അബൂ അയ്യൂബുൽ അൻസ്വാരി

(അബു അയ്യൂബുൽ അൻസാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുഹമ്മദ് നബിയുടെ അൻസ്വാർ സഹചാരികളിൽ പ്രശസ്തൻ പൂർണ്ണ നാമം ഖാലിദ് ബിൻ സൈദ്. മദീനയിലെ ഖസ്രജ് ഗോത്രത്തിൽ ജനനം. നബിയെ മദീനയിലേക്ക് ക്ഷണിക്കാൻ വന്നപ്പോൾ അവരുമായി നടത്തിയ അഖബ ഉടമ്പടിയിലും അബൂ അയ്യൂബുൽ അൻസ്വാരിയുമുണ്ടായിരുന്നു.മിസ് അബ് ബിൻ ഉമൈറിനെയും അബൂഅയൂബിൽ അൻസാരിയെയും ചേർത്ത് പിടിച്ച് മുഹാജിറുകളെയും അൻസ്വാറുകളെയും പരസ്പര സഹോദങ്ങളെന്ന് നബി പ്രഖാപിച്ചു.നബി മദീനയിൽ വന്ന സമയത്ത് ഒട്ടകം മുട്ട്കുത്തിയത് അബൂ അയ്യൂബിൽ അൻസാരിയുടെ ഭവനത്തിന് സമീപമായിരുന്നു.നബിയുടെ മദീനയിലെ ആദ്യ ആതിഥേയനും അദ്ദേഹമായിരുന്നു. മുആവിയയുടെ നേതൃത്വത്തിൽ നടന്ന കോൺസ്റ്റാൻഡിനോപ്പിൾ മുന്നേറ്റ ത്തിൽ പങ്കെടുക്കെ രോഗിയായി മരണപ്പെട്ടു. തന്റെ മൃതദേഹം ഇസ്താന്മ്പൂളിൽ അടക്കം ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീട് സുൽത്ത്വാൻ മുഹമ്മദ് രണ്ടാമന്റെ കാലത്താണ് പ്രസ്തുത ശവകുടീരം കണ്ടെടുക്കുകയും അതിന് മുകളിൽ നിർമ്മാണം നടത്തപ്പെടുകയുമുണ്ടായത്.

അബൂഅയൂബിൽ അൻസാരിയുടെ ശവകുടീരം Eyüp Sultan Mosque, Eyüp, Istanbul, Turkey.

നബിയുടെ വിയോഗ ശേഷം

തിരുത്തുക

ദാവൂദുബ്നു അബീസ്വാലിഹി (റ) ൽ നിന്ന് നിവേദനം : ഒരു ദിവസം മർവാൻ നബി(സ)യുടെ ഖബ്റിന്റെ മേൽ മുഖം വച്ച ഒരാൾ കരയുന്നത് കണ്ടു.ആളെകാണാതെ പിരടിക്ക് വലിച്ചുകൊണ്ട് മർവാൻ ചോദിച്ചു: " താങ്കൾ ചെയ്യുന്നത് എന്താണെന്ന് താങ്കൾക്കറിയുമോ?". നോക്കുമ്പോൾ അത് അബു അയ്യൂബ് (റ) ആയിരുന്നു. അദ്ദേഹം പ്രതിവചിച്ചു: അതെ അല്ലാഹുവിന്റെ റസൂലിനെയാണ് ഞാൻ സമീപ്പിച്ചത്. കല്ലിനെയല്ല. നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. "അർഹർ കൈകാര്യം ചെയ്യുമ്പോൾ മതത്തിന്റെ പേരിൽ നിങ്ങൾ കരയരുത്. പക്ഷെ അനർഹർ കൈകാര്യം ചെയ്യുമ്പോൾ മതത്തിന്റെ പേരിൽ നിങ്ങൾ കരയുവീൻ".[1]


മുആവിയയുടെ മകൻ യസീദിൻറെ നേതൃത്വത്തിൽ പൗരസ്ത്യ റോമാ സാമ്രാജ്യത്തിലെ കോൺസ്റ്റാൻറിനോപ്പിളിലേക്ക് ഒരു സൈന്യം പുറപ്പെട്ടു. പടിഞ്ഞാറൻ റോമിൻറെ ഭാഗമായ തുർക്കിയിലെ ഇസ്തംബൂളിനടുത്ത നദിക്കരയിലാണ് ആ സൈനികർ എത്തിച്ചേർന്നത്. പ്രായം ഏറെ ചെന്നെങ്കിലും അബൂഅയ്യൂബ്(റ)യും ആ സൈന്യത്തിൽ അണിചേർന്നു. അദ്ദേഹത്തിൻറെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്നു. ശരീരത്തിന് മനസ്സിനൊപ്പമെത്താനാവാത്ത സ്ഥിതിയായി. തിരുനബി(സ്വ)യിൽ നിന്ന് നേരിൽ പഠിച്ച വല്ലതും പരസ്യപ്പെടുത്താൻ ബാക്കിയുണ്ടെങ്കിൽ അതിനിപ്പോഴാണ് സമയമെന്ന് അദ്ദേഹം ഉറപ്പിച്ചു. താമസിയാതെ കൂട്ടുകാരെയും സഹയാത്രികരെയും വിളിപ്പിച്ചു. ഒരു ഹദീസ് കൂടി പഠിപ്പിക്കുവാൻ ഞാൻ ബാക്കിവെച്ചിട്ടുണ്ട്. ‘ബഹുദൈവാരാധന ചെയ്യാത്തവരായി മരിച്ചവരാരോ അവർ സ്വർഗാവകാശികളാണ്’ ഇതാണ് ഹദീസ്. അവസാനം അദ്ദേഹം വസ്വിയ്യത്ത് രേഖപ്പെടുത്തി.

‘എൻറെ ആത്മാവ് പിരിഞ്ഞാൽ നിങ്ങൾ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന ശത്രുരാജ്യത്തിൻറെ മണ്ണിൽ എന്നെ മറമാടണം.’

‘ശത്രുവിൻറെ മണ്ണിലോ?’ അത്ഭുതത്തോടെ അവരന്വേഷിച്ചു.

‘അതേ, ശത്രുവിൻറെ നാട്ടിൽ.’

മുആവി സൈന്യം അത് നിറവേറ്റി കൊടുത്തു.അബൂ അയ്യൂബുൽ അൻസ്വാരിയടക്കമുള്ള ശിഷ്യരോട്‌ മുഹമ്മദ് നബി കാലങ്ങൾ കഴിഞ്ഞാൽ ഉത്തമനായ ഒരു നേതാവിന്റെ കീഴിലുള്ള മഹത്തായ ഒരു സൈന്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുമെന്ന് പ്രവചനം നടത്തിയിരുന്നു. ഇസ്ലാം വ്യാപിക്കുന്നതിന് മുൻപേ മഴക്ക് ക്ഷാമം നേരിടുമ്പോൾ അക്കാലത്തെ ജനങ്ങൾ അവിടെ വന്നു പ്രാർത്ഥിക്കുമായിരുന്നു.[2]

  1. അഹ്മദ്, ത്വബ്രാനി, ഹാകിം
  2. https://sunnivoice.net/%E0%B4%B1%E0%B4%B8%E0%B5%82%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%95%E0%B4%BE%E0%B4%B5%E0%B4%B2%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D/
"https://ml.wikipedia.org/w/index.php?title=അബൂ_അയ്യൂബുൽ_അൻസ്വാരി&oldid=2544954" എന്ന താളിൽനിന്ന് ശേഖരിച്ചത്