ശഹാദത്ത്
ശഹാദത്ത് എന്നാൽ സാക് ഷ്യം എന്നാണർത്ഥം.കലിമത്തു തൌഹീദ് അഥവാ ഏകത്വത്തിന്റെ വചനം എന്നാണിതറിയപ്പെടുന്നത്. ‘അശ് ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ് ഹദു അന്ന മുഹമ്മദർ റസൂലുല്ലാഹ്’ ( أشهد أن لا إله إلا الله و أشهد أن محمد رسول الله) എന്നാണതിന്റെ അറബി ഘടന. ‘അല്ലാഹു അല്ലാതെ യഥാർത്ഥത്തിൽ ആരാധിക്കപ്പെടുന്നവനില്ലെന്നും , മുഹമ്മദ് നബി (സ്വ)അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു’ എന്ന സാക്ഷ്യമാണത്.
ശഹാദത്ത് എന്നാൽ സാക് ഷ്യം എന്നാണർത്ഥം.
ഉപാധികൾതിരുത്തുക
- അറിവ്
- വിശ്വാസം
- ആത്മാർത്ഥത
- സത്യസന്ധത
- പ്രണയം
- സമർപ്പണം
- സ്വീകരണം
ശഹാദത്ത് അഥവാ രക്തസാക്ഷ്യംതിരുത്തുക
ഇസ്ലാമിൽ രക്തസാക് ഷ്യം അഥവാ ദൈവിക മാർഗ്ഗത്തിലെ മരണത്തിനും ശഹാദത്ത് എന്ന് തന്നെയാണ് പ്രയോഗിക്കാറ്. സാക് ഷ്യം എന്ന കർമം രക്തസാക് ഷ്യത്തിൽ ഏറ്റവും ഉന്നതമായ തലത്തിലെത്തുന്നു എന്നതാണത്. സ്വന്തം ജീവ രക്തം നൽകി സാക് ഷ്യം വഹിക്കുക എന്നതാണതിനെ വിശേഷിപ്പിക്കുന്നത്. ദൈവിക മാർഗ്ഗത്തിലെ രക്തസാക്ഷിക്ക് നിരവധി /അനവധി പദവികൾ ഖുർആൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.