ഹുസൈൻ ഇബ്നു അലി

(ഹുസൈൻ ബിൻ അലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹുസൈൻ ഇബ്നു അലി
[[Image:|200px| ]]
ഹുസൈൻ ബിൻ അലി - പ്രവാചകകുടുംബാംഗം
നാമം ഹുസൈൻ ബിൻ അലി
മറ്റ് പേരുകൾ അബൂ അബ്ദുള്ള, അബുൽ‌ അഹ്റാറ്
ജനനം നവംബർ 6, 745
മദീന, അറേബ്യ
മരണം സെപ്റ്റംബർ 1,799
പിതാവ് അലി ബിൻ അബീത്വാലിബ്‌
മാതാവ് ഫാത്വിമ ബിൻതു മുഹമ്മദ്
ഭാര്യ ഷഹറ്ബാനു യസ്ദഗീറ് സൂം, ഉമ്മുറുബാബ്, ഉമ്മുലൈല, ഇസ്‌ഹാഖ്ത്വ്ൽ‌ഹാ
സന്താനങ്ങൾ സൈനുൽ ആബിദീൻ, അലിഅൽ‌അക്ബർ, സകീന, അലിഅൽ‌അസ്ഗർ, ഫാത്വിമ കുബ്റ, ഫാത്വിമ സുഗ്റ


ഇസ്ലാമിക അന്ത്യ പ്രവാചകൻ മുഹമ്മദിന്റെ (സ) പൗത്രൻ ഹുസൈൻ ഇബ്നു അലി ബിൻ അബീത്വാലിബ്‌അല്ലെങ്കിൽ അൽ ഹുസൈൻ ഇബ്നു അലി ഇബ്നു അബൂത്വാലിബ് Husayn ibn Ali ibn Abi Tālib (അറബി: حسين بن علي بن أﺑﻲ طالب), മുഹമ്മദിന്റെ (സ) പുത്രി ഫാത്വിമയുടെയും നാലാം ഖലീഫ അലി ബിൻ അബീത്വാലിബിന്റെയും രണ്ടാമത്തെ മകനാണു ഇദ്ദേഹം. ഇമാം ഹുസൈൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു.

അൽ-ഹുസൈൻ ഇബ്നു അലി ഇബ്നു അബി താലിബ് മരണമടയുന്നതിനുമുമ്പുതന്നെ, ഹസൻ-മുഅവിയ ഉടമ്പടിക്ക് വിരുദ്ധമായി, ഉമയാദ് ഭരണാധികാരിയായിരുന്ന മുഅവിയ പുത്രൻ യാസിദിനെ തന്റെ പിൻഗാമിയായി നിയമിച്ചിരുന്നു.[1] 680-ൽ മുഅവിയ്യ മരിച്ച സമയത്ത്, തന്നോട് കൂറ് പുലർത്തണമെന്ന് യാസിദ് ഹുസൈനോട് ആവശ്യപ്പെട്ടു. അത് അവന്റെ ജീവൻ ബലികൊടുക്കുന്നതിനു തുല്യമായ അവസ്ഥയിലെത്തുമെന്നിരുന്നാലും യാസിദിനോട് കൂറ് പുലർത്താൻ ഹുസൈൻ വിസമ്മതിച്ചു. അനന്തരഫലമായി, AH 60-ൽ മക്കയിൽ അഭയം തേടാനായി അദ്ദേഹം തന്റെ ജന്മനാടായ മദീന ഉപേക്ഷിച്ച് പുറപ്പെട്ടു.[2][3] അവിടെവച്ച്, കുഫയിലെ ആളുകൾ അദ്ദേഹത്തിന് കത്തയച്ചുകൊണ്ട് സഹായം ചോദിക്കുകയും അദ്ദേഹത്തോട് വിശ്വസ്തത പുലർത്തുമെന്ന് പ്രതിജ്ഞ ചെയ്യുകയുമുണ്ടായി. അതിനാൽ ബന്ധുക്കളും അനുയായികളുമടങ്ങിയ ഒരു ചെറിയ സാർത്ഥവാഹകസംഘത്തോടൊപ്പം[4] ചില അനുകൂല സൂചനകൾ ലഭിച്ചശേഷം അദ്ദേഹം കുഫയിലേക്ക്[5] യാത്ര ചെയ്യവേ കർബലയ്ക്ക് സമീപത്തുവച്ച് അദ്ദേഹത്തിന്റെ യാത്രാസംഘത്തെ യാസിദിന്റെ സൈന്യം തടഞ്ഞു. 680 ഒക്ടോബർ 10 ന് (10 മുഹറം 61 AH) നടന്ന കർബല യുദ്ധത്തിൽ ആറുമാസം പ്രായമുള്ള മകൻ അലി അൽ-അസ്ഗർ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും കൂട്ടാളികളോടുമൊപ്പം യാസിദ് അദ്ദേഹത്തെ കൊല്ലുകയും ശിരഛേദം നടത്തുകയും ചെയ്തു. സംഘത്തിലെ ബാക്കയുണ്ടായിരുന്ന സ്ത്രീകളേയും കുട്ടികളേയം തടവുകാരായി പിടിച്ചുകൊണ്ടുപോയി.[6][7]

