പ്രപഞ്ചത്തിലുള്ള എല്ലാത്തിന്റെയും സ്രഷ്ടാവും പരിപാലകനുമായി ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു സങ്കൽപ്പത്തെയാണ്[1]. ദൈവം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്യ കാലഘട്ടങ്ങളിൽ മൃഗങ്ങൾ ആയിരുന്നു ദൈവ സങ്കല്പത്തിന് അടിസ്ഥാനമെങ്കിൽ പിന്നീട് അത് പ്രകൃതിയിലെ മഴ , കാറ്റ് ,ഇടിമിന്നൽ  വായു , ജലം തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളിലേക്ക് മാറാൻ കാരണമായി..മനുഷ്യന് പ്രതിഭാസങ്ങളോടുള്ള ഭയമാണ് ഇത്തരം സങ്കൽപ്പങ്ങൾ ഉരുത്തിരിയാൻ  കാരണം എന്ന് ചരിത്രം വ്യക്തമാക്കുന്നു. പ്രകൃതി പ്രതിഭാസങ്ങളോടുള്ള ആരാധന പിന്നീട് ബിംബരാധരയിലേക്കും ബഹുദൈവ ആരാധനയിലേക്കും വഴി തെളിയിച്ചു.ഭൂമിയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ കണ്ട് വരുന്ന  ദൈവവിശ്വാസങ്ങളും വ്യത്യസ്തമാണ്.. ഇവ പ്രദേശികവുമാണ്. ഒരു പ്രദേശത്തെ ഒരു പ്രത്യേക കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ആചാരങ്ങൾ  സംസ്ക്കാരങ്ങൾ ആ നാട്ടിലെ ദൈവ വിശ്വാസത്തിലോ അവ അടങ്ങുന്ന മതങ്ങളിലോ പ്രതിഭലിക്കുന്നതായി നരവംശ ശാസ്ത്രജ്ഞരും പുരാവസ്തു ശാസ്ത്രജ്ഞരും വിലയിരുത്തുന്നു. ലോകത്തെ ഏറ്റവും പഴക്കമുള്ള ദൈവ വിശ്വാസം ബഹുദൈവ വിശ്വാസം ആയിരുന്നു .ഏറ്റവും പഴക്കമുള്ള ഗ്രീക്ക് , ഇന്ത്യൻ പ്രാചീന സംസ്ക്കാരങ്ങളിൽ ഈ ആശയം നിലനിന്നിരുന്നു.ഈജിപ്ത് ൽ നിന്നായിരുന്നു ഏക ദൈവ വിശ്വാസത്തിന് തുടക്കം കുറിക്കുന്നത് എന്ന് വിശ്വസിക്കുന്നു..

ചിലർ രോഗം, അപകടം തുടങ്ങിയ നിസ്സഹായ അവസ്ഥയിലും മറ്റു ചിലർ സ്വർഗമോഹം/ പറുദീസാ, നരകഭയം, മോക്ഷം, പരമപദപ്രാപ്തി, നിർവാണം തുടങ്ങിയ സങ്കൽപ്പങ്ങൾക്ക് വേണ്ടിയും ദൈവത്തെ ആരാധിക്കാറുണ്ട്. ചിലർ പ്രാചീന ദേവതാ സങ്കല്പങ്ങളിലൂടെ ദൈവത്തെ ആരാധിക്കുന്നു. കാണുന്നതിനപ്പുറം ഗ്രഹിക്കാൻ കഴിയാത്തവർ ദേവീദേവന്മാരുടെ രൂപ വൈഭവങ്ങളെ ആരാധിക്കുന്നതും ദൈവിക സാന്നിധ്യം അപേക്ഷിച്ച് കൊണ്ടാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ദൈവത്തെ അംഗീകരിക്കാനോ, മനുഷ്യശക്തിക്ക് അതീതമായി ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കാത്തവർ ദൈവം എന്ന പ്രാചീന ഗോത്ര സങ്കൽപ്പത്തെ ഒരു അന്ധവിശ്വാസമായി മാത്രം കാണുന്നു.

