മൈമൂന ബിൻത് അൽഹാരിത്
മൈമൂന ബിൻത് അൽഹാരിത് അറബിക്: ميمونه بنت الحارث) ( 594 – 674) ഇസ്‌ലാമിക പ്രവാചകനായ മുഹമ്മദിന്റെ 12 ഭാര്യമാരിൽ ഒരാളാണ്. ബുറാഹ് എന്ന അവരുടെ യഥാർത്ഥനാമം പ്രവാചകൻ മുഹമ്മദ് ആണ് മൈമൂന എന്നാക്കി മാറ്റിയത്. അസ്മ ബിൻത് ഉമൈസ്, പിന്നീട് അബൂബക്കറിന്റെ ഭാര്യയായി മാറിയ സൽമ ബിൻത് ഉമൈസ്, ഹംസ ഇബ്നു അബ്ദുൽ മുത്തലിബ് എന്നിവർ അവളുടെ അർദ്ധസഹോദരങ്ങളും ലുബാബ, ഇസ്സ എന്നിവർ പൂർണ്ണ സഹോദരങ്ങളും ആണ്. നേരത്തേ മരണപ്പെട്ടതും നബിയുടെ മറ്റൊരു ഭാര്യയായതുമായിരുന്ന സൈനബ് ബിൻത് ഖുസൈമ അവരുടെ അർദ്ധസഹോദരിയാണ്.