മുബാഹലതിരുത്തുക

ഹിജ്റ ഒമ്പതാം വർഷം നജ്റാനിൽ‌ നിന്നുള്ള അറബ് ക്രിസ്തീയ പുരോഹിതർ പ്രവാചകനുമായി സംവാദത്തിലേർപ്പെടുകയും, പ്രവാചകത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തു. പ്രവാചകൻ‌ തന്റെ മരുമകൻ‌ അലി ബിൻ അബീത്വാലിബ്‌, മകൾ ഫാത്വിമയെയും, അവരുടെ മക്കളായ ഹസൻ ഇബ്ൻ അലി, ഹുസൈൻ‌ എന്നിവരെ പുരോഹിതരുടെ സന്നിധാനത്തിൽ‌ ഹാജരാക്കുകയും, ഒരു പുതപ്പു കൊണ്ട് എല്ലാവരെയും പുതച്ചുകൊണ്ടു "ഇതാണു എന്റെ കുടുംബം - അഹ്‌ലു ബൈത്ത് " എന്നു പറഞ്ഞുകൊണ്ട് പുരോഹിതരെ മുബാഹലക്ക് വിളിച്ചു (കളവ് പറയുന്നവർ നശിക്കാനായുള്ള ശാപ പ്രാർത്ഥന). ഭയപ്പെട്ട പുരോഹിതർ അതോടെ പിന്മാറി

ഇതു കൂടി കാണുകതിരുത്തുക


ചിത്രംതിരുത്തുക

അവലംബംതിരുത്തുക

  1. Madelung, Wilferd. "HOSAYN B. ALI". Iranica. മൂലതാളിൽ നിന്നും 30 September 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 January 2008.
  2. Madelung, Wilferd. "HOSAYN B. ALI". Iranica. മൂലതാളിൽ നിന്നും 30 September 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 January 2008.
  3. Dakake 2008, pp. 81–82.
  4. "Husayn ibn Ali | Biography, Death, & Significance". Encyclopedia Britannica (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2 March 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-11-12.
  5. Madelung, Wilferd. "HOSAYN B. ALI". Iranica. മൂലതാളിൽ നിന്നും 30 September 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 January 2008.
  6. Madelung, Wilferd. "HOSAYN B. ALI". Iranica. മൂലതാളിൽ നിന്നും 30 September 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 January 2008.
  7. Gordon, 2005, pp. 144–146.
"https://ml.wikipedia.org/w/index.php?title=ഹുസൈൻ_ഇബ്നു_അലി&oldid=3347568" എന്ന താളിൽനിന്ന് ശേഖരിച്ചത്