മതം എന്നാൽ അഭിപ്രായം എന്നാണ് അർത്ഥം. വിവിധ മതങ്ങൾ ദൈവത്തെ പറ്റി പല അഭിപ്രായങ്ങൾ ആണ് പറയുന്നത്. മതത്തിന്റെ ഭാഗമായിട്ടും അല്ലാതെയും ദൈവത്തെ കണക്കാക്കപ്പെടുന്നു. ഹൈന്ദവ വിശ്വാസത്തിൽ സാധാരണഗതിയിൽ "പരബ്രഹ്മം", "ഈശ്വരൻ", "ഓംകാരം, "പരമാത്മാവ്", ആദിനാരായണൻ, പരമേശ്വരൻ, ആദിപരാശക്തി, വിഘ്‌നേശ്വരൻ തുടങ്ങിയവ ദൈവത്തെ കുറിക്കാനുപയോഗിക്കുന്ന പദമാണ്. ത്രിമൂർത്തികളും ത്രിദേവിമാരും ബ്രഹ്മത്തിന്റെ മൂന്ന് ഗുണങ്ങളിൽ നിന്നും ഉണ്ടായവരാണ് എന്നാണ് ഹൈന്ദവ വിശ്വാസം. ഇവർ ഈശ്വരനെ തൂണിലും തുരുമ്പിലും വരെ കാണുന്നവരാണ്. ഇതിനെ വിശ്വദേവതാസങ്കൽപ്പം എന്നും പറയാം. ശൈവ-ശാക്തേയ- വൈഷ്ണവ മതങ്ങളുടെ ഒരു സങ്കലനമാണ് ഇന്നത്തെ ഹൈന്ദവ വിശ്വാസം എന്ന് വിദഗ്ദ്ധർ പറയുന്നു. വൈഷ്ണവർ "ആദിനാരായണൻ", ശാക്തേയർ "ആദിപരാശക്തി", ശൈവമതക്കാർ "പരമശിവൻ", ഗണപതേയ മതക്കാർ "വിഘ്നേശ്വരൻ" എന്നും ഈശ്വരനെ സംബോധന ചെയ്തിരുന്നു. മനുഷ്യനെയും ദൈവത്തെയും ഒന്നായി കാണുന്ന അദ്വൈത സങ്കൽപ്പവും ഇതിൽ കാണാം.

അറബിയിലെ അല്ലാഹു എന്ന പദം സെമിറ്റിക് മതമായ ഇസ്ലാമിന്റെ ദൈവ സംജ്ഞയായുപയോഗിക്കുന്നു. പ്രാചീന അറബ് ഗോത്ര സംസ്കാരത്തെ ഉൾക്കൊണ്ട ഒന്നാണിത്. സൃഷ്ടിയെയും സ്രഷ്ടാവിനെയും ഇവർ രണ്ടായി കാണുന്നു. യഹോവ എന്നും YHVH എന്ന ചതുരക്ഷരിയായും പുരാതന യഹൂദരും യഹോവയുടെ സാക്ഷികളും ദൈവത്തിനെ കുറിക്കുന്നു. അതേ പേരു തന്നെ ക്രിസ്തുമതാനുയായികളും ദൈവത്തിനെ കുറിക്കാൻ ഉപയോഗിക്കാറുണ്ട്. മറ്റൊരു സെമിറ്റിക് മതമായ ക്രിസ്തു മതത്തിൽ പൊതുവെ ദൈവത്തെ കുറിക്കാൻ "കർത്താവ്‌", "ക്രിസ്തു" അഥവാ "ദൈവം" (ഗ്രീക്കിൽ അഡൊനെയ്‌); "പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് (ത്രീത്വം)" തുടങ്ങിയ സ്ഥാനപ്പേരുകളാണ് ഉപയോഗിക്കുന്നത്. "ബോധം" ആണ് ബുദ്ധമതത്തിലെ ദൈവം. പൊതുവെ ബുദ്ധ-ജൈന മതങ്ങൾ നിരീശ്വരവാദ മതങ്ങൾ ആയും കണക്കാക്കപ്പെടാറുണ്ട്. പ്രാചീന ഭാരതത്തിൽ നിരീശ്വരവാദത്തിന് നിലനിൽപ്പുണ്ടായിരുന്നു. ചാർവാക മഹർഷിമാർ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏകദൈവ-ബഹുദേവത- നിരീശ്വരവാദികളുടെ ഒരു കൂട്ടമായി ഹൈന്ദവ ധർമത്തെ പൊതുവെ കണക്കാക്കപ്പെടാറുണ്ട്. സമകാലീന മതങ്ങളിലെ അനാചാരങ്ങളെയും സ്ത്രീവിരുദ്ധതയെയും ആക്ഷേപഹാസ്യത്തിലൂടെ തുറന്നു കാട്ടുന്ന ഡിങ്കമതത്തിൽ "ഡിങ്കൻ" എന്നൊരു ദൈവത്തെയും അവതരിപ്പിക്കുന്നുണ്ട്. ഡിങ്കമതം ഒരു പുതിയ നിരീശ്വര-യുക്തിവാദ മതമാണ്.

