‌യാൻ നബിയുടെ ജീവിതകാലത്തിൽ വലിയൊരു ഭാഗം അദ്ദേഹത്തിന്റെ പ്രബലനായ എതിരാളിയായിരുന്നു.[1]
വിവാഹം
തിരുത്തുകനബിയുടെ മറ്റൊരു ഭാര്യയായ സൈനബ് ബിൻത് ജഹ്ഷിന്റെ സഹോദരനും ആദ്യം ഇസ്‌ലാം സ്വീകരിച്ചവരിൽ ഒരാളുമായ ഉബൈദ് അബ്ദുള്ള ഇബ്നു ജഹ്ഷ്[2] ആയിരുന്നു റംലയുടെ ആദ്യ ഭർത്താവ്. ഖുറൈഷുകളുടെ ഉപദ്രവം ഭയന്ന് ഭർത്താവായ ഉബൈദിനോടൊപ്പം അബിസീനിയ(എത്യോപ്യ)യിലേക്ക് പാലായനം ചെയ്ത റംല അവിടെ വെച്ച് ഹബീബക്ക് ജന്മം നൽകി.പിന്നീട് ക്രിസ്തുമതം സ്വീകരിച്ച ഉബൈദ് അബ്ദുള്ള ഇബ്നു ജഹ്ഷ് റംലയേയും അതിനുവേണ്ടി നിർബന്ധിച്ചെങ്കിലും അവർ വഴങ്ങിയില്ല.അത് അവരുടെ വിവാഹമോചനത്തിന് കാരണമായെങ്കിലും അവർ ഉബൈദിന്റെ മരണം വരെ അബിസീനിയ വിട്ടിരുന്നില്ല. റംലയുടെ ഈ പരിതാപാവസ്ഥയിൽ നിന്നും അവരെ രക്ഷിക്കാൻ തീരുമാനിച്ച മുഹമ്മദ് ദൂതൻ മുഖേന തന്റെ വിവാഹാലോചന അറിയിക്കുകയും റംലയുടെ സമ്മതം ലഭിച്ചതിനെത്തുടർന്ന് അവരെ വിവാഹം കഴിക്കുകയും ചെയ്തു.
ഉമയ്യദ് ഭരകൂടത്തിലെ ഖലീഫയും തന്റെ സഹോദരനുമായ മുആവിയ ഒന്നാമന്റെ ഭരണകാലത്താണ് അവർ മരണമടയുന്നത്. ജന്നത്തുൽ ബക്കീഅ്ലാണ് നബിയുടെ മറ്റ് ഭാര്യമാരോടൊപ്പം റംലയും അന്ത്യവിശ്രമം കൊള്ളുന്നത്.[3]
അവലംബം
തിരുത്തുക- ↑ ഇസ്ലാം വെബ്
- ↑ Islam online
- ↑ "AlMaghrib Forums". Archived from the original on 2007-03-11. Retrieved 2010-12-22.