വിഭാഗങ്ങൾതിരുത്തുക

1. THEIST: പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്നതോടൊപ്പം മനുഷ്യന്റെ ദൈനംദിന കാര്യങ്ങളിൽ അതീവ ജാഗ്രതയോടെ ശ്രദ്ധിക്കുകയും ഇടപെടുകയും രക്ഷാശിക്ഷകൾ നിർണയിച്ച് നടപ്പിലാക്കുകയും മറ്റും ചെയ്യുന്ന ഒരു വ്യക്തിദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവരെയാണ് ഈ വിഭാഗത്തിൽ പെടുത്താവുന്നത്. സെമിറ്റിക് മതങ്ങൾ പരിചയപ്പെടുത്തുന്ന അല്ലാഹു, യഹോവ തുടങ്ങിയ ദൈവങ്ങൾ ഉദാഹരണം

2. DEIST: പ്രപഞ്ചം സൃഷ്ടിക്കുകയും പ്രകൃതിനിയമങ്ങൾ നിർണയിക്കുകയും ചെയ്ത ഒരു ശക്തിയുണ്ടെന്നു മാത്രം വിശ്വസിക്കുന്നവർ ഈ വിഭാഗക്കാരാണ്. മനുഷ്യന്റെ ജീവിതത്തിൽ ദൈവത്തിനു പ്രത്യേക താൽപ്പര്യമൊന്നും ഉള്ളതായി ഇക്കൂട്ടർ കരുതുന്നില്ല.

3. PANTHEIST: പ്രകൃതിശക്തിയെ ദൈവമായിക്കരുതുന്നവരാണ് ഈ ഗണത്തിൽപ്പെടുന്നത്. പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളിലും ഒരു ചൈതന്യം ഒളി മിന്നുന്നതായി ഇക്കൂട്ടർ വിശ്വസിക്കുന്നു. ആ ചൈതന്യത്തെ സ്തുതിക്കുകയോ ആരാധിക്കുകയോ ചെയ്യണമെന്ന നിബ്ബന്ധമൊന്നും പ്രകൃതിവാദികൾക്കില്ല. മനുഷ്യനെയും പ്രകൃതിയുടെ ഭാഗമായി ഇവർ കാണുന്നു. അദ്വൈതവാദികളെ ഈ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

4. ATHEIST: ദൈവം എന്ന സങ്കൽപ്പത്തെ പൂർണ്ണമായും നിഷേധിക്കുന്നവരാണു നിരീശ്വരവാദികൾ

സ്വഭാവംതിരുത്തുക

വിശ്വാസമനുസരിച്ച് ദൈവശാസ്ത്രജ്ഞന്മാർ ദൈവത്തിന് പല സ്വഭാവങ്ങളും കല്പിച്ചു നൽകിയിട്ടുണ്ട്. അവയിൽ ഏറ്റവും സാധാരണമായവ താഴെ കൊടുത്തിരിക്കുന്നവയാണ്.

 • സർവ്വജ്ഞാനിയായിരിക്കുക
 • സർവ്വശക്തനായിരിക്കുക
 • സർവ്വവ്യാപിയായിരിക്കുക
 • നന്മയുടെ മൂർത്തീഭാവമായിരിക്കുക
 • വിശുദ്ധമായിരിക്കുക
 • അനാദിയായിരിക്കുക

ദൈവങ്ങൾതിരുത്തുക

വിഭാഗങ്ങൾതിരുത്തുക

 • ഏകദൈവ വിശ്വാസം
  • പ്രപഞ്ചം  സൃഷ്ടിചത്  അനശ്വരനായ ഒരു  ദൈവമാണെന്നും   അവനാണ്  എല്ലാവിധ  ശക്തിയും, ഭാവിയും  ഭൂതവും  വർത്തമാനവും നിയന്ത്രിക്കുന്നത് അവനാണെന്നും വിശ്വസിക്കുന്നു. ക്രൈസ്തവർ പിതാവും,പുത്രനും, പരിശുദ്ധാത്മാവും ഒരേ ദൈവം തന്നെയാണ് എന്ന് വിശ്വസിക്കുന്നു. ഹൈന്ദവർ ഏകദൈവമായ പരബ്രഹ്മത്തത്തെ ആരാധിക്കുന്നു. "ഓം" അഥവാ ഓംകാരം ആണ് പരബ്രഹ്മത്തെ കുറിക്കുന്ന ചിഹ്നം. ത്രിമൂർത്തികൾ പരബ്രഹ്മത്തിന്റെ ത്രിഗുണങ്ങളിൽ നിന്നും ഉണ്ടായവരാണ്. എല്ലാ ദേവതകളും പരബ്രഹ്മത്തിന്റെ രൂപങ്ങൾ തന്നെ. തൂണിലും, തുരുമ്പിലും വരെ ദൈവം ഇരിക്കുന്നു എന്നാണ് ഹൈന്ദവ വിശ്വാസം.
 • ബഹുദൈവ വിശ്വാസം
 • നിരീശ്വര വാദം

വിമർശനങ്ങൾതിരുത്തുക

ആധുനിക കാലഘട്ടത്തിൻറെ വളർച്ചയോടെയാണ് ദൈവ വിശ്വാസത്തിന് വലിയ രീതിയിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നത്.പ്രസക്ത ചിന്തകനായ കാൾ മാർക്സ് അവതരിപ്പിച്ച മാർക്സിസത്തിന്റെ അടിസ്ഥാന ചിന്തകളിൽ ഒന്നാണ് വൈരുദ്ധ്യാത്മക ഭൗതികവാദം ഇത് ദൈവ വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളെ എതിർക്കുന്നു.എന്നാൽ ചിന്തകരെക്കാളും ചരിത്രാന്വേഷികളെക്കാളും  ദൈവവിശ്വാസത്തിന് ഭീക്ഷണി നേരിടേണ്ടി വന്നത് 19ആം നൂറ്റാണ്ടിലെ ശാസ്ത്രീയ വിപ്ലവങ്ങൾ കാരണമാണ്. ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട് വന്ന മതങ്ങളിലെ സൃഷ്ട്ടിവാദം, ജ്യോതി ശാസ്ത്രം, ആരോഗ്യഗവേഷണം തുടങ്ങിയ  കാര്യങ്ങളിൽ ശാസ്ത്രത്തിന്റെ കണ്ടെത്തലുകൾ മതബോധങ്ങൾക്ക് എതിരായിരുന്നു. ഭൂമി സൂര്യനെ വലംവെക്കുന്നു  എന്ന കോപ്പർനിക്കസിന്റെ കണ്ടെത്തലുകൾ 1633 ൽ ശരി വെച്ചതിന്  ഗലീലിയോ ഗലീലി എന്ന ജ്യോതിശാസ്ത്രജ്ഞനെ കത്തോലിക്ക സഭ മരണം വരെ തടവിന് വിധിച്ചു.അദ്ദേഹത്തിന്റെ മോശം ആരോഗ്യം കാരണം ശിക്ഷ വീട്ട് തടങ്കലിൽ ഒതുങ്ങിയിരുന്നു. എന്നാൽ ഗലീലിയോ മരിച്ച 1642ന് ശേഷം 1972 ൽ പോപ്പ്  ജോണ് പോൾ രണ്ടാമൻ സൂര്യനെ ഭൂമിയും മറ്റു ഗ്രഹങ്ങളും വലംവെക്കുന്നു എന്ന ഗലീലിയോ യുടെ  കണ്ടെത്തൽ അംഗീകരിച്ചു.ഇത് ദൈവ വിശ്വാസത്തിന് യൂറോപ്പിൽ കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെ പ്രപഞ്ചോല്പത്തിയെ കുറിച്ചും ജീവ പരിണാമത്തെകുറിച്ചും  ശാസ്ത്ര  മേഖലയിൽ നടന്ന ഗവേഷണങ്ങൾ ദൈവ സങ്കല്പങ്ങൾക്ക് എതിരായിരുന്നു. ഇവയ്ക്ക് ശാസ്ത്രീയ അടിത്തറ ലഭിച്ചതോടെ വിദ്യാഭ്യാസ രംഗത്തിലും ദൈവ പഠനത്തിലും ഉരുത്തിരിഞ്ഞ വൈരുധ്യങ്ങൾ യൂറോപ്പിൽ ആകമാനം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. കാലക്രമേണ ലോകത്ത് ആകമാനം മതവിമർശനങ്ങൾ പടർന്നു. ഇത് ആധുനിക അജ്ഞേയവാദം  യുക്തിവാദം ,നിരീശ്വരവാദം എന്നിവയിലേക്ക് ഒക്കെ വഴി തെളിയിച്ചു..

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

 1. Swinburne, R.G. "God" in Honderich, Ted. (ed)The Oxford Companion to Philosophy, Oxford University Press, 1995.
"https://ml.wikipedia.org/w/index.php?title=ദൈവം&oldid=3515786" എന്ന താളിൽനിന്ന് ശേഖരിച്ചത്